ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

“ചേട്ടാ…” ഞാൻ വന്ന കാര്യം അറിയിക്കാന്‍ ചേട്ടനെ വെറുതെ വിളിക്കുകയും ചെയ്തു.

 

ചേട്ടൻ റൂമിൽ നിന്നിറങ്ങി വന്നു.

 

“അവിടെനിന്ന് ഇങ്ങോട്ട് വന്നിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു. ചേട്ടൻ ഇവിടെ എന്തെടുക്കവ…?” ഞാൻ ചോദിച്ചു.

 

“കുറച്ച് കോൾ ചെയ്യാൻ ഉണ്ടായിരുന്നു. അതാ ഇവിടെതന്നെ ഇരുന്നു പോയത്.” ചേട്ടൻ പറഞ്ഞു.

 

“ബിസിനസ്സ് ആവശ്യം ആയിരിക്കും അല്ലെ?” ചേട്ടന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു കൊണ്ട്‌ ചോദിച്ചതും ചേട്ടൻ ചിരിച്ചു.

 

ഞാൻ പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയതും ചേട്ടനും എന്റെ ഒപ്പം നടന്നു. ചേട്ടൻ മൊബൈല്‍ തിരികെ വാങ്ങിച്ചു പിടിക്കാന്‍ ഒന്നും ശ്രമിച്ചില്ല. പണ്ടേ ചേട്ടന് ആ ശീലമില്ലായിരുന്നു.

 

ചേട്ടന്റെ മൊബൈൽ ഓപ്പണ് ചെയ്ത് കോൾ ഹിസ്റ്ററി ഞാൻ പരിശോധിച്ചു. എനിക്ക് അറിയാത്ത ഒരുപാട്‌ പേരുകൾ ഉണ്ടായിരുന്നു. അതിലൊക്കെ ചേട്ടൻ വിളിച്ചിട്ടുണ്ട്. ഇങ്ങോട്ടും ഒരുപാട്‌ കോൾസ് വന്നിട്ടുണ്ട്. അതും രാവിലെ ഞങ്ങൾ കാപ്പി കുടിക്കാന്‍ ഹോട്ടലിൽ കേറി ചേട്ടൻ മാത്രം പുറത്തേക്ക്‌ പോയ സമയത്തും അതിനു ശേഷവും വിളിച്ച കോൾസ് ആണ് കൂടുതലും. ഏറ്റവും മുകളില്‍ സുമ എന്ന പേരും കണ്ടു.

 

“ആരാ ചേട്ടാ ഈ സുമ…?” ചേട്ടന്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചു.

 

ഞാൻ എന്തെങ്കിലും അറിഞ്ഞിട്ട് ചോദിക്കുന്നു എന്ന സംശയം ഒന്നും ചേട്ടന്റെ മുഖത്ത് ഉണ്ടായില്ല.

 

“ഞാൻ നേരത്തെ പറഞ്ഞില്ലേ, എന്റെ സെൻസിറ്റീവ് ഇൻഫർമേഷൻസ് ശേഖരിക്കുന്ന എന്റെ സ്പൈ നെറ്റ് വർക്കിനെ കുറിച്ച്. അതിന്റെ ഹെഡ് ആണ്‌ സുമ…”

 

അതുകേട്ട് ഞാൻ വായും പൊളിച്ച് നിന്നു.

 

ചേട്ടൻ ചിരിച്ചുകൊണ്ട് എന്റെ തോളില്‍ പിടിച്ചു പതിയെ മുന്നോട്ട് തള്ളി കൊണ്ട്‌ പോയതും ഞാനും ചിരിച്ചു. എന്നിട്ട് ഞാൻ സ്വയം നടക്കാൻ തുടങ്ങിയതും ചേട്ടൻ എന്റെ തോളത്തു നിന്നും കൈ മാറ്റി. അപ്പോ എനിക്ക് നിരാശയാണ് തോന്നിയത്.

 

“ശെരിക്കും ചേട്ടന് എന്തിനാ ഈ സ്പൈ നെറ്റ് വര്‍ക്ക് നടത്തുന്നത്‌…? എന്തിനാ സെൻസിറ്റീവ് ഇൻഫർമേഷൻസ് കളക്റ്റ് ചെയ്യുന്നത്…?!” ഞാൻ ചോദിച്ചു.

 

“നീലഗിരി മുഴുവനും എന്റെ പല ബിസിനസ്സുകൾ വ്യാപിച്ച് കിടക്കുന്നത് കൊണ്ട്‌ കുറെ ബിസിനസ്സകാരൊക്കെ കൂട്ട് ചേര്‍ന്ന് എന്റെ ബിസിനസ്സ് മുഴുവനും തകർക്കാനായി വർഷങ്ങൾക്ക് മുമ്പ്‌ ശ്രമിച്ചായിരുന്നു. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ബിസിനസ്സിൽ കേറിയ നിമിഷം തന്നെ ഞാൻ മനസ്സിലാക്കിയതാണ്. അതുകൊണ്ട്‌ ഞാൻ തുടക്കത്തിൽ തന്നെ ഈ സ്പൈ നെറ്റ് വര്‍ക്ക് തുടങ്ങി.

 

“എന്തിന്…?”

 

“നീലഗിരിയിൽ ബിസിനസ്സ് ചെയ്യുന്ന സകലരുടെയും കംപ്ലീറ്റ് ബിസിനസ്സ് ഡീറ്റയിൽസും ഞാൻ വള്ളി പുള്ളി തെറ്റാതെ ശേഖരിച്ചു വച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴും അവരൊക്കെ അനങ്ങിയാൽ പോലും അതൊക്കെ ഞാൻ അറിയും. അവർ പാതാളത്ത് ഒരു മൊട്ടു സൂചി എറിഞ്ഞാൽ പോലും അത് ഞാൻ അറിയും.”

 

“പക്ഷേ അങ്ങനെ ശേഖരിച്ചിട്ട് എന്ത് ഗുണമാ ഉണ്ടായത്…?” ഞാൻ സംശയത്തോടെ ചോദിച്ചു.

 

“ലൈസൻസ് എടുത്ത് ബിസിനസ്സ് ചെയ്യുന്നവർ പോലും അവരുടെ ലൈസൻസുമായി ബന്ധമില്ലാത്ത ഒരുപാട്‌ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ പോലും ചിലതൊക്കെ ലൈസൻസ് ഇല്ലാതെയാണ് ചെയ്യുന്നത്. പക്ഷേ എല്ലാ മെയിൻ ബിസിനസ്സ് ചെയ്യാനുള്ള ലൈസൻസും എനിക്കുണ്ട്…. അതുകൊണ്ട്‌ എനിക്ക് പേടിയില്ല. ലൈസൻസ് ഇല്ലാതെ ഞാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പിടിക്കപ്പെട്ടാൽ പോലും എനിക്ക് നഷ്ടമൊന്നും വരില്ല. പക്ഷേ പലരുടെയും കാര്യങ്ങൾ അങ്ങനെയല്ല. ഞാൻ ശേഖരിച്ചിരിക്കുന്ന തെളിവുകൾ പുറത്തു വിട്ടാല്‍ പല ആളുകളുടെ ബിസിനസ്സും പൂര്‍ണമായി ലോക്കാവും. അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരും. ജീവിതത്തിൽ ഒരിക്കലും ഒരു ലൈസൻസും അവര്‍ക്ക് എടുക്കാന്‍ കഴിയാതാവും. അതൊക്കെ ഞാൻ എല്ലാവർക്കും ബോധിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട്‌ ആരും എനിക്കെതിരെ അനാവശ്യമായി തിരിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *