സൽമാൻ ആദ്യമേ അത് ശ്രദ്ധിച്ചത് കൊണ്ട് തന്നെയാണ് അവൻ ഗീതയെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കിയത്. അങ്ങോട്ടുമിങ്ങോട്ടും ഉള്ള അവരുടെ നോട്ടം വിനോദ് കാണുന്നുണ്ടായിരുന്നു.
വിവാഹത്തിനുശേഷം ആദ്യമൊക്കെ ഗീതയുടെ ഈ നോട്ടം വിനോദിന് ശരിക്കും അരിശം ഉണ്ടാക്കുന്ന ഒന്നായിരുന്നു. വിനോദ് വസ്ത്രം മാറുമ്പോഴും ഗീതയ്ക്ക് അതേ നോട്ടം തന്നെയാണ്.
വസ്ത്രം അഴിക്കുമ്പോഴും ധരിക്കുമ്പോഴും തന്റെ ശരീരത്തിലേക്ക് തന്റെ ഭാര്യ നോക്കുന്നത് വിനോദ് നന്നായി ആസ്വദിച്ചിരുന്നു. പക്ഷേ അതേ നോട്ടം അവൾ മറ്റു പുരുഷന്മാരെ നോക്കുമ്പോൾ വിനോദിന് ദേഷ്യവും സങ്കടവും ഒക്കെ വന്നിരുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷം വിനോദിനെ ഏറ്റവും കൂടുതൽ അലോരസപ്പെടുത്തിയതും ഗീതയുടെ ഈ ഒരു നോട്ടമാണ്. ഒരു മാതിരി മറ്റേടത്തെ നോട്ടമാണ് ഗീത നോക്കുന്നത്.
പക്ഷേ വിനോദ് ഒരിക്കൽ പോലും അതിന്റെ പേരിൽ ഗീതയോട് ദേഷ്യപ്പെട്ടിട്ടില്ല. ഗീതയെ കൂടുതൽ മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവളോടുള്ള സ്നേഹം കാരണം അവൻ അതുമായി പൊരുത്തപ്പെട്ട് പോകാനാണ് തീരുമാനിച്ചത്.
ഇപ്പോൾ തന്റെ ഭാര്യ മറ്റൊരു പുരുഷനെ നോക്കുന്നത് ഒരു തെറ്റായിട്ട് വിനോദ് കാണുന്നില്ല. ഭംഗിയുള്ള സ്ത്രീകളെ പുരുഷന്മാർ നോക്കുന്നത് തെറ്റല്ല എങ്കിൽ അതുപോലെ ഭംഗിയുള്ള പുരുഷന്മാരെ സ്ത്രീകൾ നോക്കുന്നതും തെറ്റല്ല.
സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാടാണ് വിനോദിന്റെത്. തന്റെ ഭാര്യയെ മറ്റൊരുത്തൻ നോക്കിയതുകൊണ്ട് തന്റെ ഭാര്യ ഉരുകി പോവുകയും ഒന്നുമില്ല. അതേപോലെ തന്റെ ഭാര്യ വേറൊരുത്തനെ നോക്കി എന്നുവച്ച് അവൾ തന്റെ ഭാര്യ അല്ലാതെ ആകുന്നുമില്ല.
ഇതൊന്നും വിനോദ് പുറമേ പറഞ്ഞു നടക്കാറില്ല. കാരണം എല്ലാമായും പൊരുത്തപ്പെട്ട് പോകുന്നുണ്ടെങ്കിലും സ്വന്തം ഭാര്യയ്ക്ക് ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ അവൾ തന്റെ മാത്രമാണ് എന്ന ഒരു സ്വാർത്ഥത എപ്പോഴും ഉണ്ട് വിനോദിന്.
ഗീതയ്ക്ക് ശരിക്കും കാണുന്നതൊക്കെയും പുതുമയായിരുന്നു. സ്കൂളിലും മറ്റും പഠിക്കുമ്പോഴും ക്ലാസ് കഴിഞ്ഞാൽ അവളെ വീടിന് പുറത്തേക്ക് അവളുടെ അമ്മ ഇറക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഗീതയ്ക്ക് കൂട്ടുകാരും കുറവായിരുന്നു.
മൊബൈലും കമ്പ്യൂട്ടറും ഒക്കെ മറ്റു കുട്ടികളിൽ നിന്നാണ് അവൾ പഠിച്ചത്. വീട്ടുകാർ അവൾക്ക് സ്വന്തമായി അതൊന്നും തന്നെ വാങ്ങി കൊടുത്തിരുന്നില്ല. വിവാഹത്തിനുശേഷമാണ് അവൾ അല്പം എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കാൻ തുടങ്ങിയത്.
വിനോദിന്റെ കൂടെ എപ്പോൾ പുറത്തിറങ്ങി നടന്നാലും അപ്പോഴെല്ലാം ആരെങ്കിലും അവളെ നോക്കുന്നത് പതിവായിരുന്നു. തുടക്കത്തിൽ വിനോദ് ദേഷ്യപ്പെടുമോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്നൊക്കെ അവൾ ഭയന്നിരുന്നു.
പിന്നീട് ഒരിക്കൽ അത് കാരണം മറ്റുള്ളവരുമായി പ്രശ്നമുണ്ടായപ്പോൾ
അവൾ വിനോദിനോട് തന്നെ ഇക്കാര്യങ്ങളൊക്കെ ചോദിച്ചു.
‘മോളെ നീ നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്ക്… ഇക്കാര്യത്തിൽ ഞാൻ പറയുന്ന ഡ്രസ്സ് അല്ല നീ ധരിക്കേണ്ടത്… നിനക്ക് കംഫർട്ടബിൾ ആണെന്ന് തോന്നുന്ന ഏത് ഡ്രസ്സ് ധരിക്കാനും നിനക്ക് സ്വാതന്ത്ര്യം ഉണ്ട്…
മറ്റുള്ളവർ എന്ത് പറയുന്നു എന്നത് നീ കണക്കിലെടുക്കേണ്ട കാര്യമേയില്ല… പിന്നെ മറ്റൊരുത്തൻ നിന്നെ നോക്കുന്നുണ്ടെങ്കിൽ അത് നിനക്കൊരു ബുദ്ധിമുട്ടായിട്ട് തോന്നുന്നുണ്ടെങ്കിൽ എന്നോട് നിനക്ക് പറയാം….
ഭംഗിയുള്ള ഒരു സ്ത്രീയെ പുരുഷന്മാർ നോക്കുന്നത് സ്വാഭാവികമാണ്. നീ സുന്ദരിയായ ഒരു യുവതിയാണ്. ആ കാര്യം മറന്നു പോകരുത്… ആണുങ്ങൾ നോക്കും.
അത് സ്വാഭാവികം… പക്ഷേ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് എന്നോട് നിനക്ക് പറയാം… അക്കാര്യത്തിൽ മടി വിചാരിക്കേണ്ട കാര്യമില്ല.’ വസ്ത്രധാരണത്തെക്കുറിച്ചും മറ്റുള്ളവർ നോക്കുന്നതിനെക്കുറിച്ച് ഉള്ള ഗീതയുടെ സംശയത്തിന് ഇങ്ങനെയാണ് വിനോദ് അന്ന് അവൾക്ക് മറുപടി കൊടുത്തത്.
