പക്ഷേ അവർ മൂന്ന് പേരില്‍, ഇടതു കൈ ഇല്ലാത്ത ഒരുത്തൻ പെട്ടന്ന് പേടിച്ച് വിറച്ച് എന്തോ ശബ്ദം ഉണ്ടാക്കി. അപ്പോ മറ്റുള്ള രണ്ടുപേരും അവനെ നോക്കി.
ഇടതു കൈ ഇല്ലാത്തവരെ വെപ്രാളം പിടിച്ചു അല്‍പ്പം മുമ്പ് വന്നു നിന്ന വണ്ടികളിൽ ഒരു വലിയ വണ്ടിക്ക് നേരെ നടുങ്ങുന്ന വലതു കൈ ചൂണ്ടി കാണിച്ചു. അപ്പോൾ അവന്റെ കൂടെയുള്ള രണ്ടുപേരും ആ വണ്ടിയെ സൂക്ഷിച്ചു നോക്കി. എന്നിട്ട് പരസ്പരം പേടിയോടെ നോക്കിയിട്ട്, അവർ കണ്ടത് സത്യമാണോ എന്നറിയാന്‍ അവർ ആ വണ്ടിയുടെ നമ്പര്‍ പ്ലേറ്റും സൂക്ഷിച്ചു നോക്കി.
നല്ല ലൈറ്റ് സൗകര്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ക്ക് എല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞു.
നമ്പര്‍ പ്ലേറ്റ് കണ്ടിട്ട് അവർ നടുങ്ങി വിറച്ചു കൊണ്ട് പേടിയോടെ പിന്നെയും പരസ്പരം നോക്കി.
അന്നേരം ആ വണ്ടിയില്‍ നിന്നും അവർ ഉദ്ദേശിച്ച ആൾ തന്നെയാണോ ഇറങ്ങാന്‍ പോകുന്നതെന്ന് അവർ പേടിയോടെ നോക്കി നിന്നു.
വണ്ടിയില്‍ നിന്നും റൂബിന്‍ പുറത്തേക്ക് ഇറങ്ങി മറ്റുള്ള ആണുങ്ങളുടെ കൂടെ ടോയ്‌ലെറ്റിൽ കേറി പോകുന്നത് അവർ കണ്ടതും അവർ വിറച്ചു പോയി.
“ചെകുത്താന്‍….!!!!” മൂന്ന് പേരും പേടിയോടെ ഒറ്റ സ്വരത്തില്‍ പറഞ്ഞു.
ഇടതു കൈ ഇല്ലാത്തവൻ വിറച്ചു കൊണ്ട് അവന്റെ ഇടതു തോളില്‍ പേടിയോടെ നോക്കി. ആ ചെകുത്താന്‍ അവന്റെ വെറും കൈകൾ കൊണ്ട് തന്റെ ഇടതു കൈ വലിച്ചു തിരിച്ച് ഓടിച്ച് പിഴുതെടുത്ത കാര്യം ഓര്‍ത്തതും അവന്‍ പിന്നെയും പേടിച്ചു വിറച്ച് തറയില്‍ ഇരുന്നു പോയി. അവന്‍ പോലും അറിയാതെ അവന്റെ ഒരു പ്രയോജനവും ഇല്ലാത്ത ലിംഗത്തില്‍ നിന്നും മൂത്രം തുള്ളിത്തുള്ളിയായി പുറത്തേക്ക് വന്ന് അവന്റെ ലുങ്കിയിൽ പടർന്നു പിടിച്ചു കൊണ്ടിരുന്നു.
റൂബി ഇവര്‍ക്ക് നേരെ തിരിയുന്നത് പോലെ അവര്‍ക്ക് തോന്നിയ നിമിഷം ആ മൂന്ന് പേരും വിറയലോടെ വേഗം ഓടിച്ചെന്ന് മൂന്ന് ലോറിക്കകത്ത് കേറി ഇരുന്നു.
ഇടതു കൈ ഇല്ലാത്തവൻ അവന്റെ ഷർട്ട് പോക്കറ്റില്‍ നിന്നും മൊബൈൽ എടുത്ത് ആര്‍ക്കോ വിളിച്ചു. അപ്പുറത്ത് ഒരു സ്ത്രീയാണ് എടുത്തത്.
“കുഞ്ഞമ്മ അക്കാ….” വിറച്ചു കൊണ്ടാണ് അവന്‍ സംസാരിച്ചത്. “ആ ചെ…. ചെകുത്താനെ ഞങ്ങൾ കണ്ടു. അവന്റെ കൂടെ നാല് ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും പിന്നേ അഞ്ച് ചെറിയ കുട്ടികളും ഉണ്ട്. കണ്ടിട്ട് അവരൊക്കെ അവന്റെ വേണ്ടപ്പെട്ടർ ആണെന്ന് തോന്നുന്നു.” അവന്‍ ഫോണിലൂടെ തമിഴിലാണ് സംസാരിച്ചത്.
“അവന്‍ നിങ്ങൾ മൂന്ന് പേരെയും കണ്ടോ, മാണിക്കം….? നിങ്ങൾ ആരാണെന്ന് അവന്‍ തിരിച്ചറിഞ്ഞോ…?!” അപ്പുറത്ത് നിന്നും കുഞ്ഞമ്മ പേടിയും വെറുപ്പും കലര്‍ന്ന ശബ്ദത്തില്‍ വെപ്രാളം പിടിച്ചാണ് തമിഴില്‍ ചോദിച്ചത്.
“ഇല്ല അക്കാ… അവന്‍ ഞങ്ങളെ കണ്ടില്ല…. കണ്ടില്ല എന്ന് തോനുന്നു” മാണിക്കം വിറയൽ മാറാതെ മറുപടി പറഞ്ഞു.
“നല്ലത്. നിങ്ങൾ അവന്റെ കണ്ണില്‍ പെടാതെ അവനെ പിന്തുടര്‍ന്ന് അവനെയും അവന്റെ കൂടെ ഉള്ളവരേയും രഹസ്യമായി നിരീക്ഷിക്കണം. അവന്റെ എവിടെ പോയാലും എന്തു ചെയ്താലും അതൊക്കെ എന്നെ അറിയിച്ച് കൊണ്ട് ഇരിക്കണം.” അത്രയും അല്‍പ്പം ശാന്തമായി കുഞ്ഞമ്മ പറഞ്ഞു.
“അയ്യോ… അത് വേണോ അക്കാ…!!?” മാണിക്കം കരയുന്നത് പോലെയായി.
“പറഞ്ഞത് ചെയ്യടാ…” കുഞ്ഞമ്മ അലറി.
“ഞാൻ… ഞങ്ങൾ ചെയ്യാം അക്കാ…” അവന്‍ കരഞ്ഞു കൊണ്ട് സമ്മതിച്ചു.
ഉടനെ കുഞ്ഞമ്മ അലറി കൊണ്ട് പറഞ്ഞു, “എനിക്ക് അവനെ വേണം. അവന്റെ കൂടെ ഉള്ളവരേയും എനിക്ക് വേണം…!! ആ അഞ്ച് പെണ്ണുങ്ങളേയും അവന്റെ മുന്നിലിട്ട് തന്നെ നമ്മുടെ ശേഷിച്ച 40 ഗുണ്ടകളെ കൊണ്ടും മാറിമാറി അതിക്രൂരമായി ഞാൻ റേപ് ചെയ്യിക്കും. അവർ ചാവുന്നത് വരെ നമ്മുടെ ഗുണ്ടകള്‍ അവരുടെ തല പിടിച്ച് നിലത്ത് ഇടിച്ചിടിച്ച് അവരേ റേപ് ചെയ്യും. അവന്റെ മുന്നിലിട്ട് ആ കുട്ടികളെ ഞാൻ നിലത്തടിച്ചു കൊല്ലും. ആ നാല് ആണുങ്ങളെയും അവന്റെ മുന്നിലിട്ട് ഇഞ്ചിഞ്ചായി അവരുടെ ശരീരം ഞാൻ മുറിച്ചെടുത്ത് കൊല്ലും. അത് കഴിഞ്ഞ് എനിക്ക് അവനെയും കൊല്ലണം.. ഇഞ്ചിഞ്ചായി അവനെ എനിക്ക് കൊല്ലണം. അവന്‍ എന്റെ കൈ കൊണ്ട് ചാവുന്നതിന് മുമ്പ് അവന്റെ ഭാര്യയെ നമ്മൾ ഏര്‍പ്പാടാക്കിയ ഡോക്റ്റര്‍ എങ്ങനെ ക്രൂരമായി കൊന്നു എന്ന് ഞാൻ അവനോട് പറയും. അവന്റെ വേദന കണ്ടു ഞാൻ സന്തോഷിക്കും. ആ ചെകുത്താന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെ സംഭവിക്കും…” കുഞ്ഞമ്മ ഭ്രാന്തിയെ പോലെ ചിരിച്ചു.
