“ചേട്ടൻ ഇരിക്കൂ, ദാ കാപ്പി ഇപ്പൊ റെഡിയാവും..” ജൂലി പറഞ്ഞു.
അങ്ങനെ കാപ്പിയും കുടിച്ച് ഞാൻ ഇറങ്ങി. ഇന്നാണ് അങ്ങോട്ട് ചെല്ലാൻ ദേവി ആവശ്യപ്പെട്ടിരുന്നത്. ഞാൻ ആദ്യം മാളിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി. ഒന്‍പത് മണിവരെ ഞാൻ മാളിൽ നിന്നു. ശേഷം ബൈക്ക് എടുത്തുകൊണ്ട് നേരെ ദേവിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു.
ഗേറ്റ് തുറന്ന് അകത്തു കേറി അതിനെ അടച്ച ശേഷം വണ്ടി ഞാൻ മുറ്റത്ത് കൊണ്ടു നിര്‍ത്തി. എന്റെ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ദേവാംഗന ആന്റി പുറത്തേക്ക് വരുന്നതാണ് പതിവ്.. പക്ഷേ ആന്റി ഇന്നു വന്നില്ല. ഒരുപക്ഷേ അകത്ത് എന്തെങ്കിലും ജോലി തിരക്ക് ആയിരിക്കും.. ചിലപ്പോ ബാത്റൂമിൽ ആവും. എന്നാൽ ദേവിയും പുറത്തേക്ക് വന്നില്ല.
പ്രധാന വാതില്‍ വെറുതെ ചാരി മാത്രമാണ് ഇട്ടിരുന്നത്. അതുകൊണ്ട് ഞാൻ നേരെ അകത്തു ചെന്ന് ഹാളില്‍ നിന്നു. അവിടെ ആരെയും കണ്ടില്ല.
“ആന്റി….?” ഞാൻ വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞിട്ടും ആരും വന്നില്ല.
“ദേവി…?” ഞാൻ ഉറക്കെ വിളിച്ചു. പക്ഷേ അവളും വിളി തന്നില്ല.. പുറത്തും വന്നില്ല.
വീട് ലോക് അല്ലാത്തത് കൊണ്ട് വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് തീര്‍ച്ച. ഞാൻ ആദ്യം ദേവാംഗന ആന്റിയുടെ റൂമിലേക്ക് നടന്നു. അതും വെറുതെ ചാരിയാണ് ഇട്ടിരുന്നത് പക്ഷേ ആന്റി ഇല്ലായിരുന്നു. അകത്തു കേറി നോക്കി പക്ഷേ ബാത്റൂമിൽ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ തള്ളി നോക്കി, അത് തുറന്നു. ആരുമില്ല.
തല ചൊറിഞ്ഞു കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു. ശേഷം മറ്റൊരു റൂമിൽ കേറി നോക്കി. അവിടെയും ആരെയും കണ്ടില്ല. അതിനുശേഷം ദേവിയുടെ റൂമിലേക്ക് ഞാൻ നടന്നു. വാതിൽ അടഞ്ഞാണ് കിടന്നത്. തട്ടി നോക്കി. പക്ഷെ അകത്തു നിന്നും ശബ്ദമൊന്നും വന്നില്ല.
ഞാൻ ഹാന്‍ഡൽ താഴ്ത്തി തള്ളിയതും അത് തുറന്നു വന്നു. തല മാത്രം അകത്ത് ഇട്ട് ഞാൻ നോക്കി, കിങ്ങിണി മോള് മാത്രം ബെഡ്ഡിൽ ഉറങ്ങുന്നത് കണ്ടു. ദേവി ചിലപ്പോ ബാത്റൂമിൽ ആവും.
ഞാൻ വാതില്‍ പകുതിയോളം തുറന്ന് അകത്ത് കേറി മുന്നോട്ട് നടന്നതും വാതിലിന്‍റെ പിന്നില്‍ നിന്നും ആരോ എന്റെ മേല്‍ ചാടിവീണ് എന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു.
“യോ…. ആരാ….?!” ഞാൻ ശെരിക്കും പേടിച്ച് വിളിച്ചുപോയി.
അപ്പോഴാണ് എന്നെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു ആള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കളിയാക്കിയത്, “സാമേട്ടൻ ഭയന്നു അല്ലേ. ശെരിക്കും പേടിച്ചു, അല്ലേ…”
“ദേവി..?” കൊട്ട് പോലെ അടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ഞാൻ ശ്രമിച്ചു. “ആരെയും കാണാത്തത് കൊണ്ട് ഞാൻ എന്തൊക്കെയോ വിചാരിച്ച് ഭയന്നാണ് ഓരോ മുറിയിലും കയറിയിറങ്ങിയത്…. അതിന്റെ കൂട്ടത്ത് നി ഇങ്ങനെ കാണിച്ചപ്പോ ശെരിക്കും പേടിച്ചു.”
“സോറി ചേട്ടാ… സാരമില്ല ട്ടോ…” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട് മുന്നിലേക്ക് വന്നു.
“ആന്റി എവി—”
പക്ഷേ ഞാൻ ആന്റിയെ കുറിച്ച് ചോദിക്കും മുന്നേ ദേവി എന്റെ കാലില്‍ കേറി നിന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിനെ കടിച്ചു പിടിച്ചു.
ഞാൻ ശെരിക്കും അന്തിച്ചു പോയി. ഞാൻ കരുതി ദേവി ഇനി ഒരിക്കലും എന്നോട് അടുപ്പം കാണിക്കില്ല എന്നാണ്. പക്ഷെ അവള്‍ പ്രണയത്തോടെ എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിനെ കുസൃതിയോടെ കടിച്ചു പിടിച്ചതും ഞാനും അവളെ വട്ടം ചുറ്റി പിടിച്ചു.
ഉടനെ എന്റെ ചുണ്ടിനെ വിട്ടിട്ട് ദേവി എന്റെ കണ്ണില്‍ നോക്കി.
“ചേട്ടൻ എനിക്കൊരു പ്രോമിസ് ചെയ്തത് ഓര്‍മ്മയുണ്ടോ…?” അവള്‍ കണ്ണില്‍ തിളക്കത്തോടെ ചോദിച്ചു.
പക്ഷേ അവള്‍ ഏതു കാര്യം പറയുന്നു എന്ന് മനസിലാവാതെ ഞാൻ അവളെ മിഴിച്ചു നോക്കി. അപ്പോൾ ദേവി കുസൃതിയോടെ ചിരിച്ചു.
അന്നേരം കിങ്ങിണി മോള് ഒന്ന് ചിണുങ്ങി. ഉടനെ ദേവി ഞെട്ടി പേടിച്ച് എന്നെ വിട്ടിട്ട് പിന്നോട്ട് മാറി നിന്നു. പക്ഷേ കിങ്ങിണി ചെരിഞ്ഞു കിടന്നു എന്നല്ലാതെ ഉണര്‍ന്നില്ല. ദേവി ആശ്വാസത്തോടെ തലയാട്ടി.
