അവൾ അപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു… ഇവൾക്ക് ഇത് എന്തുപറ്റി. “പാറു, വിട്ടേ…. എനിക്ക് വിശക്കുന്നു. വാ നമുക്ക് പോയി എന്തെങ്കിലും കഴികാം.” അവൾ നാണത്തോടെ ഒന്നു ചിരിച്ചിട്ട് എന്റെ പിന്നാലെ വന്നു. ഞങ്ങൾ നേരെ അമ്മയുടെ റൂമിലേക്ക പോയത്.. അവിടെ വാവയുണ്ട് ചേച്ചിയുടെ നെഞ്ചിൽ കമയിന്ന് കിടന്നു ഉറങ്ങുന്നു.. നിഖിലേച്ചി വാവയുടെയും അവളുടെയും ഫോട്ടോ എടുക്കുക… നിഖില – ഏട്ടന് അയച്ചു കൊടുക്കാനാ…. വാവയെ മിസ്സ് ചെയുന്നു പോലും.. പാറു – എതു വാവയെയാ കുഞ്ഞു വാവയെയോ ആതോ അമ്മ………… നിഖില – ഡി… വേണ്ടാട്ട…. നിഖിലേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു ഞാൻ പോയി ബെഡിൽ ഇരുന്നു …. പാറുവും കൂടെ ബെഡിൽ ഇരുന്നു.. നിഖില – എന്താണ് രണ്ടുപേരും ഒരുമിച്ചാണലോ……….. പാറു ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി. ഞാൻ ആണേൽ എന്താ എന്നാ മട്ടിൽ രണ്ടുപേരെയും നോക്കി… ” ഇതിൽ എന്താ ഇത്ര പുതുമ, നമ്മൾ ആദ്യമായിട്ടാണോ ഒരുമിച്ചു.. വരുന്നതും ഇരിക്കുന്നതും. ” നിഖില – എടാ അതൊക്കെ കല്യാണത്തിന് മുൻപാല്ലേ. ” അതിനു ഇപ്പൊ എന്തുണ്ടായി. ” നിഖില – ഓ ഈ ചെക്കന്റെടുത് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ വാവയുടെ കൈ എന്റെ കയ്യിൽ വച്ച്ട്ട് തടവുക ആയിരുന്നു. നിഖില – നിധി, ” ഹും…. ”
നിഖില – എടാ നീ അവളെയും കൂട്ടി പുറത്തൊക്കെ പോയിക്കോ… അമ്മ പറഞ്ഞിരുന്നു… ” അത് എന്തിനാ… നമ്മൾ എല്ലാർക്കും ഒരുമിച്ചു പോകാമല്ലോ. ” നിഖില – ടാ മാണ്ട, ഇത് ഞങ്ങൾക്കൊരു ടൂർ ആണേലും… നിങ്ങളുടെ ഹണിമൂൺ അല്ലെ… അപ്പൊ കുറച്ചു പ്രൈവസി വേണേൽ നിങ്ങൾ ഒരുമിച്ചു പുറത്തു പോയിക്കോ എന്നാ ഉദ്ദേശിച്ചത്. ” ഓ അങ്ങെനെ…. ” ഞാൻ പാറുവിനെ നോക്കി. അവൾ ആണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നു. ” അഹ് നോക്കട്ടെ,… സമയം ഉണ്ടല്ലോ. ” പാറുവിന്റെ മുഖം ഒന്ന് തെള്ളിഞ്ഞ പോലെ. പാറു – നിധി വിശക്കുന്നു എന്നു പറഞിട്ട്. നിഖില – ഓ നമ്മളോടാന്നും ഇതുപ്പോലെ ചോദിക്കാൻ ഇപ്പൊ ആരുമില്ലലോ ഇവിടെ…. ” ആഹാ നീയെന്തിനാ ഇവിടെ കടിച്ചുതുങ്ങി നില്കുന്നത്… നിനക്ക് ഏട്ടന്റെ അടുത്ത് പോയിക്കൂടെ. ” നിഖില – എടാ….. തെണ്ടി നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലേ. പാറു – ദേ നിഖി… എന്റെ നിധിയെ അങ്ങനെയൊന്നും വിളികണ്ടേ… പെട്ടന്നാണ് അവള്ള് അങ്ങെനെ പറഞ്ഞത്. നിഖില – ഇത് നല്ല കഥ. ഞാൻ എന്റെ അനിയനെ എനിക്ഷ്ടമുള്ളത് വിളിക്കും… പാറു – എന്നാലേ അത് ഇനി വേണ്ട….നിധി എന്റെ ഭർത്താവാ.. നിഖില – എന്നാലേ നിന്റെ ഭർത്താവ് ആകുന്നതിനു മുന്നേ അവൻ എന്റെ ആനിയന… അത് കേട്ടപ്പോൾ അവളൊന്നു ദേഷ്യത്തോടെ നിഖിയെ നോക്കിട്ട് പുറത്തേക്കു പോയി.
“ചേച്ചി ഞാൻ വിചാരിച്ചു നിങ്ങള് രണ്ടും തമാശയ്ക്കു പറഞ്ഞത് ആണന്നു. ” നിഖില – ഹി ഹി ഹി….. അവളുടെ സ്വഭാവം എനിക്കറിയില്ലേ… ഞങ്ങളു അടയും ചക്കരയുമാ… എപ്പോൾ വേണേൽ പിണങ്ങുകയും ഇണകുകയു ചെയ്യും. നീ ആതൊന്നും കാര്യമാക്കേണ്ട. ” ഹും…… ചേച്ചി ഞാൻ ആലോചിക്കുകയായിരുന്നു ഗൾഫിൽ ജോലിക്ക് പോയാലോ എന്ന്.” നിഖില – നിനക്കു എന്തിൻ്റെ കേടാ… ഇട്ട് മൂടാൻ സ്വത്ത് ഉണ്ട്… നോക്കി നടത്താൻ നമ്മളെ കമ്പനി തന്നെ കിടക്കുന്നു. എന്നിട്ട് അവനു ഗൾഫിലെ ജോലിക്ക് പോണം പോലും… മിൻഡണ്ട് ഇരുന്നോ ചെക്കാ.. “ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്. എടി കുറച്ചു നാളത്തേക്ക് ..അല്ലേ. ഞാൻ ഓൾറെഡി സന്ദീപെട്ടനോട് സൂചിപ്പിച്ചു.. വിസയുടെ കാര്യം.. നിയായിട്ടത് മുടക്കരുത്…പ്ലീസ് … അതാണ് നിന്നോടു തന്നേ ആദ്യം പറഞ്ഞത്.” നിഖില – അപ്പോ പാറു …. ” പാറു ഇവിടെ നിക്കട്ടെ അമ്മയക് കൂട്ടയിട്ട്.” നിഖില – എൻ്റെ പോന്നു നിധികുട്ട നടക്കില്ല. നിൻ്റെ വേലത്തരം മടക്കി കുത്തി കൈ തന്നെ വച്ച മതി. അവൻ്റെ ഒരു ദുബായ് ജോലി. ” ചേച്ചി പ്ലീസ്. ചതികല്ലെ…” നിഖില – ആരു ചതിച്ചു…. നി പാർവതി യെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഗൾഫീ പോകുന്നത്.. ” അല്ലാ ചേച്ചി അല്ല….. ” നിഖില – എന്നാ ഒരു കാര്യം ചെയ്യ് അവളെയും കൂട്ടി മോൻ പോയികോ… ” ചേച്ചി……, ………..ഞാൻ അതിനു വിസിറ്റ് വിസയിൽ അല്ലേ ആദ്യം പോവുന്നത്. പിന്നെങ്ങനെയാ….” നിഖില – എന്നാ പിന്നെ നീ പോകണ്ടാ എന്ന് വേക്ക്. ഇവള് മുടക്കം നിക്ക്യ ആണാലോ…. ” ദേ വാക്, ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ ഞാൻ പരുവിനെ കൂട്ടം…” നിഖില – നിന്നെ എനിക് അത്ര വിശ്വാസം ഇല്ല. ഈ കാര്യത്തിൽ. ” ഞാൻ വേണേൽ സത്യം ചെയ്യാം… നിങ്ങളൊക്കെ പറഞ്ഞപോൾ ഞാൻ പാറുനെ കെട്ടിയില്ലെ…. പിന്നെന്താ ചേച്ചിക്കു ഇത്ര വിശ്വാസ കുറവ്….”
