“ഉം സമ്മതിച്ചു. പക്ഷെ ഇതുമൂലം നിനക്ക് ചെറിയ പ്രശ്നം പോലും ഉള്ളതായി തോന്നിയാല്‍ ഈ വാശി ഉപേക്ഷിച്ചു എന്നും നീ മരുന്ന് കഴിക്കണം, കേട്ടല്ലോ..?” ഞാൻ തീര്‍ത്തു പറഞ്ഞു.
പക്ഷേ ജൂലി മറുപടി തന്നില്ല.
“ഞാൻ പറഞ്ഞത് നീ കേട്ടോ..?” അവളെ പതിയെ കുലുക്കി ഞാൻ ചോദിച്ചു.
പക്ഷേ അപ്പോഴും അവള്‍ മിണ്ടിയില്ല.
“എടി….!!” അല്‍പ്പം ശക്തിയില്‍ അവളെ ഞാൻ കുലുക്കി.
അപ്പോൾ ജൂലി കൂർക്കം വലിക്കുന്നത് പോലെ അഭിനയിച്ചു.
“കള്ളക്കഴുത…” സ്നേഹത്തോടെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവളുടെ മുടിയില്‍ ഞാൻ തഴുകി. ജൂലി കൂടുതൽ എന്നിലേക്ക് അമർന്ന് എന്നെ കെട്ടിപിടിച്ചു. ഒരുപാട് നേരം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങുകയും ചെയ്തു.
എപ്പോഴോ ബാത്റൂം തുറക്കുന്ന ശബ്ദം കേട്ട് ഞാൻ ഉണര്‍ന്നു. നോക്കിയപ്പോ ജൂലി കുളി കഴിഞ്ഞ് നഗ്നയായി ഇറങ്ങി വരുന്നതാണ് കണ്ടത്. ലൈറ്റ് ഇട്ടിരുന്നത് കൊണ്ട് അവളുടെ അപാര സൗന്ദര്യം ശെരിക്കും ദൃശ്യമായി.
“എടി പെണ്ണെ, നിന്റെ സൗന്ദര്യം പിന്നെയും കൂടിയോ…?” വിടര്‍ന്ന കണ്ണുകളോടെ ഞാൻ ചോദിച്ചു.
“ആഹാ… കള്ളന്‍ ഉണര്‍ന്നോ…?!” നാണത്തോടെ ചോദിച്ച ശേഷം അവള്‍ സ്നേഹ പുഞ്ചിരിയോടെ നടന്നു ചെന്ന് അലമാര തുറന്ന് സാരിയും ബ്ലൌസും മറ്റ് അടിവസ്ത്രങ്ങളും തിരഞ്ഞെടുത്തു.
ഞാൻ സമയം നോക്കി. 5:35 ആയെന്ന് എന്റെ മൊബൈൽ കാണിച്ചു.
“പള്ളിയിൽ പോകുകയാണോ….?”
“മ്മ്..” അവള്‍ മൂളി. എന്നിട്ട് പ്രതീക്ഷയോടെ ജൂലി ചോദിച്ചു, “എന്റെ കൂടെ ചേട്ടനും വരുമോ..?”
എന്നാൽ മറുപടി കൊടുക്കാതെ ഞാൻ കമിഴ്ന്നു കിടന്നു.
പക്ഷേ അതിനുമുന്‍പ് അവളുടെ മുഖം നിരാശരയിൽ മങ്ങിയത് എനിക്ക് കാണാന്‍ കഴിഞ്ഞതും ഞാൻ വേഗം മലര്‍ന്നു കിടന്നു.
“എന്റെ പൊന്ന് ജൂലി, ഞാൻ പള്ളിയിൽ പോകാത്തത് പുതുമ ഒന്നുമല്ലല്ലോ… എന്തിനാ എന്റെ നഗ്ന സുന്ദരി ഇങ്ങനെ വിഷമിക്കുന്നേ..?”
നഗ്ന സുന്ദരി എന്ന പദം കേട്ട് ജൂലി നാണിച്ചു ചിരിച്ചു. അവളുടെ മുഖം തുടുത്തു കേറി. പക്ഷേ അപ്പോഴും ചെറിയ നിരാശ അവളുടെ കണ്ണുകളില്‍ നിഴലിച്ചു നിന്നു.
