സാമുവേല്‍ അണ്ണനെ ആദ്യമായി ചെന്നു കണ്ട് സംസാരിച്ച് നാല് ദിവസം കഴിഞ്ഞാണ് സുമ മൂന്നാമത്തെ ഗുണ്ടയെ പ്ലാൻ ചെയ്തു പൊക്കിയത്. അത് എന്റെ സ്പൈ കണ്ടുപിടിച്ച് എനിക്ക് സുമയുടെ വിവരങ്ങൾ തന്നു. അങ്ങനെയാണ് സുമയെ ഞാനും സാമുവേല്‍ അണ്ണനും ചെന്നു കണ്ടതും സംസാരിച്ചതും.
സുമയുടെ കഴിവുകൾ എന്താണെന്ന് മനസ്സിലാക്കിയ ഞാൻ എന്റെ സ്പൈ നെറ്റ് വര്‍ക്കിന്റെ ഹെഡായി സ്ഥാനം ഏല്‍ക്കാന്‍ താല്‍പര്യം ഉണ്ടോന്ന് അവളോട് ചോദിച്ചു. കൂടാതെ കുഞ്ഞമ്മയുടെ സാമ്രാജ്യം നശിപ്പിക്കാന്‍ ഞങ്ങൾ തീരുമാനിച്ചിരിക്കുന്ന കാര്യം സുമയോട് ഞങ്ങൾ പറഞ്ഞിരുന്നത് കൊണ്ടും സുമ ഉടനെ സമ്മതിച്ചു.
എന്റെ മൊബൈൽ പെട്ടന്ന് റിംഗ് ആയതും എന്റെ ചിന്തകൾ വെടിഞ്ഞ് സ്ക്രീനില്‍ ഞാൻ നോക്കി. സുമ ആണെന്ന് കണ്ടു ഞാൻ ചിരിച്ചു. എന്നിട്ട് കോൾ എടുത്തു.
ആശങ്ക ഉയർത്തുന്ന കാര്യങ്ങളാണ് സുമയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ഒടുവില്‍ അവള്‍ക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തിട്ട് ഞാൻ വച്ചു.
അതുകഴിഞ്ഞ് എനിക്ക് കോൾ ചെയ്തിരുന്ന മറ്റുള്ളവരെയും ഞാൻ വിളിച്ചു സംസാരിച്ചു. ശേഷം ഞാൻ ചിലരെയൊക്കെ വിളിച്ച് ചില കാര്യങ്ങൾ അവരോട് ചർച്ച ചെയ്തു. മറ്റ് ചിലരെ വിളിച്ച് ചില കാര്യങ്ങൾ ചെയ്യാൻ ഏല്പിച്ചു. അതും കഴിഞ്ഞ് ഒരുപാട് കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഞാൻ വേറെ ആളുകളെ വിളിച്ചായിരുന്നു. രണ്ട് മണിക്കൂറോളം ഞാൻ ഫോണിലും ലാപ്ടോപ്പിലും ബിസിയായി. അവസാനമായി ഞാൻ സാമുവേല്‍ അണ്ണനെ വിളിച്ചു കുറച്ച് കാര്യങ്ങൾ അറിയിക്കുകയും ശേഷം ചില കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
ഒടുവില്‍ കോൾ കട്ടാക്കിയ ശേഷം കഴിഞ്ഞ ദിവസം സുമ അയച്ചു തന്ന ഫോട്ടോസ് ലാപ്ടോപ്പിൽ ഓപ്പണ് ചെയ്തു വീണ്ടും നോക്കി.
ലാപ്ടോപ്പ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അരവിന്ദ്, സന്തോഷ്, വിഷ്ണു എന്നിവരെ നോക്കി എന്റെ മൈന്റിൽ അവരുടെ മുഖം ഞാൻ പതിച്ചു. മൂന്ന് പേരില്‍ സന്തോഷ് കുഴപ്പക്കാരനല്ല എന്നാണ് സുമ പറഞ്ഞത്. പക്ഷേ എന്നാലും അവനെ വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല.
അവരെ എന്റെ മൈന്റിൽ പതിച്ച ശേഷം ആ ഫോട്ടോസ് ഞാൻ സാമുവേല്‍ അണ്ണന് അയച്ചു കൊടുത്തു. ശേഷം സുമ ഇപ്പൊ അയച്ചു തന്ന വീഡിയോ ക്ളിപ്പ് ഞാൻ പ്ലേ ചെയ്തു. അതിൽ ഡാലിയ എഗ്രിമെന്റ് സൈൻ ചെയ്യാൻ പോയത് മുതൽ തിരികെ വരുന്നത് വരെയുള്ള സിസിടിവി ഫുട്ടേജ് ഞാൻ വിശദമായി കണ്ടു. അതിൽ ക്ഷമ ചോദിക്കും പോലെ സന്തോഷ് ഡാലിയയും കൂട്ടുകാരികളോടും കൈ കൂപ്പി കാണിക്കുന്നത് ഞാൻ സൂക്ഷ്മമായി നോക്കി പരിശോധിച്ചു. അവന്റെ മുഖവും ശരീരം ഘടനയൂം കണ്ണുകളും എല്ലാം ഞാൻ പലവട്ടം റിപ്പീറ്റ് ചെയ്തു നോക്കി.
ഇല്ല, സന്തോഷ് കുഴപ്പക്കാരനല്ല. പക്ഷേ എന്നാലും എന്റെ മനസ്സിൽ എന്തോ അസ്വസ്ഥത പിടിപെട്ട് കിടന്നു. അതുകൊണ്ട് തല്‍കാലം അവനെ അവന്റെ കൂട്ടുകാരുടെ കൂട്ടത്തില്‍ തന്നെ പെടുത്താൻ ഞാൻ തീരുമാനിച്ചു.
പെട്ടന്ന് മൊബൈൽ റിംഗ് ആയതും ഞാൻ നോക്കി. ഡാലിയ ആയിരുന്നു. ഉടനെ പുഞ്ചിരി താനേ എന്റെ ചുണ്ടില്‍ വിടര്‍ന്നു. ലാപ്ടോപ്പ് ഓഫ് ചെയ്തിട്ട് കോൾ എടുത്തു. പക്ഷേ സംസാരിച്ചത് ഗായത്രി ആയിരുന്നു.
“പോയിട്ട് രണ്ടര മണിക്കൂര്‍ കഴിഞ്ഞു. ചേട്ടൻ അവിടെ എന്തെടുക്കുവാ…” ഗായത്രി ചോദിച്ചു.
അതുശെരി…!! അപ്പൊ ഡാലിയ ശെരിക്കും പിണങ്ങി ഇരിക്കുകയാണല്ലേ..???!!
“ഞാൻ വരാം ഗായത്രി.” വേഗം പുറത്തേക്ക് നടന്നു കൊണ്ട് ഞാൻ പറഞ്ഞു.
“എപ്പോ വരും…?” ഗായത്രി ചോദിച്ചു. അന്നേരം ഞാൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം അവളും കേട്ടു. “ഓ… അപ്പോ ഓക്കെ.. ചേട്ടൻ അവിടെ നിന്നും ഇറങ്ങി, അല്ലേ..!”
“അതേ ഇറങ്ങി. ഒരു മിനുട്ട് കൊണ്ട് എത്തും.” പറഞ്ഞിട്ട് ഞാൻ വച്ചു.
ആന്റിയുടെ വീട്ട് മുറ്റത്ത് വണ്ടി നിർത്തി ഞാൻ ഇറങ്ങി. ഞാൻ അകത്തേക്ക് കേറി ചെന്നപ്പോ എല്ലാവരും ഹാളില്‍ തന്നെ ഭയങ്കര ചർച്ചയിൽ ആയിരുന്നത് കണ്ടു. എന്നെ കണ്ടതും ഡാലിയയുടെ കണ്ണുകൾ തിളങ്ങിയെങ്കിലും അവൾ മുഖം വീർപ്പിച്ചു കൊണ്ട് മുഖം വെട്ടി തിരിച്ചു. മറ്റുള്ളവർ ഒന്ന് പുഞ്ചിരിച്ച ശേഷം ചർച്ച തുടർന്നു.
