ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

ഈശ്വരാ…. എന്റെ കൈ തല്ലി ഓടിക്കാന്‍ ഇവള്‍ പ്ലാൻ ചെയ്യുകയാണോ…?!

 

പെട്ടന്ന് എന്നെയും അറിയാതെ എന്റെ വലതു കൈ എനിക്ക് പിന്നില്‍ ഞാൻ ഒളിപ്പിച്ചു വച്ചു. ഉടനെ ഡാലിയ പൊട്ടിച്ചിരിച്ചു.

 

“എന്തിനാ കൈ പിന്നില്‍ ഒളിപ്പിച്ചു വച്ചത്‌…?” ചിരി നിര്‍ത്താതെ അവള്‍ ചോദിച്ചു.

 

“എടി.. എന്റെ കൈ ഓടിക്കാന്‍ വല്ല പ്ലാനും ഉണ്ടോ..?” ഞാൻ ചോദിച്ചതും അവളുടെ ചിരി കൂടി.

 

“ദൈവമേ… ചേട്ടാ. ഞാൻ അങ്ങനെ ചെയ്യുമോ…?” ഒടുവില്‍ കുസൃതിയോടെ അവള്‍ ചോദിച്ചു. “ഞാൻ പ്ലസ് ഒൺ പഠിക്കുന്ന സമയത്ത് ചേട്ടന്റെ കൈ ഒടിഞ്ഞ് കെട്ടി വച്ചിരുന്നപ്പോ ഞാൻ ചേട്ടന് വാരി തന്നത് മറന്നുപോയോ…? അത് പെട്ടന്ന് ഓര്‍മ്മ വന്നത് കൊണ്ട്‌ ചോദിച്ചതാ…”

 

ഉടനെ ഞാൻ ചിരിച്ചു. “അതൊന്നും ഞാൻ മറന്നിട്ടില്ല…!” അങ്ങനെ പറഞ്ഞതും അവളുടെ കണ്ണുകൾ വിടര്‍ന്നു. സന്തോഷവും അവളുടെ മുഖത്ത് നിറഞ്ഞു.

 

എന്റെ അച്ഛൻ ജീവിതം മടുത്ത് അശ്രദ്ധമായി വണ്ടി ഓടിച്ചു വണ്ടി എങ്ങോ കൊണ്ട്‌ ഇടിച്ചു. അല്‍പ്പം കാര്യമായ പരുക്കുകള്‍ ഉണ്ടായിരുന്നു. ഞാൻ ഫോണിലൂടെ എത്ര കെഞ്ചി പറഞ്ഞിട്ടും പുള്ളി ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. ആ സങ്കടവും ദേഷ്യവും കാരണം ഞാൻ വീട്ടിലുള്ള മേശയും ചുമരും എല്ലാം ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. മേശ ഞാൻ ഇടിച്ചു തകർത്തു, പക്ഷേ ചുമര് മാത്രം തകര്‍ന്നില്ല.. പകരം എന്റെ കൈ തകർന്നു. എല്ലിന് ചെറിയ പൊട്ടല്‍ ഉണ്ടായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടില്‍ റസ്റ്റ് എടുക്കുകയായിരുന്നു. എന്നും എല്ലാവരും വന്ന് എന്നെ കണ്ടിട്ട് പോകുമായിരുന്നു.

 

ഒരു ദിവസം ഉച്ച സമയത്ത് ഡാലിയ വീട്ടില്‍ വന്നായിരുന്നു. വല്യമ്മയും വല്യച്ചനും എന്തിനോ ഒരുമിച്ച് പുറത്ത്‌ പോയിരുന്ന സമയം. വല്യമ്മ എനിക്കുള്ള ഭക്ഷണം റൂമിൽ നേരത്തെ മൂടി വച്ചിട്ടാണ് പോയത്. ഡെയ്സി സുഖമില്ലാതെ അവളുടെ വീട്ടില്‍ കിടപ്പായിരുന്നു.

 

ഡാലിയ എന്റെ വീട്ടില്‍ വന്ന സമയം ഞാൻ എന്റെ ഇടതു കൈയിൽ സ്പൂണ്‍ പിടിച്ച് അല്‍പ്പം ബുദ്ധിമുട്ടി ഫുഡ് കഴിക്കുകയായിരുന്നു. ഉടനെ ഡാലിയ ആ സ്പൂൺ വാങ്ങിച്ചു പിടിച്ചു. എന്നിട്ട് അവളാണ് ഭക്ഷണം എനിക്ക് വാരി തന്നത്. ഞാനും കഴിച്ചു. അന്നെനിക്ക് അതൊന്നും പ്രത്യേകത ഉള്ളതായി തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോൾ എന്തോ ഒരു ഫീൽ ആണ്. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

ഡാലിയ എന്തോ പറയാൻ തുടങ്ങിയതാണ്. പക്ഷേ അന്നേരം ഞങ്ങൾക്കുള്ള ഫുഡ് കൊണ്ട് വന്നതും അവള്‍ വായടച്ചു. ഡാലിയയുടെ ചിരിയും നിന്നു. പെട്ടന്ന് ആ ഒരു നല്ല അന്തരീക്ഷം മാറുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ മിണ്ടാതെ ഇരുന്നാണ് കഴിച്ചത്.

 

സ്പെഷ്യൽ ഫുഡ്ഡിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. അതുപോലെ ഒരുപാട്‌ വിഭവങ്ങളും ഉണ്ടായിരുന്നു. വളരെ തൃപ്തിയോടേയാണ് ഞങ്ങൾ കഴിച്ച് എഴുന്നേറ്റത്.

 

ശേഷം ഡാലിയക്ക് ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞത് കൊണ്ട്‌ എനിക്ക് മാത്രം ഐസ്ക്രീം വാങ്ങിച്ച് ഫുഡിന് കാശും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

***************

***************

 

ഡാലിയയുടെ കുറിപ്പുകള്‍ 5

 

“ഐസ്ക്രീം കൊതിയൻ…!!” ചേട്ടനു വേണ്ടി ഞാൻ നീട്ടി പിടിച്ചിരുന്ന കപ്പില്‍ നിന്നും സ്പൂണിൽ ഐസ്ക്രീം കോരി തിന്നു കൊണ്ട്‌ വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ കളിയാക്കിയതും ചേട്ടൻ കുട്ടികളെ പോലെ ചുണ്ട് നക്കി കാണിച്ചു.

 

നേരത്തെ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ചേട്ടൻ എത്രമാത്രം കരുത്തനാണെന്നും ചേട്ടനെ നിസ്സാരമായി കാണുന്നത് എത്ര മണ്ടത്തരം ആണെന്നും മനസ്സിലായി. ആ ഗുണ്ടകളോട് കാണിച്ചത് കേട്ട് ഞാൻ ശെരിക്കും പേടിച്ച് പോയിരുന്നു. അവരോട് സഹതാപം പോലും തോന്നി. പക്ഷെ കുഞ്ഞമ്മയുടെ ഗുണ്ടകള്‍ ചെയ്തു കൂട്ടിയത് വച്ച് നോക്കുമ്പോ ചേട്ടൻ ചെയ്തതിനോട് ഞാനും യോജിക്കുന്നു.

 

എന്നാൽ അങ്ങനെയുള്ള എന്റെ ഈ ഭീകരര്‍, ഐസ്ക്രീമിന്റെ കാര്യത്തില്‍ മാത്രം ഇപ്പഴും കൊച്ചു കുട്ടിയാണ്. ചേട്ടന്റെ ഈ കുട്ടിത്തം കണ്ട് എനിക്ക് ചേട്ടനോട് വാത്സല്യമാണ് കൂടിയത്. ചേട്ടനെ മടിയില്‍ ഇരുത്തി എന്നോട് ചേര്‍ത്തു പിടിക്കാന്‍ ഞാൻ കൊതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *