സാംസൻ – 10അടിപൊളി  

അപ്പോൾ പണ്ടത്തെ നിവിതയെ യാണ് എനിക്ക് ഓര്‍മ്മ വന്നത്. ഇപ്പോൾ എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ ഇരുപത്തിരണ്ടു കാരിയെ കണ്ട് എനിക്ക് സങ്കടം തോന്നി. എത്ര വർഷങ്ങൾ കടന്നുപോയി.. എത്രത്തോളം എന്റെ അനുജത്തി വളര്‍ന്നു..!! എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

അന്നേരം ജൂലിയും വിനിലയും എന്റെ അടുക്കൽ വന്നു.

സംസാരിച്ചാൽ എന്റെ സ്വരം പൊട്ടും എന്നറിയാം. അതുകൊണ്ട്‌ ഒന്നും സംസാരിക്കാന്‍ കഴിയാതെ നിവിതയുടെ കൈയിൽ നിന്നും എന്റെ കൈ വിടുവിച്ച ശേഷം അവളുടെ തലയില്‍ ഒന്ന് തഴുകി. എന്നിട്ട് ഞാൻ അല്‍പ്പം പിന്നോട്ട് മാറി നിന്നതും, എന്റെ അടുത്ത് നിൽക്കാൻ കൊതിച്ചത് പോലെ നിവിത വാശിയോടെ എന്റെ അടുത്തേക്ക് നീങ്ങി എന്റെ ഒരു കൈ പിടിച്ചുകൊണ്ട് നിന്നു.

അവളുടെ ആ വാശി കണ്ട് ജൂലിയും വിനിലയും ചിരിച്ചു. ഞാനും പുഞ്ചിരിയോടെ എന്റെ മറ്റ് സഹോദരങ്ങൾക്കു നേരെ തിരിഞ്ഞു.

അവർ മടിച്ചു അവിടെത്തന്നെ നില്‍ക്കുന്നത് കണ്ട് ഞാൻ സാരമില്ല എന്നത് പോലെ തലയാട്ടി. ഉടനെ അവര്‍ രണ്ടുപേരും പുഞ്ചിരിച്ചു. സാന്ദ്ര അവരുടെ അടുക്കൽ ചെന്ന് എന്തോ അടക്കം പറഞ്ഞിട്ട് അവളുടെ കൂടെ കൂട്ടിക്കൊണ്ട് അല്‍പ്പം മാറി നിന്നു എന്തൊക്കെയോ പിറുപിറുത്തു.

“സുഖമാണോ നിവി മോളെ…?” അവസാനം എന്റെ ശബ്ദം ഇടറാതെ എങ്ങനെയോ പുറത്തുവന്നു.

പക്ഷേ പണ്ട്‌ ഞാൻ വിളിച്ചിരുന്നത് പോലെ നിവി എന്ന് വിളിച്ചത് കേട്ട് ഇപ്പോൾ നിവിതക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ വിതുമ്പി.

“യേയ്.. എന്താ മോളെ ഇത്.” വിനില അവളെ ചേര്‍ത്തു പിടിച്ചു. “തല്‍കാലം നിങ്ങൾ രണ്ടുപേരും സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ഇല്ലെങ്കില്‍ നിങ്ങൾ രണ്ടും കരഞ്ഞ് പാര്‍ട്ടി കുളമാക്കും.” പറഞ്ഞിട്ട് വിനില നിവിതയെ ഒപ്പം കൂട്ടിക്കൊണ്ടു പോയി.

“നിവതയ്ക്ക് ചേട്ടനോട് സ്നേഹം ഉണ്ടെന്ന് മുമ്പ് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ നമ്മൾ അവരുടെ വീട്ടില്‍ പോയപ്പോഴും അവർ നമ്മുടെ വീട്ടില്‍ രണ്ടുമാസം നിന്നപ്പോഴും അന്നൊക്കെ അവളുടെ പെരുമറ്റത്തിൽ നിന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ ഇപ്പൊ….!!” ജൂലി നിറഞ്ഞ കണ്ണുകളോടെ സങ്കടപ്പെട്ടു…”

“അന്നൊക്കെ അവളുടെ അമ്മയെ പേടിച്ചാണ് അവള്‍ അങ്ങനെ പെരുമാറിയത്. പിന്നീട് ഞാനും കരുതി അവള്‍ക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടു എന്ന്. ഇപ്പോൾ എനിക്ക് സന്തോഷമായി.” മനസില്‍ ഉണ്ടായിരുന്ന എന്റെ ഭാരം പെട്ടന്ന് കുറഞ്ഞതായി അനുഭവപ്പെട്ടു.

അവസാനം പാര്‍ട്ടി തുടങ്ങി. ഞാനും ജൂലിയും ഓരോരുത്തരെയായി ചെന്നു കണ്ടു സംസാരിച്ചു. മാളിൽ ജോലി ചെയ്യുന്ന സ്റ്റാഫ്സിനോടും ഞങ്ങൾ ചെന്നു സംസാരിച്ച് കഴിക്കാൻ വിളിച്ചിരുത്തി. ദേവി അവളുടെ കസിനായ ആതിര ചേച്ചിയോട് അല്‍പ്പ നേരം ചിലവഴിച്ചു.

നെല്‍സനും ഗോപനും ഓടി നടന്ന് എല്ലാവരെയും പ്രതേക ഗൗനിച്ചു.

“അളിയോ… ജൂലി… ഇതാണ് കിടിലൻ. അവസാനം നിങ്ങളുടെ ആഗ്രഹം സാധിച്ചു.. വളരെ സന്തോഷം..” ഗോപന്‍ സന്തോഷം കൊണ്ട്‌ ഞങ്ങളെ ആശംസിച്ച ശേഷം അതിഥികളുടെ അടുത്തേക്ക് പോയി.

“അങ്ങനെ നിങ്ങൾ ഫസ്റ്റ് അടിച്ചു, അല്ലേ..!!” നെല്‍സന്‍ സന്തോഷത്തോടെ പറഞ്ഞു. “ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞ് മതി എന്നാണ് തീരുമാനം. ശെരി, നിങ്ങൾ എല്ലാവരേയും ചെന്ന് കണ്ടു സംസാരിക്ക്. ഞാനും ഗോപനും അതിഥികളുടെ ഭക്ഷണ സല്‍ക്കാരം ഗൗനിക്കാം.” അതും പറഞ്ഞ്‌ നെല്‍സന്‍ തിടുക്കത്തിൽ പോയി.

അതുകഴിഞ്ഞ്‌ ദേവി അവളുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്ന് എനിക്കും ജൂലിക്കും പരിചയപ്പെടുത്തി. പുള്ളിയും ഞങ്ങളെ വിഷ് ചെയ്തു.

“എന്തായാലും ഇന്ന്‌ പാര്‍ട്ടി വച്ചത്‌ നന്നായി. എനിക്കും വരാൻ കഴിഞ്ഞു. കാരണം നാളെ ഞാൻ തിരികെ പോകുകയാണ്….” ദേവിയുടെ ഭർത്താവ് എന്നോട് പറഞ്ഞു.

അയാള്‍ പോകുന്നു എന്ന് കേട്ടപ്പോ എന്റെ ഉള്ളില്‍ സന്തോഷം നിറഞ്ഞു.

ജൂലി അര്‍ത്ഥം വച്ച് ദേവിയെ നോക്കി. എന്നിട്ട് ദേവിയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞതും അവർ രണ്ടുപേരും ചിരിച്ചു. ദേവിയുടെ മുഖം നാണത്താൽ തുടുത്തിരുന്നു.

പക്ഷേ ദേവിയുടെ ഭർത്താവ് ആരെയും മൈന്റ് ചെയ്യാതെ മൊബൈലില്‍ കാര്യമായി എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. അയാളുടെ കാമുകിയുമായി ചാറ്റ് ചെയ്യുന്നു എന്ന് മനസ്സിലായി.

അല്‍പ്പം കഴിഞ്ഞ് ദേവാംഗന ആന്റി വന്ന് എന്നോടും ജൂലിയോടും സംസാരിച്ചു. ശേഷം എന്റെ അമ്മായിയുമായി അവർ കൂട്ടുകൂടി നടന്നു.

അതുകഴിഞ്ഞ് അങ്കിളും ആന്റിയും വിനിലയും ബ്രിട്ടോ ചേട്ടനും സുമി മോളും ഞങ്ങളോട് വന്ന് സംസാരിച്ചു.

പിന്നേ സുമയും കാര്‍ത്തികയും ഞങ്ങളുടെ അടുത്തേക്ക് വന്നു. എപ്പോഴും പോലെ സ്നേഹത്തോടെ തന്നെയാണ് അവർ എന്നോട് പെരുമാറിയത്. ശേഷം ജൂലി അവരുടെ കൂടെ കൂടിയതും ഞാൻ പാര്‍ട്ടി കാര്യങ്ങളില്‍ ശ്രദ്ധിച്ചു.

ഇടക്ക് എന്റെ അച്ഛൻ എന്റെ കൂടെ നിന്ന് സഹായിച്ചു. കുറച്ചു കഴിഞ്ഞ് ഇളയമ്മയും ഞങ്ങളുടെ കൂടെ കൂടി.

പാര്‍ട്ടി കേമമായി നടന്ന് അവസാനിച്ചു. ഒടുവില്‍ അയല്‍ക്കാരൊക്കെ യാത്ര പറഞ്ഞു പോയി. ശേഷം മാളിലെ സ്റ്റാഫ്സിന് അവരവരുടെ വീട്ടില്‍ പോകാൻ ഞാൻ വണ്ടി അറേഞ്ച് ചെയ്തു വിട്ടു.

ദേവിയും കുടുംബവും യാത്ര പറഞ്ഞു പോയി. അതിനുശേഷം അച്ഛനും ഇളയമ്മയും മക്കളും ഞങ്ങളെ സമീപിച്ചു.

“രണ്ടു ദിവസം ഇവിടെ നില്‍ക്കണം എന്നുണ്ട്, മോനേ. പക്ഷേ നല്ലോരു ദിവസമായിട്ട് ഇന്നത്തെ ദിവസം കരച്ചിലും പിഴിച്ചിലും വേണ്ട. അതുകൊണ്ട്‌ പിന്നൊരു ദിവസം ഞങ്ങൾ എല്ലാവരും ഇങ്ങോട്ട് വരാം, കേട്ടോ.” ഇളയമ്മ എന്നോട് പറഞ്ഞു.

നിരാശയോടെ ഞാൻ തലയാട്ടി. അന്നേരം നിവിത പുഞ്ചിരിയോടെ എന്റെ അടുത്തു വന്ന് എന്റെ കൈയും പിടിച്ചു നിന്നു. അതുകണ്ട് ഇളയമ്മയുടെ കണ്ണുകൾ കവിഞ്ഞ് ഒഴുകി.

“ശെരി.. ശെരി.. വാ നമുക്ക് ഇറങ്ങാം. ഇനിയും ഇവിടെ നിന്നാല്‍ എല്ലാവരും കരഞ്ഞ് കുളമാക്കും.” എന്റെ അച്ഛൻ എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഇളയമ്മയെ തോളില്‍ പിടിച്ചു പുറത്തേക്ക്‌ നയിച്ചു.

നിവിത പോകാതെ മടിച്ചു നിന്നു. എന്നിട്ട് എന്നെ ചേര്‍ത്തു പിടിച്ച് എന്റെ നെഞ്ചില്‍ മുഖം അമർത്തിയ ശേഷം അവള്‍ പുറത്തേക്ക്‌ ഒറ്റ ഓട്ടം.

എന്റെ മറ്റു രണ്ട് സഹോദരങ്ങളും എന്നോട് പുഞ്ചിരിച്ചു. “പോയിട്ട് വരാം, സാമേട്ട…” ഒറ്റ സ്വരത്തില്‍ പറഞ്ഞിട്ട് അവരും പുറത്തേക്ക്‌ നടന്നു.

“ഹൊ, അങ്ങനെ ഒരു വലിയ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടായി…!!” അങ്കിള്‍ എന്റെ അമ്മായിയോട് പറഞ്ഞു.

ശേഷം അവരും യാത്രയായി.

“അളിയോ..”

“മച്ചു..”

ഗോപനും നെല്‍സണും എന്നെ വിളിച്ചു.

“ഞങ്ങളും പോവാ, കേട്ടോ..” ഗോപന്‍ പറഞ്ഞു.

“ഇന്നുതന്നെ പോണോ…?” ഞാൻ ചോദിച്ചു.

“ഇന്ന് പോകണ്ട…” ജൂലി അവരോട് പറഞ്ഞു.

“നാളെ സ്കൂളിൽ പോയില്ലെങ്കില്‍ എന്റെ ഈ പ്രിന്‍സിപ്പല്‍ എന്റെ സാലറി കട്ട് ചെയ്യും..” നെല്‍സന്‍ അമ്മായിയെ നോക്കി തമാശ പറഞ്ഞു. “പിന്നെ കൂട്ടുകാർക്കിടയിൽ നന്ദി പറയാൻ പാടില്ല, പക്ഷേ മറ്റേ കാശ് തന്ന്‌ സഹായിച്ചതിന് നന്ദി, അളിയാ. ആദ്യമെ നിന്നോട് ചോദിക്കാത്തതിന് ക്ഷമയും ചോദിക്കുന്നു….” നെല്‍സന്‍ എന്റെ കാതില്‍ രഹസ്യമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *