അവളെ ആശ്വസിപ്പിക്കണോ… വേണ്ടയോ എന്നാ ചിന്തായാ പിന്നീട്, ഇതുവരെ എന്നോട് മിണ്ടിയിട്ടില്ലലോ.. ഇനി എന്തിനാ കരയുന്നത് എന്നു തന്നെ അറിയില്ല. വേണ്ടാ.. എന്നു തീരുമാനിച്ചു ഞാൻ അങ്ങനെ കിടന്ന്… അവൾ അങ്ങനെ കിടന്നപ്പോ എനികും ഉറക്കം നേരാവിധം കിട്ടിയില്ല… അതുകൊണ്ട് രാവിലെ ഞാൻ തന്നെ ആദ്യ ഉണർന്ന്… പഞ്ഞിഡോള്ളിനെ കെട്ടിപിടിക്കും പോലെ അവള്ളനെ കെട്ടിപിടിച്ചിട്ടുണ്ട്.. വിടുവിക്കാൻ ശ്രമിച്ചാൽ എന്തായാലും എഴുന്നേൽക്കും… എന്നാലും എന്തൊരു സുഖം… അന്ന് ആദ്യമായി അവളെ പരസ്പരം അറിഞ്ഞുകൊണ്ട് അതുപോലെ കെട്ടിപിടിക്കാൻ ആഷിച്ചുപോയി… എന്റെ ജീവിതത്തിൽ പ്രണയം ? എനിക്ക് വിധിച്ചിട്ടിലെ ദൈവമെ…… വേണ്ട നല്ലതു മാത്രം ചിന്തിക്കം..ബി പോസിറ്റീവ് ബി പോസിറ്റീവ്… എന്ന് മൈൻഡ് മന്ധ്രിച്ചു… എന്തായാലും നല്ല സുഖം ഇണ്ട്… പിന്നെ എന്തൊത്തിനാ ആഹ് സുഖം കള്ളയുന്നത്.. മാത്രമല്ല ഉറക്കം ശരിയായതും ഇല്ല. ഞാനും അവളെഡപം ചേർന്ന് കിടന്നു മയങ്ങി.. ലേറ്റ് ആയിട്ട്.. നിഖി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത്. സ്റ്റിക്കർ വേർപെടുത്തും പോലെ, അത്രയ്ക്കു ഓട്ടി കെട്ടിപ്പിടിച്ച് ആണ് കിടന്നത്… ഞാൻ വേഗം അടർന്നുമാറി ബാത്റൂമിലേക്ക് കയറി… പാറു വാതിൽ തുറക്കാൻ പോയി… എല്ലാം കഴിഞ്ഞ് ഞാൻ താഴേക്ക് പോയപ്പോൾ.. നിഖി – ഡാ ഒന്നിങ്ങു വന്നേ. ” ഹം.. എന്താ.. ” നിഖി – അവൾ പറയൂകാ ഞാൻ ചതിച്ചെന്ന്.. ” എന്ത്നു ” പാറു – നീ, ന്റെ കൂടെ വരുന്നത് പറഞ്ഞില്ലല്ലോ എന്നു പറഞ്ഞു. നീ അവളോട് പറഞ്ഞില്ല ജോലി കിട്ടിക്കഴിനാൽ കൂട്ടുമെന്ന്. ” ഇല്ല.. ”
നിഖി – ആതാണ്, ഹും ഞാൻ എന്തായാലും പറഞ്ഞു മോനെ.. നിനക്ക് വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി. പറഞ്ഞ വാക്കു പാലിക്കണം. ” ശരി മാഡം… ” നിഖി – പിന്നെ നാളെ ഏട്ടന്റെ വീട്ടിൽ കൊണ്ടുവിടണം. രണ്ട് മൂന്ന് ദിവസം അവിടെ നിന്നിട്ട് വരും.. ” ഓക്കെ… ” അപ്പോഴാണ്… പാറു വന്നത്, നിഖില – പാറു, ചേട്ടന്റെ വീട്ടിൽ പോകും, നീയും വരണം ഇവന്റെ കൂടെ കൊണ്ടുവിടാൻ… പാറു – ഇല്ല. എടുത്തടിച്ച പോലെ പറഞ്ഞിട്ട് അവൾ അപ്പുറം പോയി… നിഖില – എന്നോട് ദേഷ്യത്തിൽ ആണ്.. നീ പോകുന്നത് പറയാത്തതിന്റെ.. എന്തായാലും അവളും വരും നാളെ… നിനക്ക് അവളെ കൂട്ടാൻ മടി വല്ലതും ഉണ്ടോ.. ” ഇല്ലേ… കൂട്ടികൊള്ളാമെ.. ” അന്നത്തെ ദിവസം രാത്രി കിടക്കാൻ നേരം… ” അധെയ്യ്… നാളെ.. ചേച്ചിയെ കൊണ്ടുവിടാൻ പോകുമ്പോൾ പാറു വരൂലെ…” അവൾ ഒന്നും പറയാതെ അങ്ങനെ കിടന്ന്.. ” ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത ഒരു ഭാര്യ ആണലോ ദൈവമെ എനിക്ക് നീ തന്നത്..” അവൾ വീണ്ടും ഒന്നും മറുപടി പറഞ്ഞില്ല… അതുകൊണ്ട് ഞാൻ മുൻപത്തെ പോലെ പോകുന്ന സമയം ഓർമപ്പെടുത്തി.. ഉറങ്ങാൻ കിടന്നു.. പിറ്റേന്നു.. സമയത്തു തന്നെ.. പാറു ഒരുങ്ങി നിൽപ്പുണ്ട്.. ഇളം പിങ്ക് കളർ സാരിയിൽ ഗോൾഡ് സിൽവർ കലർത്തിയുള്ള ഡിസൈൻ… അവളെ… ഒരു ദേവത പോലെ…. അല്ല ദേവത തന്നെ….
നിഖില – മതിടാ കൊതുകെ അവളെ ചോരാ ഊറ്റിയത്… ഒന്നുമിലെലും നിന്റെ ഭാര്യ അല്ലെ.. എന്റെ നോട്ടം കണ്ടിട്ട് ചേച്ചി എനിക്കിട്ട് കൊട്ടിയതാ… ” അതന്നെ എനിക്കും പറയാനുള്ളത് എന്റെ ഭാര്യയെ ആണ് നോക്കുന്നത്.. ” ഒന്ന് താണ് കൊടുക്കാതെ പറഞ്ഞെന്നേയുള്ളൂ. നിഖില – ഭാര്യയോ, എപ്പോൾ മുതലാ അവൾ നിന്റെ ഭാര്യ ആയുത്… ചേച്ചിയാണ്… എന്റെ മനസ് കൊണ്ട് അങ്ങനെ കാണാൻ കഴിയില്ല… എന്തൊക്കെ ആയിരുന്നു… നാണമില്ലല്ലോ… ടാ ചെക്കാ… ഹും എന്നാലും.. ദാ ആവിടെയൊക്കെ തുടച്ചേക്കു.. ഒലിച്ചു വരുന്നിണ്ട്…. ഞാൻ അറിയാതെ വയഭാഗം തുടച്ചു പോയി, അവളുടെ വർത്താനം കേട്ടിട്ടു…. വെറുതെ വടി കൊടുത്തു അടി മേടിക്കുക ആയിരുന്നു… ഞാൻ വയ്യാത്തുടച്ചത് കണ്ടു നിഖി നിർത്താതെ ചിരി തുടങ്ങി, അവസാനം സഹികെട്ടപ്പോൾ ഞാൻ അവൾക്കിട്ടു കൊടുക്കാൻ പോയതാ അപ്പോഴാ പാറു… എന്റെ പേര് വിളിച്ചു തടഞ്ഞത്.. നിഖില – അയ്യേ പേടിത്തൂറി… അമ്മ – എന്തോന്നാ.. ഇവിടെ… ” അമ്മ വന്നോണ്ടാ… അല്ലെങ്കിൽ കാണാമായിരുന്നു.. ” നിഖില – ചുമ്മാ ഇറാക്കല്ലേ ചെക്കാ… അമ്മ വന്നൊണ്ടോ, അതോ ഭാര്യയെ പേടിച്ചിട്ടോ.. ഞാൻ അവൾക് നേരെ വീണ്ടും നീങ്ങിയപ്പോ പാറു എന്റെ കൈക്കു പിടിച്ചു.. അമ്മ – നാണമില്ലലോ ഇങ്ങനെയൊക്കെ കാട്ടാൻ.. നിഖില – അതന്നെ അമ്മേ അങ്ങട്ടു പറഞ്ഞു കൊടുക്കു.. അമ്മ – എടി നിന്നോടും കൂടിയ പറഞ്ഞെ…. …. രണ്ടു എണത്തിന്റെയും കല്യാണവും കഴിഞ്ഞു… ഒരുത്തിക്കു കൊച്ചും ആയി.. എന്നിട്ടും കുട്ടികളി മാറിയിട്ടില്ല…
