ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

“വെറുതെ അതുമിതും ചോദിക്കാതെ വേഗം നടക്ക് പെണ്ണേ.” ചേട്ടൻ പറഞ്ഞിട്ട് എന്റെ കൈയും പിടിച്ച് വേഗം നടന്നു.

 

എന്റെ കൈയും പിടിച്ചു ചേട്ടൻ നടന്നപ്പോ എനിക്ക് സന്തോഷം തോന്നിയെങ്കിലും ഞാൻ മുഖം വീർപ്പിച്ചാണ് നടന്നത്.

 

ഞങ്ങൾ നടന്ന് എന്റെ വീട് ഗേറ്റിന് മുന്നില്‍ വന്നതും അവിടെതന്നെ നിന്നിട്ട് ഞാൻ ചേട്ടനോട് ചോദിച്ചു, “അവർ ആ വ്യക്തിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് ചേട്ടൻ അറിഞ്ഞാല്‍ പിന്നേ എന്തു ചെയ്യും എന്ന് പറയുന്നുണ്ടോ ഇല്ലയോ…?”

 

“നടക്കടി കള്ളി.” ചേട്ടൻ എന്റെ കൈയിൽ വലിച്ചു. പക്ഷേ ഞാൻ ബലം പിടിച്ച് അവിടെതന്നെ നിന്നു.

 

“ആഹാ… വാടി ഇവിടെ…” എന്നും പറഞ്ഞ്‌ ചേട്ടൻ എന്റെ കഴുത്തിലും കാല്‍ മടക്കിലും കൈകള്‍ വച്ച് ചേട്ടൻ എന്നെ കോരി എടുത്തു കൊണ്ട്‌ നടന്നതും ഞാൻ ചേട്ടന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചുകൊണ്ട് ചിരിച്ചു. എന്റെ പിണക്കമെല്ലാം അതോടെ അലിഞ്ഞു പോയി.

 

മുറ്റത്ത്‌ ആരും ഇല്ലായിരുന്നു. അതുകൊണ്ട്‌ ചേട്ടൻ എന്നെ ചുമന്നു കൊണ്ട്‌ വന്നത് ആരും കണ്ടില്ല. മുറ്റത്ത്‌ വന്നതും ചേട്ടൻ എന്നെ ഇറക്കി വിട്ടു. ചിരിച്ചു കൊണ്ട്‌ ചേട്ടന്റെ ചന്തിക്കിട്ട് ഒരു നുള്ളും കൊടുത്ത് ഞാൻ അകത്തേക്ക് നടന്നു.

 

“എന്താ ബ്രോ ഇത്…ബ്രോ പോയിട്ട് രണ്ട് മണിക്കൂറായി. എല്ലാവരും നിങ്ങള്‍ക്ക് വേണ്ടിയാ കാത്തിരിക്കുന്നത്.” എനിക്ക് പിറകെ ചേട്ടൻ ഹാളില്‍ വന്നതും ഫ്രാന്‍സിസ് ചേട്ടൻ ധൃതിയില്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.

 

“സോറി.. എല്ലാവരോടും സോറി.” പെട്ടന്ന് ചേട്ടൻ എല്ലാവരെയും നോക്കി പറഞ്ഞു. “കുളി കഴിഞ്ഞ് കുറച് കോൾസ് ചെയ്തിരുന്നതിൽ സമയം പോയതറിഞ്ഞില്ല.”

 

“അതൊന്നും സാരമില്ല, ചേട്ടാ. ഇവര്‍ക്കൊക്കെ കള്ള് കുടിക്കാനുള്ള വെപ്രാളം കാരണമാ ഇങ്ങനെ വിരളുന്നത്..” മിനി ചേട്ടന് കണ്ണിറുക്കി കാണിച്ചു.

 

മിനി സാധാരണയായി തന്നെയാ കണ്ണിറുക്കി കാണിച്ചത്. എന്നാലും എനിക്ക് മതമിളകി വന്നു. പക്ഷേ എങ്ങനെയോ ഞാൻ അടക്കി വച്ചു.

 

“ശെരി എല്ലാവരും വരൂ. നമുക്ക് തുടങ്ങാം.” അങ്കിള്‍ പറഞ്ഞതും എല്ലാവരും ഹാളില്‍ കൊണ്ട് വച്ചിരുന്ന ആഹാരത്തിന് ചുറ്റും ഇരുന്നു. മൂന്ന്‌ മദ്യകുപ്പികളും ഉണ്ടായിരുന്നു.

 

ഞങ്ങൾ സ്ത്രീകൾ ഭക്ഷണം മാത്രമാണ് കഴിച്ചത്. ആണുങ്ങള്‍ മദ്യപിക്കാനും തുടങ്ങി.

 

“ഇനി നിങ്ങൾ നാലും കൂടി തുടങ്ങാൻ പോകുന്ന ബിസിനസ്സിനെ കുറിച്ച് പറഞ്ഞേ, കേള്‍ക്കട്ടെ…” മൂന്ന്‌ പെഗ് കുടിച്ചു കഴിഞ്ഞ് പപ്പ കുടി നിർത്തി അന്‍സാര്‍ ചേട്ടനും കൂട്ടരെയും നോക്കി ആവശ്യപ്പെട്ടതും കളിയും ചിരിയുമെല്ലാം നിന്നു.

 

“ഒരു ടീ ഫാക്ടറി റൺ ചെയ്യാനാണ് ഞങ്ങളുടെ പ്ലാൻ. കഴിഞ്ഞ ദിവസം ഞങ്ങൾ അതിനെ റൂബി ബ്രോയോടും സൂചിപ്പിച്ചിരുന്നു.” അന്‍സാര്‍ ചേട്ടൻ പറഞ്ഞു. “പിന്നീട് വരുമാനവും സാഹചര്യം കണ്ടത് പോലെ വേറെയും ബിസിനസ്സ് സ്റ്റാര്‍ട്ട് ചെയ്യാനാണ് പ്ലാൻ.”

 

“ഇതില്‍ റൂബി ബ്രോയുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം ടീ ഫാക്ടറിയുടെ പ്ലാൻ ഉറപ്പിക്കാന്‍.” ഫ്രാന്‍സിസ് ചേട്ടൻ പപ്പയോട് പറഞ്ഞിട്ട് ചേട്ടനെ നോക്കി. “ബ്രോയുടെ അഭിപ്രായം എന്താണ്…..?” ഫ്രാന്‍സിസ് ചേട്ടൻ ചോദിച്ചു.

 

ഉടനെ ഞങ്ങൾ പതിമൂന്ന്‌ പേരുടെ കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു.

 

“ഐഡിയ കൊള്ളാം. നല്ലതാണ്. ടീ ബിസിനസ്സ് അവിടെ ക്ലിക്കാവും. പക്ഷേ നിങ്ങൾ കളി തമാശ കളഞ്ഞിട്ട് ചായ ഇലയിൽ തുടങ്ങി, അതിനെ ചായ പൊടിയിലേക്ക് മാറ്റുന്നത് വരെയുള്ള പ്രോസസ് എല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം. അതിനു വേണ്ട മെഷീനറി കുറിച്ചും അറിഞ്ഞിരിക്കണം. പിന്നെ എല്ലാം തനിയേ ക്ലിക്കായി വരില്ല, നിങ്ങൾ കൂടെ നിന്ന് ക്ലിക്കാക്കി എടുക്കണം.. അതിനായി നിങ്ങൾ എല്ലാത്തിന്റെയും കൂടെ തന്നെ നിന്നു ചെയ്യിക്കണം.” ചേട്ടൻ അവരോട് പറഞ്ഞതും അവർ നാലുപേരും അവരുടെ ഭാര്യമാരെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *