പ്രായം 2അടിപൊളി  

” ഇല്ല.. ആ കാര്യത്തിൽ ഇപ്പൊ ഒരു മാറ്റവും ഉണ്ടാവില്ല, നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം നടത്തിയില്ലെ.. അപ്പൊൾ ഇത് ഇങ്ങിനെ നടക്കട്ടെ.” ഇത് കേട്ട് വന്നാ നിഖി.. നിഖി – ഡാ നിയേന്താ അച്ഛനോട് കയർകുന്നെ. ” ഞാൻ കയർത്തൊന്നുമില്ല, കാര്യം പറഞ്ഞു അത്രേ ഉള്ളു.” അച്ഛൻ – അ ബാംഗ്ലൂർ ജോലിയിൽ കയറാൻ ആണോ ” അല്ല.. അത് അവർക്കു മെയിൽ ആയാച്ചിരുന്നു.. ജോയിൻ ചെയ്യുന്നില്ല എന്ന് മറുപടി കൊടുത്തു. ” അച്ഛൻ – എന്നാ ഞാൻ വേറെ ഏതെങ്കിലും കമ്പനിയിൽ റിക്കമ്മെന്റ് ചെയണോ.. ” ചതിക്കല്ലേ അച്ഛാ.. ഇതൊക്കെ തന്നെ ധാരാളം.. ” അച്ഛൻ – എന്നാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്. അച്ഛൻ അതും പറഞ്ഞു എഴുനേറ്റു… അച്ഛൻ പോയതും നിഖിലേച്ചി ചോദിച്ചു.. നിഖില – എടാ നിങ്ങൾ എവിടെകാ ഹണിമൂൺ പോകുന്നത്.. കുടിച് കൊണ്ടിരുന്ന ചായ നേറുകെ കയറി.. ഞാൻ ചുമ്മാച്ചു… എന്തിനാ ദൈവമെ എപ്പോഴും ഇവൾ ഇങ്ങെനെ ആസ്ഥാനത്തുള്ള ചോദ്യങ്ങൾ ഒകെ ചോദിക്കുന്നെ… ഞാൻ ചുമ്മാച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് മെല്ലെ എന്റെ തലയിൽ കൈ തട്ടി കൊണ്ടിരുന്നു.. പിന്നിലേക്ക് നോക്കിയപ്പോ പാറു.. ചിരിച്ചോണ്ട് എന്റെ തലയിൽ തട്ടിക്കൊണ്ടിരിക്കുന്നു… ഇവള്ടെ ആ ചിരി കാണുമ്പോൾ യുദ്ധത്തിൽ എന്നെ തോൽപിച്ചു യോദ്ധാവിനെ പോലെയാണ് എനിക്ക് ഇപ്പോൾ ഫീൽ ചെയുന്നത്. പണ്ടാണെങ്കിൽ എനിക്ക് വല്ലാത്തയൊരു ഇഷ്ടം ഉണ്ടായിരുന്നു കാരണം എന്റെ അധിക കാര്യങ്ങൾക്കും വാതിൽ മുടക്കി എന്റെ സ്വന്തം ചേച്ചി ആയിരുന്നപോയും എന്നെ എലത്തിലും സപ്പോർട്ട് ചെയ്തത് പാറു ചേച്ചി ആണ്.. എന്നാൽ ഇപ്പൊ ദേ അവൾ തന്നെ എന്റെ ഭാര്യ ആയിരിക്കുന്നു….. ചുമ്മാ നിന്നപ്പോൾ അവൾ കൈ പിൻവലിച്ചു. അവൾ പോയി ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു തന്നു…. ആപോയാണ് വീണ്ടും ചേച്ചിയുടെ ചോദ്യം…

നിഖില – എടാ എന്നിട്ട് എവിടെക്കാ പോകുന്നത്.. ഇതുകേട്ടു പാറു നാണത്താൽ ചിരിക്കുന്നിണ്ട്.. ” ചിരിക്കുക ഒന്നും വേണ്ട നമ്മൾ ഒരു ഹണിമൂൺ പോണില്ല. ” അമ്മ – എവിടെ പോകുന്നില്ല എന്നാ പറഞ്ഞുതു. നിഖില – അതമ്മേ ഹണിമൂൺ ഒന്നും പോകുന്നില്ല പോലും.. അമ്മ – അവര്ക് താല്പര്യം ഇലേൽ പോകേണ്ട.. അതിനെന്താ പ്രശ്നം.. നിഖില – അമ്മ എന്താറിനിട്ട പറയുന്നേ, ഇവനാ പോണില്ലാന്നു പറഞ്ഞത് അല്ലാതെ അവൾ അല്ല. അമ്മ – എന്താടാ അവൾ പറഞ്ഞത് നേരാണോ. നിധി – എനിക്ക് താല്പര്യമില്ല പോകാൻ നിങ്ങളൊക്കെ വേണേ പൊയ്ക്കോ.. അമ്മ – അതു നല്ല കൂത്ത്….. നിന്നെ കടയിൽ പോകാൻ കൂട്ടു വിളിച്ചതല്ല. പാറു – അമ്മേ നമ്മുക്ക്.. എല്ലാർക്കും കൂടി ഒരു ടൂർ പോയാലോ… അമ്മ – അത് വേണ്ട മോളെ. ഇപ്പൊ നിങ്ങളൊക്കെ പോകേണ്ട സമയം അല്ലെ. പാറു – അതൊന്നും കുഴപ്പില്ല. നമ്മുക്ക് അലർക്കും കൂടി തന്നെ പോകാ.. അച്ഛനോട് ഞാൻ തന്നെ പറയാം. അവള് അച്ഛനോട് ചോദിക്കാൻ പോയി.. ” അമ്മ എന്താ എലരുടെയും ഭാവം.. ഞാനില്ലേ ഈ ടൂറിനൊക്കെ.. ” നിഖില – അല്ലെങ്കിൽ എപ്പോഴും ടൂർ പറഞ്ഞ ചാടിയിറങ്ങുന്ന നീയാണലോ ഇപ്പോ മുടക്കം പറയുന്നത്. അമ്മ – എന്റെ മോൻ ഞാൻ പറഞ്ഞ വരും അല്ലേടാ… അമ്മേടെ സൈക്കോളജിക്കൽ മൂവ് വീണ്ടും തുടങ്ങൻ ഉള്ള പ്ലാൻലാ……. ” ആദ്യം അച്ഛനെ സമ്മതിപ്പിക്ക് എന്നിട്ട് നോക്കാം ടൂർ പോകുന്നതൊക്കെ. ” ഞാൻ അതും പറഞ്ഞു എഴുന്നേൽക്കുമ്പോൾ ഉണ്ട് അവൾ അച്ഛനെയും കൂട്ടി വരുന്നു..

അച്ഛൻ – എപ്പോഴാ പോകേണ്ടത്..നന്ദനും സുലോചനയും വരുനിണ്ട് ടൂറിനു.. അവർ ഉച്ചക്ക് ഊണിനു ഇണ്ടാവും.. അപ്പോൾ സംസാരികം ബാക്കി. ” ബേഷ്… അപ്പോൾ എലാം ആയി. ഇനി ഞാൻ മാത്രം ഇവിടെ കുത്തിയിരുന്നിട്ട് എന്തിനാ. ” അമ്മ – അപ്പോൾ ടൂറിനു പോയി വന്ന ശേഷം നിങ്ങള് രണ്ടുപേരും കുടുംബത്തെ എല്ലാം പോയി കയറി ഇറങ്ങിലെ.. ” ബെസ്റ്റ്!!…., എപ്പോഴാ അമ്മേ പോണ്ടത്…. പറഞ്ഞൽ മതി ഞാൻ റെഡി ആയി നിൽക്ക.. അമ്മ – ഡാ നീ കളിയാകുക ആണോ.. ” പിന്നല്ലാതെ, ഇനി വിരുന്നു പോകാത്ത കൂടിയേ ഉള്ളു, എന്റേമ്മേ ഞങ്ങളെ രണ്ടുപേരെയും കുടുംബകർക് നല്ല പോലെ അറിയാം. പിന്നെ എല്ലാരും കല്യാണത്തിന് ഉണ്ടായിരുന്നല്ലോ….. അപ്പോ ഇനി വിരുന്നു പോകുന്നത് പറ്റി പറഞ്ഞു അമ്മ ഇങ്ങോട്ട് വരണ്ടാ…….. വേണേൽ അമ്മ മരുമോളെയും കൂട്ടി പൊയ്ക്കോ… അതിൽ എനിക്കൊരു കുഴപ്പവുമില്ല.” ഞാൻ അതും പറഞ്ഞു റൂമിൽ പോയി…. പത്തു മിനുട്ട് ശേഷം പാറു മുറിയിൽ കയറി വന്നു.. അവൾ വന്ന്‌ …, ഞാൻ ബെഡിന്റെ ചുമരിൽ ചാരി ഇരിക്കുന്നതിന്റെ അടുത്തായി അവളും ഇരുന്നു. അടുത്തത് എന്ത് എന്താണാവോ എന്നാ ആകാംഷയിൽ ഞാൻ അവളെ നോക്കാതെ ഇരുന്നു. അന്നേരം അവളുടെ കൈയുടെ ചെറുവിരൽ കൊണ്ട് മേലെ എന്റെ കൈയിൽ തോട്ടു.. ഞാൻ കൈ മാറ്റിയപ്പോൾ അവളും പിൻവലിച്ചു…. വീണ്ടും ഞാൻ കൈ വച്ചപ്പോൾ അവൾ വീണ്ടും അങ്ങെനെ തന്നെ ചെയ്തു…ഇത് വീണ്ടും ആവർത്തിച്ചപ്പോ……. രാവിലത്തെ സംസാരവും… ഇവളുടെ ഇപ്പോഴത്തെ ഈ കുട്ടികളിയും…. ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു… ” എടി നിനക്ക് എന്താ വേണ്ടത്…. ” പക്ഷെ ഞാൻ അങ്ങെനെ ദേഷ്യത്തിൽ ആണേലും അവളോട്‌ ചോധിച്ചപോൾ.. അവൾ ചിരിച്ചോണ്ടാ മറുപടി തന്നത്. പാറു – പാറുന്നുള്ള വിളിയൊക്കെ പോയോ….. ” ആഹ് പോയി, ഇനി നിന്നെ എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും…… എന്താ ” പറഞ്ഞതു അബദ്ധം ആയെന്ന് തോന്നുന്നു….. അവളുടെ മുഖമൊന്നുകുടി പ്രസാധിക്കുകയാ ചെയ്തേ…. എന്റേമ്മേ ഇത് എന്തൊരു അത്ഭുതം.

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *