“ഋതു ചേച്ചി.” ലേഡി ഡോക്ടർ പേര് ഋതു എന്നാണ്.. സന്ദീപെട്ടൻ്റെ ബന്ധു ആണ് .. മാത്രമല്ല ഋതു ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് സന്ദീപെട്ടൻ്റെ കൂട്ടുകാരനെ ആണ്. അതായത് ശ്രീജിത്ത് എട്ടാനെ, ഇവർ ഒകെ അണ് സന്ദീപ് ഏട്ടൻ മുൻപ് പറഞ്ഞ കള്ളുകുടി, ഫുട്ബാൾ ടീം.. അത് കൊണ്ട് ശ്രീജിത്ത് ഏട്ടന് നിധിയെ നന്നായി അറിയാമായിരുന്നു. ” ചേച്ചി ആകത്ത്.. ” എനിക്ക് അതു പറയാനേ കഴിഞ്ഞുള്ളൂ. അപൊയെകും നഴ്സ് ബ്ലഡ് കൊണ്ടു വന്ന്. ഋതു – പേടിക്കേണ്ട ഞാൻ ഒന്ന് നോക്കട്ടെ.. അതും പറഞ്ഞ് ചെച്ചിയും അകത്തേക്ക് പോയി.. സമയം ഇഴന് പോയികൊണ്ടെയിരുന്ന്. കുറെ കഴിഞ്ഞപ്പോൾ.. ഡോക്ടറും ഋതു ചേച്ചിയും പുറത്ത് ഇറങ്ങി.. ഞാൻ എല്ലാരോഡും ഋതു ചേച്ചിയെ പറ്റി അപൊയേകും പറഞ്ഞിരുന്നു. ഋതു – ഡോക്ടർ ഇവർ ഓക്കേ എനിക് വേണ്ടപ്പെട്ടവർ ആണ് ഇതു ഞാൻ ഹാൻഡിൽ ചെയ്തോട്ടെ.. ഡോക്ടർ – ശരി ഋതു .. യു ക്യാരി ഓൺ.. ഋതു – വാ നമുക്ക് എൻ്റെ കാബിൻലേക് പോകാം .. കുറച്ച് അപുറം ആയിരുന്നു ഋതു ചേചിയുടെ റൂം.. ചേച്ചി അകത്തേക്ക് കയറി വരാൻ പറഞ്ഞു. ചേച്ചി, c ചേച്ചിയുടെ സീറ്റിൽ ഇരുന്നു. നങ്ങൾ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു. ഋതു – കുട്ടിടെ പേര് .. ” പാറു, പാർവതി.” ഋതു – ഒകെ, ഇപ്പൊ പേടിക്കാൻ ഇല്ലാ, ദൈവാനുഗ്രഹം ഉണ്ട്. വന്നപോൾ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നൂ. ഒരുപാട് രക്തം പോയിരുന്നു. വീണപോൾ തല പോട്ടിയും ബ്ലഡ് പോയി.. അതാ.. അമ്മാവൻ – ഇപ്പൊ എൻ്റെ മോൾക്ക്, ഋതു – സീരിയസ് ആയി ഒന്നും ഇല്ല. ബ്ലഡ് പോയത് കൊണ്ടു ബോഡി നല്ല വീക് ആണ്. പിന്നെ ഇത് ഒരു സൂയിസൈഡ് ഏറ്റെമ്പ്റ്റ് ആണ്.. റൂൾ ആനുസരിച്ച് പോലീസ് ആരിയികണം എന്നാ.. ” ചേച്ചി..” അച്ഛൻ – മോളെ ഇത് റിപ്പോർട്ട് ചെയാരുത്. അവൾക് ഒരു തെറ്റു പറ്റിപോയി.. അവള് ഇഷ്ടപെട്ട കല്യണനത്തിന് നങ്ങൾ എതിർത്തു..അതാണ്.. നങ്ങൾ ഇനി അവൾക് വിഷമം ഉണ്ടാവുന്ന ഒന്നും ചെയിലാ.. ഋതു – ഓ ഐ സി, ഒകെ. ഞാൻ ചെയുന്നിലാ. എന്തായാലും പാർവതിക് ഓരു കൗൺസലിങ് ആവശ്യമാണ്. പിന്നെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.. അച്ഛൻ – വളരെ നന്ദി മോളെ.. ഋതു – ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല.. നമ്മൾ ബന്ധുക്കൾ അല്ലേ. അച്ഛൻ – നിഖില മോൾ പറഞ്ഞു.. എന്ന നങ്ങൾ അങ്ങോട്ട്…. ഋതു – ശരി എന്നാ, പാർവതിക് ശരിക്കും കെയർ ഇപ്പൊ മൻസിനാണ് വേണ്ടത് അത് മറക്കേണ്ട.. അച്ഛൻ – ശരി മോളെ..
ഋതു – നിഖില, ഒരു മിനിറ്റ്.. ” അച്ചാ നിങ്ങള് എല്ലാരും പോയികൊള്ളു. ഞാൻ ഇപ്പൊ വരാം.” ഋതു – ഞാൻ ഇവിടെ ഇരിക്കുമ്പോൾ നേരെത്തെ നി വെപ്രള്ളപെട്ട് പോകുന്നത് കണ്ടിരുന്നു.. അതാ ഞാൻ അവിടെ വന്നത്. ” ചേച്ചി ഗൾഫിൽ പോകുന്നു എന്ന് പറാണിട്ട്..” ഋതു – ഇന്നണ് ഇവിടത്തെ, ഈ ഹോസ്പിറ്റലെ ലാസ്റ്റ് ഡ്യൂട്ടി.. നിഖി,.. പാർവതി, ആഹ കുട്ടി എന്തിനാ അങ്ങെനെ ചെയ്തേ.. ” അത് ചേച്ചീ … അതു.” ഋതു – പറയാൻ ബുദ്ധിമുട്ട് അന്നേൽ വേണ്ടാ ഞാൻ നിർബന്ധിക്കുന്നില്ല. ” അതലേച്ചി ..ഞാൻ പറയാം.” ഋതു ചേച്ചീ ഒരു കൗതുകതൊടെ എല്ലാം കേട്ടിരുന്നു. ഋതു – എൻ്റെ ഈശ്വരാ.. നീധി ഇതിന് സമ്മതിക്കുമോ.. ” സമ്മതിപിക്കണം.. ചേച്ചീ ഒരു കാര്യം കൂടി ഇത് ഇന്ന് നടന്നത് ഈ സൂയിസൈഡ് ഏറ്റെമ്പ്റ്റ് അത് വേറെ ആരും അറിയരുത്, നിധി പോലും ആറിയരുത് പ്ലീസ് ചേച്ചി. ” ഋതു – ഒകെ ശരി ഞാൻ ആരോടും പറയുന്നിലാ പോരെ..ദൈവനിശ്ചയം പോലെ നടക്കട്ടെ. ” ചേച്ചി ഇന്ന് പോകുക അല്ലേ, മറ്റെ ഡോക്റ്റർ പ്രശ്ണകുവോ.. ” ഋതു – ഇല്ല, രവി ഡോക്ടറെ കണ്ട് ഞാൻ പറഞ്ഞോളം. ചേച്ചിയോട് സംസാരിച്ചു ഞാൻ അച്ഛൻ്റെയും അമ്മയുടെയും അടുത്തേക്ക് നിങ്ങി.. അച്ഛനും അമ്മയും എന്തോ സംസാരിക്കുക ആയിരുന്നു. ഒരു നേഴ്സ് വന്നു റൂം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു. ഋതു ചേച്ചി ഉള്ളത് കൊണ്ട് എക്സ്ട്രാ പരിഗണന ഞങ്ങൾകു കിട്ടുന്നുണ്ട്. സമയം പോയിക്കൊണ്ടിരുന്നു. അച്ഛൻ എന്നോട് പറഞ്ഞതാണ് വാവ ഉള്ളതല്ലേ അധികസമയം ഹോസ്പിറ്റലിൽ നിൽക്കണ്ട എന്ന്. ഞാൻ പറഞ്ഞു കുഴപ്പമില്ല പാറുവിനെ റൂമിലേക്ക് മാറ്റിയിട്ട് തീരുമാനിക്കാം എന്ന്. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു കുട്ടിയെ റൂമിലേക്ക് മാറ്റുകയാണ്. റൂമിലേക്കു മാറ്റി, പാറു നല്ല മഴകത്തിൽ ആണ്. ആര് കണ്ടാലും ഇഷ്ടപ്പെടുന്ന മുഖശ്രീ.. അവൾ ശാന്തമായി ഉറങ്ങുകയാണ് ഇനിയെന്ത് എന്ന് അറിയാതെ.. ഞാനും അപ്പോഴാണ് അത് ആലോചിച്ചത് .. എല്ലാവരും മൗനത്തിലാണ്.. പെട്ടെന്ന് അമ്മാവൻ അച്ഛനോട് എന്തോ പറയാൻ പാറു വിൻറെ അടുക്കൽനിന്ന് എണീറ്റു. അമ്മാവൻ – ചന്ദ്രാ ഈ അവസരത്തിൽ ചോദിക്കുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം. അച്ഛൻ – എന്താ നന്ദ നീ ഇങ്ങനെ സംസാരിക്കുന്നത് … അമ്മാവൻ – നമുക്ക് അവരെ പിരിക്കണോ, അവരെ ഒരുമിപിച്ചു കൂടെ അച്ഛൻ – നി പറഞ്ഞു വരുന്നതു.. ഒന്നു തെളിച്ചു പറ.. അമ്മാവൻ – പാർവതിയുടെയും നിധിയുടെയും കല്യണത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്കൊക്കെ സമ്മതം ആണേൽ ഇതു നമ്മുക്ക് നടത്താം.. എല്ലാവരുടെ മുഖത്തും ഞെട്ടലു ആകാംഷയും.. അച്ഛന് അമ്മയുടെ മുഖത്തുനോക്കി. അമ്മയുടെ മുഖം വായിച്ചിട്ട് എന്നാ പോലെ അച്ഛൻ പറഞ്ഞു. അച്ഛൻ – സമ്മതം.. പെട്ടന്ന്.. അമ്മായി.. അമ്മയുടെ നേരെ തിരിഞ്ഞു.. അമ്മയോട് പറഞ്ഞു. അമ്മായി – ലക്ഷ്മി ഏട്ടത്തി അവരുടെ പ്രായം അത് നിങ്ങൾക്കൊക്കെ പ്രശ്നമല്ലേ. ഞങ്ങളുടെ അമ്മയുടെ പേര് ലക്ഷ്മി
