ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

“പുറത്തു തന്നെ നില്‍ക്കാതെ അകത്തു വരൂ പിള്ളാരെ.” അമ്മ ഞങ്ങൾ പത്തു പേരോടായി പറഞ്ഞു.

 

“എടാ പിള്ളേരെ… ഇന്നു രാത്രി നമുക്ക് ആഘോഷിക്കാനായി മൂന്ന്‌ കുപ്പി മദ്യമാണ് ഞങ്ങൾ വാങ്ങിച്ചു വച്ചിട്ടുള്ളത്. എല്ലാവരും ഒരുങ്ങിയിരുന്നോ.” എന്റെ പപ്പ ആൺ സംഘത്തോട് പറഞ്ഞതും ആണുങ്ങള്‍ അത്രയും സന്തോഷത്തില്‍ കൂവി.

 

എന്റെ നോട്ടം ഇടക്കിടക്ക് ചേട്ടന്റെ മേല്‍ പാളി വീണു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചേട്ടനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ട്‌ അകത്തേക്ക് നടന്നു.

*******************

 

ചേട്ടന്റെ ഡ്രെസ്സ് ഒന്നും ഞങ്ങളുടെ വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട്‌ ചേട്ടൻ ഒറ്റക്ക് ആന്റിയുടെ വീട്ടിലേക്ക് പോയി. വേഗം കുളിച്ച് റെഡിയായി വരാമെന്ന് പറഞ്ഞിട്ടാണ് പോയത്. പക്ഷേ ഇപ്പൊ ഒരു മണിക്കൂര്‍ കഴിഞ്ഞു.

 

വല്യമ്മ ചേട്ടനെ മൊബൈലില്‍ വിളിച്ചപ്പോ ബിസി എന്നാണ് വന്നത്.

 

“ബിസിനസ്സ് കാര്യമായി അവന്‍ ഫോണിൽ സംസാരിക്കുകയാണെന്ന് തോന്നുന്നു. സംസാരിച്ച് കഴിഞ്ഞ് അവന്‍ വന്നോളും. നിങ്ങൾ ആദ്യം കുഞ്ഞുങ്ങള്‍ക്ക്‌ ഫുഡ് കൊടുത്തിട്ട് അവരെ കിടത്തിക്കോ.” പപ്പ പറഞ്ഞു.

 

ഉടനെ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ചേര്‍ന്ന് അവര്‍ക്ക് ഫുഡ് കൊടുക്കുന്ന തിരക്കിലായി. ആണുങ്ങള്‍ ആറു പേരും ചേര്‍ന്ന് മുകളില്‍ വെള്ളമടിക്കാനുള്ള സംവിധാനങ്ങൾ ചെയ്തു വയ്ക്കാൻ പോയി.

 

അമ്മയും ആന്റിയും ഞാനും കൂടി ഫുഡ് ഒക്കെ ഹാളില്‍ കൊണ്ടു വയ്ക്കാൻ തീരുമാനിച്ചു.

 

“എടി മോളെ, നി അവിടെ വീട്ടില്‍ ചെന്ന് റൂബി മോനെ വിളിച്ചോണ്ട് വാ.” എന്റെ അമ്മ എന്നോട് പറഞ്ഞതും ആന്റിയും തലയാട്ടി.

 

സന്തോഷം ഉള്ളില്‍ ഒതുക്കി കൊണ്ട്‌ ഞാൻ വേഗം ആന്റിയുടെ വീട്ടിലേക്ക് നടന്നു.

 

വീടിന്റെ മെയിൻ ഡോർ പകുതി തുറന്നാണ് കിടന്നത്. ഞാൻ നേരെ അകത്തു കേറി ചെന്നു.

 

ചേട്ടന്റെ കടുത്ത ദേഷ്യത്തിലും സീരിയസ്സായ സംസാരവും റൂമിൽ നിന്ന് വരുന്നത് കേട്ടു. ചേട്ടന്റെ ശബ്ദം അത്ര ഉച്ചത്തില്‍ അല്ലായിരുന്നത് കൊണ്ട്‌ ചേട്ടൻ പറയുന്നത് ഒന്നും എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.

 

ഞാൻ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് ചെന്നു. റൂം തുറന്നു കിടന്നാണിരുന്നത്. ചേട്ടന്‍ കസേരയില്‍ അങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് കൊണ്ട്‌ ഞാൻ വന്നത് ചേട്ടൻ അറിഞ്ഞില്ല.

 

ഫോണിലൂടെ ആയിരുന്നു ചേട്ടന്റെ ദേഷ്യത്തിലുള്ള സംസാരം. സ്പീക്കറിലിട്ടിട്ട് മൊബൈൽ മേശപ്പുറത്താണ് വെച്ചിരുന്നത്. ചേട്ടൻ ലാപ്ടോപ്പിൽ എന്തോ സൂക്ഷിച്ചു നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു, ലാപ്ടോപ്പിൽ എന്താണെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

 

പെട്ടന്ന് ദേഷ്യപ്പെടുന്ന ടൈപ്പല്ല റൂബി ചേട്ടൻ. അതുകൊണ്ട്‌ എന്തോ ഗുരുതരമായ പ്രശ്‌നം ഉണ്ടെന്ന് മാത്രം എനിക്ക് മനസ്സിലായി. ആ ഫോൺ സംഭാഷണം എന്താണ് ഞാൻ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങി.

 

“— ഒരാൾ മലയാളിയും.. ബാക്കി രണ്ടുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്, റൂബി . പേരും വിവരങ്ങളും എല്ലാം കിട്ടിയിട്ടുണ്ട്.” മൊബൈൽ സ്പീക്കറിലൂടെ തമിഴില്‍ സംസാരിക്കുന്ന ഒരു പെണ്ണിന്റെ ശബ്ദമാണ് കേട്ടത്.

 

“ആരാണ് അവർ…” ചേട്ടൻ ഫോണിൽ ചോദിച്ചു.

 

“മൂന്നുപേരും കേരളത്തിലാണ് സ്കൂൾ തൊട്ട് ഡിഗ്രീ വരെ ഒരുമിച്ച് പഠിച്ചത്. അങ്ങനെയാണ് അവർ മൂന്നുപേരും കൂട്ടുകൂടി തിക്ക് ഫ്രണ്ട്സായത്. പഠിത്തം കഴിഞ്ഞ് അവർ ഒരുമിച്ച് മുംബൈയില്‍ ഒരു കമ്പനിയില്‍ ജോലിക്ക് കേറി. പക്ഷേ സ്ത്രീ വിഷയങ്ങളില്‍ ഒരാൾ ഒഴികെ ബാക്കി രണ്ടു പേരും ഭയങ്കര വീക്കാണ്. അത് കാരണമാണ് ആ കമ്പനി അവർ രണ്ടുപേരെ പുറത്താക്കിയത്. അവരെ പുറത്താക്കിയത് കൊണ്ട്‌ ഇവരുടെ കൂട്ടുകാരനായ മൂന്നാമത്തെ ആളും ആ കമ്പനിയും ജോലിയും ഉപേക്ഷിച്ചു. എന്നിട്ട് മൂന്നും കൂടി ബ്രോഡ് ടെക്നോ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് ഡാലിയക്കൊപ്പം സെലക്റ്റായതാണ്, റൂബി.” ഫോണിലൂടെ ആ സ്ത്രീ ചേട്ടനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *