ചേട്ടൻ കിച്ചണിൽ കേറി വന്നു. അവിടെയുള്ള കസേര വലിച്ചിട്ടിട്ട് ചേട്ടൻ അതിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വണ്ടി ചാവിയും ചേട്ടൻ മേശപ്പുറത്ത് വച്ചു.
ഞാൻ ഉടനെ ഫ്ലാസ്ക്കിൽ നിന്നും രണ്ടു ഗ്ലാസ്സിലായി ചായ ഒഴിച്ചു. ചേട്ടനെ നോക്കാതെ ഒരു ഗ്ളാസ് ചേട്ടന്റെ മുന്നില്‍ വച്ചു കൊടുത്തിട്ട് വെപ്രാളം പിടിച്ചു ഞാൻ ആ ഫ്ലാസ്ക് കൊണ്ടുപോയി കഴുകി വച്ചു. എന്നിട്ട് തിരികെ വന്ന് ചേട്ടന്റെ അടുത്തുള്ള കസേരയില്‍ വെപ്രാളം മാറാതെ ഞാൻ ഇരുന്നു.
ചേട്ടൻ എന്നെ തന്നെ നോക്കുകയാണെന്ന തോന്നല്‍ ഉണ്ടായതും ഞാനൊന്ന് തല ചെരിച്ച് ചേട്ടനെ പാളി നോക്കീട്ട് വേഗം തല കുനിച്ചു. ശെരിയാണ് ചേട്ടൻ എന്നെ തന്നെ നോക്കുകയായിരുന്നു. ഒരു പുഞ്ചിരി ചേട്ടന്റെ മുഖത്ത് ഉണ്ടായിരുന്നു.
സത്യത്തിൽ ചേട്ടൻ എന്റെ മുഖത്ത് നോക്കുന്നതും, പുഞ്ചിരിക്കുന്നതും കണ്ട് ഉള്ളില്‍ ആശ്വാസമാണ് തോന്നിയത്… കാരണം, ആ നോട്ടത്തില്‍ നിന്നും, ചിരിയില്‍ നിന്നും, കഴിഞ്ഞ രാത്രി ഞങ്ങൾക്കിടയിൽ സംഭവിച്ചതിൽ ചേട്ടന് കുറ്റബോധമൊന്നും ഇല്ലെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ചേട്ടനെ നോക്കാതെ ഞാനും പുഞ്ചിരിച്ചിട്ട് ചായ എടുത്തു ധൃതിയില്‍ കുടിച്ചു. കള്ള ചേട്ടനും ഒരു പുഞ്ചിരിയോടെ സാവധാനം ചായ കുടിക്കാന്‍ തുടങ്ങി.
ഞാൻ വേഗം കുടിച്ചിട്ട് അങ്ങനെ തന്നെ മേശയും നോക്കിയാണ് ഇരുന്നത്. പക്ഷേ കൺ കോണില്‍ ചേട്ടനെ എനിക്ക് കാണാന്‍ കഴിഞ്ഞു. ഒടുവില്‍ ചേട്ടൻ കുടിച്ചു കഴിഞ്ഞതും ഞാൻ വേഗം എഴുനേറ്റ് ചേട്ടനെ നോക്കാതെ തന്നെ ചേട്ടന്റെ കൈയിൽ നിന്നും ഗ്ളാസ് തട്ടിപ്പറിച്ചു കൊണ്ട് ഡിഷ് വാഷ് ബേസിൻ ഉള്ള ഭാഗത്തേക്ക് ഓടി.
അപ്പോ ചേട്ടൻ ചിരിക്കുന്നത് കേട്ടു.
എന്റെയും ചേട്ടന്റെ ഗ്ളാസും ഞാൻ കഴുകി വച്ചിട്ട് തിരികെ ഓടി മേശപ്പുറത്തു വച്ചിരുന്ന വണ്ടി ചാവിയും എടുത്തുകൊണ്ട് ഞാൻ ഹാളിലേക്ക് ഓടി.
“ഈ പെണ്ണിന് നടക്കാൻ അറിയില്ലേ..!!” ചിരിയോടെ ചേട്ടൻ പറയുന്നത് കേട്ട് ഞാൻ അടക്കി ചിരിച്ചു. ഹാളില്‍ വച്ചിരുന്ന എന്റെ ബാഗും എടുത്തു കൊണ്ട് ഞാൻ ധൃതിയില്‍ നടന്ന് പുറത്തേക്ക് വന്നു.
വണ്ടി തുറന്ന് ബാഗ് ബാക്കിൽ വച്ചു. ശേഷം മുന്നിലേ പാസഞ്ചർ സീറ്റില്‍ ഇരുന്ന ശേഷമാണ് മനസ്സിന് വെപ്രാളം മാറി സമാധാനം കിട്ടിയത്. ചാവി ചേട്ടന്റെ സീറ്റില്‍ ഇട്ടിട്ട് ഞാൻ സീറ്റ് പിന്നോട്ടു മലർത്തി കണ്ണും മൂടി കിടന്നു.
അല്‍പ്പം കഴിഞ്ഞ് ചേട്ടൻ വണ്ടി ഡോർ തുറക്കുന്നത് അറിഞ്ഞ് എന്റെ ഉള്ളില്‍ നാണം കലര്‍ന്ന വെപ്രാളം തുടങ്ങി. ഞാൻ കണ്ണുകള്‍ ഇറുക്കിയടച്ച് വെറുതെ കിടന്നു.
“ഡീ പെണ്ണേ… നാട് എത്തും വരെ ഇങ്ങനെ കിടക്കാനാണോ നിന്റെ ഉദ്ദേശം..?” ചേട്ടൻ കളിയാക്കി ചോദിച്ചു.
“എന്റെ വായിൽ നിന്നും കടി മേടിക്കാതെ മിണ്ടാതെ വണ്ടി ഓടിക്ക് ചേട്ടാ…” ഞാൻ കണ്ണ് തുറക്കാതെ ഗൗരവത്തിൽ പറഞ്ഞു.
“കടിപ്പട്ടി…” ചേട്ടൻ ചിരിയോടെ പറഞ്ഞു. അതുകേട്ട് ഞാനും മനസ്സിൽ ചിരിച്ചു.
ഹൊ..!!!! ഒടുവില്‍ വണ്ടി മെല്ലെ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സമാധാനമായത്.
*******************
*******************
കണ്ണുമടച്ച് സീറ്റില്‍ ചാരി കിടക്കുന്ന ഡാലിയയെ കാണുമ്പോൾ എല്ലാം ഞാൻ താനേ പുഞ്ചിരിച്ചു. കഴിഞ്ഞ രാത്രിയത്തെ സംഭവത്തിന് ശേഷം അവൾക്ക് എന്റെ മുഖത്ത് നോക്കാൻ ഭയങ്കര നാണമാണ്. എനിക്കും അവളുടെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ഉണ്ടായിരുന്നു.. പക്ഷേ ഞാനും അവളുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞുമാറിയാൽ ഡാലിയ വിഷമിക്കും എന്നറിയാം. കൂടാതെ, കഴിഞ്ഞ രാത്രി സംഭവിച്ചത് ഒരു അബദ്ധമായി ഞാൻ കരുതുകയാണെന്ന് വിചാരിച്ച് അവൾ നല്ലപോലെ സങ്കടപ്പെടും എന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു.
അവളുടെ ഇറുക്കി അടച്ചു പിടിച്ചിരിക്കുന്ന കൺപോളകളെ കണ്ട് ചിരി വന്നെങ്കിലും ഞാൻ ചിരിച്ചില്ല.
