“ഹും… വെറുതേയല്ല അവരോട് ഇത്ര വെറുപ്പ് ആ ഭാര്യമാർക്കുണ്ടായത്.” വല്യമ്മ വെറുപ്പോടെ പറഞ്ഞു.
“ഭർത്താക്കന്മാർ കൊല്ലപ്പെട്ടു ശേഷം, ആ സ്ത്രീകളെ മുമ്പ് ഉപയോഗിച്ചിരുന്ന അധികൃതരും മറ്റ് ചിലരും ഒക്കെ നിരന്തരം വിളിച്ചും നേരിട്ട് കണ്ടും അവരുടെ കൂടെ കിടക്കാന്‍ പറഞ്ഞ് ശല്യം ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് നീലഗിരിയിൽ അവരുടെ കോടിക്കണക്കിനുള്ള സ്വത്തുക്കള്‍ എല്ലാം വിറ്റുപെറുക്കി ആ ഭാര്യമാര്‍ അവരുടെ കുടുംബസഹിതം നീലഗിരി വിട്ടു പോയി. പക്ഷേ ഈ ഫാക്ടറിയും അതിനെ ചുറ്റിയുള്ള സ്ഥലവും മാത്രം വിൽക്കാൻ അവര്‍ക്ക് കഴിയുന്നില്ല.”
“അതെന്താ വില്‍ക്കാൻ കഴിയാത്തത്…?” രാഹുല്‍ ചോദിച്ചു.
“ഒരുപാട് പ്രശ്‌നങ്ങളും, പിന്നെ മൂന്ന് കൊലപാതകങ്ങളും നടന്നത് കാരണം ആ ഫാക്ടറി വാങ്ങിക്കാൻ ആരും തയ്യാറാവുന്നില്ല. കൂടാതെ അത് ശാപം പിടിച്ച ഫാക്ടറി ആണെന്ന് മറ്റേ അധികൃതരും, കൊല്ലപ്പെട്ട മുതലാളിമാരുടെ ശത്രുക്കളും നാടാകെ പറഞ്ഞു പരത്തിയിരുന്നു.”
“ഓഹോ… അപ്പോ ആരും അതിനെ വാങ്ങാതെ വന്നാൽ ഈ അധികൃതർക്ക് ആ ഫാക്ടറിയും സ്ഥലവും സ്വന്തമാക്കി മാറ്റാൻ കഴിയുമെന്ന വ്യാമോഹം ആയിരിക്കും…” അങ്കിള്‍ പറഞ്ഞു.
“നമ്മുടെ വക്കീല്‍ അങ്കിള്‍ പറഞ്ഞതും കാര്യമാണ്.” രാഹുല്‍ പറഞ്ഞു.
“ശെരി, ഇപ്പൊ എന്തു ചെയ്യാനാണ് നിന്റെ ഉദ്ദേശം…?!” വല്യമ്മ എന്നോട് ചോദിച്ചു.
“ആ മൂന്ന് സ്ത്രീകളുടേയും കോണ്ടാക്റ്റ് എനിക്ക് കിട്ടി. അതിനെ ഞാൻ എന്റെ ഇടപാടുകൾ ചെയ്യുന്ന ടീമിന് കൊടുത്തിട്ടുണ്ട്. ആ സ്ത്രീകളോട് സംസാരിച്ച ശേഷം എന്റെ ആ ടീം എന്നെ വിളിക്കും.”
“ഇതുവരെ ചേട്ടന്റെ ടീം ചേട്ടനെ വിളിച്ചില്ലേ…?” ഷാഹിദ എന്നോട് ചോദിച്ചു.
“ഇല്ല, വിളിച്ചില്ല.” മറുപടി ഞാൻ പറഞ്ഞു. “പിന്നെ ആ സ്ഥലവും ഫാക്ടറിയും സകല എക്യുപ്മെൻസും ഉള്‍പ്പെടെ മാക്സിമം 55 ലക്ഷത്തിന് വില്ക്കാന്‍ സമ്മതമാണെങ്കിൽ വെറും രണ്ടു ദിവസത്തില്‍ കംപ്ലീറ്റ് ഇടപാടും ചെയ്തു ഞാൻ വാങ്ങിച്ചോളാമെന്ന് അറിയിക്കാനും എന്റെ ടീമിനേ ഞാൻ ഏല്പിച്ചിട്ടുണ്ട്.”
അത്രയും പറഞ്ഞിട്ട് ഞാൻ ചോദ്യ ഭാവത്തില്‍ അവർ എട്ടു പേരെയും മാറിമാറി നോക്കി. ഉടനെ അവർ തമ്മില്‍ പരസ്പ്പരം നോക്കി എന്തോ തീരുമാനം എടുത്തത് പോലെ പുഞ്ചിരിച്ചു.
“ആ ഫാക്ടറി വാങ്ങിക്കാൻ ഞങ്ങൾക്ക് പേടി ഒന്നുമില്ല. പക്ഷേ വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ബ്രോ…?” അന്‍സാര്‍ എന്നോട് ചോദിച്ചു.
“വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിൽ പുതിയതായി തുടങ്ങുന്നതിനേക്കാൾ നല്ലത് അതിനെ വാങ്ങുന്നതായിരിക്കും.” ഞാൻ പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ഞാൻ തന്നു കഴിഞ്ഞു. എന്റെ അഭിപ്രായവും ഞാൻ പറഞ്ഞു. ഇനി എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.” ഞാൻ കൂട്ടിച്ചേര്‍ത്തു.
“ഫാക്ടറിയും സ്ഥലവും എല്ലാം കൂടി എത്ര സെന്റ് ഉണ്ടാവും…?” അങ്കിള്‍ എന്നോട് ചോദിച്ചു.
“ഒരു ഏക്കർ ഉണ്ട്. അതിന്റെ നടുവിലാണ് ഫാക്ടറി.” ഞാൻ പറഞ്ഞു.
“എടാ മോനെ… ഒരു ഏക്കർ സ്ഥലവും, ഫാക്ടറിയും, പുതിയ എക്യുപ്മെൻസും എല്ലാം വെറും 55 ലക്ഷത്തിന് വിറ്റാൽ അവര്‍ക്ക് വന്‍ നഷ്ട്ടമല്ലേടാ…? അവർ ഒരിക്കലും ഈ വിലക്ക് സമ്മതിക്കില്ല.” അങ്കിള്‍ പറഞ്ഞു.
“ആ ഒരു ഏക്കർ സ്ഥലം അവർ അധ്വാനിച്ച് വാങ്ങിച്ചതല്ല അങ്കിള്‍. പണ്ട് ആ സ്ഥലത്തിന്റെ ഉടമസ്ഥനായിരുന്ന ഒരു കോടീശ്വരനെ ഇവർ തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. എന്നിട്ട് അതിൽ നിന്നും അയാളെ രക്ഷപ്പെടുത്താനായി ആ ഒരു ഏക്കർ സ്ഥലം ഇവർ എഴുതി വാങ്ങിച്ചു. പിന്നെ ഫാക്ടറിയില്‍ ആവശ്യമായ എക്യുപ്മെൻസ് പലതും ഇന്ത്യയില്‍ പല സ്ഥലങ്ങളിലായി കസ്റ്റംസ് പിടിച്ചിട്ടിരുന്ന സാധനങ്ങളാണ്. കാണേണ്ടവരെ കണ്ട് അവര്‍ക്ക് ആ എക്യുപ്മെൻസിന്റെ യാഥാര്‍ത്ഥ വിലയുടെ ഇരുപത് ശതമാനം മാത്രം കാശും, പിന്നേ അവരുടെ ഭാര്യമാരുടെ സഹകരണം കൊണ്ടും നേടിയതാണ്. സത്യത്തിൽ ആ ഫാക്ടറി കെട്ടാന്‍ മാത്രമാണ് കുറച്ച് കാശ് ചിലവാക്കിയത്. എല്ലാം കണക്കുകൂട്ടി നോക്കിയാൽ അവർ ചിലവാക്കിയ കാശിനേക്കാൾ കൂടുതലാണ് ഞാൻ ഓഫർ ചെയ്യുന്നത്.” അത്രയും പറഞ്ഞു ഞാൻ നിർത്തി.
