“നിന്റെ ചേട്ടനെ ആരും നിന്നില്‍ നിന്ന് തട്ടിയെടുക്കില്ല.” അമ്മ എന്റെ കാതില്‍ പറഞ്ഞു.
അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. ഞാൻ ചമ്മലോടെ വേഗം തല കുനിച്ചിരുന്നു.
അമ്മയും ആന്റിയും എഴുനേറ്റ് ഫുഡ് വിളമ്പി. ശേഷം എല്ലാവരും മിണ്ടാതെ ഇരുന്നാണ് കഴിച്ചത്. കഴിച്ച ശേഷം ലഗേജ് എല്ലാം അവരവരുടെ വണ്ടിയില്‍ എടുത്തു വച്ച ശേഷം കുട്ടികളുടെ അമ്മമാരും എന്റെ അമ്മയും ചെന്ന് ഉറങ്ങി കിടക്കുന്ന കുട്ടികളെ തൂകി കൊണ്ടു വന്നു.
“വെറുതെ സങ്കടപ്പെട്ട് ആരും ഇവിടെ നിക്കണ്ട.” സങ്കടം ഉണ്ടെങ്കിലും പുഞ്ചിരിയോടെ ആന്റി പറഞ്ഞു. “എല്ലാവരും സന്തോഷമായി പോയിട്ട് വരൂ.” പറഞ്ഞിട്ട് ആന്റി ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് കവിളിൽ ഉമ്മയും വച്ചു. എന്റെ അമ്മയും ഞങ്ങൾ ഓരോരുത്തരെയായി ചേര്‍ത്തു പിടിച്ച് കവിളിൽ ഉമ്മ തന്നു.
എല്ലാവരും കഴിഞ്ഞ് അവസാനമാണ് ആന്റി ചേട്ടന്റെ അടുത്തേക്ക് ചെന്നത്. എന്നിട്ട് ആന്റി ചേട്ടനെ മുറുകെ കെട്ടിപിടിച്ചതും ചേട്ടനും ആന്റിയെ കെട്ടിപിടിച്ചു. കുറെ നേരം കഴിഞ്ഞാണ് ആന്റി ചേട്ടനെ വിട്ടു മാറിയത്. എന്നിട്ട് പുഞ്ചിരിച്ചു.
“മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും നാട്ടില്‍ വരണം.” ആന്റി പറഞ്ഞു.
“ഞാൻ വരും. എന്റെ ഈ അമ്മയെ കാണാന്‍ ഞാൻ എപ്പോഴും വരും.” സങ്കടത്തേടെ പറഞ്ഞിട്ട് ചേട്ടൻ ആന്റിയെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
ആന്റിയുടെ മുഖത്തും സങ്കടം വന്നെങ്കിലും ആന്റി ചേട്ടനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പുഞ്ചിരിച്ചു.
ഒടുവില്‍ ചേട്ടൻ ആന്റിയെ വിട്ടിട്ട് അങ്കിളെ ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ചു. ശേഷം എന്റെ അച്ഛനഞയും അതുപോലെ ചേര്‍ത്തു പിടിച്ചു. അവസാനമായി ചേട്ടൻ എന്റെ അമ്മക്ക് മുന്നിൽ ചെന്നതും അമ്മ ചേട്ടനെ ചേര്‍ത്തു പിടിച്ച് നെറ്റിയിലും കവിളിലും മുത്തം കൊടുത്തു. എന്നിട്ട് അമ്മ ചേട്ടന്റെ എന്തോ രഹസ്യമായി പറഞ്ഞതും ചേട്ടൻ പുഞ്ചിരിച്ചു.
“പിന്നേ മോനെ, അവള്‍ക്ക് ലീവ് കിട്ടും പോലെ ഡാലി മോളേയും കൂട്ടിക്കൊണ്ടു ഞങ്ങളെയും കാണാൻ നി വരണം, കേട്ടല്ലോ.” അമ്മ ചേട്ടനോട് സീരിയസ്സായി പറഞ്ഞു.
“തീര്‍ച്ചയായും വരും, ആന്റി.”
ഒടുവില്‍ ഒരോ കുടുംബവും അവരവരുടെ വണ്ടിയില്‍ കേറി. ഞാൻ എന്റെ ചേട്ടന്റെ കൂടേയും.
വണ്ടിയില്‍ കേറി ഞാൻ ഗൗരവത്തിൽ തന്നെ ചേട്ടനെ നോക്കാതെ ഇരുന്നു. ചേട്ടൻ വണ്ടി എടുത്തതും മറ്റ് നാല് കാറുകളും ഞങ്ങളെ പിന്തുടർന്നു വന്നു.
പത്തു മിനിറ്റ് വണ്ടി ഓടിക്കുന്നതിനിടെ ചേട്ടൻ ഏഴു പ്രാവശ്യം എന്നെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഞാൻ മൈന്റ് ചെയ്യാതെ ഇരുന്നു.
ഇരുപത് മിനിറ്റ് കഴിഞ്ഞ് ഷാഹിദ എനിക്ക് കോൾ ചെയ്ത് ആദ്യം വരുന്ന പമ്പിൽ നിര്‍ത്താന്‍ പറഞ്ഞു. ഞാൻ സ്പീക്കര്‍ ഓണാക്കിയിരുന്നത് കൊണ്ട് ചേട്ടനും അത് കേട്ടു.
അങ്ങനെ വിഴിഞ്ഞം പമ്പിൽ നിര്‍ത്തി അഞ്ച് വണ്ടിയും ഫുൾ ചെയ്ത ശേഷം പിന്നെയും ഞങ്ങൾ യാത്രയായി.
“എടി…!!” ചേട്ടൻ വിളിച്ചു. അപ്പോ എന്റെ മനസ്സിൽ കുളിര് കോരി.
ഇത്രയും നേരമായി ചേട്ടൻ വിളിക്കുന്നതും കാത്താണ് ഞാൻ ഇരുന്നതെങ്കിലും ചേട്ടൻ വിളിച്ചപ്പോ ഞാൻ മൈന്റ് ചെയ്തില്ല.
ശെരിക്കും എനിക്ക് അഹങ്കാരം തന്നെയാ…! ഞാൻ ഉള്ളില്‍ പറഞ്ഞു കൊണ്ട് ചിരിച്ചു.
“ഡാലിയ…!!”
എന്റെ പേര് വിളിച്ചത് കേട്ടിട്ട് ഞാൻ പിന്നെയും മൈന്റ് ചെയ്തില്ല.
“ഡാലി…” ചേട്ടൻ വിളിച്ചു. ആ വിളിയിൽ എന്നെ മയക്കുന്ന സ്നേഹം ഉണ്ടായിരുന്നു. എനിക്ക് ചേട്ടന് ഉമ്മ കൊടുക്കാന്‍ തോന്നി. പക്ഷെ എന്നിട്ടും ഞാൻ നേരെ നോക്കി തന്നെയിരുന്നു.
പണ്ടു തൊട്ടേ, ചക്കരെ, പൊന്നേ, എന്നുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടൻ ഡെയ്സിയോടോ എന്നോടോ പറഞ്ഞിട്ടില്ല. അങ്ങനെയുള്ള പുന്നാര വാക്കുകൾ ഒന്നും ചേട്ടനും ഇഷ്ട്ടമല്ല ഞങ്ങൾക്കും ഇഷ്ട്ടമല്ലായിരുന്നു. ചേട്ടൻ ‘എടി’ എന്നും ‘ഡാലി’ എന്നും വിളിക്കുമ്പോ തന്നേ വല്ലാത്തൊരു ലഹരിയാണ് എനിക്ക് ഉണ്ടാവാറുള്ളത്. ഡാലി എന്ന് ചേട്ടൻ വിളിക്കുന്ന ആ സ്റ്റൈല്‍ തന്നെ വേറെയാണ്… എടി എന്നും ഡാലി എന്നും ചേട്ടൻ വിളിക്കുമ്പോ ഞാൻ ശെരിക്കും ചേട്ടന്റെ ആ ശബ്ദത്തില്‍ അലിഞ്ഞു ചേര്‍ന്നു പോകുന്നത് പോലെ തോന്നും.
