സാംസൻ – 10അടിപൊളി  

“ജൂലി മോളെ….” പെട്ടന്ന് പുറത്തു നിന്നും അമ്മായി വാതിലിൽ മുട്ടി വിളിച്ചു. “ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ മോളെ, സമയമായി കേട്ടോ..”

ഉടനെ ജൂലി നടന്നു ചെന്ന് വാതില്‍ തുറന്നു. ഞാനും പുറകെ ചെന്നു.

അന്നേരം ഞാനും റെഡിയായി നില്‍ക്കുന്നത് കണ്ട് അമ്മായി അന്തിച്ചു നോക്കി. സാന്ദ്രയും ആശ്ചര്യത്തോടെ വായ് പൊളിച്ച് നില്‍ക്കുന്നത് കണ്ടു ഞാൻ ഇളിച്ചു കാണിച്ചു.

“ശെരി… വരൂ, സമയമായി..” അമ്മായി തിടുക്കത്തിൽ പറഞ്ഞിട്ട് നടന്നു.

പത്തു മിനിറ്റ് നടക്കേണ്ട ദൂരത്തില്‍ തന്നെയായിരുന്നു പള്ളി സ്ഥിതി ചെയ്തിരുന്നത്. അമ്മായിയും സാന്ദ്രയും ഒരുമിച്ച് മുന്നില്‍ നടന്നു. ഞാനും ജൂലിയും അവര്‍ക്ക് പിന്നാലെയാണ് നടന്നത്. എന്റെ കൂടെ തൊട്ടുരുമ്മി നടക്കുമ്പോൾ ജൂലിയുടെ പുഞ്ചിരി അടങ്ങുന്നില്ലായിരുന്നു. ജൂലിയുടെ ചില കൂട്ടുകാരികൾ ജൂലിയോട് പുഞ്ചിരിയോടെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു. അവള്‍ തിരിച്ച് പുഞ്ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതും ഞാൻ കണ്ടു.

അവസാനം കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്നതും ഡ്രെസ്സ് മാറിയ ശേഷം ഞാൻ കാറും ബൈക്കും വാഷ് ചെയ്യാൻ തീരുമാനിച്ചു. അവർ മൂന്നു പേരും കാപ്പി തയ്യാറാക്കാൻ അടുക്കളയില്‍ പോയി.

വണ്ടി രണ്ടും കഴുകി കഴിഞ്ഞ സമയത്ത്‌ സാന്ദ്ര പോർച്ചിൽ വന്ന് എനിക്കുള്ള ചായ കപ്പ് നീട്ടിയതും ഞാൻ വാങ്ങി.

“ചേച്ചി ഒന്നിടവിട്ട് മരുന്ന് കഴിക്കുന്ന കാര്യം പറയുന്നത് കേട്ടു…” സാന്ദ്ര കുഞ്ഞുങ്ങളെ പോലെ ചുണ്ട് കൂർപ്പിച്ച് നിന്നു.

“കേട്ടത് സത്യമാണ്..”

“നമ്മൾ തമ്മിലുള്ള കാര്യത്തെ കുറിച്ച് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടോ ചേച്ചി അങ്ങനെ തീരുമാനിച്ചത്…?” സാന്ദ്ര എന്റെ അടുത്ത് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

“യേയ്… അതൊന്നുമല്ല.” ഞാൻ അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് കാരണം ഞാൻ അവളോട് പറഞ്ഞതും സാന്ദ്ര എന്റെ കണ്ണില്‍ തന്നെ ഏറെ നേരം നോക്കിയ ശേഷം അല്‍പ്പം സങ്കടത്തിൽ പുഞ്ചിരിച്ചു. ശേഷം എന്തോ തീരുമാനിച്ച പോലെ സാന്ദ്ര ചുമച്ച് തൊണ്ട ക്ലിയർ ചെയ്തു.

എന്നിട്ട് അല്‍പ്പം കൂടി എന്റെ അടുത്തേക്ക് ചേര്‍ന്നു വന്നിട്ട് സാന്ദ്ര പറഞ്ഞു, “ഇപ്പോഴാണ് ചേച്ചി ശെരിക്കും ജീവിക്കാൻ പഠിച്ചത്…” സാന്ദ്ര പറഞ്ഞിട്ട് പൂമുഖത്തേക്ക് ഒന്ന് നോക്കി.

ജൂലിയോ അമ്മായിയെ വന്നെന്ന് കരുതി ഞാനും അവളുടെ നോട്ടം പോയ ദിക്കില്‍ നോക്കി.. പക്ഷേ ആരും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട്‌ എന്റെ നോട്ടം പിന്നെയും സാന്ദ്രയിലായി.

അവളും പൂമുഖത്ത് നിന്നും നോട്ടം പിന്‍വലിച്ച് എന്റെ മുഖത്ത് പതിച്ചു. “ചേട്ടൻ ചേച്ചിക്ക് സ്വന്തമാണെന്ന കാരണത്താലാണ് ചേച്ചിയോട് എനിക്ക് ദേഷ്യം തോന്നാറുള്ളത്.. പക്ഷേ ചേച്ചി വെറും പാവമാണ്… എന്റെ ദേഷ്യം ഒന്നും ചേച്ചി അര്‍ഹിക്കുന്നില്ല. എന്നിട്ടും ഞാൻ ചേച്ചിയെ ശെരിക്കും വഞ്ചിച്ചു..!!” അത്രയും പറഞ്ഞിട്ട് സാന്ദ്ര തേങ്ങി. എന്നിട്ട് വേഗം കണ്ണുകൾ തുടച്ചു.

“സാന്ദ്ര—”

“വേണ്ട, ചേട്ടൻ ഒന്നും പറയേണ്ട. എനിക്ക് പറയാനുള്ളത് മാത്രം കേട്ടാല്‍ മതി.”

അത്രയും പറഞ്ഞിട്ട് സാന്ദ്ര ഒരിക്കല്‍കൂടി പൂമുഖത്തേക്ക് നോക്കിയ ശേഷം എന്നെ എത്തി പിടിച്ചു എന്റെ രണ്ട് കവിളിലും ഉമ്മ തന്നിട്ട് എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്നു.

ഞാൻ കവിളിൽ കൈ വച്ചു കൊണ്ട്‌ സാന്ദ്രയെ തന്നെ ദുഃഖത്തോടെ നോക്കി. സാന്ദ്ര എന്താണ് പറയാൻ പോകുന്നതെന്ന്‌ അറിയാൻ.

“ഇപ്പോൾ എന്റെ മനസ്സും ബുദ്ധിയും തെളിഞ്ഞു കഴിഞ്ഞു, സാമേട്ടാ.” തെളിഞ്ഞ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു. “ഇനി ഈ നിമിഷം മുതല്‍ ചേട്ടൻ ചേച്ചിക്ക് മാത്രം സ്വന്തം.. ഇനി ഒരിക്കലും ഞാൻ നിങ്ങളുടെ ഇടയ്ക്ക് വരില്ല. ചേട്ടനും എന്നെ കുറിച്ചുള്ള വേണ്ടാത്ത ചിന്തകൾ ഒക്കെ മാറ്റിക്കളയണം… എന്നിട്ട് ചേച്ചിയെ വഞ്ചിക്കാതെ ജീവിക്കണം.” ജ്വലിക്കുന്ന കണ്ണുകളോടെയാണ് അവസാനത്തെ വാക്കുകളെ സാന്ദ്ര ഉച്ചരിച്ചത്.

“എന്റെ സാമേട്ടനും വെറും പാവമാണ്.. പക്ഷേ ചില സാഹചര്യം ചേട്ടനെ മറ്റ് പെണ്‍കുട്ടിക്കളിലേക്ക് അടുപ്പിച്ചു. പക്ഷേ ഈ നിമിഷം തൊട്ട് ചേട്ടൻ ചേച്ചിയെ ഒഴിച്ച് മറ്റുള്ളവരെ മറന്നു കളയണം. ചേച്ചിയുടെ മാത്രം സ്വന്തമായി ജീവിക്കണം.”

അത്രയും പറഞ്ഞിട്ട് സാന്ദ്ര വേഗം തിരിഞ്ഞ് അവള്‍ ഉള്ളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും അമ്മായി പൂമുഖത്ത് വിഷമത്തോടെ നില്‍ക്കുന്നത് കണ്ടതും സാന്ദ്ര വിറങ്ങലിച്ച് നിന്നു. ഞാനും ആശങ്കയോടെ അമ്മായിയെയും സാന്ദ്രയേയും മാറിമാറി നോക്കി.

“നി അകത്തേക്ക് ചെല്ല്, മോളെ.” അമ്മായി മൃദുവായി പറഞ്ഞതും സാന്ദ്ര വേഗം അകത്തേക്കോടി.

അമ്മായി അടുക്കള ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം എന്റെ അടുക്കൽ വന്നു.

“ഞാൻ ആരെയും കുറ്റം പറയില്ല. ജീവിതം ഇങ്ങനെയാണ്. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാവും… ചിലതിനെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാന്‍ കഴിയും… മറ്റുചിലത് നമ്മെ തളർത്തി വഴിതെറ്റിച്ച് തകർത്തു കളയും. പക്ഷേ നമ്മൾ എത്ര തളർന്നു പോയാലും ഒരിക്കലും തകർത്തു പോകരുത്. ശരിയും തെറ്റും എന്താണെന്ന് മനസ്സിൽ ഉറപ്പിച്ചു നിര്‍ത്തിയാൽ ചില തെറ്റുകളിൽ നിന്നെങ്കിലും ഒഴിഞ്ഞുമാറി ജീവിക്കാൻ കഴിയും.. മനുഷ്യര്‍ തെറ്റുകൾ ചെയ്യും, മോനേ.. പക്ഷേ അതിനെ തിരുത്തി ജീവിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.” അത്രയും പറഞ്ഞിട്ട് അമ്മായി പുഞ്ചിരിച്ചു. “എന്റെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും വേദനകളും മാറി, കേട്ടോ. ആരോടും എനിക്ക് ദേഷ്യമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളു.”

ഒരിക്കല്‍ കൂടി അമ്മായി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നിന്നും കാലി ഗ്ലാസ്സും വാങ്ങി മെല്ലെ തിരിഞ്ഞ് അമ്മായി അകത്തേക്ക് നടന്നു.

എന്റെയും മനസ്സിലുള്ള ഭാരം പെട്ടന്ന് കുറഞ്ഞതു പോലെ തോന്നി. ഉള്ളില്‍ ആശ്വാസം നിറഞ്ഞു. മങ്ങിയിരുന്ന ബുദ്ധി നല്ലോണം തെളിഞ്ഞത് പോലെയും തോന്നി. അവസാനം ഞാനും മെല്ലെ അകത്തേക്ക് നടന്നു.

റൂമിൽ ചെന്ന് കൈയും മുഖവും കഴുകി ഞാൻ നേരെ കിച്ചനിൽ പോയി.

“വിശക്കുന്നുണ്ടോ…” അമ്മായി പുഞ്ചിരിയോടെ ചോദിച്ചു.

“ദേ, കഴിഞ്ഞു ചേട്ടാ.” ജൂലി എന്നെ നോക്കി പറഞ്ഞു.

ഞങ്ങൾ എല്ലാവരുംകൂടി ഭക്ഷണം എല്ലാം എടുത്തു കൊണ്ട്‌ ഡൈനിംഗ് റൂമിൽ വച്ചു. ശേഷം വർത്തമാനം പറഞ്ഞും ചിരിച്ചും സന്തോഷിച്ചും ഞങ്ങൾ ഭക്ഷണം കഴിച്ചു. സാന്ദ്രയുടെ മുഖത്തും നല്ല സന്തോഷം ഉണ്ടായിരുന്നു.. ചെറിയ ദുഃഖം പോലും അവളില്‍ ഞാൻ കണ്ടില്ല. എനിക്ക് ആശ്വാസം തോന്നി.

കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും പൂമുഖത്ത് ചെന്നിരുന്നു.

“ഇന്നലെ ഞാൻ നിന്റെ ഇളയമ്മയെ ചെന്ന് കണ്ടിരുന്നു, സാം…” പെട്ടന്ന് അമ്മായി ശാന്തമായി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി നിവര്‍ന്ന് അവരെ തുറിച്ചു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *