“ശെരിയാ… മറ്റുള്ളവർക്ക് വേണ്ടിയല്ലേ ചേട്ടന്‍ സ്ലോ ആയിട്ട് ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഇപ്പൊ ഒറ്റക്ക് ആയതുകൊണ്ട് ചേട്ടൻ ഫുൾ സ്പീഡ് കൂട്ടി.” മിനി പറയുന്നത് കേട്ടു.
“ഓ… ഇതൊന്നുമല്ല ചേട്ടന്റെ ഫുൾ സ്പീഡ്.” ഡാലിയ ഗൗരവത്തിൽ പറഞ്ഞു. “ഇത് ചേട്ടന്റെ പകുതി സ്പീഡ് മാത്രമേയുള്ളു.”
“ങേ… ഇത് വെറും പകുതി സ്പീഡാണോ…!!?” ഫ്രാന്‍സിസ് ആശ്ചര്യപ്പെട്ടു.
“ഞാൻ റൂബി ബ്രോയേ നമിച്ചു…!!!” രാഹുല്‍ കൈകൂപ്പി. ഉടനെ മറ്റുള്ളവർ ചിരിച്ചു.
ഇടയ്ക്ക് ഷാഹിദ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി. അവളുടെ കണ്ണില്‍ എന്നോട് ഏതോ ഒരു ഇഷ്ട്ടം മിന്നി മറയുന്നത് ഞാൻ കണ്ടു.
ഇനിയും ഇങ്ങനെ ശെരിയാവില്ല. വേഗം തീര്‍ക്കണം. ഞാൻ അല്‍പ്പം കൂടെ സ്പീഡ് കൂട്ടി.
എല്ലാവരും ആശ്ചര്യത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ ഞാൻ ശ്രദ്ധ മുഴുവനും എന്നില്‍ തന്നെ പിടിച്ചു നിർത്തി ആ സീക്വന്‍സ് ചെയ്ത് അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ് ചെറുതായി മാത്രമാണ് ഞാൻ കിതച്ചത്. അതും ഞാൻ ബ്രത്ത് കണ്‍ട്രോള്‍ ചെയ്തതും ഇരുപത് സെക്കന്‍ഡിൽ ഞാൻ നോർമലായി. എന്നിട്ട് ഞാൻ തിരിഞ്ഞ് എല്ലാവരെയും നോക്കി.
ഫ്രാന്‍സിസും കൂട്ടുകാരും ബഹുമാനത്തോടേയാണ് നിലത്ത് എന്നെയും നോക്കി കിടന്നത്. ഡാലിയ എന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടു. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ നാണത്തോടെ പുഞ്ചിരിച്ചു. കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങളെ അവൾ ഓര്‍ത്തു കാണും.
അന്നേരം അവളുടെ ഫോൺ റിങ്ങായതും അവള്‍ അറ്റൻഡ് ചെയ്ത് കാതില്‍ പിടിച്ചു കൊണ്ട് ഇറങ്ങിപ്പോയി.
മിനിയുടെ കണ്ണില്‍ കാമവും എന്നെ റേപ് ചെയ്യാനുള്ള ആവേശവും കത്തി നില്‍ക്കുന്നത് കണ്ടു ഞാൻ വേഗം നോട്ടം മാറ്റി. ഷാഹിദ കണ്ണുകൾ വിടർത്തി എന്നോട് എന്തോ ഇഷ്ട്ടമുള്ളത് പോലെയും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ സിഗ്നല്‍ കാണിച്ചു കൊണ്ടും അവള്‍ പുഞ്ചിരിച്ചു. പക്ഷേ ഒരു പുഞ്ചിരിയോടെ ഞാൻ വേഗം നോട്ടം മാറ്റി.
ഗായത്രിയും അശ്വതിയുടെയും മുഖത്ത് കൌതുകവും ആശ്ചര്യവും സ്വന്തം സഹോദരനോട് എന്നത് പോലത്തെ സ്നേഹവും നിറഞ്ഞു നില്‍ക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.
ഡാലിയ ഒരു ടവലുമായി വേഗം തിരികെ വന്നിട്ട് അതിനെ എനിക്ക് തന്നതും ഞാൻ വാങ്ങി. വിയർപ്പിൽ നനഞ്ഞിരുന്ന എന്റെ തല തുവർത്തിയ ശേഷം വിയർത്ത് ഒഴുകുന്ന എന്റെ മുഖവും കഴുത്തും ഞാൻ തുടച്ചു.
“സമയം ഒന്‍പതര കഴിഞ്ഞു, കേട്ടോ.” ഡാലിയ പറഞ്ഞു. “അവിടെ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അമ്മ എനിക്ക് കോൾ ചെയ്തു പറഞ്ഞായിരുന്നു .”
“ഇനി അഞ്ചുപേരും ചെന്ന് കുളിച്ചിട്ട് വരൂ.” അശ്വതി ഞങ്ങൾ ആണുങ്ങളെ നോക്കി പറഞ്ഞു.
“അതിന് ഞങ്ങടെ ഡ്രെസ്സ് അവിടെയല്ലേ ഉള്ളത്…!!” രാഹുല്‍ പറഞ്ഞു.
“ശെരി, നിങ്ങൾ എല്ലാവരും അങ്ങോട്ട് പൊയ്ക്കൊ… ഞാൻ കുളിച്ചിട്ട് വേഗം വരാം.” ഞാൻ അവരോട് പറഞ്ഞതും ഡാലിയ എന്തോ പറയാൻ തുടങ്ങിയ. പക്ഷേ പറഞ്ഞാൽ ശെരിയാവില്ലെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാവും, അവള്‍ എന്റെ മുഖത്ത് നിന്ന് മിഴികള്‍ പിന്‍വലിച്ച് മറ്റുള്ളവരെ നോക്കി.
“വരു… നമുക്ക് പോകാം.” ഡാലിയ പറഞ്ഞതും ഡാലിയ ഒഴികെ മറ്റുള്ള എട്ടുപേരും പുറത്തേക്ക് പോയി.
അന്നേരം അവള്‍ ഓടിവന്ന് എത്തി നിന്ന് എന്റെ കവിളിൽ ഉമ്മ തന്നിട്ട് പുറത്തേക്ക് നടന്നു.
പക്ഷേ വാതിലിന്റെ അടുത്ത് ചെന്ന് നിന്നിട്ട് ഡാലിയ കുസൃതിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വേഗം മുഖം താഴ്ത്തി നിന്നിട്ട് അവളുടെ കൈയിൽ ഒളിപ്പിച്ച് വച്ചിരുന്ന എന്റെ മൊബൈല്‍ എനിക്ക് കാണിച്ച് തന്നു. പ്രാക്ടീസ് ചെയ്യാൻ ഈ റൂമിൽ വന്നത് കൊണ്ട് മൊബൈൽ ഞാൻ എന്റെ റൂമിൽ വെച്ചിട്ടുണ്ട് വന്നത്. അതിനെയാണ് ഈ കള്ളി എടുത്തോണ്ട് പോകാൻ തീരുമാനിച്ചത്. അതിന്റെ പിന്നിലുള്ള ഉദ്ദേശം എനിക്ക് അറിയാമായിരുന്നു.
