പാറു – ഓ എനിക്കൊന്നു വേണ്ടാ… മ്മും… ആഹ് എല്ലു പോലും ബാക്കി വക്കാതെ അല്ലെ അവിടെന്ന് കഴിച്ചത്… ഞാൻ മനസ്സിൽ പറഞ്ഞു പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു… ഞാൻ ചെരിഞ്ഞു ആണ് കിടക്കുന്നത്… ഉറക്കം പിടിച്ചു വരുമ്പോ ആണ് പാറു അത് ചോദിച്ചത്.. പാറു – നല്ല കുട്ടീ ലെ…. ഞാൻ ഉറക്കച്ചടവിൽ.. അത് അത്ര കേട്ടില്ല.. പാറു – നിധി, ന്താ ഒന്നും പറയാത്തെ… ” മ്മും….ന്താ….. ” പാറു – അല്ല നല്ല കുട്ടിയല്ലെന്നു… ” ആര്….. ” പാറു – അരുണിമ.. ” മും… ” പാറു – നിധിക് ഇഷ്ടായിരുന്നല്ലെ… “മമ്മ്മ്…..” പാറു – അവൾക്കും ഇഷ്ടായിരുന്നു അല്ലെ.. ” മും…. ” പാറു – എന്നെ ഡിവോഴ്സ് ചെയ്തിട്ടു അവളെ കെട്ടണമെന്നുണ്ടോ… ” മമ്മ്മ്…. ” കിടക്… ” അമ്മ്മ്മ്…. ” നേരാവിധം നിലവിളിക്കാൻ പോലും പറ്റിയില്ല അമ്മാതിരി ചെയ്ത്തായി പോയി തമ്പുരാട്ടി ചെയ്തത്….
വേദന കൊണ്ട് എഴുനെൽകാൻ പറ്റാതായി പോയി അലേൽ ഞാൻ വല്ല കാടുകയും ചെയ്തേനെ അവളെ…… എന്തിന് അവൾ ചവിട്ടി എന്റെ നടുവൊടിച്ചേ എന്നു എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല….. ഞാൻ കുറെ സമയം നിലത്തു കിടന്ന് പോയി…. അവള് തിരിഞ്ഞു നോക്കിയില്ല…. കണ്ണിന്നു വെള്ളം പോലും വന്നുപോയി…. ഞാൻ അങ്ങനെ യൊക്കെ തന്നെ കിടന്നു നേരം വെളുപ്പിച്ചു… മെല്ലെ എണ്ണിറ്റു… രാജകുമാരി… അപ്പോഴും നല്ല ഉറക്കത്തിൽ ആണ്…. അവളുടെ പൂച്ചാക്കുട്ടി പോലെത്തെ ക്യൂട്ട് മുഖകാണുന്മ്പോൾ എന്റെ ദേഷ്യം മൊക്കെ അലിഞ്ഞു ഇല്ലാണ്ട് ആവുകയാ….. എന്നാലും ഇവള് എനിക്ക് ഒരുവിലയും തരുന്നില്ലലോ…. ഞാൻ എന്റെ ഫോണിൽ അവളുടെ കുറച്ചു ഫോട്ടോ എടുത്ത്…. പക്ഷേ ഇത് എപ്പോഴും ഇങ്ങനെ അണ്ണേൽ ശരിയാവൂലാ… ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒകെ മാറി.. താഴെ ഇറങ്ങി… പുറത്തു പേപ്പർ വായിച്ചോണ്ട് ഇരുന്ന അമ്മാവന് ചായ കൊണ്ട് കൊടുക്കുക ആണ് അമ്മായി… അമ്മായി – നിധി അവൾ എണീറ്റില്ലേ.. ” ഇല്ല അമ്മായി…. ” അമ്മായി – എന്നാ നീ ഇരിക്ക് ഞാൻ ചായ എടുക്കാം… ” വേണ്ടാ അമ്മായി എനിക്ക് കുറച്ചു കാര്യമുണ്ട് പോയിട്ട്… അതാ രാവിലെ തന്നെ… ” രണ്ടു പേരോടും ഞാൻ അതും പറഞ്ഞു തിരിച്ചു വീട്ടിലേക്കു ഇറങ്ങി…. മതിയായി….. രക്ഷപെട്ടാ മതി…. തിരിച്ചു വീട്ടിലെത്തി… നിഖി – എന്താടാ രാവിലെ തന്നെ…. ” എന്താ എന്റെ വീട്ടിൽ എനിക്ക് വന്നൂടെ… ” നിഖി – നീയെന്തിനാ അതിനു ചൂടാവുന്നെ… ” ഞാൻ ചൂടയൊന്നുമില്ല.. ” നിഖി – മ്മുമ്മ്മ്…. പാറു എവിടെ….
ഞാനതിനു മറുപടി കൊടുത്തില്ല, റൂമിൽ പോയി വെറുതെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ മയങ്ങി പോയി…. നിഖില – നിധി, നിധി എഴുന്നേൽക്കു… വീണ്ടും വീണ്ടും വിളിച്ചു, എന്റെ പുറത്തു ഒന്നു കൊട്ടിയപ്പോ… ഞാൻ ദേഷ്യത്തിൽ എണിറ്റു.. ” എന്താടി തടിച്ചി നിനക്ക് വേണ്ടത്… അല്ലേൽ തന്നെ… ഒരുത്തിയെ കെട്ടിയിട്ടു എന്റെ മനസമാധാനം കെടുത്തി…. ഇനി എന്താ.. ” നിഖില – അഹ് അത് പറയാൻ തന്നെയാ… പാറു വിളിച്ചിരുന്നു… അവളെ ചെന്ന് കൂട്ടാൻ പറഞ്ഞു.. ” ഞാൻ എന്താ അവള്ടെ ഡ്രൈവർ ഓ… ” നിഖില – ഡാ കളിക്കല്ലേ, നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം, അല്ലാതെ ഇങ്ങനെ പിണങ്ങി വരുത്തല്ല.. ” അവള് അവിടെ തന്നെ നിക്കട്ടെ, ഇവിടെ വന്നിട്ട് എന്തിനാ.. ” നിഖില – ഡാ പൊട്ടാ, പൊട്ടത്തരം പറയാതെ… ” പൊട്ടൻ നിന്റെ കെട്ടിയോൻ… ” പക്ഷേ പറഞ്ഞത് മുപ്പത്തിക്കു നല്ലാണോ കൊണ്ട്…. എന്നെ രണ്ടു പ്രാവശ്യം കൊട്ടി…മൊത്തം തല്ല് കിട്ടുക ആണലോ.. അവളെ കെട്ടിയപ്പോ മുതൽ തലവര മാറിയോ… നിഖില – മര്യാദയ്ക് അവളെയും കൂട്ടി വന്നോ… അല്ലെ നിന്റെ ഗൾഫിൽ പോക്ക് നടക്കൂലാ… ” ബ്ലാക്‌മെയ്ൽ ആണല്ലെ… നടക്കട്ടെ…. ഞാ.. കൂട്ടി വാരം ” ഞാൻ എഴുനേറ്റ് ബാത്‌റൂമിൽ പോയി വന്നു. നിഖില – ഡാ പിന്നെ സന്ദീപേട്ടൻ വിളിച്ചിരുന്നു, എലാം റെഡി ആയി… വിസ, ടിക്കറ്റ് ഒകെ മെയിൽ ആയച്ചിട്ടുണ്ട് എന്നു പറഞ്ഞു… ” ചേച്ചി ഇത് ആദ്യമേ പറയേണ്ടേ… ” ഞാൻ ചേച്ചിയുടെ രണ്ടു കവിളും വലിച്ചു പറഞ്ഞു… എന്നെ അടിച്ചതിനു ഉള്ള ചെറിയ ഒരു തിരിച്ചുകൊടുക്കലും ആയിരുന്നു ആ കവിളിൽ പിടിത്തം….
