“റൂബി ചേട്ടൻ പറഞ്ഞത് ശെരിയാണ്. ബിസിനസ്സ് ചെയ്യുമ്പോ ആ മൈന്റോടേ വേണം കഷ്ടപ്പെട്ടു എല്ലാം നോക്കി കൂടെ നിന്നു ചെയ്യാൻ. അങ്ങനെ കൂടെ നിന്ന് നോക്കി ചെയ്യാൻ കഴിയുമെങ്കില്‍ മാത്രം ബിസിനസ്സ് ചെയ്താല്‍ മതി.” ഷാഹിദ സീരിയസ്സായി പറഞ്ഞു.
“എന്റെയും അഭിപ്രായം അതുതന്നെയാണ്.” അശ്വതി പറഞ്ഞു.
“എന്റെയും…” ഗായത്രി ഏറ്റുപിടിച്ചു.
“എനിക്കും അതുതന്നെയ പറയാനുള്ളത്.” മിനിയും ഏറ്റുപാടി.
“ബിസിനസ്സ് ഒക്കെ നല്ലതാ, പക്ഷേ റൂബി പറഞ്ഞ ആ പ്രോസസ് കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിവ് ഉണ്ടോ…?” അങ്കിള്‍ ചോദിച്ചു.
ഉടനെ നാലുപേരും പരസ്പരം നിരാശയോടെ നോക്കിയിട്ട് ഒടുവില്‍ ചേട്ടനെ പ്രതീക്ഷയോടെ നോക്കി.
“എനിക്ക് പല സ്ഥലങ്ങളിലായി ഏക്കർ കണക്കിന് ചായ തോട്ടം ഉണ്ടെന്നത് നേരാണ്, ഇലകള്‍ ഞാൻ പല ഫാക്ടറികളിലായി വില്‍ക്കുന്നു എന്നല്ലാതെ പ്രോസസ് ഒന്നും ഞാൻ ചെയ്യുന്നില്ല.” ചേട്ടൻ പറഞ്ഞു. “പക്ഷേ നീലഗിരിയിൽ എന്റെ പരിചയത്തിൽ ഒരു അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ ഉണ്ട്. ഏതു കൃഷിയെ കുറിച്ചും, അതിന്റെയൊക്കെ പ്രോസസിനെ കുറിച്ചും എല്ലാം പുള്ളിക്ക് നല്ലതുപോലെ അറിയാം. പുള്ളി പ്രൈവറ്റ് ആയി ഇന്ത്യ മുഴുവനും സഞ്ചരിച്ച് ചില കോഴ്സൊക്കെ നടത്തുന്നുണ്ട്. വേണമെങ്കിൽ ഞാൻ നിങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തോട് സംസാരിക്കാം. എനിക്കുവേണ്ടി പുള്ളി ഫീസ് പോലും കുറച്ചു തരാന്‍ സാധ്യതയുണ്ട്. മൂന്നാഴ്ച കൊണ്ട് നിങ്ങള്‍ക്ക് ടീ പ്രോസസ് കുറിച്ചും ടീ ഫാക്ടറി നടത്തേണ്ട അറിവും കിട്ടും.”
“അടിപൊളി….” അഭിനവ് ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു. “നാളെ തന്നെ ബ്രോ അദ്ദേഹത്തോട് സംസാരിക്ക്. പുള്ളി പറയുന്ന സമയത്ത് ഞങ്ങൾ ആ ട്രെയിനിങ് കോഴ്സിന് പോകാം. അടുത്തവരുടെ കീഴില്‍ ജോലി ചെയ്തു മടുത്തു ബ്രോ… അതുകൊണ്ട് ഞങ്ങൾക്ക് സ്വന്തമായി ഈ ബിസിനസ്സ് തുടങ്ങിയേ പറ്റു.”
“അതേ. നാളെ തന്നെ ബ്രോ സംസാരിക്ക്.” മറ്റുള്ള മൂന്ന് പേരും കൂടി ചേട്ടനോട് ആവശ്യപ്പെട്ടതും ചേട്ടൻ സമ്മതിച്ചു. അങ്ങനെ ആ ചർച്ച അവസാനിച്ചു.
ശേഷം ഞങ്ങൾ എല്ലാവരും കഴിക്കുന്നത് തുടർന്നു. ആണുങ്ങള്‍ ആ മൂന്ന് കുപ്പി മദ്യവും കുടിച്ചു തീര്‍ത്തു. എന്നിട്ട് എല്ലാവരും എഴുനേറ്റ് കൈയും കഴുകി കിടക്കാന്‍ തയാറായി.
“കഴിഞ്ഞ പ്രാവശ്യം നമ്മൾ ബ്രോയുടെ വീട്ടില്‍ ടെറസിൽ കിടന്നത് പോലെ ഇവിടെയും ഒരുമിച്ച് കിടന്നാലോ…?” അഭിനവ് ചേട്ടൻ ചോദിച്ചു.
എനിക്കും നല്ല താല്‍പര്യം ഉണ്ടായിരുന്നു, കാരണം ചേട്ടന്റെ അടുത്ത് കിടക്കാന്‍ കഴിയുമല്ലോ.
“അതേ… അങ്ങനെ മതി.” ഷാഹിദ പെട്ടന്ന് സമ്മതിച്ചു. തൊട്ട് പിന്നാലെ എല്ലാവരും സമ്മതം പറഞ്ഞതും ഒരു തീരുമാനമായി.
എന്റെ അമ്മയും അച്ഛനും ആന്റിയും അങ്കിളും കൂടി കുട്ടികളെയും നോക്കി താഴത്തെ നിലയില്‍ തന്നെ കിടക്കാന്‍ തീരുമാനിച്ചു. ഞങ്ങൾ പത്തുപേരും മുകളില്‍ ചെന്ന് ടെറസിൽ നാല് ബെഡ് ചേര്‍ത്തിട്ടു. എന്നിട്ട് പഴയ പോലെ ഭാര്യയും ഭർത്താവും അടുത്തടുത്ത് എന്ന ചിട്ടയില്‍ അവർ എട്ടുപേരും ആദ്യം കിടന്നു. അവസാനം ഷാഹിദയ്ക്കടുത്ത് ഞാനും, എന്റെ അടുത്ത് ചേട്ടനും കിടന്നു.
അല്‍പ്പം തണുപ്പ് ഉണ്ടായിരുന്നത് കൊണ്ട്. മറ്റുള്ളവർ ജോഡിയായി പുതപ്പ് മൂടി കിടന്നത് പോലെ ഞാനും ചേട്ടനും ഒറ്റ പുതപ്പ് മടിയാണ് കിടന്നത്.
നിലാവ് ഇല്ലായിരുന്നു. പിന്നെ മഴക്കോള് ഉള്ളത് പോലെ കറുത്ത മേഘങ്ങള്‍ കൂടി കിടന്നത് കൊണ്ട് നക്ഷത്രങ്ങളും അത്ര തെളിഞ്ഞു കണ്ടില്ല. ലൈറ്റും കൂടി ഓഫാക്കിയപ്പോ കട്ട ഇരുട്ടായി. അടുത്തുള്ളവരേ പോലും അത്ര വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല.
പുതപ്പ് മൂടിയതും ചേട്ടൻ എനിക്ക് പുറം തിരിഞ്ഞ് കിടന്നു. എനിക്ക് നിരാശ തോന്നി. ഞാനും ഷാഹിദയും പരസ്പരം നോക്കി ചെരിഞ്ഞു കിടന്നു കൊണ്ട് പഴയ ചില കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.
