” ഡി പാറു….. നിന്നോട് ആരാ എന്റെ സ്വെറ്റർ എടുത്ത് ഇടാൻ പറഞ്ഞത്. ” അവൾ ഒന്നും മിണ്ടാതെ ഉറക്കം അഭിനയിച്ച കിടക്കുകയാണ്. ” ദേ എന്റെ ക്ഷമ പരീക്ഷിക്കരുത്. മര്യാദയ്ക്ക് ഊരി തന്നോ. ” അവളിൽ നിന്നും ഒരു മറുപടിയുമില്ല. ഞാൻ അവളുടെ അടുത്തേക് നീങ്ങി… ബ്ലാങ്കറ്റ് വലിച്ചു നീക്കി. അപ്പോൾ തന്നെ അവൾ കണ്ണു തുറന്നിരുന്നു.. ” ദേ നീ എന്തിനാ എന്റെ സ്വെറ്റർ എടുത്തിട്ടത്, നിനക്ക് നിന്റേതില്ലേ. ” മറുപടി ഒന്നും പറയാതെ എന്നെ നോക്കിയിരുന്നു. ” ഊരി യെ വേഗം…….. ഹും….. വേഗമാവട്ടെ.. ” അവൾക് ഒരു മിണ്ടാട്ടമില്ല. ഞാൻ സ്വെറ്റർ ഊരാൻ വേണ്ടി… അതിലേക് കൈ വച്ചതും…. പാറു – ഞാൻ ഊരി തരാം…. എന്നിട്ട് അവൾ ഊരി തന്നു… ഞാൻ അത് അപ്പോൾ തന്നെ ഇട്ടു… അവൾ എന്നെ തന്നെ നോകുക… അപ്പോഴാണ് അവൾ സ്വെറ്റർ അടിയിൽ ഉണ്ടായിരുന്നു ടീഷർട് കണ്ടതു …… ” എടി ഇതു എന്റെ ടീഷർട് അല്ലെ…….. അതെ അതെന്നെ…..” കൈഞ്ഞ ഓണത്തിന്റെ സമയം ആണ് ഞാൻ ഇത് വാങ്ങിച്ചത്..രണ്ടായിരുത്തി അന്നൂറ് മോളിൽ ഉണ്ട് റേറ്റ്, അന്റെമൻ എന്നാ ബ്രാൻഡ്, ടീഷർട് വേണ്ടി അത്ര പൈസ ഒന്നും ചിലവാക്കാറില്ല എങ്കിലും സാധാരണ ബ്രാണ്ടിൽ നിന്നും ഡിഫറെൻറ് ആയിട്ടുള്ള പ്രോഡക്റ്റ്, കളർ, ഡിസൈൻ, ക്വാളിറ്റി ഇഷ്ടപ്പെട്ടു വാങ്ങിച്ചതാ… സൂപ്പർ സാധനം ….. രണ്ടുമൂന്ന് പ്രാവിശ്യം ഇട്ടതിനു ശേഷം പിന്നെ അത് കാണാതായി.. എന്നാലും ഇതവൾക് എവിടുന്ന് കിട്ടി.. കണ്ടിട്ട് ഡെയിലി യൂസ് ചെയ്ത പോലെയുണ്ട്. ” പാറു സത്യം പറഞ്ഞോ ഇത് എന്റേതല്ലെ. ” പാറു -……………… ഹും … അവളൊന്നു മൂളി. ” എന്നാലേ അതൊന്നു ഊരികെ…. ” ഞാൻ അത് പറഞ്ഞപ്പോൾ അവളൊന്നു ഞെട്ടി. ” ഊരാൻ തന്നെയാ പറഞ്ഞത്… അങ്ങെനെ എന്റടുത്തു മിണ്ടാത്ത ആളൊന്നും എന്റെ സാധനം യൂസ് ചെയ്യണ്ട. ” ഞാൻ ഊരും എന്നു വിചാരിച്ചു കൈ രണ്ടും മടക്കി വയറിൽ ചേർത്ത് പിടിച്ചു.
” ഊരുന്നിലെ….. ” പാറു – ഞാൻ മിണ്ടാം ആള് ഇപ്പൊ നല്ല മയത്തിലാ സംസാരിക്കുന്നത്… ” അങ്ങെനെ നീ ഇപ്പൊ മിണ്ടണ്ട…. വേഗം ” പാറു – നിധി ഞാൻ മിണ്ടാം എന്നു പറഞ്ഞില്ലെ. ” വേണ്ടന്നെ, നീ രണ്ടു ദിവസം എന്നെ മൈൻഡ് ആക്കിയ… ഇല്ലാലോ. ” പാറു – അത് അങേനെ പറഞിട്ടും, എന്നെ അങ്ങെനെ വിളിച്ചിട്ടും അല്ലെ. ” ഞാൻ ആതിനു അപ്പൊ തന്നെ സോറി പറഞ്ഞാലോ…. പക്ഷെ നീ എന്നാ കടിയാ കടിച്ചത്. ” പാറു – അത് പിന്നാ, അതിനു പകരം എന്റെ ഇവിടെയും പിച്ചിയിലെ.. എന്ത് വേദന ഉണ്ടായിരുന്നു എന്നറിയോ.. ” ഓ ഓ ആപ്പോ എന്നെ കടിച്ചപ്പോൾ എനിക്ക് നൊന്തില്ലേ.. ” പിന്നെ അവൾ ഒന്നും മിണ്ടിയില്ല. താഴോട്ട് നോക്കി ഇരുന്നു. ” മതി താഴെ നോക്കിയത്… എനിക്ക് എന്റെ ടീഷർട് വേണം..” എനിക്ക് വേണ്ടിയിട്ട് ഒന്നുമല്ല അവൾ മിണ്ടാത്തത് കൊണ്ടുള്ള ഒരു നിരസം ഉണ്ടായിരുന്നു മനസ്സിൽ. ഞാൻ ടീഷർട് ഊരാൻ ടീഷർട് ആടിയിൽ നിന്നും പൊക്കാൻ ശ്രമിച്ചപ്പോൾ … അവൾ എന്റെ മുഖതെക്കു നോക്കി… ആള് ഇപ്പൊ കരയും എന്നാ മട്ടിലാ ഉള്ളത്.. പാറു – അടിയിൽ ഒന്നും ഇട്ടിട്ടില്ല. അവൾ മെല്ലെ പറഞ്ഞു.. ഞാൻ എന്റെ സാധനം ഒകെ അവൾക് കൊടുക്കാതെ തിരിച്ചു വാങ്ങുന്നതിന്റെ സങ്കടം ആണെന്ന് തോന്നുന്നു. ഇനിയും ബലം പിടിച്ചാൽ അവൾ കരയുകയും ചെയ്യും, ഊരി തരികയും ചെയ്യും.. ഞാൻ ഒരു കൊന്തനും ആകും… ഞാൻ അവളിൽ നിന്ന് ആകുന്നു ബെഡിന്റെ മറുവശത്തു പോയി കിടന്ന്.. നല്ല തണുപ്പിണ്ട്… ഹീറ്റർ ഇട്ടാൽ അഹ് ഒരു ഫീൽ പോകും… ലൈറ്റ് ഓഫ് ചെയ്ത്.. പാറു കിടന്നെന്ന് തോന്നുന്നു.. കുറച്ചു കഴിഞ്ഞു ഉറക്കം പിടിച്ചു വരുമ്പോയ.. എന്റെ അരികിൽ വന്നു പാറു എന്നെ തോണ്ടി വിളിച്ചത്… ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ…ഞാൻ…….
“എന്താണ് നിനക്ക് ഉറക്കവും ഇല്ലേ… ” പാറു – തണുക്കിന്നു… “അതിനു ഞാൻ എന്ത് വേണം..” പിന്നെ ഒരു നിമിഷം അവൾ ടീഷർട് മാത്രെ ഇട്ടിട്ടുള്ളൂ എന്നു ആലോചിച്ച ശേഷം….. “നീ സ്വെറ്റർ കൊണ്ട് വന്നിലെ പാറു.” പാറു – ഉണ്ടായിരുന്നത് ചെറുതായത് കൊണ്ട് ഇവിടെന്നു വാങ്ങാം എന്നു തീരുമാനിച്ചു. ഞാൻ അവളുടെ കൈകൾ തൊട്ടുനോക്കി… ഹും ഐസ് പോലെ നല്ല തണുപ്. ഞാൻ വേഗം എന്റെ സ്വെറ്റർ ഊരി അവൾക് തന്നെ കൊടുത്തു… പാറു – അപ്പോൾ നിധിക് ” നീ നേരെത്തെ പിന്നെ എന്നോട് ചോദിക്കാതെ ഇട്ടതോ. ” പാറു – വേറെ ഇണ്ടാവും എന്നു വിചാരിച്ചു. ” ഇല്ല ഇത് മാത്രെ കൊണ്ടുവന്നുള്ളു. സാരമില്ലാ നീ ഇത് ഇട്ടേ. വേഗം. ” അവൾ അത് വേഗം ഇട്ടു. ” ഇനി കിടന്നോ.. ” അവൾ ഒന്നും ചിരിച്ചെങ്കിലും ഞാൻ അത് മൈൻഡ് ആകാതെ കിടന്നു… കുറച്ചു കഴിഞ്പ്പോൾ നല്ല തണുപ് എനിക്കും ആനുഭവപ്പെട്ടു… പക്ഷെ അപ്പോയെക്കും ഞാൻ മയക്കത്തിലേക്ക് വീണിരുന്നു.. ഉറക്കത്തിൽ ആരോ എനിക്ക് കട്ടിയുള്ള പുതപ്പു പുതപ്പിക്കുന്നതായി തോന്നി. പിന്നീട് തണുപ്പ് അനുഭവപെട്ടില്ല. രാവിലെ പ്രതീക്ഷിച്ച പോലെ എന്റെ മുകളിൽ പാറു കിടക്കുന്നിണ്ട്. ഇത് ഇവൾക്ക് ഒരു ശീലം ആണെന്ന് തോന്നുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ..
