ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

ആന്റി പറഞ്ഞത് കേട്ട് മിനിയും ബാക്കി ഏഴു പേരും അസ്വസ്ഥതയോടെ പരസ്പരം നോക്കി.

 

“ചേട്ടന്റെ എക്സ്പീരിയൻസ് എന്താണെന്ന പൂര്‍ണ വിവരം ഞങ്ങൾക്ക് ഇല്ലെങ്കിലും, കുറച്ചൊക്കെ ഞങ്ങൾ അറിഞ്ഞത് വച്ച് ചേട്ടൻ അപാര കഴിവുള്ള ആളാണെന്ന് അറിയാം. അതുകൊണ്ട്‌ ചേട്ടൻ പറയുന്നത് എന്തും കേള്‍ക്കാനും ചെയ്യാനും ഞങ്ങൾ തയാറാണ്.” ഗായത്രി സീരിയസ്സായി പറഞ്ഞു. ഉടനെ മറ്റുള്ളവരും തലയാട്ടി ഗായത്രി പറഞ്ഞതിനോട് യോജിച്ചു.

 

ഉടനെ ആന്റി പുഞ്ചിരിച്ചു.

 

“പിന്നേ, വേണ്ട ഇടത്തൊക്കെ അവന്‍ നിങ്ങളെ ഉപദേശിക്കും, നല്ലതാണെങ്കിൽ നിങ്ങള്‍ക്ക് സ്വീകരിക്കാം. ഇല്ലെങ്കില്‍ തള്ളിക്കളഞ്ഞാൽ മതി. അവന്‍ അത് മനസ്സിലാക്കി നല്ല മനസ്സോടെ തന്നെ എടുക്കും. പിന്നീട് അവന്‍ സൂക്ഷ്മമായി എല്ലാം നിരീക്ഷിച്ച് ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടാത്ത ഉപദേശങ്ങള്‍ തരുന്നതും അവന്‍ തീര്‍ച്ചയായും ഒഴിവാക്കും.” പറഞ്ഞിട്ട് ആന്റി ചിരിച്ചു. “അതാണ് അവന്റെ സ്വഭാവം.”

 

ഉടനെ അവർ എട്ടുപേരും സമ്മത ഭാവത്തില്‍ തലയാട്ടി.

 

“പിന്നേ എല്ലാം അറിഞ്ഞു നിങ്ങളെ സഹായിക്കാൻ അവന് ഒരു മടിയും കാണിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട്‌ നിങ്ങള്‍ക്ക് ധനസഹായവും ആവശ്യമുണ്ടെങ്കിൽ അവന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചെയ്തിരിക്കും. ഒരുപക്ഷേ നിങ്ങളുടെ ആവശ്യം അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍, അവന് നിങ്ങളെ സഹായിക്കാൻ താല്‍പര്യം ഇല്ലെന്ന് നിങ്ങളായിട്ട് അവനെ കുറിച്ച് തെറ്റിധാരണയിൽ എത്തരത്… അന്നേരം നിങ്ങൾ ഒരു മടിയും കൂടാതെ അവനോട് സഹായം ആവശ്യപ്പെടുക തന്നെ ചെയ്യണം.” ആന്റി അത്രയും പറഞ്ഞിട്ട് അവർ എട്ടു പേരെയും മാറിമാറി നോക്കി.

 

“തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാം, വല്യമ്മേ.” ഫ്രാന്‍സിസ് ചേട്ടൻ പറഞ്ഞു.

 

അപ്പോ ആന്റി പുഞ്ചിരിച്ചു. പക്ഷേ പെട്ടന്നു തന്നെ ആന്റിയുടെ മുഖം സീരിയസ്സായി. “റൂബിയുടെ ശാന്തമായ മുഖവും സ്വഭാവവും മാത്രമേ നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ള, മക്കളെ. റൂബിയേ ഞാൻ അറിയുന്നത് പോലെ നിങ്ങളാർക്കും അറിയില്ല.” ആന്റി നല്ല സീരിയസ്സായി അവരെ മാറിമാറി നോക്കിയാണ് പറഞ്ഞത്.

 

അപ്പോൾ അവർ മാത്രമല്ല, ഞാനും എന്റെ അമ്മയും അച്ഛനും എല്ലാം അസ്വസ്ഥതയോടെ പരസ്പരം നോക്കി.

 

“ബിസിനസ്സ് ആയാലും മറ്റെന്ത് കാര്യങ്ങൾ ആയാലും അവനായിട്ട് നിങ്ങൾ ആരെയും ചവിട്ടി താഴ്ത്തില്ല. എല്ലാവരും വളര്‍ന്നു വരണം എന്നാണ്‌ അവന്‍ എപ്പോഴും ചിന്തിക്കാറുള്ളത്. കാരണം ഇല്ലാതെ ആരെയും അവന്‍ ശത്രുവായും കാണില്ല. നിങ്ങൾ എല്ലാവരോടും അവന് അതിരറ്റ സ്നേഹവും വിശ്വാസവും ഉണ്ടെന്ന് എനിക്കറിയാം… അത് നിങ്ങള്‍ക്കും അറിയാം. നിങ്ങൾ അവനോട് ചോദിച്ചാലും ഇല്ലെങ്കിലും അവനെ കൊണ്ട്‌ കഴിയുന്ന ഏതു സഹായവും അവന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്യും. അതുപോലെ നിങ്ങളും തിരിച്ച് അവനോട് സ്നേഹവും വിശ്വാസവും മാത്രം കാണിച്ചാല്‍ മതി, വേറെ ഒന്നും അവനുവേണ്ടി നിങ്ങൾ ചെയ്യണം എന്നില്ല. പിന്നെ ഒരു കാരണം കൊണ്ടും അനാവശ്യമായ പക ഒന്നും അവനോട് പാടില്ല.”

 

അത്രയും പറഞ്ഞിട്ട് വല്യമ്മ പെട്ടന്ന് ഗൗരവത്തോടെ അവരെയൊക്കെ മാറിമാറി നോക്കി. എന്നിട്ട് ഭയങ്കര സീരിയസ്സായി ആന്റി അല്‍പ്പനേരം മിണ്ടാതെ ഇരുന്നു.

 

“പിന്നേ ഒരു താക്കീത് കൂടി നിങ്ങള്‍ക്ക് ഞാൻ തരാം… ചെവി കൂര്‍പ്പിച്ച് കേട്ടോളൂ..”

 

ആന്റി അങ്ങനെ പറഞ്ഞതും ഞാൻ ഉള്‍പ്പെടെ എല്ലാവരും അസ്വസ്ഥതയോടെ ഒന്ന് ഞെളിഞ്ഞു.

 

“ഒരിക്കലും ചതിയും വഞ്ചനയും ഒന്നും അവനോട് ചെയ്യരുത്. അറിയാതെ പോലും അവന്റെ ശത്രുവായി നിങ്ങളാരും മാറരുത്. കാരണം, ആരോടെങ്കിലും പൊറുക്കാൻ കഴിയാത്ത ശത്രുത റൂബിക്ക് തോന്നി പോയാൽ അവന്‍ മൂലം അവരുടെ കഷ്ടകാലം ആ നിമിഷം തുടങ്ങും… അങ്ങേയറ്റം നാശവും നഷ്ടങ്ങളും അവന്‍ വരുത്തും. ഈ ലോകത്ത് ഓരോ നിമിഷം ജീവിച്ചിരിക്കാൻ പോലും ഭയം തോന്നിക്കുന്ന അവസ്ഥയില്‍ അവരെ അവന്‍ എത്തിക്കും. അവന്റെ മേലുള്ള ഭയം കാരണം ചിലര്‍ ഇപ്പോഴും ഭ്രാന്ത് മാറാതെ ചികില്‍സയിൽ കഴിയുന്നത് പോലും എനിക്ക് അറിയാം. വെറുതെ ഒന്നുമല്ല അവന്റെ ശത്രുക്കൾ അവനെ ചെകുത്താന്‍ എന്ന് വിളിക്കുന്നത്. അതുകൊണ്ട്‌—”

Leave a Reply

Your email address will not be published. Required fields are marked *