ട്വിൻ ഫ്ലവർസ് – 4 9അടിപൊളി  

 

സ്ലോ ആയിട്ട് ചെയ്തത് കൊണ്ട്‌ ഒന്നേകാല്‍ മണിക്കൂര്‍ എടുത്തു ചെയ്തു തീർക്കാൻ.

 

“ഇനി അല്‍പ്പം സ്പീഡ് കൂട്ടി ചെയ്യാം.” ഞാൻ പറഞ്ഞു.

 

രാഹുല്‍ കരയുന്നത് പോലെ ഒന്ന് മുരണ്ടു. അവന്‍ ശെരിക്കും തളര്‍ന്നു പോയിരുന്നു എന്ന് കണ്ണാടിയിലൂടെ കണ്ട് ഞാൻ മനസ്സിലാക്കി.

 

ഞാൻ അതേ സീക്വന്‍സ് രണ്ടാം പ്രാവശ്യം അല്‍പ്പം കൂടി സ്പീഡായിട്ട് ചെയ്യാൻ തുടങ്ങി. രാഹുല്‍ നല്ലതുപോലെ ബുദ്ധിമുട്ടിയാണ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു. അഭിനവ് നല്ലതുപോലെ തളര്‍ന്നു വരുന്നതും ഞാൻ കണ്ടു. പക്ഷേ ഫ്രാന്‍സിസും അന്‍സാറും അത്ര കുഴപ്പമില്ലാതെ ചെയ്തു കൊണ്ടിരുന്നു.

 

അപ്പോഴാണ് ഡാലിയയും അവളുടെ നാല് കൂട്ടുകാരികളും പ്രാക്ടീസ് റൂമിൽ കേറി വന്ന് ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കേട്ടത്.

 

ഞാൻ കണ്ണാടിയിലൂടെ നോക്കി. എന്റെ കണ്ണുകൾ ഡാലിയയുടെ മുഖത്ത് ഉടക്കിയതും അവളുടെ മുഖം ചുവന്നു വന്നു. മുഖത്ത് നാണം നിറഞ്ഞു തുളുമ്പി. എന്റെ കണ്ണുകളെ നേരിടാന്‍ കഴിയാതെ നാണത്തോടെ അവള്‍ മുഖം താഴ്ത്തി.

 

“അമ്മോ… ഞാൻ ചത്തേ… ഇന്നത്തേക്ക് എനിക്ക് മതിയായേ….!” രാഹുല്‍ കരയുന്നത് പോലെ വിളിച്ചു പറഞ്ഞിട്ട് അവന്‍ വേഗം ഒരു മൂലയ്ക്ക് ചെന്ന് നിലത്ത് മലര്‍ന്നു കിടന്നു കിതച്ചു.

 

ഉടനെ അഞ്ച് പെണ്ണുങ്ങളും പൊട്ടിച്ചിരിച്ചു. അവന്റെ ഭാര്യ ഗായത്രി മലര്‍ന്നു കിടക്കുന്ന അവന്റെ തലയ്ക്ക് പിന്നില്‍ പോയി എളിയിൽ കൈ കൊടുത്തു നിന്നിട്ട് ചിരിച്ചു.

 

“ചിരിക്കേണ്ട… മുക്കാല്‍ മണിക്കൂര്‍ വർക്ക് ഔട്ട് കഴിഞ്ഞ് ഒന്നേകാല്‍ മണിക്കൂര്‍ തുടർച്ചയായി അവർ ചെയ്യുന്ന ആ സീക്വന്‍സ് ചെയ്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാൻ ഇങ്ങനെ വീണു കിടക്കുന്നത്.” രാഹുല്‍ അവളോട് പറഞ്ഞു.

 

ഉടനെ ഡാലിയ ഒഴികെ നാല് പെണ്ണുങ്ങളും ആശ്ചര്യത്തോടെ അവനെ നോക്കി. ശേഷം ഡാലിയ ഉള്‍പ്പെടെ അഞ്ചുപേരും ഇപ്പോഴും പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന ഞങ്ങൾ നാലു പേരുടെ മേല്‍ മിഴികള്‍ പതിച്ചു നിന്നു.

 

“അയ്യോ… ഞാനും മതിയാക്കി….” പറഞ്ഞുകൊണ്ട് അഭിനവും രാഹുലിന്റെ അടുത്ത് ചെന്ന് മലര്‍ന്നു കിടന്ന് കിതച്ചു. അപ്പോ പിന്നെയും പെണ്ണുങ്ങള്‍ ചിരിച്ചു.

 

ഞങ്ങൾ മൂന്നുപേരും തുടർന്ന് ചെയ്തു കൊണ്ടിരുന്നു. ഡാലിയ എന്നെ തന്നെ നോക്കി നിന്നു. മിനി എന്നെ കൊതിയോടെ നോക്കി ഉഴിയുന്നതും കണ്ടു. മറ്റുള്ളവരും ഞങ്ങൾ മൂന്ന്‌ പേരെയും വിടര്‍ന്ന കണ്ണുകളോടെ നോക്കി നിന്നു.

 

അങ്ങനെ രണ്ടാമത്തെ റൌണ്ടും കഴിഞ്ഞു. ഞാൻ നിര്‍ത്താതെ മൂന്നാമത്തെ റൌണ്ടും തുടങ്ങി… അല്‍പ്പം കൂടി സ്പീഡ് ഞാൻ കൂട്ടുകയും ചെയ്തു.

 

ഫ്രാന്‍സിസും അന്‍സാറും ഒന്ന് വിളറി. അവർ നല്ലപോലെ കിതച്ചു എങ്കിലും അവരും എന്റെ കൂടെ തുടർന്ന് ചെയ്തു കൊണ്ട് തന്നെയാണിരുന്നത്. പക്ഷേ അവരുടെ സ്പീഡ് നല്ലതുപോലെ കുറഞ്ഞു വരാൻ തുടങ്ങി.

 

അന്‍സാറും ഫ്രാന്‍സിസും നല്ലതുപോലെ തളര്‍ന്നു പോയിരുന്നു. അവര്‍ക്ക് മൂന്നാമത്തെ റൌണ്ട് പകുതി പോലും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു.

 

ഒടുവില്‍ ഞാൻ വിചാരിച്ചത് പോലെ മൂന്നാമത്തെ റൌണ്ട് തുടങ്ങി കാല്‍ ഭാഗം ആയതും അവരും മതിയാക്കി മാറി ചെന്ന് ആശ്വാസത്തോടെ നിലത്ത് വീണ് കിടന്നു കൊണ്ട്‌ നെടുവീര്‍പ്പിട്ടത് കേട്ടു.

 

ഞാൻ നിര്‍ത്താതെ തുടർന്ന് ചെയ്തു. ഡാലിയയുടെ കണ്ണില്‍ അഭിമാനവും പ്രണയവും ഒരു തരം ആരാധനയും മിന്നി മറഞ്ഞത് കണ്ണാടിയിലൂടെ ഞാൻ കണ്ടായിരുന്നു. ബാക്കി നാല് പെണ്ണുങ്ങളും എന്നെ തന്നെ നോക്കി നിന്നു.

 

ഇപ്പൊ ഞാൻ ഒറ്റക്ക് ആയതുകൊണ്ട് എനിക്ക് സ്ലോ ആയിട്ട് ചെയ്യേണ്ട കാര്യമില്ലായിരുന്നു. ഞാൻ സ്പീഡ് കൂട്ടി, പക്ഷേ സാധാരണ ചെയ്യുന്നതിന്റെ പകുതി സ്പീഡിൽ മാത്രമാണ് ആ സീക്വന്‍സ് ഞാൻ തുടര്‍ന്നത്.

 

“ഹമ്പോ… ഇപ്പൊ എത്ര സ്പീഡ് ആയിട്ടാ റൂബി ചേട്ടൻ പ്രാക്ടീസ് ചെയ്യുന്നത്.” ഗായത്രി ആശ്ചര്യപ്പെട്ട് പറയുന്നത് ഞാൻ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *