” അതെന്താ അങ്ങനെ പറഞ്ഞെ… ” അരുണിമ – ഹേയ് ഒന്നുമില്ല ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. ” എന്താഡോ…… എന്താ സംഭവം.. താൻ പാറ… ” അരുണിമ – അത് ഞാൻ, എന്റെ അച്ഛനെ നീധിയുടെ വീട്ടിലേക്ക് അയക്കാൻ ഇരുന്നത് ആണ് ” എന്തിന്.. ” അരുണിമ – എനിക്ക് പ്രൊപോസൽ മായിട്ടു…. … ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ ലേറ്റ് ആയി പോയി… അലെൽ നിർബഗ്യം… നിധി മുറപ്പെണ്ണിനെ ആണ് കെട്ടിയതെന്ന്…. അറിഞ്ഞു. എന്നാലും ആ കുട്ടി ഭഗ്യവതിയാണ് നിധിയെ പോലെ ഒരാളെ ആണല്ലോ കിട്ടിയത് ” അരുണിമ പറഞ്ഞത് ഒരു ഇടിമുഴക്കം പോലെ ആഹ് കേട്ടത്…. പക്ഷേ വല്യ സങ്കടം ഒന്നും ഇല്ലേലും… നമ്മളെ ഇഷ്ടപെട്ട കുട്ടിയെ ആണലോ മിസ്സ് ചെയ്ത എന്നാ ഒരു ഫീലിംഗ് ആണ്.. പെട്ടന്ന് ആണ്… ഒരാൾ ചുമ്മാച്ചത്… ഞാൻ നോക്കുമ്പോൾ പാറു അരുണിമായക് വശത്തായത് നിൽപ്പുണ്ട്… അരുണിമ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടിയപ്പോ പാറു വന്നത് ശ്രദ്ധിച്ചില്ല.. അരുണിമ പറഞ്ഞതൊക്കെ പാറു കേട്ടുകാണുമോ എന്തോ… “അരുണിമ ഇതാണ് എന്റെ ചെ….” ചേച്ചിന്നു ആണ് പറയാൻ പോയത്. വാഴിൽ വന്നത് വിഴുങ്ങി…. വീണ്ടും മറുപടി പറഞ്ഞു.. ” വൈഫ്….പാർവതി. ” അരുണിമ – ഹായ് പാർവതി…ഞാൻ അരുണിമ പാറു – ഹായ്… അരുണിമ – ഞാൻ നിധിയുടെ കോളേജിമേറ്റ് ആണ്… നിധിയുടെ കല്യാണത്തിന് ക്ഷണിക്കാത്തതിന് പരിഭവം പറയുകയായിരുന്നു.. പാറു – കല്യാണമൊക്കെ പെട്ടെന്നായിരുന്നു… ഞങ്ങൾ കുടുംബക്കാരു മാത്രം ആണ് ഉണ്ടായിരുന്നെ ആതാണ്… ഒരുദിവസം വീട്ടിൽ വാട്ടോ….. നിധി ലേറ്റ് ആയിലെ നമുക്ക് ഇറങ്ങാ…
“ആഹ്… അരുണിമ എന്നാ ഞങ്ങളു… ” അരുണിമ – ഒകെ ശരി…. നിധി… പാറു – പോട്ടെ… കാണാട്ടോ.. അരുണിമ – ശരി ആയിക്കോട്ടെ… ബൈ പാർവതി.. ഞങ്ങൾ അവിടെന്ന് ഇറങ്ങി.. ബൈക്കിനുടുത്ത് എത്തി.. കുറച്ചു സാധനം ഒകെ ബൈക്ക് ഹാൻഡ്‌ലെ കൊള്ളുത്തി വച്ചു… ബാക്കി പാറു കൈയിൽ പിടിച്ചു… വീട്ടിലേക്കു പുറപ്പെട്ടു… നേരെത്തെ പോലെ അല്ല… മൗനമാണ്.. അപ്പോൾ അരുണിമ പറഞ്ഞതു കേട്ടു കാണും.. ഹും നോക്കാം.. ഞങ്ങൾ വീട്ടിൽ എത്തി… അച്ഛനും അമ്മയും ഹാൾ സോഫയിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു… ടീവി യിൽ സീരിയൽ ഏതോ വച്ചിട്ടുണ്ട്… അവരോടൊക്കെ ഒന്നു ചിരിച്ചിട്ട് ഇപ്പൊ ഫ്രഷ് ആയിട്ടു വരാമെന്ന് പറഞ്ഞു… മുകളിൽ പോയി… വേഗം ഒന്നു ഫ്രഷ് ആയി… താഴേക്കു വന്നു… താഴേക്കു വന്നപ്പോൾ… പാറു അവളുടെ അച്ഛനും അമ്മയ്ക്കും എടുത്താ… ഡ്രസ്സ് കൊടുത്തു… അമ്മായി – എന്തിനടി, അവനെ കൊണ്ട് ഇപ്പോ ഇത്രയും കാശ് കാളായിച്ചേ… പാറു – എന്ന ആഹ് ഡ്രസ്സ് ഇങ്ങു തന്നേക്കു… ഞാൻ വേറെ വലോർക്കും കൊടുകാം… അമ്മായി – ഇങ്ങനെ ഒരു സാധനം… എന്റെ ദൈവമെ. അങ്ങനെ തന്നത് തിരിച്ചു കൊടുക്കാൻ പാടില്ല.. അമ്മായി അതും പറഞ്ഞു… സാരീ മേത്തു വച്ചു നോക്കി… പാറു അപ്പോയെക്കും… വാവയ്ക്കു വാങ്ങിയ സ്വർണം കാണിച്ചു കൊടുത്തു… പാറു – ഞങ്ങൾ ഇപ്പോ തന്നെ അങ്ങോട്ട് പോകുക…. ‘ഇപ്പൊ ഈ രാത്രിയിലോ…’
അമ്മായിയും ഞാനും ഒരുമിച്ചു… പാറുവിനോട് ചോദിച്ചു… പാറു – അതിനെന്താ… അടുത്തല്ലേ… അമ്മായി എന്നെ നോക്കി… ” നമ്മളെ നാളെ പോകുന്നുള്ളൂ… ” പാറു എന്നെ… പേടിപ്പിക്കും പോലെ നോക്കി എങ്കിലും…. അമ്മായി അവള്ടെ കഴിൽ നല്ല അടിവച്ചു കൊടുത്തു…. അമ്മായി – അതെ അവനിപ്പോ പഴയ നിധി അല്ല… അവനിപ്പോ നിന്റെ ഭർത്താവ് ആണ്… അവൻ പറയുന്നതും അനുസരിച്ചു ജീവിച്ചോണം… അവള് കണ്ണുരുട്ടി പേടിപ്പിക്കുന്നു… അമ്മായി അതു പറഞ്ഞപ്പോൾ…അവൾക്കു സങ്കടം ആയി… അവൾ തുള്ളിച്ചടി റൂമിലോട്ടു പോയി.. അമ്മാവൻ – മോനെ അതൊന്നും കാര്യമാക്കല്ലേ എലാം ശരിയാവും എന്നു പറഞ്ഞു……… അവിടെ ഇരുന്നു അവരോടു കുറച്ചു സംസാരിച്ച ശേഷം അമ്മായി ഫുഡ് എടുത്തു വച്ചു… അവൾക് വേണ്ടാന്ന് പറഞ്ഞു….. അമ്മാവൻ – എന്നാലും അവൾക്കു വിശക്കുലെ… നീ പോയി വിളിക്കു… അമ്മായി – നിങ്ങളാണ് ഒന്നേ ഉള്ളു എന്നു പറഞ്ഞു അവളെ ഇങ്ങനെ വഷളാക്കുന്നെ… പട്ടിണി കിടക്കട്ടെ… പുറത്തു നിന്ന് KFC തിന്നത് ഞാനും പറഞ്ഞില്ല… ഞാൻ കുറച്ചു കഴിച്ചിട്ട് മതിന്നു പറഞ്ഞു… റൂമിലേക്ക് പോയി… റൂമിൽ അവളപ്പോൾ നിഖിയുമായി സംസാരിക്കുക ആയിരുന്നു… എന്നെ കണ്ടപ്പോ പിന്നെ നാളെകാണാന്നു പറഞ്ഞു ഫോൺ വച്ചു.. ” അതെന്താ… സംസാരിക്കാമായിരുന്നിലെ.. ” പാറു – മച്ചും… കഴിഞ്ഞു, നാളെ അവിടെ പോകുന്നിണ്ടാലോ പിന്നെന്താ… ” വിശക്കുനിണ്ടോ നിനക്ക്… വല്ലോം വേണേൽ വേം പോയി കഴിച്ചോ… നല്ല ടേസ്റ്റ് ഇണ്ട്. “