എന്തുകൊണ്ടോ എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാൻ മെല്ലെ എഴുനേറ്റ് ബാത്റൂമിലേക്ക് നടന്നതും ജൂലി സംശയത്തോടെ നിന്നു.
വേഗം കളിയും മറ്റും കഴിഞ്ഞ് പുറത്തു വന്ന് ഷഡ്ഡി ഇട്ട ശേഷം പാന്റും ഷർട്ടും ഇടുന്നത് കണ്ടതും ജൂലി അന്തിച്ചു നിന്നു. ഒരു പുഞ്ചിരിയോടെ സാരി ഉടുത്ത് ഒരുങ്ങി നില്‍ക്കുന്ന അവളുടെ സൗന്ദര്യം നോക്കി അല്‍പ്പനേരം ആസ്വദിച്ചു നിന്ന ശേഷം ഞാൻ എന്റെ ഷർട്ട് ബട്ടൺസ് ഇട്ടു.
“ശെരിക്കും എന്നോടൊപ്പം പള്ളിയില്‍ വരാൻ തന്നെയാണോ… അതോ മാളിന്റെ ആവശ്യമായി എങ്ങോട്ടെങ്കിലും പോകുകയാണോ..!?” അവള്‍ ചോദിച്ചു.
“ഇന്നത്തേക്ക് മാത്രം… ഈയൊരു ഞായറാഴ് മാത്രം നിനക്കുവേണ്ടി പള്ളിയില്‍ ഞാൻ വരാം. പക്ഷേ അടുത്ത ആഴ്ച നിര്‍ബന്ധം പിടിക്കരുത്.. ഇതുപോലെ വിഷമിച്ചും നില്‍ക്കരുത്, കേട്ടല്ലോ…?”
ഉടനെ ജൂലിയുടെ മുഖം പ്രകാശിച്ചു. സന്തോഷം കാരണം അവള്‍ ചിരിച്ചു. “ചേട്ടൻ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല. ഞായറാഴ്ചകളിൽ എല്ലാ ദമ്പതികളും ഒരുമിച്ച് പള്ളിയില്‍ വരുന്നത് കാണുമ്പോ എനിക്ക് എപ്പോഴും വിഷമം തോന്നാറുണ്ട്. എനിക്കും ചേട്ടന്റെ കൂടെ ജോഡിയായി പള്ളിയില്‍ പോണം എന്നാണ് ആഗ്രഹം…!” അവള്‍ പറഞ്ഞു.
“ജൂലി മോളെ….” പെട്ടന്ന് പുറത്തു നിന്നും അമ്മായി വാതിലിൽ മുട്ടി വിളിച്ചു. “ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ മോളെ, സമയമായി കേട്ടോ..”
ഉടനെ ജൂലി നടന്നു ചെന്ന് വാതില്‍ തുറന്നു. ഞാനും പുറകെ ചെന്നു.
അന്നേരം ഞാനും റെഡിയായി നില്‍ക്കുന്നത് കണ്ട് അമ്മായി അന്തിച്ചു നോക്കി. സാന്ദ്രയും ആശ്ചര്യത്തോടെ വായ് പൊളിച്ച് നില്‍ക്കുന്നത് കണ്ടു ഞാൻ ഇളിച്ചു കാണിച്ചു.
“ശെരി… വരൂ, സമയമായി..” അമ്മായി തിടുക്കത്തിൽ പറഞ്ഞിട്ട് നടന്നു.
പത്തു മിനിറ്റ് നടക്കേണ്ട ദൂരത്തില്‍ തന്നെയായിരുന്നു പള്ളി സ്ഥിതി ചെയ്തിരുന്നത്. അമ്മായിയും സാന്ദ്രയും ഒരുമിച്ച് മുന്നില്‍ നടന്നു. ഞാനും ജൂലിയും അവര്‍ക്ക് പിന്നാലെയാണ് നടന്നത്. എന്റെ കൂടെ തൊട്ടുരുമ്മി നടക്കുമ്പോൾ ജൂലിയുടെ പുഞ്ചിരി അടങ്ങുന്നില്ലായിരുന്നു. ജൂലിയുടെ ചില കൂട്ടുകാരികൾ ജൂലിയോട് പുഞ്ചിരിയോടെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു. അവള്‍ തിരിച്ച് പുഞ്ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതും ഞാൻ കണ്ടു.
