“പിന്നെ ചേട്ടൻ എന്താണ് ചെയ്തത്…?” ഡാലിയ നാണം മറച്ച് ആകാംഷയോടെ ചോദിച്ചു.
“വിവരങ്ങള്‍ ശേഖരിക്കാൻ ഞാൻ കുറെ ജെയിംസ് ബോണ്ടുകളെ ഏര്‍പ്പാടാക്കി.”
ഉടനെ ഡാലിയ പൊട്ടിച്ചിരിച്ചു. അവളുടെ ആ ചിരിക്ക് വല്ലാത്ത ഒരു ഭംഗിയും ആകര്‍ഷണവും ഉണ്ടായിരുന്നു. അവളെ കെട്ടിപിടിച്ചു ചിരിക്കുന്നു ചുണ്ടില്‍ ഉമ്മ കൊടുക്കാന്‍ കൊതി വന്നു.
പക്ഷേ തല കുടഞ്ഞ് ആ ചിന്തയെ മാറ്റിയിട്ട് ഞാനും ചിരിച്ചുകൊണ്ട് ഇടക്കിടക്ക് അവളുടെ മുഖത്തും, പിന്നെ അവളുടെ ദേഹത്തും ഒക്കെ പാളി നോക്കുകയും ചെയ്തു.
“കുഞ്ഞമ്മയുടെ മുന്നൂറോളം ഫുൾ ഗുണ്ടകള്‍ക്കും.. പിന്നെ നൂറ്റി ചില്ലറ ട്രെയിനി ഗുണ്ടകള്‍ക്കും.. പിന്നെ—”
“ട്രെയിനി ഗുണ്ടകളോ…?!” ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു.
“അതേ ചെറിയ പയ്യന്മാരെ കടത്തി കൊണ്ടുപോയി വര്‍ഷങ്ങളോളം അവര്‍ക്ക് കടുത്ത ട്രെയിനിങ് കൊടുത്ത് അവരെ മനുഷ്യപ്പറ്റില്ലാത്ത ഫുൾ ഗുണ്ടകളായി കുഞ്ഞമ്മയുടെ ഒരു ടീം വാര്‍ത്തെടുക്കുന്നുണ്ട്. അങ്ങനെയാണ് ആവശ്യത്തിനുള്ള ഗുണ്ടകളുടെ എണ്ണം അവർ മെയിൻറ്റെയിൻ ചെയ്യുന്നത്.”
എന്തൊക്കെയോ ചിന്തിച്ച് ഭയന്നത് പോലെ ഡാലിയ വിറച്ചു.
“അങ്ങനെ എല്ലാ ഗുണ്ടകള്‍ക്കും, പിന്നെ വേശ്യാലയത്ത് കഴിയുന്നവര്‍ക്കും, പിന്നെ ജോലിക്കാർക്കും കൂടി ദിവസവും എണ്ണൂറോളം ആളുകള്‍ക്ക് ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങള്‍ തന്നെ ലോഡ് കണക്കിന് വേണം. എന്നും ഈ ലോഡ് എടുക്കാന്‍ പോകുന്ന ഗുണ്ടകളേയാണ് ഞാൻ ലക്ഷ്യമിട്ടത്. അവരില്‍ ആരെയെങ്കിലും പൊക്കാൻ ഞാൻ തീരുമാനിച്ചു. അവരില്‍ നിന്നു മാത്രമേ കുഞ്ഞമ്മയുടെ സാമ്രാജ്യത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ലഭിക്കുകയുള്ളു.”
“അതിനായി ചേട്ടൻ എന്താ ചെയ്തത്…?” ഡാലിയ പേടിയോടെ ചോദിച്ചു.
“ഞാൻ പറഞ്ഞല്ലോ, ജെയിംസ് ബോണ്ടുകളെ ഏര്‍പ്പാടാക്കി എന്ന്..!!”
“വല്ല ഡിറ്റക്ടീവ്നേയാണോ ഏല്‍പ്പിച്ചത്…?” ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“എന്റെ പെർമനന്റ് സ്റ്റാഫ്സ് ആയിരത്തിന് മുകളില്‍ ഉണ്ട്. പക്ഷെ അവരെ കൂടാതെ; പോക്കറ്റ് മണിക്ക് വേണ്ടിയും, വീട്ടിലെ കഷ്ടപ്പാട് കാരണവും, ദിവസ വരുമാനത്തിനു വേണ്ടിയും, വെറും കമ്മിഷന്‍ വേണ്ടിയുമെല്ലാം പാര്‍ട്ട് ടൈമിൽ ഒരുപാട് സ്കൂൾ പിള്ളാരും, കോളേജ് സ്റ്റുഡന്‍സും, പിന്നെ ജോലി ഇല്ലാതെ നടക്കുന്ന ഒരുപാട് പഠിച്ച ചെറുപ്പക്കാരും, അനാഥരായി തെരുവില്‍ ജീവിക്കുന്ന പിള്ളാരും മുതിർന്നവരും, അങ്ങനെ എല്ല കൂട്ടി 750 ഓളം പേരാണ് എനിക്കുവേണ്ടി താല്‍ക്കാലികമായി പല ജോലികളും ചെയ്യുന്നത്. അവരില്‍ ചിലരുടെ സഹായം ഞാൻ ആവശ്യപ്പെട്ടു.”
“അവരൊക്കെ എന്തു ജോലിയാണ് ചേട്ടന് വേണ്ടി ചെയ്യുന്നത്…?” ഡാലിയ ചോദിച്ചു.
“ടൂറിസ്റ്റ് ഗൈഡ് ആയിട്ടും, എന്നോട് ബാർഗെയിൻ ചെയ്ത് ഹോട്ടല്‍ മുറികൾക്കും കോട്ടേജിനും വില്ലകൾക്കും റെന്റ് കുറച്ചു വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ കൂട്ടിക്കൊണ്ടു വരുന്നതും, എന്റെ പല ബിസിനസ്സ് ഓഫീസുകളിലും അവര്‍ക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ജോലികളും, എന്റെ ടൂറിസ്റ്റ് കാറുകള്‍ ഓടിക്കുന്നതും, രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതും, എന്റെ ഡോജോസ് എല്ലാം വൃത്തിയായി സൂക്ഷിക്കുന്നതും; പിന്നെ എന്റെ ലോഡ്ജ്, കോട്ടേജ്, വില്ല, റെന്റ് അപ്പാർട്മെന്റ്, തേയില തോട്ടങ്ങളിലും, എന്റെ ഓഫിസുകളിലും, റെന്റിന് കൊടുത്തിരിക്കുന്ന ഓഫീസുകളിലും സെക്യൂരിറ്റി ജോലി ചെയ്യുന്നത് കൂടാതെ വേറെയും ഒരുപാട് ജോലികള്‍ ഉണ്ട്, ഡാലിയ. ക്രിമിനൽ ജോലികള്‍ ഒന്നും ഞാൻ ചെയ്യാറില്ല…”
ഉടനെ ഡാലിയയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു.
“അപ്പോ ചേട്ടൻ കാരണം ഒരുപാട് പാവപ്പെട്ട കുടുംബത്തിന്റെ പട്ടിണി മാറുന്നു, ചിലര്‍ക്ക് പോക്കറ്റ് മണിയും കിട്ടുന്നു, അല്ലേ..?” ഡാലിയ അഭിമാനത്തോടെ ചോദിച്ചു.
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു.
