അച്ഛൻ – അല്ല ആരാ പയ്യൻ.. അമ്മ – നമ്മൾ അറിയുന്ന ആരേലും ആണോടി ” അതെ അമ്മ നമ്മളെല്ലാവരും അടുത്ത അറിയുന്ന ആളാ. ” അമ്മ – അതാരാ ഇപ്പം നമ്മള് ഇത്ര അടുത്ത് അറിയുന്ന ആൾ, അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എന്ന് ഞങ്ങൾക്കാർക്കും തോന്നിയില്ലല്ലോ നീ വെറുതെ നുണ പറയുകയാണോ. അച്ഛൻ – ആരാ മോളെ പയ്യൻ. ” അത് .. അച്ചാ… നിധിയേ ആണ് അച്ഛാ അവള് സ്നേഹിക്കുന്നത്, കെട്ടിച്ചു കൊടുത്തില്ലേ ചത്തുകളയും എന്നാ പറഞ്ഞിരിക്കുന്നത്. ഒന്നു സംഭവം സ്ട്രോങ്ങ് ആയിരിക്കട്ടെ എന്ന് വിചാരിച്ചു ചുമ്മാ അങ്ങനെ തള്ളി. ഇത് കേട്ട് അച്ഛനും അമ്മയും ഒന്ന് ഞെട്ടി. അമ്മ – ദേ വേണ്ടതിനം പറഞ്ഞാൽ ഉണ്ടല്ലോ നല്ലോണം ഒന്ന് വെച്ച് തരുമെ പറഞ്ഞേക്കാം. അച്ഛൻ – മോളെ അവർ തമ്മിൽ അങ്ങനെ ഒന്ന്… അമ്മ – ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ അവളെ രാവിലെതന്നെ പിച്ചും പേയും പറഞ്ഞെന്ന് വിചാരിച്ച് നിങ്ങളിങ്ങനെ … ” അമ്മേ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്, അവൾക്ക് ചെറുതിലേ തൊട്ടെ ഇഷ്ടമാണ് നിധിയെ.” അമ്മ – പിന്നെ!.. അവൾ നിന്നോട് പറഞ്ഞോ നിധിയെ ഇഷ്ടമാണെന്ന്. ” അതലെ ഞാൻ ഇത്രയും നേരം പറഞ്ഞത്, കുറച്ചു ദിവസം മുൻപ് അമ്മായി വന്നപ്പോൾ, അവള് കല്യണം വേണ്ടന്നും, നല്ല അലോചനായോകെ മുടകുക ആണെന്നും പറഞ്ഞു, എന്നോടു പാറുനോട് ഒന്നു സംസാരിച്ചു അവളുടെ ഉള്ളിൽ എന്തേലും ഉണ്ടോ എന്നു മനസ്സിലാക്കാൻ പറഞ്ഞു, അത് അറിയാൻ വേണ്ടിയാ ഞാൻ അവളെ ഇവിടേ നിർത്തിയെ.” അമ്മ – ദേ നോക്കിയേ നിങ്ങൾ ഇത് കേട്ടോ. വിശ്വസിക്കാൻ പറ്റുന്നില്ല. “അമ്മ തന്നെ നോക്കിയേ പലപ്പോഴും അവൾ നിധിയുടെ കാര്യത്തിൽ അല്പം കൂടുതൽ ഇൻട്രസ്റ്റ് എടുക്കുന്നത് അമ്മ ശ്രദ്ധിച്ചില്ലേ. പലഹാരം ഉണ്ടാക്കുന്നതും അവൻറെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത്. ” അച്ഛൻ – നിധിക് അവളെ ഇഷ്ടമാണോ ” ഇഷ്ടം കുറവുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ പാറു അവളുടെ ഇഷ്ടം നിധിയോട് ഇതുവരെ പറഞ്ഞിട്ടില്ല. ” അമ്മ – ഇനി എന്താ ചെയ്യാ ചന്ദ്രേട്ടാ.. ഞങ്ങളുടെ അച്ഛൻറെ പേരാണ് ചന്ദ്രൻ. അമ്മ – അവളെ പോലെ ഒരു കുട്ടി എൻ്റെ മരുമോൾ ആയി വരണം എന്ന് തന്നെയാണ് എനിക്ക് പക്ഷേ ഇത്. അവരുടെ പ്രായം വ്യത്യാസം… അച്ഛൻ – നീ ഇത് എന്ത് അറിഞ്ഞിട്ട് അ പറയുന്നത്. അമ്മ – നമുക്ക് അവിടം വരെ ഒന്നു പോകാം. അച്ഛൻ – ഞാൻ പോയി സംസാരിക്കാം. അമ്മ – ഇല്ല ഞാനും വരുന്നു. അച്ഛൻ – എന്നാ പിന്നെ ഇവളെ തനിച്ചാക്കി പോകേണ്ട നമുക്ക് എല്ലാവർക്കും കൂടി പോകാം ഞങ്ങൾ പോകാനായി റെഡിയായി. നടന്നു പോകാനുള്ള ദൂരമേ ഉള്ളുവെങ്കിലും വാവ ഉള്ളതുകൊണ്ട് ഞങ്ങൾ കാറിൽ ആണ് പോയത്. അവിടെയെത്തി വീട്ടിൽ കയറിയതും.
അമ്മാവൻ – അല്ല ഇത് ആരൊക്കെ.. വാ വാ, ഞങ്ങൾ അകത്തുകയറി അച്ഛൻ – നന്ദ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. അപോയെകും അമ്മായി അവിടെ വന്നു ഞങ്ങളെ സ്വീകരിച്ചു. അച്ഛൻ – അത് എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല…. എന്നാലും പറഞ്ഞല്ലേ പറ്റൂ. അച്ഛൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഇത് കേട്ടതും അമ്മാവൻ എന്ത് പറയണമെന്നറിയാതെ സ്തബ്ധനായി. അമ്മായി പെട്ടെന്നുതന്നെ അകത്തേക്ക് പോകുന്നതാണ് കണ്ടത്. പെട്ടെന്നാണ് അകത്തുനിന്നും ഒച്ചപാട് കേട്ടത്.. ഞങ്ങളെല്ലാവരും അകത്തുപോയി നോക്കുമ്പോൾ അമ്മായി അവളെ തല്ലുകയായിരുന്നു. അവളാകെ വല്ലാത്ത കോലത്തിൽ ആയിരുന്നു. പെട്ടെന്നാണ് അമ്മ ഇടപെട്ടത്. അമ്മ – നീയെന്താ കാണിക്കുന്നത്. ഒരു മുതിർന്ന കുട്ടിയെ തല്ലുകയോ.. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും ഞാൻ സംസാരിക്കാം അവളോട്. പെട്ടെന്നാണ് അമ്മായി മുന്നിലേക്ക് വന്നു പാറുവിനോട് പറഞ്ഞത് അമ്മായി – നിൻറെ ഈ ആഗ്രഹം അതൊക്കെ കുഴിച്ചുമുടിക്കോ.. നടകത്തില്ല. ഇത് കേട്ടതും പാറു ഓടിപോയി റൂമിൽ കയറി വാതിൽ അടച്ചു. അമ്മാവൻ പോയി കതകിനു മുട്ടി.. അമ്മാവൻ – മോളെ വാതിൽ തുറക്ക് അച്ഛനാ വിളിക്കുന്നത്.. ” അമ്മേ ഞൻ പറഞ്ഞതല്ലേ അവൾ ഇനി വല്ല കടുംകയ്യും ചെയ്തേക്കുമോ ” പെട്ടെന്നാണ് പാറുവിൻ്റേ റൂമിൽ നിന്നും വീഴുന്ന ശബ്ദം കേട്ടത്.. ഞാൻ പുറത്തെ ജനാലയിൽ കൂടി അവളുടെ റൂമിൻ്റേ അകത്തേക്ക് നോക്കി അവൾ നിലത്ത് ചോരയിൽ കിടക്കുകയായിരുന്നു.. പെട്ടെന്ന് തന്നെ അകത്ത് പോയി .. ” അച്ഛാ അമ്മാവാ, ചോ ചൊരാ… ” അമ്മാവൻ വാതിൽ തള്ളിത്തുറകാൻ ശ്രമം നടത്തി, പറ്റാത്തത് കൊണ്ടു അച്ഛനും അമ്മാവനും ഒരുമിച്ച് വാതിലിനു ആനൂ ചവിട്ടി, ആതിൻ്റെ കൊള്ളുത്തു ഇളകി വാതിൽ മാതിലിൽ ചെന്നു അടിച്ചു… നങ്ങൾ അഗത്ത് കണ്ടത്, പാറു നിലത്തു ബോധമറ്റു കിടക്കുന്നു.. നിലാം ആകെ ചോരാ പടർന്നിരിക്കുന്നു. അച്ചൻ- നന്ദ വേഗം എടുക്കു ആവളെ. അച്ഛനും അമ്മാവനും കൂടി വേഗം പാറുനേ എടുത്ത് വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി. നങ്ങൾ അമ്മാവൻ്റെ വണ്ടിയിൽ ആവരേ പിന്തുടരുന്നു ഹോസ്പിറ്റൽ പോയി. എല്ലാരും നല്ല ടെൻഷൻ ആയിരുന്നൂ. ഡോക്ടർ പാറുനെ നോക്കുകയാ പെട്ടന്ന് ഒരു നേഴ്സ് പുറത്ത് ഇറങ്ങി ഓടുന്നത് കണ്ടു, അതിനു മുൻപ് വേറെ ഒരു നേഴ്സ് വന്നു ബ്ലഡ് ഗ്രൂപ്പ് എതനെന്നു ചോദിച്ചിരുന്നു. ഡോക്ടർ പുറത്ത് ഇറങ്ങി. അമ്മാവൻ – ഡോക്ടർ എൻ്റെ കുട്ടിക് എങ്ങനെ ഉണ്ടു.. അമ്മാവൻ്റെ കണ്ണോകെ നിറഞ്ഞിരുന്നു. ആകെക്കൂടി ഒറ്റാമോൾ ആണ്. അവളാണ് ഇപ്പൊ അകത്തു കിടക്കുന്നത്. ഡോക്ടർ – ബ്ലഡ് കുറെ പോയിട്ടുണ്ട്. പേടിക്കേണ്ട അറേഞ്ച് ചെയ്യാൻ പോയിട്ടുണ്ട്. ഇവിടെ ബ്ലഡ് ബാങ്കിൽ ഉണ്ട്. അപോയേകും വേറെ ഒരു ലേഡി ഡോക്ടർ ആവിടെക്ക് വന്നു. ലേഡി ഡോക്ടർ – നിഖിലാ .. എന്താ ഇവിടെ..
