എനിക്ക് നിധിയെ മതി. ” എന്നാൽ രാവിലെ നീ ഇവിടുന്ന് ഇറങ്ങിക്കോണം, അച്ഛൻ അമ്മയോട് ഒന്നും ചോദിക്കണ്ട. എല്ലാം ഞാൻ പറന്നോളം. ഓക്കേ.., വീട്ടിൽ പോയിട്ട് കതകും ചാരി ഇരുന്നാൽ മതി പുറത്തു ഇറങ്ങേണ്ട. ”
പാർവതി – അതെന്തിനാ ” അപ്പം തിന്ന മതി… എടി ഞാൻ ഇത് അവതരിപ്പിക്കുമ്പോൾ നീ ഇവിടെ ഉണ്ടാവാൻ പാടില്ല അത്രേയുള്ളൂ, നിനക്ക് കാര്യം നടന്നാൽ പോരേ, ചിലപ്പോൾ അധികവും അച്ഛൻ അമ്മയും നിന്നെ കാണാൻ വരും, ധൈര്യ്മായിട്ടു ഇരിക് എലാം ദൈവാ നിശ്ചയം പോലെ നടക്കും. ” പാർവതി – എന്നാലും നിധി സമ്മതിക്കുമോ.. ” ദേ പിന്നെയും, ഞാൻ ഈ കല്യാണം നടത്തി തരും, ഇനി ഒന്നും പറയാതെ കിടന്നേ. ” കുഞ്ഞുനാളിലെ എനിക്ക് പാറുനെ ഭയങ്കര ഇഷ്ട, നങ്ങൾ വേറെ വേറെ വീട്ടില താമസിക്കുന്നത് എങ്കിലും. എവിടെ പോകുമ്പോയും ഒരുമിചാ, സ്കൂളിൽ, കോളേജ് , ഷോപ്പിങ്, എല്ലാം, ഇന്നേ വരെ അവൾ വേറെ ഒരു പയ്യനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അഹ് ഇപ്പോയാലെ ആതിന്റെ കാര്യം മനസിലായത്. പലപ്പോഴും എനിക്ക് ഒരു ഏട്ടൻ ഉണ്ടെങ്കിൽ അവളെ കൊണ്ട് കെട്ടിക്കണം എന്നു ഉണ്ടായിരുന്നു. ഇതിപ്പോ അനിയനെ ആയിപോയാലോ… ദൈവമെ. അഹ് ദൈവത്തിന്റെ ഓരോ കള്ളികൾ. നാല് വയസു അല്ലെ ആതൊന്നും പ്രശ്‌നില. ഇനി അഹ് ചെക്കൻ ഇതിനു സമ്മതിക്കുമോ ആവോ. എന്തായാലും ഇത് നടത്തണം, എനിക്ക് വേണ്ടി എൻ്റെ സന്ദീപേട്ടന്റെ പ്രൊപോസൽ നിധിയാ കൊണ്ട് വന്നത്. ആപ്പോ പിന്നെ ആവാനുള്ളതു ഞാനും എന്നുള്ളത് ദൈവത്തിന്റെ നിയോഗം ആയിരുകും. അലെങ്കിൽ – ഞാൻ ഓർത്തു, അന്നു മാളിൽ വച്ച് സന്ദീപ് ഏട്ടനെ കണ്ടതും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ഒരായിരം ഇടിവെട്ടിയത് പോലെ തൻ്റെ ഹൃദയം മിടിച്ചതും. ഫ്രണ്ട്സ് ഒകെ തീരക് കൂട്ടിയത് കൊണ്ട് വേഗം മാളിൽ നിന്നു ഇറങ്ങേണ്ടി വന്നു. ഇനി എപോയാ ആഹ ആളെ കാണുക എന്ന് അലോയിച്ച് ദിവസം പോയതും, വീണ്ടും ആ ആള് മാളിൽ വരുമെന്ന് വിജരിച്ച് പാറുവിൻ്റെ കൂടെ മാൾ കയറി ഇറങ്ങിയതും.. പിന്നീട് നിധി കല്യാണ ആലോചന കൊണ്ടുവന്നപോൾ വേറെ ഒരു ആളെ കെട്ടണമല്ലോ എന്ന് വിചാരിച്ചു ദേയശ്യവും സങ്കടവും ആടാകി നിധിയൊടു തർക്കിച്ചതും..എന്നാല് ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു.. നിൻെറ പാതിയണ് അത് എന്നും, എന്നിട്ട് അമ്മയുടെ കഴില് നിന്ന് ഫോൺ വാങ്ങി നോക്കിയതും പെട്ടെന്ന് ഞെട്ടി റൂമിലേക്ക് ഒടിയതും.. ഓ എല്ലാം ആ ഭഗവാൻ്റെ ലീല..?… അതെ ഒരു സ്പർക് മതി ഒരാളോട് ഇഷ്ടം തോന്നാൻ .. അല്ലേൽ ഒരാളോട് ഇഷ്ടം തോന്നാൻ കാരണം വേണോ.. സ്നേഹം സ്നേഹമാണ്.. ദേവീ കാത്തോളണേ. ഞാൻ അങ്ങനെ ഓരോന്ന് അലോചിച്ചു വാവയേം നോക്കി കിടന്ന്. രാവിലെ അവൾ എണ്ണിറ്റ് പോകാൻ റെഡി ആയിരുന്നു. “പറഞ്ഞതു മറക്കണ്ട, മുൻവതിൽക്കൽ അച്ഛൻ ഇണ്ടാവും ഒന്നും പറയണ്ട, ഓക്കേ.” അവൾ തലയാട്ടി. എന്നിട്ട് പുറത്തേക് പോയി. ഞാനും പിന്നെലെ പോയി. അച്ഛൻ – എന്താ മോളെ ഇത്ര നേരെത്തെ റെഡി ആയിട്ടു, നിങ്ങൾ രണ്ടുപേരും എവിടെ പോകുന്നു, എവിടെ നിഖി.. പാർവതി – അതു…. അത്… ” പാറു….. ” അവൾ ഒന്നും ഞെട്ടി തീരിഞ്ഞു നോക്കി, ഞാൻ
അവളോട് പൊക്കൊള്ളാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി നടന്നു. അച്ഛൻ – മോളെ ഒറ്റയ്ക് എവിടെക്കാ, ഞാൻ കൊണ്ട് .. വിടാം. അപ്പോയെക്കും അവൾ പോയി കഴിഞ്ഞരുന്നു. “അച്ഛാ…”
അച്ഛൻ – മോളെ എന്താ ഉണ്ടായേ, അവൾ എന്താ അങ്ങെനെ പോയത്. നിങ്ങൾ തമ്മിൽ എന്താ ഉണ്ടായത്. അച്ഛൻ ഇങ്ങെനെ പ്രേതീക്ഷിക്കാത്ത ഒന്ന് നടന്നതിൽ ഉള്ള വെപ്രാളത്തിൽ അങ്ങെനെ ചോദിച്ചു. കാര്യം ഇല്ലാതെയിലാ അച്ഛനു പാറുവും ഞാനും ഒരുപോലെയാ… ഇതുവരെ വേറെ ആയി കണ്ടിട്ടില്ല. എനിക്ക് ഡ്രസ്സ് എടുക്കുമ്പോൾ അവൾക്കും… സ്വർണം പോലും .. അത് പോലെ തന്നെയാ അമ്മാവനും.. ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടു എന്താവുമോ എന്തോ.. ” അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, സീരിയസ് ഇഷ്യൂ ആണ്. ” അച്ഛൻ – എന്താ മോളെ എന്താ കാര്യം ടെൻഷൻ ആടുപ്പിക്കാതെ കാര്യം പറ. ” അച്ഛാ അത് അമ്മയും കൂടി അറിയേണ്ടതാ. ” അച്ഛൻ – അവള് അടുകള്ളയിൽ അല്ലെ. ” അഹ് ഞാൻ പോയി വിളിച്ചു കൊണ്ട് വരാ, അച്ഛൻ അകത്തേക്കു വാ. ” അമ്മ അടുക്കളയിൽ രാവിലത്തെ ഫുഡ് റെഡിയാക്കി പാത്രം കഴുകുക ആയിരുന്നു. ” അമ്മേ ഒന്ന് ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്. ” അമ്മ – ആ ഡി ഇതാ വരുന്നു. കഴിഞ്ഞു. അമ്മ വീണ്ടും പണിയിലേക് ശ്രദ്ധിച്ചു. ” അമ്മേ ഒന്ന് ഇങ്ങു വന്നേ അച്ഛൻ വിളിക്കുന്നു. ഒരു സീരിയസ് കാര്യം പറയാൻ അണ്. ” അമ്മ വന്നു സോഫയിൽ അച്ഛൻ്റെ അടുത്തു ഇരുന്നു. അമ്മ – എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത്. അമ്മ അച്ഛനോട് ചോദിച്ചു. അച്ചൻ – ഞാൻ എന്ത് പറയാൻ, ഇവൾ അല്ലേ പറയേണ്ടത്. അമ്മ – ഇത് നല്ല കൂത്ത്, രണ്ടാളും കൂടി എന്നെ രാവിലെ തന്നെ കള്ളിപികുക ആല്ലെ. നിധിയുടെ കൂടി കുറവെ ഉള്ളൂ. അച്ചൻ – എടി ഞാൻ പറഞ്ഞത് സത്യം ആണ്, ഇവൾ തന്നെയാ പറയേണ്ടത്. അമ്മ – എന്താ മനുഷ്യ ഇത്.. രാവിലെ രണ്ടും കൂടി, ഒന്ന് തെള്ളിച്ച് പറ. അച്ഛൻ – ഞാൻ ആവിടെന്ന് പത്രം നോക്കുക ആയിരുന്നൂ. അന്നേരം പാർവതി ഒന്നും പറയാതെ ഇറങ്ങി പോയി. അമ്മ – എന്ത പാറു പോയെന്നോ, എന്നോടും ഒന്നും പറഞ്ഞില്ലല്ലോ… അച്ഛൻ – അതു തന്നെയാ ഞാനും പറയുന്നത്. ഇവർക്കു രണ്ടുപേർക്കും ഇടയിൽ എന്തോ ഉണ്ടായിട്ടുണ്ട്. അതു സത്യാ…. ” കഴിഞ്ഞോ രണ്ടു പേരുടേയും ചർച്ചാ ഇനി ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾകകുനുണ്ടോ..” അച്ഛൻ – നി തീ തിറ്റികതെ കാര്യം പറയുന്നുണ്ടോ. ” രണ്ടുപേർക്കും ആറിയുമൊ അവള് എന്തിനാ വരുന്ന കല്യാണമൊക്കെ മുടക്കുന്നത് എന്ന്.” രണ്ടുപേരും ഇല്ലാ എന്നു മൂളി “അവൾക് ഒരാളെ ഇഷ്ടമാണ്.” അച്ഛൻ – അതാണോ ഇത്ര വല്യ കാര്യം നല്ലാ പയ്യൻ ആണേൽ നമുക്ക് അലോചികമലോ.. നന്ദനെ ഞാൻ പറഞ്ഞു സമ്മതിപിക്കമാലോ. നന്ദൻ പാർവതിയുടെ അച്ഛൻ്റെ പേരാണ്
