അപ്പോ ശോകമായിരുന്ന അവന്റെ മുഖം ഉടനെ തെളിഞ്ഞു.
“ഇപ്പൊതന്നെ ഞാൻ എല്ലാം എടുത്ത് കാണിക്കാം ചേച്ചി.” അവന്‍ വലിയൊരു പുഞ്ചിരിയോടെ മൊസെയ്ക്ക് തറയില്‍ മുട്ടുകുത്തി ഇരുന്നിട്ട് ധൃതിയില്‍ ബാഗ് തുറന്നു. അവന്റെ സ്വന്തം സെലക്ഷനിൽ സാധനങ്ങൾ ചിലതൊക്കെ പുറത്തെടുത്ത് വയ്ക്കാനും തുടങ്ങി.
അവന്റെ ഭംഗിയുള്ള മുഖത്ത് തെളിഞ്ഞ സന്തോഷവും പുഞ്ചിരിയും കാരണം അവന്റെ മുഖം കൂടുതൽ ഭംഗിയായി മാറി. അപ്പോഴാണ് അവനെ ഞാൻ നന്നായൊന്ന് നിരീക്ഷിച്ചത്.
27, 28 വയസ്സ് തോന്നിക്കും. ആറടിയിൽ ഒരല്‍പ്പം കൂടുതൽ പൊക്കമുണ്ടാവും. നല്ല കറുത്ത തലമുടി, സൈഡും പുറകിലും മിലിട്ടറി കട്ട് ചെയ്തിരുന്നു, മുന്‍വശം അല്‍പ്പം നീണ്ട മുടി ഭംഗിയായി ഒതുക്കി വച്ചിരുന്നു. സത്യസന്ധത നിറഞ്ഞ നല്ല ഭംഗിയുള്ള കണ്ണുകൾ. മീശ ട്രിം ചെയ്തിരുന്നത് അവന്റെ മുഖത്തിന് നന്നായി യോജിച്ചു. പിന്നെ ഏറ്റവും പ്രധാനമായി, അവന്‍ എന്റെ മറ്റ് ശരീര ഭാഗങ്ങളില്‍ നോക്കാതെ എന്റെ മുഖത്ത് മാത്രം നോക്കിയാണ് സംസാരിച്ചത്.
അവന്റെ ഫുൾ കൈ ഷർട്ട് മുട്ട് വരെ അവന്‍ മടക്കി വച്ചിരുന്നു. അവന്റെ കൈയും, പിന്നെ വിയർപ്പ് കാരണം അവന്റെ ഷർട്ട് അവന്റെ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നത് കാരണം അവന്റെ ബോഡി ഷേപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു — കണ്ടാല്‍ തന്നെ അറിയാം, നല്ല വ്യായാമം ചെയ്യുന്ന ടൈപ്പ് ആണെന്ന്.
എല്ലാം കൊണ്ടും അവന്‍ വളരെ ഹാന്‍ഡ്സം ആയിരുന്നു. സത്യം പറയുകയാണെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട് പെണ്‍കുട്ടികൾക്ക് അവനെ ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. ഞാൻ പോലും അല്‍പ്പനേരം സ്വയം മറന്ന് അവനെ നോക്കി ആസ്വദിച്ച് നിന്നുപോയി.
ചില വാക്കുകൾ മാത്രമേ അവന്‍ സംസാരിച്ചു എങ്കിലും, അവന്റെ സംസാര രീതിയില്‍ നിന്നും, അവന്റെ കണ്ണുകളില്‍ നിന്നും, അവന്‍ നല്ലോരു വ്യക്തി ആണെന്ന് എനിക്ക് തോന്നി. അവനെ കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്ന ടൈപ്പ് ആണെന്ന് എന്റെ മനസ്സ് ഉറപ്പിച്ചു… ആശ്ചര്യം എന്തെന്നാല്‍ അത്ര പെട്ടന്ന് ഞാൻ ആരെയും വിശ്വസിക്കുന്ന ടൈപ്പല്ല. എന്നാൽ എന്തുകൊണ്ടോ അവന്റെ മേല്‍ എനിക്ക് നല്ലോരു ഇമ്പ്രഷൻ ഉണ്ടായി.
“ഇതൊക്കെ നോക്കൂ, ചേച്ചി.” കുറെ സാധനങ്ങള്‍ അവന്‍ പുറത്തെടുത്ത് വച്ചിട്ട് എന്നോട് പറഞ്ഞു. പക്ഷേ അവനൊന്ന് മുഖം ചുളിച്ചു. എന്നിട്ട് പുറത്തെടുത്തത് വച്ചിരുന്ന ആ പുതിയ ടൈപ്പ് ബ്യൂട്ടി പ്രോഡക്റ്റ്സൊക്കെ അവന്‍ തിരികെ ബാഗില്‍ തന്നെ എടുത്തു വച്ചു.
അവന്‍ അങ്ങനെ ചെയ്തതിന്റെ കാരണം എനിക്ക് മനസ്സിലായില്ലെങ്കിലും അവന്റെ മേല്‍ നടത്തിക്കൊണ്ടിരുന്ന നിരീക്ഷണമൊക്കെ മതിയാക്കി പുറത്തെടുത്തത് വച്ചിരിക്കുന്ന ആ പ്രോഡക്റ്റ്സൊക്കെ എന്താണെന്ന് ഞാൻ നോക്കുകയായിരുന്നു.
ഒരുപാട് തരം ഐറ്റംസ് ഉണ്ടായിരുന്നു. വീടിനും ആളുകള്‍ക്കും ആവശ്യമുള്ളത്. പിന്നെ.. പിന്നെ.. അതൊന്നും കൂടാതെ സ്ത്രീകള്‍ക്ക് താഴെ ഷേവ് ചെയ്യാനുള്ള പുതിയ ഇനം ഇലക്ട്രിക് റേസർ പോലും ഉണ്ടായിരുന്നു.
ആ സാധനം കണ്ടപ്പോ നാണം കാരണം എന്റെ മുഖം ചൂട് പിടിച്ച് തുടുത്തു കേറി. പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ കുറെ സാധനങ്ങൾ സെലക്ട് ചെയ്ത് മാറ്റി വച്ചു.
ഹെയർ റിമൂവർ ക്രീമാണ് താഴെയും കക്ഷത്തും ഞാൻ യൂസ് ചെയ്യുന്നത്. പക്ഷേ അത് ഉപയോഗിക്കുമ്പോള്‍ എപ്പോഴും എനിക്ക് നല്ല നീറ്റലെടുക്കാറുണ്ട്. അതുകാരണം ആ ഇലക്ട്രിക് റേസർ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ചമ്മൽ കാരണം ആ ഇലക്ട്രിക് റേസർ ഞാൻ എടുത്തില്ല. കൂടാതെ അത് പോലത്തെ സാധനങ്ങൾ ഉപയോഗിക്കാൻ എനിക്കെന്തോ ഭയങ്കര പേടിയായിരുന്നത് കൊണ്ടാണ് ഇന്നുവരെ ഇലക്ട്രിക് റേസർ ഞാൻ വാങ്ങിക്കാത്തത്.
“ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട് ചേച്ചി ഒരുപാട് സാധനങ്ങള്‍ എടുത്തല്ലോ!!” അവന്‍ ആശ്ചര്യപ്പെട്ടു.
