മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

“എടാ കള്ള ചെറുക്കാ, നി അവിടേക്ക് പോയോ?” കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു.

 

 

“ആദ്യം എനിക്ക് പേടിയായിരുന്നു ചേച്ചി, പക്ഷേ അവള്‍ കുറെ നിര്‍ബന്ധിച്ചപ്പോ, എനിക്കും അങ്ങോട്ട് പോകാൻ ആഗ്രഹം തോന്നി, ഒരു ധൈര്യവും കിട്ടി. അങ്ങനെ ഞാൻ അങ്ങോട്ട് പോയി. എന്റെ താമസസ്ഥലത്ത് നിന്നും വെറും 2 കിലോമീറ്റർ അകലെയായിരുന്നു അവളുടെ വീട്.”

 

“അപ്പോ നി അവളുടെ വീട്ടില്‍ കേറുന്നത് അവളുടെ അടുത്തുള്ള വീടുകളില്‍ നിന്നും ആരും കണ്ടില്ലേ?” ഞാൻ ചോദിച്ചു.

 

“അവിടെ വീടുകള്‍ കുറവായിരുന്നു. റോഡില്‍ നിന്നും കുറെ ഉള്ളിലോട്ടായിരുന്നത് കൊണ്ട്‌ സ്ട്രീറ്റ് ലൈറ്റും ഇല്ലായിരുന്നു.”

 

“ഓക്കെ, ബാക്കി പറ.”

 

“അവളുടെ വീട് രണ്ട് നില വീടാണ്. വീട്ടിനു പുറകില്‍ വിശാലമായ പറമ്പുണ്ട്. അതിൽ ഒരുപാട്‌ തെങ്ങും, വാഴയും, കപ്പ കൃഷിയും കാരണം, രാത്രി സമയത്ത്‌ പൊതുവേ വെളിച്ചം കുറവായിരുന്നു. പിറകുവശത്ത് വേറെ വീടുകളും ഇല്ലായിരുന്നത് കൊണ്ട്‌ സേഫ് ആയിരുന്നു. വലിയ മതില്‍കെട്ട് ഉണ്ടെങ്കിലും പുറകില്‍ ചെറിയൊരു ഗെയിറ്റ് ഉണ്ടായിരുന്നു. പറമ്പിന്റെ ഒരു സൈഡിൽ കൃഷിക്ക് വെള്ളമടിക്കാൻ സൗകര്യത്തിനായി ഒരു പമ്പ് റൂം ഉണ്ടായിരുന്നു. അതിനകത്ത് വരണം എന്നാണ്‌ അവൾ പറഞ്ഞിരുന്നത്.”

 

“ഓഹോ. എന്നിട്ട്?”

 

“ഞാൻ പമ്പ് റൂം വാതിൽ തുറന്ന് അകത്ത് വേഗം കേറി വാതിൽ അടച്ചു. എന്നിട്ടാണ് നോക്കിയത്. അവൾ അവിടെ തന്നെ ഉണ്ടായിരുന്നു. പമ്പ് റൂമിൽ ഒരു കസേര, ഒരു വലിയ മേശ – മേശപ്പുറത്ത് നാലഞ്ച്‌ കണക്ക് പുസ്തകങ്ങള്‍, പിന്നേ നാലായി മടക്കാൻ കഴിയുന്ന ഒരു ബെഡ്, ഒരു മൺ കുടം, ഇത്രയുമാണ് അവിടെ ഉണ്ടായിരുന്നത്. ആ കസേരയില്‍ ഇരിക്കുകയായിരുന്ന അവൾ പെട്ടന്ന് എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നു. ഏതോ അത്യാവശ്യമായി എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് അവളെന്നെ വിളിച്ചത്… പക്ഷേ —”

 

“പക്ഷേ?” ആകാംഷയോടെ ഞാനും ആവര്‍ത്തിച്ചു.

 

“അവള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് സംസാരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.”

 

“പിന്നേയോ?” സംഭവം എന്താണെന്ന് എനിക്ക് മനസ്സിലായെങ്കിലും ത്രില്ല് ഉള്ളില്‍ ഒളിപ്പിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“പിന്നേ….!”

 

“ഹാ, കാര്യം പറയടാ.”

 

“അതുപിന്നെ…. ചേച്ചിയോട് ഞാൻ എങ്ങനെ പറയും!!” അവന്‍ പറയാൻ മടിച്ച് പെട്ടന്ന് തല താഴ്ത്തി ഇരുന്നു.

 

“അവൾ നിന്നെ പിടിച്ചു റേപ് ചെയ്തോ? അതോ നീയാണോ അവളെ കേറി പിടിച്ചത്?” അവന്റെ നാണവും മടിയും മാറ്റി എന്നോട് ഓപ്പണായി സംസാരിക്കാനുള്ള ധൈര്യം കൊടുക്കാനായി ഞാൻ അവനോട് തുറന്നടിച്ച് ചോദിച്ചു.

 

ഉടനെ ഡാനിയല്‍ എന്നെ മിഴിച്ചു നോക്കി. പക്ഷെ എന്നോട് എന്തും സംസാരിക്കാം എന്ന ധൈര്യം അവന്റെ മുഖത്ത് പെട്ടന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തു.

 

“അപ്പോ ഞാൻ ഓപ്പണായി ചേച്ചിയോട് സംസാരിച്ചാൽ ചേച്ചിക്ക് പ്രശ്നമില്ലേ?” അവന്‍ ചോദിച്ചു.

 

“അത് തന്നെയല്ലേ ഇത്രയും നേരം നിന്നോട് പറഞ്ഞത്. എന്നോട് എന്തും നിനക്ക് ധൈര്യമായി പറയാം. എനിക്ക് പ്രശ്നമൊന്നുമില്ല.” ഞാൻ അവനെ ധൈര്യപ്പെടുത്തി. “ഇനി പറ, അവിടെ എന്താണ് സംഭവിച്ചത്?”

 

“ഞാൻ അവിടേ പോയതും അവള്‍ എന്നെ സംസാരിക്കാൻ പോലും അനുവദിക്കാതെ പെട്ടന്ന് എന്നെ കെട്ടിപ്പിടിച്ച് കിസ്സ് ചെയ്യാനും, പിന്നെ… എന്നെ… എന്റെ…. എവിടെയൊക്കെയോ പിടിക്കാനും തുടങ്ങിയപ്പോ ഞാനും എല്ലാം ആഗ്രഹിച്ച് പോയി — അങ്ങനെ അന്ന് ഞങ്ങൾ സെക്സ് ചെയ്തു. പക്ഷേ അവള്‍ക്ക് ഒറ്റ പ്രാവ—” പെട്ടന്ന് ഡാനിയല്‍ സ്വബോധം വന്നത് പോലെ പറഞ്ഞുവന്നത് പൂര്‍ത്തിയാക്കാതെ നിർത്തിയിട്ട് എന്നെ മിഴിച്ചു നോക്കി.

 

“ഒറ്റ പ്രാവശ്യം എന്ത്?” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

 

“അ… അത് നമുക്ക് ഒഴിവാക്കാം, ചേച്ചി.” അവന്‍ ധൃതിയില്‍ പറഞ്ഞു.

 

“ശെരി. പക്ഷേ ഇതൊക്കെ സാധാരണയായി നടക്കുന്ന കാര്യങ്ങളല്ലേ. ഇതാണോ അവൾ പ്ലാൻ ചെയ്ത് എന്തോ ചെയ്തെന്ന് വലിയ കാര്യത്തിൽ നി പറഞ്ഞത്?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *