ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

“മനസ്സിലായല്ലോ…?” വാശിയോടെ ചോദിച്ചിട്ട് ഞാൻ ചേട്ടന്റെ തുടയിൽ വലിച്ച് ഒരു അടിയും കൊടുത്തു.

 

ഡ്രൈവിംഗിൽ ശ്രദ്ധിച്ചിരുന്ന ചേട്ടൻ പെട്ടന്ന് ഞെട്ടി. എന്നിട്ട് എന്നെ മിഴിച്ചു നോക്കി. “എന്ത് മനസ്സിലായല്ലോ എന്നാ…?!” ഒന്നും മനസ്സിലാവാതെ ചേട്ടൻ ചോദിച്ചതും ഞാൻ ചിരിച്ചുപോയി.

 

പാവം.. ചേട്ടന്റെ അവസ്ഥ ആലോചിച്ച് എന്റെ ചിരി കൂടി. ഓരോന്ന് ആലോചിച്ചു കൂട്ടിയതിന് എനിക്ക് നാണവും വന്നു.

 

ഒന്നും മിണ്ടാതെ പുരികങ്ങൾ വളച്ച്, ചുണ്ടും കോട്ടിയുള്ള എന്റെ ഇരിപ്പ് കണ്ടിട്ട് ചേട്ടൻ തലയാട്ടി ചിരിച്ചിട്ട് നേരെ റോഡിലേക്ക് നോക്കി.

 

“എന്റെ ഡാലി, കുറച്ച് ദിവസമായി നി പറയുന്ന പല കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നില്ല. നിന്റെ മനസ്സിനകത്ത് ഉണ്ടാവുന്ന ചോദ്യങ്ങള്‍ എന്താണെന്ന് പോലും എന്നോട് പറയാതെ അതിനുള്ള ഉത്തരങ്ങള്‍ തേടി എന്നെ നി കൻഫ്യൂസ് ചെയ്യുന്നു. സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, കേട്ടോ.” ചേട്ടൻ തല ചൊറിഞ്ഞു കൊണ്ട്‌ പറഞ്ഞത് കേട്ട് എനിക്ക് പിന്നെയും ചിരി പൊട്ടി.

 

ഞാൻ പൊട്ടിച്ചിരിച്ചതും ചേട്ടന്‍ മുഖം വീർപ്പിച്ചു. അതോടെ എന്റെ ചിരി കൂടുകയാണ് ചെയ്തത്. ഉടനെ ചേട്ടൻ കൈ നീട്ടി എന്റെ തുടയിൽ വേദനിപ്പിക്കാതെ നുള്ളീട്ട് നേരെ നോക്കി വണ്ടി ഓടിച്ചു.

 

കുറെ നേരം ചിരിച്ച ശേഷം, നാണം കാരണം ചേട്ടന്റെ മുഖത്ത് നോക്കാൻ കഴിയാതെ, ഞാൻ പുറത്തുള്ള കാഴ്ചകള്‍ നോക്കി ഇരുന്നു. പക്ഷേ എന്റെ മനസ്സിൽ ചേട്ടനെ കുറിച്ചാണ് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നത്… ചേട്ടനെ ചിന്തിച്ചു കൊണ്ട് തന്നെ ഞാൻ ഉറങ്ങിപ്പോയി.

 

ഞാനും ചേട്ടനും സന്തോഷത്തോടെ ജീവിക്കുന്നതായി എന്റെ സ്വപ്നം തുടങ്ങിയതും ഞാൻ ആ സ്വപ്ന ലോകത്ത് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

*******************

 

“ഡാലി…”

 

ചേട്ടൻ വിളിക്കുന്നത് കേട്ട് ഞാൻ ഉണര്‍ന്നു. കൻഫ്യഷനിൽ ചേട്ടനേയും വണ്ടിക്ക് പുറത്തുമൊക്കെ നോക്കിയ ശേഷമാണ് സ്ഥലകാല ബോധം ഉണ്ടായത്.

 

സൂര്യൻ അസ്തമിച്ച് ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ നാട്ടിലെ കടലിന്റെ മണം ഞാൻ തിരിച്ചറിഞ്ഞു. വീട്ടില്‍ എത്താന്‍ വെറും രണ്ട് രണ്ടര കിലോമീറ്റര്‍ മാത്രം ബാക്കിയാണെന്ന് അറിഞ്ഞു.

 

“ചേട്ടാ, വണ്ടി ഒന്ന് ഒതുക്കി നിര്‍ത്താമോ…!”

 

ഉടനെ ചേട്ടൻ വണ്ടി ഒതുക്കി നിര്‍ത്തി. ഞാൻ വണ്ടിയില്‍ നിന്നിറങ്ങി പുറകിലത്തെ ഡോർ തുറന്ന് ഒരു കുപ്പി വെള്ളമെടുത്ത് വായ് കഴുകി. എന്നിട്ട് കുറച്ച് വെള്ളം കുടിച്ച ശേഷം മുഖവും കഴുകി. ശേഷം വണ്ടിയില്‍ കേറി ഇരുന്നതും ചേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ വണ്ടി എടുത്തു. ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.

 

“നി ഉറങ്ങുന്നത് കാണാന്‍ നല്ല ഭംഗിയാണ്,ഡാലി.” ചേട്ടൻ റോഡില്‍ നോക്കി പറഞ്ഞു. “ഉറക്കത്തിലും നി പുഞ്ചിരിക്കാറുള്ള കാര്യം നിനക്ക് അറിയാമോ..?” വാത്സല്യം നിറഞ്ഞ ശബ്ദത്തില്‍ ചേട്ടൻ ചോദിച്ചു.

 

ഉടനെ എന്റെ ഹൃദയം ഭയങ്കരമായി തുള്ളി തുടിച്ചു… സുഖമുള്ള എന്തോ ഒന്ന് എന്റെ മനസ്സിലും ഹൃദയത്തിലും പടർന്നു പിടിച്ചു… ഒപ്പം ചേട്ടനോട് മാത്രം തോന്നാറുള്ള ആ നാണവും.

 

പെട്ടന്ന് ചേട്ടനെ കെട്ടിപ്പടുക്കാന്‍ കൊതി വന്നു. ചേട്ടന്റെ കഴുത്തിൽ എന്റെ മുഖം അമർത്തി പിടിക്കാന്‍ കൊതിച്ചു. ചേട്ടന്റെ കണ്ണിലും ഹൃദയ ഭാഗത്തും ചുംബിക്കാൻ അതിയായ ആഗ്രഹം ഉണ്ടായി. പുഞ്ചിരി തൂകുന്ന ചേട്ടന്റെ ആ ചുണ്ടില്‍ എന്റെ കവിൾ അമർത്തി പിടിക്കാന്‍ ഞാൻ കൊതിച്ചു. ചേട്ടന്റെ ചുണ്ടുകളിൽ എന്റെ അധരങ്ങള്‍ അമർത്തി പിടിക്കാന്‍ ഞാൻ ആശിച്ചു.

 

പക്ഷേ അതൊന്നും ചെയ്യാൻ കഴിയാത്ത നിരാശ മറച്ചു കൊണ്ട്‌ ഞാൻ പുഞ്ചിരിച്ചു.

 

എന്റെ വീടും അടുത്തു കൊണ്ടിരുന്നു. ഒടുവില്‍ തുറന്ന് ഇട്ടിരുന്ന എന്റെ വീട് ഗേറ്റിനകത്ത് വണ്ടി കടന്നു. മുറ്റത്ത്‌ നാല്‌ കാറുകള്‍ കിടപ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *