പ്രായം 2അടിപൊളി  

നിഖി വേഗം കീ എടുക്കാൻ പോയി ഞാന വണ്ടിയിൽ കയറി ഇരുന്ന് കണ്ണാടി സെറ്റ് ആക്കി വെക്കുകയ, കണ്ണാടിയിലൂടെ പാറുനെ മെല്ലെ നോക്കി…. അവള് ചേച്ചി വരുന്നത് നോക്കിയിരിക്യാ… ചേച്ചി വന്നിട്ട് കീ കൊടുത്തപ്പോൾ അവർ തമ്മിൽ എന്തോ കുസു കുസു പറഞ്ഞു ചിരിക്കുന്നത് കണ്ടു. “ചേ…..ച്ചി………. ചാവി.” പാറു വിചാരിച്ചു അവളെ ആണ് ചേച്ചിന്നു വിളിച്ചതെന്നു… ഹും…… കലിതുള്ളി ഒരു നോട്ടം നോക്കിന്…. എന്റേമ്മേ.. നിലത്തു ഉറക്കെ ചവിട്ടി ന്റടുക്കൽ വന്നു ചാവി തന്നു…. ഞാൻ കീ വാങ്ങി. “കയറു.” പാറു നല്ല ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്.. സ്റ്റാർട്ട്‌ ചെയ്തതും… ഞാൻ ക്ലച്ച് പെട്ടെന്ന് വിട്ടപ്പോൾ വണ്ടി ഒന്നു മുന്നോട്ട് കുതിച്ചു ഓഫായി. അപ്പോയെക്കും അവളന്റെ വയറിൽ ഒരു കൈ കൊണ്ട് ബലമായി ഇറുക്കിപിടിച്ചു. നിഖില – നിധി മെല്ലെ പോയമതി കേട്ടോ. വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു… പാറുവിന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു… മുട്ടിയിരുമി ഇരുന്നപ്പോൾ നല്ല രസം…. ഞാനാ അലോയ്ക്കുക ഓരോ സിനിമയിലും നായികമാരെ ചേർത്തുഇരുത്തി വണ്ടിയോടിക്കുന്ന നായകന്മാരുടെ ഒരു ഭാഗ്യം. അലെങ്കിലും ആർക്കാ ഭാര്യയോ കാമുകിയെകെ ബൈക്കിൽ ഇരുത്തി യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തത്. പലപ്രവിശ്യം പാറുനെ ബൈക്കിൽ കൊണ്ടുപോയിട്ടുണ്ട് അപ്പോയൊന്നും ഇങ്ങെനെ മനസ്സിൽ ചിന്ത ഉണ്ടായിരുന്നില്ല. ആഹ് അപ്പോയൊക്കെ അവൾ ചേച്ചി ആയിരുന്നാലോ… പക്ഷെ ഇപ്പോ മനസ്സിൽ അവളോട്‌ വേറെ എന്തൊക്കയാണ്. കാമം ആവാം. മനസാക്ഷി അങ്ങനെ ചിന്തിക്കല്ല എന്നൊക്കെ പറയുനിണ്ട് പക്ഷേ അപ്പോയൊക്കെ ഞാൻ താലി കെട്ടിയ പെണ്ണല്ലേ എന്നു പറഞ്ഞു സ്വയം ന്യായികരിക്കും…….. വീടെത്തി… അവിടെ രണ്ടുപേരും ഞങ്ങളെ കാത്തിരിക്യാ ആയിരുന്നു. ഇതിനുമുൻപൊക്കെ ഞാൻ ഫ്രീയായി കയറിചെന്ന വീടാ, ഇപ്പോ ആകെ ഒരു ചമ്മൽ… അമ്മാവൻ – വാ മക്കളെ..

ഞാൻ ആതൊക്കെ മറച്ചുപിടിച്ചു അകത്തു കയറി. അമ്മായി – നിധി എന്താടാ… നിനക്ക് ഒരു മിണ്ടാട്ടം ഇല്ലാത്തെ… ” ഒന്നുല്ല… ” അമ്മായി – പിന്നെ നിന്റെ മുഖം കണ്ടാ അറിയാം.. പരിചയം ഇല്ലാത്തതിടത്തു വന്നപോലെ.. “അത് പിന്നെ കല്യാണം കഴിഞ്ഞു വരുന്നത് ആദ്യമായിട്ടല്ലേ ആതാ…” അമ്മായി – നീ അവളെ കല്യാണം കഴിച്ചു എന്നു വിചാരിച്ചു നീ ഞങ്ങളുടെ പഴയ നിധി അല്ലാതാവുന്നില്ല.. മനസ്സിൽ ആയോ… ” അതൊക്കെ അമ്മായി പറഞ്ഞപ്പോൾ ഞാൻ ഒന്ന് റിലാക്‌സ് ആയി. പൂജമുറിയിൽ പോയി പ്രാർത്ഥിച്ച ശേഷം ഞങ്ങൾ ചായ ഒകെ കുടിച് മുറിലേക്കു പോയി… മുറിയിൽ കയറിയതും അന്ന് പാറു കിസ്സ് ചെയ്ത ഓർമ്മകൾ ആണ് മനസ് നിറയെ…. എന്റെ മനസ് വായിചെന്ന പോലെ അവളൊന്നു എന്നെ ഇരുത്തി നോക്കി. പക്ഷേ ചിരിച്ചൊന്നും ഇല്ല. അവള് ബാഗ് അവിടെ വച്ചു താഴേക്കു പോയി. എന്നാലും ഇത്രയും വാശിയോ…. അവളുടെ വീട്ടിൽ ആണ് ഞാൻ എന്നിട്ടു പോലും ഒന്നു മിണ്ടുന്നില്ല. ഞാൻ ഡ്രെസ് മാറി ട്രാക്ക് പാന്റും ടീഷർട് എടുത്തിട്ടു. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ വെറുതെ അഹ് മുറി നോക്കുക.. അപ്പോഴാ മുറിയുടെ കോർണർ ഉള്ള ഷെൽഫ് ആൽബം ഞാൻ ശ്രദ്ധിച്ചത്. ഞാൻ അത് എടുത്തു നോക്കാൻ തുടങ്ങി. അതിൽ ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലേ ഉള്ള കുറെ ഫോട്ടോസ് കണ്ടു. പക്ഷെ ഞാൻ ശ്രദ്ധിച്ചാ കാര്യം അതിൽ കുടുതലും എന്റെ ഫോട്ടോയാ ഉള്ളത്. ഞാൻ അതൊക്കെ നോക്കി കൊണ്ടിരിക്കുമ്പോയ ഫോൺ റിങ് ചെയ്തേ. ” ഹലോ ” സന്ദീപേട്ടൻ – അഹ് ഡാ നിധി… ഞാൻ നീ വരുന്നതിനെ പറ്റി പറയാൻ ആണ് വിളിച്ചത്… ഈ മാസം ലാസ്റ്റ് ഒകെ ആകട്ടെ… നിനക്ക് പ്രശനം ഇല്ലാലോ…

” ഒരു പ്രശ്നം ഇല്ല… ” സന്ദീപേട്ടൻ – അച്ഛനോട് പറഞ്ഞോ ” ഇല്ല, അത് ഞാൻ പറഞ്ഞളാം… ” സന്ദീപേട്ടൻ – ഡാ നീ പറഞ്ഞേക്കണം, അല്ലാതെ എന്നെ കുഴപ്പത്തിൽ ചാടിക്കരുത്. അല്ലെങ്കിൽ തന്നെ നീ ഇങ്ങോട്ട് വരുന്നത് എന്തിനാടാ… ” ഏട്ടാ ഇതൊക്കെ നമ്മള് സംസാരിച്ചതല്ലേ ഇനെയെന്തിനാ. ” സന്ദീപേട്ടൻ – ആ ശരി നിന്റെ ഇഷ്ടം… ഞാൻ ഒന്നും പറയുന്നില്ല. എല്ലാം ശരി ആക്കിട്ടു വിളിക്കാമെന്ന് പറഞ്ഞു സന്ദീപേട്ടൻ ഫോൺ വച്ചു. കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ താഴെകു പോയി.. അമ്മായി, പാറുവും അടുക്കളയിൽ ഭക്ഷണം ഉണ്ടാകുന്ന തീരാകിലാ… അമ്മാവൻ പുറത്തു പോയിരിക്യാ എന്നു പറഞ്ഞു. ഞാൻ ടീവി കണ്ടു ഇരുന്നു…. കുറച്ചു കഴിഞ്പ്പോൾ അമ്മാവൻ വന്നു…. ഞാൻ അവരോടൊക്കെ നല്ല ഫ്രീയായി സംസാരിക്കുന്ന ആളായിരുന്നു.. പക്ഷേ കല്യാണം കഴിന്നത് മുതൽ ഒരു ചമ്മൽ… പിന്നെ അമ്മാവൻ തന്നെ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ കുറച്ചു നാട്ടുകാര്യങ്ങൾ ഒകെ സംസാരിച്ചിരുന്നു. ഭക്ഷണം റെഡി ആയി… നങ്ങൾ കഴിച്ചതിനു ശേഷം.. കുറച്ചു വർത്താനം പറഞ്ഞു… മുറികളിലേക്കു പോയി… ഞാൻ ഉറങ്ങാൻ കിടന്നു…. അവളന്നെ ഒന്നു നോക്കിയത് പോലുമില്ല… എങ്ങനെയെങ്കിലും ഒന്നു അടുക്കണം എന്നു പാതി മനസ് പറയുന്നു…. എന്നാല് മറ്റേ പാതി ആവളോട് പോകാൻ പറാ എന്നും. അഹ് ഇത് എത്ര നാൾ പോകുമെന്ന് കാണാം… ഞാൻ മനസ്സിൽ പറഞ്ഞു.. രാവിലെ എന്നെകളും മുന്നേ പാറു എണീറ്റിരുന്നു. പ്രഭാതകർമങ്ങൾ ഒകെ കഴിഞ്ഞു.. താഴെ പോയപ്പോൾ അമ്മാവൻ റെഡി ആയി നില്കുനിണ്ട്… എന്താണാവോ ഇത്ര നേരെത്തെ… മനസ്സിൽ പറഞ്ഞു…,മുറ്റത്തു ഒരു വണ്ടി വന്നു.. നോക്കുമ്പോൾ അച്ഛൻ ആണ്… ” എന്താ അച്ഛാ ഇത്ര നേരെത്തെ… “

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *