സാംസൻ – 10അടിപൊളി  

“നീ എന്താ പറഞ്ഞത്….??!” പെട്ടന്ന് ഇടയ്ക്ക് കയറി ഞാൻ ഉറക്കെ ചോദിച്ചതും ഒന്നും മനസ്സിലാവാതെ ദേവി എന്നെ മിഴിച്ചു നോക്കി.

അത് കഴിഞ്ഞാണ് ദേവി പെട്ടന്ന് സ്വന്തം വായ് പൊത്തിപ്പിടിച്ചത്. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു വരാൻ തുടങ്ങിയതും എന്റെ മടിയില്‍ നിന്നും എഴുനേറ്റ് ഓടാൻ ദേവി ശ്രമിച്ചു. പക്ഷേ ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു വച്ചതും ദേവി എന്റെ തോളില്‍ മുഖം അമർത്തി കരഞ്ഞു.

പക്ഷേ പെട്ടന്നു തന്നെ കരച്ചില്‍ നിർത്തി മുഖം തുടച്ചിട്ട് ദേവി എന്റെ കണ്ണില്‍ നോക്കി.

“അപ്പോ നിന്റെ ഭർത്താവിന് വേറെ പെണ്ണുണ്ട്, അല്ലേ…?”

“അതുതന്നെയാണ് സത്യം.” ദേവി നെടുവീര്‍പ്പോടെ പറഞ്ഞു. “അത് ദേവാംഗന അമ്മായിക്കും അറിയാം. ഇതിന്‍റെ പേരില്‍ അമ്മയും മോനും എപ്പോഴും വഴക്കാണ്. ഞാൻ ചേട്ടനോട് പറഞ്ഞിട്ടില്ലേ, എന്റെ ഭർത്താവ് എപ്പോഴും ബിസിനസ്സിന് മാത്രമേ പ്രാധാന്യം കൊടുക്കത്തുള്ളു എന്ന്…. പക്ഷേ അതിനേക്കാള്‍ കൂടുതൽ പ്രാധാന്യം എന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കാണ് കൊടുക്കുന്നത്. അതൊരു കോടീശ്വരിയായ മറാത്തി സ്ത്രീയാണ്. 48 വയസുണ്ട് ആ സ്ത്രീക്ക്. അവരുടെ ഭർത്താവ് പണ്ടേ മരിച്ചു പോയി. മക്കളില്ല. അവളും എന്റെ ഭർത്താവും തമ്മില്‍ ബിസിനസ്സ് പാര്‍ട്നർസ് ആണെന്ന് ആദ്യമൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എട്ടു മാസം മുന്‍പാണ് ഞാൻ എല്ലാം കണ്ടുപിടിച്ചത്. അമ്മയോട് പറയുകയും ചെയ്തു. പക്ഷേ ഞാനും അമ്മയും ചേര്‍ന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും എന്റെ ഭർത്താവിന് ഒരു കുലുക്കവും ഉണ്ടായില്ല.” ദേവി പറഞ്ഞു നിർത്തി.

“ആ സ്ത്രീയെ ഇഷ്ട്ടപെടാനുള്ള കാരണം എന്താണ്…?” ഞാൻ ചോദിച്ചു.

‘പ്രായം കുറഞ്ഞ പെണ്ണിനെ ഒന്നും എന്റെ ഭർത്താവിന് താല്പര്യമില്ല പോലും… പുള്ളിക്ക് നല്ല പ്രായം കൂടിയ സ്ത്രീയാണ് ഇഷ്ട്ടം. അതുപോലെ ആ സ്ത്രീക്ക് പ്രായം കുറഞ്ഞ ആണിനെ ഇഷ്ട്ടം പോലും. അങ്ങനെ ഇവര്‍ രണ്ടുപേരും സെറ്റായി.” പറഞ്ഞിട്ട് ദേവി ദുഃഖത്തോടെ ചിരിച്ചു. “ശെരി അക്കാര്യം നമുക്ക് കളയാം, ചേട്ടാ, പ്ലീസ്…”

ശരിയെന്ന് ഞാൻ തലയാട്ടി.

ആശ്വാസത്തോടെ ദേവി ഞങ്ങളുടെ കാര്യത്തിലേക്ക് കടന്നു. “ചേട്ടന് വേറെ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ദേഷ്യം തോന്നി. അതുകൊണ്ടാണ് നിങ്ങളെ വിളിച്ച് അങ്ങനെ ഞാൻ പറഞ്ഞത്. പക്ഷേ അടുത്ത ദിവസം തന്നെ എനിക്ക് ദേഷ്യവും വെറുപ്പും മാറി. ഒരിക്കലും അധികനേരം ചേട്ടനോട് ദേഷ്യപ്പെട്ട് ഇരിക്കാനും വെറുക്കാനും കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി. എന്റെ മനസ്സിൽ സാമേട്ടൻ പതിഞ്ഞു പോയി. ഇനി അതിനെ എനിക്ക് പറിച്ചു മാറ്റാൻ കഴിയില്ല…” അത്രയും പറഞ്ഞിട്ട് അവൾ എന്റെ കവിളിൽ വേദനിപ്പിക്കുന്ന തരത്തിൽ നുള്ളി.

“ആ.. അയ്യോ…” ഞാൻ വിളിച്ചു കൂവി.

പക്ഷേ എന്റെ കരച്ചില്‍ കാര്യമാക്കാതെ ദേവി എന്റെ കവിളിൽ ഒന്നുകൂടി നുള്ളി വേദനിപ്പിച്ച ശേഷം എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്കും ജൂലിക്കും ഒരേ ആഗ്രഹം മാത്രമാണ് ഉള്ളത്. അത് ചേട്ടൻ സമ്മതിക്കണം… പിന്നെ ജൂലി എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഇതും ഒന്നാണ്..”

“നിങ്ങൾ രണ്ടു പേര്‍ക്കും ഒരേ ആഗ്രഹമോ..? എന്താ അത്..?” എന്റെ കവിളിൽ തടവി വേദന മാറ്റിയ ശേഷം എന്റെ രണ്ടു കവിളും പൊത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

അവളുടെ നുള്ളിൽ നിന്നും രക്ഷപ്പെടാന്‍ ഞാൻ എന്റെ കവിളും പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് ദേവി ചിരിച്ചെങ്കിലും പെട്ടന്ന് അവളുടെ മുഖം സീരിയസ്സായി മാറി.

“ഒന്നുകില്‍ ജൂലി അല്ലെങ്കിൽ ഞാൻ, ഞങ്ങളുടെ കൂടെ അല്ലാതെ വേറെ ഒരു പെണ്ണിനേയും തിരക്കി ചേട്ടൻ പോകരുത്…” ദേവി പറഞ്ഞത് കേട്ട് ഞാൻ വായ് പൊളിച്ചു.

എന്തു പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു. മറ്റാരുടെയും കൂടെ പോകാൻ എനിക്കിപ്പോ താല്പര്യമില്ല… പക്ഷേ ഓസ്ട്രേലിയ പോകുന്നത് വരെ സാന്ദ്രയെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്നതാണ് സത്യം. അക്കാര്യം ദേവിയോട് പറയാനും കഴിയില്ല.

“നീ പറഞ്ഞ ലിസ്റ്റിലുള്ള ആരോടും എനിക്കിപ്പോ തെറ്റായ ബന്ധമില്ല, ദേവി… അത് ജൂലിക്കും അറിയാം..” കൂടുതൽ വിശദീകരിക്കാതെ അത്രയും പറഞ്ഞു ഞാൻ നിര്‍ത്തി.

ശേഷം ഞാൻ ദേവിയുടെ കണ്ണില്‍ നോക്കി. ഇവരൊക്കെ കൂടാതെ വേറെ ആരെങ്കിലും എനിക്ക് ഉണ്ടോ എന്ന് ദേവി ചോദിക്കുമോ എന്നായിരുന്നു എന്റെ ആശങ്ക.

ഭാഗ്യത്തിന് ദേവി അങ്ങനെയൊന്നും ചോദിച്ചില്ല. ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ആശ്വാസം മാത്രമാണ് നിറഞ്ഞത്.

“ജൂലിയും എന്നോട് പറഞ്ഞായിരുന്നു.. ചേട്ടന് അവരോട് ബന്ധം ഒന്നും ഇല്ലെന്ന്…”

“ഓഹോ അപ്പോ നീയും ജൂലിയും തമ്മില്‍ സ്ഥിരമായി കോണ്ടാക്റ്റ് ഉണ്ടല്ലേ…?!” ഞാൻ ചോദിച്ചു.

