സാംസൻ – 10അടിപൊളി  

വല്ലാത്ത ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു.

“എന്തിനാ അവിടെ പോയത്…?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു. എന്നിട്ട് ജൂലിയുടെ മുഖത്ത് നോക്കി.

ജൂലി പെട്ടന്ന് അസ്വസ്ഥയായി മുഖം താഴ്ത്തിയിരുന്നതും ഞാൻ സാന്ദ്രയെ നോക്കി. അവളും തല താഴ്ത്തി.

“കുടുംബത്തിൽ പ്രശ്നങ്ങൾ പലതും ഉണ്ടാവും. പക്ഷേ ജീവിത അവസാനം വരെ പിരിഞ്ഞിരിക്കണം എന്നില്ല. ആരെങ്കിലും മുന്‍കയ്യെടുക്കാതെ നിന്റെയും അവരുടെയും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്നം മാറുമെന്ന് തോന്നിയില്ല. അതുകൊണ്ടാണ് ഞാൻ മുന്‍കൈ എടുത്തത്…”

“ഓഹോ…” ഞാൻ ദേഷ്യത്തില്‍ ചീറി. “ഒടുവില്‍ മുന്‍കയ്യെടുത്തിട്ട് എന്തു സംഭവിച്ചു…?”

“വർഷങ്ങളായുള്ള പൊരുത്തക്കേട് ഒറ്റ ദിവസത്തില്‍ തീരില്ല, മോനേ.” അമ്മായി ശാന്തമായി തന്നെ പറഞ്ഞു. “ഞാൻ ചെന്ന സമയം നിന്റെ അച്ഛനും ഇളയമ്മയും നിന്റെ മൂന്ന്‌ സഹോദരങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. നി വെറും കുഞ്ഞായിരുന്ന സമയത്ത്‌ നിന്റെ ഇളയമ്മ നിന്നോട് കാണിച്ച അനീതി ആ കുട്ടികളോട് ഞാൻ വിസ്തരിച്ചു തന്നെ പറഞ്ഞു. അവർ എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല എന്നാണ് കരുതിയത്. പക്ഷേ ഒരൊറ്റ അക്ഷരം മിണ്ടാതെ കുറ്റബോധത്തോടെ അവർ പൊട്ടിക്കരയുക മാത്രമാണ് ചെയ്തത്. അതിനുശേഷം, പണ്ടേ നിന്റെ അച്ഛൻ നിന്റെയും നിന്റെ ഇളയമ്മയുടെയും കാര്യത്തിൽ പരിഹാരം കാണാതെ നോക്കുകുത്തിയായി ജീവിച്ചതിനെ കുറിച്ചും എനിക്ക് ചിലത് പറയേണ്ടി വന്നു. സത്യത്തിൽ അദ്ദേഹം മുഖം പൊത്തിയിരുന്ന് വിങ്ങിപ്പൊട്ടിയത് കണ്ടപ്പോ അതിരു വിട്ടു എന്ന് മനസ്സിലായി.. പക്ഷേ പറയേണ്ടത് അത്യാവശ്യം ആയിരുന്നത് കൊണ്ട്‌ എനിക്ക് കുറ്റബോധം ഒന്നും തോന്നിയില്ല. അവസാനം ആ കുട്ടികളോടും കര്‍ക്കശമായി തന്നെ കാര്യങ്ങൾ ഞാൻ ചോദിക്കുകയും പറയുകയും ചെയ്തു. അവർ നിസ്സഹായരായി അവരുടെ അച്ഛനേം അമ്മയെയും നോക്കി കണ്ണു നിറച്ചത് കണ്ടപ്പോ താമസിയാതെ എല്ലാ പ്രശ്‌നങ്ങളും താനെ കലങ്ങി തെളിയുമെന്ന് മനസിലായി.”

കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞിട്ട് അമ്മായി അഭിമാനത്തോടെ ഞങ്ങൾ ഓരോരുത്തരെയായി നോക്കി പുഞ്ചിരിച്ചു.

എന്താണ് പറയേണ്ടതെന്ന് അറിയാതെ ആദ്യം ഞാൻ അന്തിച്ചിരുന്നു. അതിനുശേഷം അമ്മായിയെ ഞാൻ ഗൗരവത്തിൽ നോക്കി.

“പക്ഷേ ഇളയമ്മയുടെ മകളായ നിവിത എന്നോട് പണ്ടൊക്കെ സ്നേഹം മാത്രമേ കാണിച്ചിട്ടുള്ളു. ഇളയമ്മ അറിയാതെ അവള്‍ എന്റെ കൂടെ കൂടുമായിരുന്നു. അവളെ അമ്മായി ഒന്നും പറയരുതായിരുന്നു.” ഞാൻ കുറ്റപ്പെടുത്തി.

“മോന്‍ പറഞ്ഞത് ശെരിയാണ്, അവളെ കുറ്റം പറയാൻ പാടില്ലായിരുന്നു. പക്ഷേ പണ്ട്‌ സ്നേഹം കാണിച്ചിരുന്ന ആ കുട്ടിക്ക് രഹസ്യമായിട്ടെങ്കിലും ഇവിടെ വന്ന് നിന്നെ കാണാമായിരുന്നു… അവളുടെ അമ്മ അറിയാതെ നിനക്ക് ഫോൺ ചെയ്ത് സംസാരിക്കാന്‍ കഴിയുമായിരുന്നു… പക്ഷേ അതൊന്നും ആ കുട്ടി ചെയ്തില്ല. നീയും ജൂലിയും അവരുടെ വീട്ടില്‍ പോയപ്പോഴൊക്കെ പണ്ട്‌ സ്നേഹം കാണിച്ചിരുന്ന ആ കുട്ടി ജൂലിയെ സ്വീകരിച്ച് റൂമിൽ കൂട്ടിക്കൊണ്ടു പോയി സംസാരിച്ചു. പക്ഷേ നിന്നെ നോക്കി ചിരിക്കുക പോലും ചെയ്തില്ല…”

അമ്മായി അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. അതിന്‌ മറുപടിയായി എനിക്ക് പറയാൻ ഒന്നും ഇല്ലായിരുന്നു.

“ഇനി, എനിക്ക് മോനോട് പറയാനുള്ളത്…” അമ്മായി എന്നെ തറപ്പിച്ചു നോക്കി. “ആരും നൂറു ശതമാനം നല്ലവരല്ല. എല്ലാവരും ഏതെങ്കിലും തരത്തിൽ തെറ്റുകൾ ചെയ്തിട്ടുള്ളവരാണ്.” അമ്മായി എന്നെ അല്‍പ്പം കടുപ്പിച്ച് നോക്കി.

അര്‍ത്ഥവത്തായ അമ്മായിയുടെ നോട്ടം കണ്ടിട്ട് അമ്മായി എന്താണ് ഉദ്ദേശിച്ചതെന്ന് ഞാൻ ഊഹിച്ചു. സാന്ദ്രയുടെ കൂടെയുള്ള എന്റെ ചുറ്റിക്കളി… ചിലപ്പോ മറ്റ് സ്ത്രീകളോടുള്ള ബന്ധത്തെ കുറിച്ച് ജൂലി അമ്മായിയോട് പറഞ്ഞിട്ടുണ്ടാവാനും സാധ്യതയുണ്ട്.

“തെറ്റുകൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കണം എന്നാണ് എനിക്ക് മോനോട് പറയാനുള്ളത്. നിന്റെ ഇളയമ്മയും നിന്റെ അച്ഛനും നിന്റെ സഹോദരങ്ങളും നിന്നെ അന്വേഷിച്ചു വന്നാല്‍ അവരില്‍ ആരെയും നി തഴയരുത്.. അവരില്‍ ആരെയും നി കുറ്റപ്പെടുത്തരുത്… അവരെ ആരെയും നി അപമാനിക്കരുത്… കഴിഞ്ഞു പോയ കാര്യങ്ങളെ ചൊല്ലി പുതിയ പ്രശ്നങ്ങളൊന്നും ആരംഭിക്കരുത്. എല്ലാവരോടും നീ വേണം ക്ഷമിക്കാൻ.” അമ്മായി തീര്‍ത്തു പറഞ്ഞു.

ഞാൻ ചൂടായിട്ട് എന്തോ പറയാനായി വായ് തുറന്നതും ജൂലിയുടെ കൈ എന്റെ തോളില്‍ അമർന്നു.

ഞാൻ ദേഷ്യത്തില്‍ ആ കൈയിൽ നോക്കി.. എന്നിട്ട് തല ഉയർത്തി അവളുടെ മുഖത്തേക്കും.

അവള്‍ എപ്പോഴാണ്‌ എഴുനേറ്റ് എന്റെ അടുത്തേക്ക് വന്നതെന്ന്‌ പോലും ഞാൻ അറിഞ്ഞിരുന്നില്ല.

“പ്ലീസ് ചേട്ടാ… നമുക്ക് ആരോടും പകയും വൈരാഗ്യവും വേണ്ട. ഇളയമ്മ അറിയാതെ അങ്ങനെയൊക്കെ കാണിച്ചു എന്ന് കരുതിയാല്‍ മതി. ഞാന്‍ ആരെയും ന്യായീകരിക്കുന്നില്ല… ചെറുപ്പം തൊട്ട് ചേട്ടൻ അനുഭവിച്ച വിഷമം എനിക്ക് മനസ്സിലാക്കാൻ കഴിയും… പക്ഷേ കഴിഞ്ഞത് നമുക്ക് മറക്കാം, ചേട്ടാ. വരാനുള്ളത് മാത്രം നമുക്ക് ചിന്തിക്കാം. അവര്‍ക്ക് ചേട്ടനെ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും ചേട്ടൻ അവരോട് പൊറുക്കണം… പ്ലീസ് ചേട്ടാ, എനിക്കുവേണ്ടി എങ്കിലും ചേട്ടൻ അവരോട് പൊറുക്കണം. അവർ വന്നാൽ അവരെ സ്വീകരിക്കണം…” ജൂലി കേണു.

ജൂലി പറഞ്ഞത് കേട്ട് എന്റെ മനസ്സിന്‌ ചെറിയൊരു അയവു വന്നു. പക്ഷേ അപ്പോഴും ഒരു തീരുമാനത്തില്‍ എത്താന്‍ എനിക്ക് കഴിഞ്ഞില്ല.

“സാമേട്ടനെ ഉപദേശിക്കാൻ മാത്രം ഞാൻ ആളല്ല. പക്ഷെ മമ്മിയും ചേച്ചിയും പറയുന്നതാണ് ന്യായം.” സാന്ദ്ര എന്നെ അഭ്യര്‍ത്ഥനയോടെ നോക്കി.

അപ്പോൾ എന്റെ മനസ്സ് അല്‍പ്പം കൂടി അയഞ്ഞു. ഞാൻ അവർ മൂന്നു പേരെയും മാറിമാറി നോക്കി.

“ശെരിയാണ്, എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട്‌ ഞാൻ ആരെയും ഒതുക്കി നിർത്തില്ല, പോരേ.”

ഞാൻ പറഞ്ഞത് കേട്ട് അവർ മൂന്നുപേരുടെ മുഖത്തും ആശ്വാസം നിറഞ്ഞു. ഞാൻ എഴുനേറ്റ് നേരെ റൂമിലേക്ക് വന്നു.

കുറച്ചു നേരത്തേക്ക് ഒറ്റയ്ക്കിരിക്കാൻ ഞാൻ ആഗ്രഹിച്ചത് ജൂലി മനസ്സിലാക്കിയിട്ടുണ്ടാവണം, അവള്‍ റൂമിലേക്ക് വന്നില്ല. ബെഡ്ഡിൽ കേറി കിടന്ന് ഞാൻ ആലോചനയിലാണ്ടു. അവസാനം എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ മയങ്ങിപ്പോയി.

“അങ്കിൾ…!!” ഉറക്കെയുള്ള വിളിയും.. എന്റെ മുകളില്‍ വീണ ചെറിയ ഭാരവും കാരണം ഞാൻ ഞെട്ടി ഉണര്‍ന്നു.

“അങ്കിള്‍…” എന്റെ വയറിനു മുകളില്‍ ഇരുന്ന് എന്നെ തന്നെ സന്തോഷത്തോടെ നോക്കുന്ന സുമി മോളെ കണ്ടതും എന്റെ ഉറക്കം മുഴുവനും അലിഞ്ഞു പോയി.

“എഡി കാന്താരി…” സന്തോഷത്തോടെ വിളിച്ചു ഞാൻ അവളെ വാരിയെടുത്ത് കൊണ്ട്‌ മലര്‍ന്നുകിടന്നു.

Leave a Reply

Your email address will not be published. Required fields are marked *