ചേട്ടനെ അവിടെ കാണാഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് ഓടാന്‍ തുടങ്ങിയതാണ്. പക്ഷേ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞാൻ നിന്നു, ചേട്ടൻ കുളിക്കുകയാണെന്ന് മനസ്സിലായി. ഒന്നും ചിന്തിക്കാതെ ഞാൻ വേഗം ചെന്ന് ബാത്റൂം ഡോറിൽ ആഞ്ഞ് തട്ടി, ഉടനെ അകത്തുനിന്നും വീണു കൊണ്ടിരുന്ന വെളളത്തിന്റെ ശബ്ദം നിലച്ചു.
“ഡാലിയ…?” ചേട്ടൻ അസ്വസ്ഥനായി വിളിച്ചു.
ദൈവമേ, ഞാൻ എന്താണ് പറയേണ്ടത്…!?
“എന്തുപറ്റി, ഡാലിയ…?” എനിക്ക് എന്തെങ്കിലും പറ്റിയെന്ന് ഭയന്നത് പോലെയാണ് ചേട്ടന്റെ ശബ്ദത്തില്‍ ടെൻഷനും വെപ്രാളവും കലര്‍ന്നിരുന്നത്.
ച്ചേ… ഞാൻ എന്തു ഭ്രാന്താ കാണിക്കുന്നത്…! ഒന്നും ചിന്തിക്കാതെ ചേട്ടനെ ഇങ്ങനെ പേടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ..??
പെട്ടന്ന് ഉള്ളില്‍ ഞാൻ പരിഭവിച്ചു. ശെരിക്കും ബാത്റൂം ഡോറിൽ ഞാൻ എന്തിന് തട്ടിയെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇപ്പൊ ചേട്ടനോട് എന്തു പറയണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.
“ഡാലി… നി പോയോ…? നിനക്ക് എന്താ പറ്റിയത്..?” ചേട്ടന്റെ വെപ്രാളം കൂടി.
ചേട്ടൻ ഡാലി എന്ന് വിളിച്ചതും എന്തോ ഒരു സമാധാനം കിട്ടി. എന്റെ സ്തംഭനവും മാറി.. തലച്ചോറും പ്രവർത്തിക്കാൻ തുടങ്ങി.
“ഇ.. ഇല്ല ചേട്ടാ…. പോയില്ല. എനിക്കൊന്നും പറ്റിയില്ല…!!” ജാള്യതയോടെ ഞാൻ പറഞ്ഞിട്ട് ചിരിച്ചു.
“ആരോ നിന്നെ കൊല്ലാന്‍ വന്നത് കണ്ടു പേടിച്ച പോലെയാണല്ലോ നി ഡോറിൽ തട്ടിയത്..!! ഞാൻ പേടിച്ചുപോയി. ശെരിക്കും എന്താ പറ്റിയത്..?”
“അതുപിന്നെ…. പിന്നെ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും ഉണ്ടാക്കട്ടേന്ന് ചോദിക്കാനാ ഞാൻ തട്ടി വിളിച്ചത്…” വേഗം നാവില്‍ വന്ന നുണ ഞാൻ പറഞ്ഞു. ചേട്ടനോട് നുണ പറഞ്ഞു കഴിഞ്ഞതും എനിക്ക് ഭയങ്കര വിഷമം തോന്നി. ചേട്ടനോട് നുണ പറയുന്നത് എനിക്ക് തീര്‍ത്തും ഇഷ്ട്ടമില്ല.
“വേണ്ട.. ചായയോ കോഫീയോ മാത്രം ഉണ്ടാക്കിയാല്‍ മതി. പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി നമുക്ക് കഴിക്കാം… അത് പോരെ..?”
“അങ്ങനെ മതി ചേട്ടാ. അപ്പോ ഞാൻ ചെന്ന് ചായ ഉണ്ടാക്കാം.” പറഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് നടന്നു.
ചായ ഉണ്ടാക്കി കഴിഞ്ഞിട്ടും ചേട്ടനെ കണ്ടില്ല. അതുകൊണ്ട് ചായ ഞാൻ ഫ്ലാസ്ക്കിൽ ഒഴിച്ചു വച്ചു. ശേഷം ചായ പാത്രം കഴുകി വച്ചിട്ട് എന്റെ റൂമിൽ ചെന്ന് ഞാൻ റെഡിയായി. കൊണ്ടു പോകാനുള്ള എന്റെ ബാഗും റെഡിയാക്കി ഹാളില്‍ അതിനെ കൊണ്ടു വച്ചു.
അന്നേരം ചേട്ടനും റെഡിയായി ഫോണിൽ സംസാരിച്ചു കൊണ്ട് ഹാളിലേക്ക് വന്നു. സംസാരം കേട്ടിട്ട് അരുളിനോടാണെന്ന് മനസ്സിലായി. ഞങ്ങൾ നാട്ടിലേക്ക് പോകുന്ന കാര്യമാണ് ചേട്ടൻ അവനോട് പറയുന്നത്.
ചേട്ടൻ ഒരു കറുപ്പ് ക്യാഷ്വൽ കോട്ടൻ പാന്റും, പിന്നെ ഒരു നശിച്ച ഫുൾ കൈ ലൂസ് ഷർട്ടുമാണ് ഇട്ടിരുന്നത്. ലൂസ് ടൈപ്പ് ഷർട്ട് കണ്ടതും എനിക്ക് ദേഷ്യം വന്നു. താമസിയാതെ ചേട്ടന്റെ എല്ലാ ലൂസ് ഷർട്ടും ടീ ഷർട്ടൊക്കെ ഞാൻ വലിച്ചുകീറി കത്തിക്കും. ദേഷ്യത്തില്‍ ചേട്ടന്റെ ഷർട്ടിലും മുഖത്തും തന്നെ തുറിച്ചു നോക്കി ഞാൻ നിന്നു.
ഒടുവില്‍ കോൾ കട്ടാക്കിയ ശേഷം ചേട്ടൻ എന്റെ മുഖത്ത് നോക്കിയതും എന്റെ മുഖത്ത് ഉണ്ടായിരുന്ന നീരസം ചേട്ടൻ കണ്ടു… പിന്നെ ഞാൻ ഷർട്ടിനേ തുറിച്ചു നോക്കുന്നതും.
ഉടനെ ഒരു കുസൃതി ചിരിയോടെ ചേട്ടൻ എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. ആ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളില്‍ കടന്ന് ആത്മാവിനെ സ്പര്‍ശിച്ച പോലെ ഫീലായി. പെട്ടന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാം മനസ്സിന്റെ മുന്‍ നിരയില്‍ തെളിഞ്ഞു നിന്നതും എന്റെ ശരീരം ചൂട് പിടിച്ചു. നാണിച്ചു ഞാൻ വേഗം തല കുനിച്ചു.
“ഞാൻ ചായ എടുക്കാം…” എന്നും പറഞ്ഞ് ഏറെകുറെ ഓടുന്നത് പോലെയാണ് ധൃതിയില്‍ കിച്ചണിലേക്ക് ഞാൻ പോയത്.
പെട്ടന്ന് ചേട്ടൻ പിന്നാലെ വരുന്ന കാല്‍ പെരുമറ്റം കേട്ടതും ഉള്ളില്‍ ഒരു കുഞ്ഞു വെപ്രാളം തുടങ്ങി.