“ഉണ്ടെന്ന് കൂട്ടിക്കോളു..” ദേവി എന്റെ മടിയില്‍ നിന്നും എഴുനേറ്റ് എന്റെ അടുത്ത് ഇരുന്നു കൊണ്ട്‌ ചിരിച്ചു. “പിന്നേ നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജൂലി ഒന്നും പറയില്ല, ട്ടോ, ചേട്ടൻ പേടിക്കേണ്ട…” അവള്‍ കൂട്ടിചേര്‍ത്തു.

“ഓഹ്… അപ്പോ ഞാൻ ഇവിടെ വരുന്ന കാര്യം ജൂലിക്ക് അറിയാമോ…? ഇവിടെ ഇന്നു നടന്നത് ഒക്കെ നീ അവളോട് പറയുമോ…?” ആശങ്കയോടെ ഞാൻ ചോദിച്ചു.

“അയ്യോ.. ചേട്ടനെ ഞാൻ ഇങ്ങോട്ട് വിളിച്ചതും പിന്നേ ചേട്ടൻ ഇന്നിവിടെ വരുന്ന കാര്യവും ഒന്നും ജൂലിയോട് ഞാൻ പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ ജൂലി ഒന്നും പറയില്ല എന്നറിയാം.. എന്നാലും ഞാനായിട്ട് പറയില്ല… ചേട്ടനും അവളോട് പറയേണ്ട എന്നാണ് എന്റെ അഭിപ്രായം…” ദേവി മടിച്ചു മടിച്ച് കൂട്ടിചേര്‍ത്തു, “പക്ഷേ ജൂലി എങ്ങനെയെങ്കിലും ഇക്കാര്യം അറിഞ്ഞ് എന്നോട് ചോദിച്ചാൽ ഒന്നും ഞാൻ ഒളിച്ചു വയ്ക്കില്ല, ട്ടോ.”

ദേവി പറഞ്ഞതിന് മറുപടിയായി ഞാൻ ഒന്നും പറയാൻ തുനിഞ്ഞില്ല.

“അപ്പോ ചേട്ടന്‍ മറക്കരുത്. സമയവും സന്ദര്‍ഭം ലഭിക്കും പോലെ എന്റെ കൂടെ ചേട്ടന് എന്തും ആവാം.. പക്ഷേ ഞാനോ ജൂലിയോ ഒഴികെ വേറെ ആരുടെ കൂടെയും ചേട്ടൻ പോകരുത്. ചേട്ടനെ വേറെ സ്ത്രീകളുടെ കൂടെ പോകാൻ അനുവദിക്കരുത് എന്ന് ജൂലി എന്നോട് പ്രത്യേകം പറഞ്ഞ്‌ ഏല്‍പ്പിച്ചതുമാണ്… ചേട്ടൻ ആരുടെ കൂടെയും പോകാതെ നോക്കേണ്ടത് എന്റെയും കൂടി ഉത്തരവാദിത്വം ആണെന്ന ജൂലി പറഞ്ഞത്. ചേട്ടൻ എന്നെ വിട്ട് വേറെ പെണ്ണിന്റെ കൂടെ പോകേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാന്‍ പാടില്ല എന്നും ജൂലി എന്നോട് ചട്ടം കെട്ടി… ഇതൊക്കെ എന്നോട് പറഞ്ഞ്‌ ഏല്‍പ്പിക്കാനാണ് ജൂലി ചേട്ടന്റെ കൂടെ ഇങ്ങോട്ട് വന്നത്.” അത്രയും പറഞ്ഞ്‌ നിര്‍ത്തിയ ശേഷം ദേവി എന്നെ തറപ്പിച്ചു നോക്കി സീരിയസ്സായി പറഞ്ഞു, “ചേട്ടൻ മറ്റ് ആരുടെയും കൂടെ പോകരുത് എന്നു തന്നെയാണ് എന്റെയും ആഗ്രഹം. ചേട്ടൻ എന്റെയും ജൂലിയുടെയും മാത്രം അവകാശമാണ്, മറക്കേണ്ട. ജൂലി ഒഴികെ ചേട്ടന് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രം ആയിരിക്കണം.” താക്കീത് പോലെയാണ് ദേവി അവസാനത്തെ വാക്ക് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *