മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

“നി ആള് കൊള്ളാമല്ലോ,” ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ പുഞ്ചിരിച്ചു. “ഓഹ്, പിന്നെ ചോദിക്കാൻ വിട്ടുപോയി — എന്താ നിന്റെ പേര്‌?”

 

“ഡാനിയൽ.”

 

“നല്ല പേര്. ശെരി നിന്റെ മൊബൈൽ നമ്പര്‍ താ.”

 

ഉടനെ അവന്‍ പറഞ്ഞു തന്ന നമ്പര്‍ എന്റെ മൊബൈലില്‍ ഞാൻ സേവ് ചെയ്തു. ശേഷം ഞാൻ വാങ്ങിയ സാധനങ്ങള്‍ക്ക് അവന്‍ പറഞ്ഞ കാശും ജി പേ ചെയ്തുകൊടുത്തു.

 

അവന്റെ കണ്ണില്‍ നോക്കുമ്പോഴൊക്കെ എന്തൊക്കെയോ നിഗൂഢതകള്‍ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. അവനോട് സംസാരിക്കാനും നല്ല രസമാണ്, എന്റെ പ്രശ്നങ്ങൾ പോലും താല്‍ക്കാലികമായി ഞാൻ മറന്നുപോയി. അവനെ കാണാനും നല്ല സുന്ദരനാണ്, അവന്റെ പെരുമാറ്റവും സംസാര രീതിയും വളരെ നല്ലതായിരുന്നു- അവന്റെ കണ്ണില്‍ എപ്പോഴും ഒരു ഭവ്യത കാണാമായിരുന്നു, ഒരു തരി ഈഗോയുമില്ല. ദേഷ്യം, പുച്ഛം, അങ്ങനെ ഒന്നുംതന്നെ അവന്റെ ഭാവങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആകര്‍ഷണീയമായ ഒരു പുഞ്ചിരി എപ്പോഴും അവന്റെ ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു.

 

ചുരുക്കിപ്പറഞ്ഞാൽ, ഞാൻ അവനിലേക്ക് നന്നായി ആകര്‍ഷിക്കപ്പെട്ടുപോയി… അവന്റെ ഫ്രണ്ട്ഷിപ്പ് സ്ഥാപിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി. അവനെ എന്റെ മടിയില്‍ പിടിച്ചിരുത്തി —

 

ച്ചേ… തൂ…. തൂ. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നത്. എന്ത് ഭ്രാന്താണ് എന്റെ മനസ്സിന്‌ സംഭവിച്ചത്. അവനോട് അവനെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കണം, പക്ഷേ എന്റെ മടിയില്‍ പിടിച്ചിരുത്തി കൊണ്ടല്ലെന്ന് മാത്രം.

 

“ശെരി, ഡാനിയല്‍. നി ഇരിക്ക്. ഇനി നിന്നെ കുറിച്ചും നിന്റെ വീട്ടിലുള്ളവരെ കുറിച്ചും പറ, കേള്‍ക്കട്ടെ.” പോകാനായി എഴുനേറ്റ് നില്‍ക്കുന്നവനോട് ഞാൻ പറഞ്ഞു.

 

ഞാൻ പറഞ്ഞ ഉടനെ അവന്‍ ഇരുന്നുവെങ്കിലും അവനെ കുറിച്ച് കാര്യങ്ങൾ സംസാരിക്കാന്‍ അവനൊന്ന് മടിച്ചതായി തോന്നി. “അതുപിന്നെ.. ചേച്ചി… ഞാൻ —” പെട്ടന്ന് അവന്റെ ചുണ്ടിലെ പുഞ്ചിരി അപ്രത്യക്ഷമായതും എനിക്ക് നിരാശയായി.

 

“എന്തിനാ ഈ സാധാരണ കാര്യങ്ങള്‍ ചോദിച്ചപ്പോ പറയാന്‍ ഇത്ര മടിക്കുന്നത്?” ഞാൻ തിരക്കി.

 

അപ്പോ അവന്‍ ചിന്താകുഴപ്പത്തോടെ എന്നെ നോക്കി ചോദിച്ചു, “ആദ്യം ഞാൻ വന്നപ്പോ ചേച്ചി ഭയങ്കരമായി എന്നോട് ദേഷ്യപ്പെട്ടു. പക്ഷേ ഇപ്പൊ ചേച്ചി ഭയങ്കര സാധു പോലെയായി. എന്നാലും ചേച്ചി ആരെയും അങ്ങനെ അടുപ്പിക്കുന്ന ടൈപ്പ് അല്ലെന്നാണ് ചേച്ചിയെ കാണുമ്പോ തോന്നുന്നത്. എന്നിട്ടും എന്നോട് ഇങ്ങനെ ക്യാഷ്വലായി കാര്യങ്ങൾ ചോദിക്കുമ്പോ എന്തോ ആശ്ചര്യമായി തോനുന്നു.” അവന്‍ വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞിട്ട് എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.

 

“നി പറഞ്ഞത് ശെരിയാണ്, ഡാനിയല്‍. ആണുങ്ങള്‍ ആരെയും ഞാൻ അങ്ങനെ അടുപ്പിക്കാറില്ല. കുശലം ചോദിക്കാറുമില്ല. വേറെയും ഒരുപാട്‌ സേൽസ്മാനൊക്കെ ഇവിടെ വന്നിട്ടുണ്ട്, എനിക്ക് വേണ്ട സാധനങ്ങള്‍ ഉണ്ടെങ്കിൽ വേഗം വാങ്ങിച്ചിട്ട് അവരെ പെട്ടന്ന് പറഞ്ഞു വിടും. ആരോടും അങ്ങനെ അനാവശ്യമായി ഞാൻ സംസാരിക്കാറുമില്ല.” ഞാൻ അവനോട് പറഞ്ഞു.

 

അപ്പോ അവന്റെ മുഖത്ത് സന്തോഷം വന്നു. അഭിമാനം പ്രത്യക്ഷപ്പെട്ടു അവന്റെ മുഖം തുടുത്തു. അതൊക്കെ കാണാന്‍ ഭയങ്കര ഭംഗിയായിരുന്നു.

 

ഉടനെ കൈവിട്ടു പോകുന്ന എന്റെ മനസ്സിനെ നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ വേഗം പറഞ്ഞു, “പക്ഷേ നി നല്ലൊരു ചെറുപ്പക്കാരനാണെന്ന് നിന്റെ സംസാരത്തില്‍ നിന്നും പെരുമറ്റത്തിൽ നിന്നുമൊക്കെ എനിക്ക് മനസ്സിലായി. വൃത്തികെട്ട നോട്ടമില്ല, അനാവശ്യ ചോദ്യങ്ങളും സംസാരവുമില്ല. കണ്ട ഉടന്‍ ആളുകളെ കുറിച്ച് മനസ്സിലാക്കുന്നതിൽ ഞാൻ നല്ലോരു ജഡ്ജാണ്. നി വളരെ നല്ലൊരു വ്യക്തിയാണെന്ന് മനസ്സിലായി. അതുകൊണ്ട്‌ മാത്രമാണ് നിന്നോട് ഇത്ര ക്യാഷ്വലായി ഞാൻ സംസാരിക്കുന്നത്. പിന്നെ, നിന്നെ കാണുമ്പോ എന്തൊക്കെയോ ദുരൂഹതകളാണ് തോന്നുന്നത്… അപ്പോ അതൊക്കെ അറിയാനും ഒരു ജിജ്ഞാസ.”

Leave a Reply

Your email address will not be published. Required fields are marked *