പ്രായം 2അടിപൊളി  

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു മിന്നായം പോലെ ചിരി വന്നു പോയി…. ” ഇനെയന്തൊകെ അനുഭവിക്കണം… ” കരയുന്ന മുഖം ആണേലും ദേഷ്യം ആതേപോലെ ഉണ്ട്. നീയാവിടെ കിടക്കു…. എന്നു പറഞ്ഞു ഞാൻ എണ്ണിറ്റു ചെയർ ഇരുന്നു… അവളെ നോക്കി… ഈശ്വര.. എന്റെ ജീവിതത്തിൽ എന്തൊക്കെ അഹ് നടക്കുന്നെ…. ചേച്ചിയായി കണ്ടാ പെണ്ണ് ഭാര്യ ആയിരിക്കുന്നു, ഭാര്യയുടെ കൈയിൽ നിന്നും തല്ല്, ഭാര്യയെ കെട്ടിയിട്ടിരിക്കുന്നു…. എല്ലാരുടയും വിവാഹജീവിതം ഇങ്ങെനെയൊക്കെ ആണോ ദൈവമെ … കുട്ടിത്തം മാറിയിട്ടില്ലാത്ത ഭാര്യ ആണോ…. ആതോ ഇനി എനിക്ക് പക്വത കുറവാണോ….. വീണ്ടും അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോയ… വാതിലിൽ മുട്ടുന്നത്.. നിഖില – നിധി, പാറു….. എണീറ്റില്ലേ… ” അഹ് ചേച്ചി ദാ വരുന്നു. ” ചേച്ചി അതും പറഞ്ഞു സ്ഥലം കാലിയാക്കി. ഞാൻ പാറുവിനെ നോക്കുമ്പോ…. ദേഷ്യവും കരച്ചിലും അടങ്ങിനു. ഞാൻ അവളുടെ കേട്ടു ആയിച്ചുകൊടുത്തു. കേട്ടുയായിച്ചിട്ടും അവള് അവിടെ തന്നെ എന്നെ നോക്കി അങ്ങെനെ കിടന്നു…. ഞാൻ അവളുടെ മുഖം നോക്കിയാപോ അവള് മുഖം അപ്പുറത്തേകിട്ടു. ഞാനും മൈൻഡ് ആകാൻ നിന്നില്ല…. ഈശ്വര ഇനി വലുത് വല്ലതും വരാനിരിക്കുന്നോ… അതിന്റെ ഡോസ് ആണോ നീ കാണിച്ചു തന്നത്…. ഇപ്പൊ ചെക്കിടത്തു കൊണ്ടത്… ഞാൻ മെല്ലെ എണ്ണിറ്റു കണ്ണാടിയിൽ നോക്കി… ചെറിയ പാടുണ്ട്… ഞാൻ അവള്ടെ തന്നെ ഫേസ് ക്രീം എടുത്തു ഒന്ന് നല്ലവണ്ണം തടവി… ഇനി ഇത് കണ്ടിട്ടു വേണം… വേറെ ചോദ്യങ്ങൾ ഒകെ വരാൻ.

ഞാൻ റൂമിന്നു പുറത്ത് ഇറങ്ങി… കോട്ടജ്ന്റെ പുറത്തുള്ള ടീ ടേബിളിൽ ചേച്ചി അച്ഛനും അമ്മാവനും താണുപത്തു… ചായ കുടിക്കുക… ” ഗുഡ് മോർണിംഗ്. ” എല്ലാരേയും വിഷ് ചെയ്തു… രാവിലേ തന്നെ പ്രശ്നം ആണെന്ന് ആരും അറിയണ്ട…. ഞാൻ എനിക്ക് ചായ ഒരു കപ്പിൽ പകർന്നു.. നിഖില – എന്താണ് ഇന്ന് ചായ ഇട്ടുതരാൻ ആള് ഇല്ലേ. ഞാൻ ഒന്നും പറഞ്ഞില്ല. ചായയുമെടുത്തു.. കുറച്ചപ്പുറം ഉള്ള ഹിൽവ്യൂ നോക്കാൻ പോയി… ചേച്ചി വിട്ടില്ല… പിന്നാലെ വന്നു… നിഖില – എന്ത് ഭംഗി ആണല്ലേ…. ” അല്ല എന്താ വേണ്ടത്…. പിന്നാലെ കൂടിയിട്ടുണ്ടാലോ…. ” നിഖില – ഇത് നല്ല കഥ… എനിക്കന്റെ അനിയന്റെ കൂടെ മിണ്ടാനും പാടില്ലേ… ” അനിയൻ, എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട…………… അവൾക്കും ഞാൻ അനിയൻ ആയിരുന്നിലെ……….എന്നിട്ടിപ്പോ. ” നിഖില – എന്നിട്ടിപ്പോ എന്തു, നിനക്ക് റൂമിന്നു ഇറങ്ങാൻ സമയം ഇല്ലാലോ… “ദേ ചേച്ചി കുടുന്നിണ്ടേ………….. ഇത് തമാശ അല്ല.” നിഖില – ആഹ് ഇന്നും ഇണ്ടാലോ പാട്. ഞാൻ ഷർട്ടിൽ നോക്കിയപ്പോ…. പാറു കടിച്ച പാട്… അച്ഛൻ അമ്മാവനും ശ്രദ്ധിച്ചു കാണുമോ ആവോ….

ചേച്ചിയോട് ഇതിനു മറുപടി കൊടുത്താൽ എല്ലാം പറയേണ്ടി വരുമല്ലോ….ഞാൻ മെല്ലെ തടിയുരാൻ നോക്കി…. ” ഞാൻ ഇപ്പൊ വരവേ. ” നിഖില – അഹ് ചെക്കന് ഇതിനു മറുപടി ഇല്ല…. ഇനി നീ വാ കാണിച്ചു തരാം. ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവിടെന്ന് വലിഞ്ഞു. അന്ന് പ്ലാൻ ചെയ്താ സ്ഥലം ഒകെ പോയി വന്ന ശേഷം കിടക്കാൻ കിടന്നു…ഇന്ന് ഫുഡ്‌ മൊത്തം വിസിറ്റ് ചെയ്ത സ്ഥലങ്ങളിൽ നിന്ന് ആയിരുന്നു. പാറു ഇതുവരെ മുറിൽ വന്നില്ല. അവള് ഇന്ന് എന്റടുത്തു മിണ്ടിയിട്ടു പോലുമില്ല… ദേഷ്യത്തിൽ ആണെന്നാ….. പൊട്ട്… എനിക്കുമില്ലേ ദേഷ്യം…. മുഖത്തു കൊണ്ട് അടി ഓർത്തപ്പോൾ ദേഷ്യം കൂടി കൂടി വന്നു… ഞാൻ അങ്ങനെ കിടക്കുമ്പോൾ ഉണ്ട്. അമ്മ വാതിലിൽ മുട്ടുന്നു. ഞാൻ പോയി തുറന്നു നോക്കുമ്പോൾ…. അമ്മ ദേഷ്യത്തിൽ ആണ്. അമ്മ – ഡാ നീ എന്താടാ അവളോട്‌ കാണിച്ചത് ” ഞാൻ ആരോട് എന്തു കാണിച്ചെന്ന. ” അമ്മ – പാറു, അവൾ ഇവിടെ കിടക്കുന്നില്ല എന്നാ പറയുന്നേ… ” അവൾ കിടക്കുനിലേൽ… ഞാൻ എന്താ വേണ്ടത്. ” അമ്മ – ദേ നിധി കളിക്കല്ലേ… നീ ഇപ്പോ പഴയ ഒറ്റത്തടി അല്ല, ഉത്തരവാദിത്തം ഒക്കെയുണ്ട്. അത് മറക്കേണ്ട. “ഞാൻ എന്തു ചെയ്‌തെന്ന..” അമ്മ -അമ്മാവനും അമ്മായിയെയും അറിയിക്കാതെ, നീ വന്നു അവളെ വിളിച്ചോണ്ട് പോ. ഇനി മേലിൽ അവള് പിണങ്ങി…. യാ മോനെ അമ്മയെ അറിയാമാലോ… “ന്റെ ഈശ്വര ഞാൻ എന്തു ചെയ്തു, വാ നടക്കു… ഞാൻ വിളികാം അവളെ.” ഞാൻ നോക്കുമ്പോൾ അവള് നിഖിയുടെ കൂടെ ബെഡിൽ ഇരിക്കുന്നു… അമ്മ – മോളെ ദേ അവൻ വന്നിനാ… മോളു പോയി കിടന്നോ…

Updated: July 5, 2026 — 10:02 pm

Leave a Reply

Your email address will not be published. Required fields are marked *