വിവാഹം കഴിഞ്ഞ് ഒരിക്കൽ ഗീതയും വിനോദും കൂടി അയൽവാസികളായ പീതാംബരനും അയാളുടെ ഭാര്യ ഇന്ദിരയ്ക്കുമൊപ്പം അമ്പലത്തിലേക്ക് പോവുകയായിരുന്നു. കാറിലായിരുന്നു യാത്ര. വഴിക്ക് തടസ്സമായി കുറെ ഓല മടൽ കിടക്കുന്നത് കണ്ടപ്പോൾ പീതാംബരൻ കാറിനു പുറത്തിറങ്ങി മുണ്ടൊക്കെ മടക്കി കുത്തി ആ ഓല മടൽ ഒക്കെ മാറ്റി.
ആ സമയത്ത് പീതാംബരൻ മുണ്ട് അഴിച്ചൊന്ന് ഉടുത്തായിരുന്നു. അപ്പോൾ അയാൾ ധരിച്ച ചുവന്ന ഷഡ്ഢി അടക്കം എല്ലാം കാണാമായിരുന്നു. ഗീത ആ സമയത്ത് ഒന്നും ഓർക്കാതെ ആ കാഴ്ച തന്നെ നോക്കി ഇരുന്നു പോയി.
അല്പസമയം കഴിഞ്ഞാണ് സ്വന്തം ഭർത്താവിന്റെ അടുത്താണ് ഇരിക്കുന്നത് എന്നും ഭർത്താവ് അതെല്ലാം ശ്രദ്ധിച്ചിരുന്നു എന്നും അവൾ മനസ്സിലാക്കിയത്.
അന്ന് അതിൽ അവൾക്ക് ചെറിയ കുറ്റബോധം തോന്നി.
പക്ഷേ വീട്ടിലെത്തിയതിനുശേഷം വിനോദ് കാര്യമായിട്ട് തന്നെ അവളോട് സംസാരിച്ചു. കാരണം അതിനുമുമ്പേതന്നെ വിനോദ് ഗീതയുടെ ഈ ഒരു സ്വഭാവം ശ്രദ്ധിച്ചിരുന്നു.
‘സ്ത്രീകളെ ആണുങ്ങൾ നോക്കുന്നത് പതിവാണ്. പൊതുവേ സ്ത്രീകൾ ഒളിഞ്ഞാണ് തിരിച്ച് ആണുങ്ങളെ നോക്കുന്നത്. കാരണം നേരിട്ട് നോക്കുമ്പോൾ സമൂഹം അവരെ വേറൊരു തലത്തിലാണ് കാണുന്നത്.
അത് നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാണ്. അതൊരു ദിവസം കൊണ്ടൊന്നും മാറില്ല. ഒരു പുരുഷന്റെ നഗ്നതയിലേക്കോ മറ്റോ എന്റെ ഭാര്യ ഒന്ന് നോക്കി എന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.’
അന്ന് വിനോദ് അങ്ങനെയൊക്കെ പറഞ്ഞ് ഗീതയെ ആശ്വസിപ്പിച്ചെങ്കിലും കുറച്ചുനാൾ അതൊരു കുറ്റമായി തന്നെ ഗീത കൊണ്ട് നടന്നു.
“വീട്ടിൽനിന്ന് ഭാര്യ വരുന്നില്ല പക്ഷേ വീട്ടിൽ നിന്ന് വേറെ ആളുടെ കയ്യിൽ കൊടുത്തു വിടും. വീടിന്റെ ഭാഗത്തുനിന്ന് വരുന്ന ഒരു ബസ്സ് ഉണ്ട് അതിലെ കണ്ടക്ടറുടെ കയ്യിൽ കൊടുക്കും.
അത് വകയിലുള്ള ഒരു ബന്ധുവാണ്. അയാള് ഇവിടെ വേറെ ഒരാളുടെ കയ്യിൽ കൊടുത്ത് എത്തിക്കും.” സൽമാൻ ഗീതയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
അവന് ഗീതയുടെ മുലകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.
“വീട്ടിൽനിന്ന് ഭാര്യയൊക്കെ വന്നിരുന്നെങ്കിൽ എനിക്കൊന്നു കാണാമായിരുന്നു.” സൽമാനെ നോക്കിക്കൊണ്ട് ഗീത പറഞ്ഞു.
“അതിനെന്താ കാണാമല്ലോ… ഒരു ദിവസം രണ്ടുപേരും കൂടെ വീട്ടിലേക്ക് വാ… എന്റെ ഫാമിലി മൊത്തം കാണാം…” അപ്പോഴേക്കും ചായ മുഴുവൻ കുടിച്ച് സൽമാൻ ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തു.
“നിങ്ങൾക്ക് കുട്ടികൾ…. ” അത്രയും പറഞ്ഞ് ഗീത നിർത്തി.
“ആൾറെഡി ഇപ്പൊ രണ്ട് പേരുണ്ട്. ഒരാണും ഒരു പെണ്ണും.
മോളാണ് മൂത്തത്. അവൾക്ക് നാലു വയസ്സുണ്ട്. പിന്നെ ഒരു രണ്ടു വയസ്സുകാരൻ.
പിന്നെ…” അങ്ങനെ പറഞ്ഞ് സൽമാൻ ഒന്ന് നിർത്തി.
“പിന്നെ?…” ഗീത ഒരു സംശയം പോലെ ചോദിച്ചു.
“പിന്നെ… സൽമാന്റെ ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. പക്ഷേ അത് പറയാൻ പുള്ളിക്ക് ചെറിയൊരു മടിയുണ്ട്” സൽമാനെ നോക്കി കളിയാക്കുന്ന മട്ടിൽ വിനോദ് പറഞ്ഞു. വിനോദ് പറയുന്നത് കേട്ട് ഗീത ചിരിച്ചു.
“അപ്പോ മൂന്നാമത്തെ കുട്ടിയെ എക്സ്പെക്ട് ചെയ്യാണല്ലേ?..”
“ദൈവം തരുന്നല്ലേ… കൈനീട്ടി വാങ്ങുക അല്ലാതെന്തു ചെയ്യാൻ…” ഗീതയുടെ ചോദ്യത്തിന് സൽമാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“പക്ഷേ ആ ദൈവത്തിന്റെ പേര് സൽമാൻ എന്നാണ്” വിനോദ് ഒരു കോമഡി പറയുന്നതുപോലെ പറഞ്ഞു. വിനോദ് പറഞ്ഞത് കേട്ട് സൽമാനും ഗീതയും ചിരിച്ചു.
“അപ്പോൾ നിങ്ങളുടെ കല്യാണം നേരത്തെ കഴിഞ്ഞോ? അപ്പോൾ വിനോദേട്ടനെ കാട്ടിലും പ്രായമുണ്ടോ സൽമാൻ ഏട്ടന്”
“എന്നെ ഇക്ക എന്ന് വിളിച്ചാൽ മതി. ഞാനും വിനോദും ഒരു പ്രായമാണ്. എന്റെ കല്യാണം അല്പം നേരത്തെ കഴിഞ്ഞു. ഇവിടെ മലപ്പുറത്തുള്ള മിക്ക മുസ്ലീം വീടുകളിലും അങ്ങനെ തന്നെയാണ്. കഴിവതും നേരത്തെ തന്നെ കല്യാണം നടത്തും.”
“അങ്ങനെ നടത്തിയതുകൊണ്ട് ഇപ്പോൾ ആ രണ്ട് പിള്ളേരും സ്വന്തം വീട്ടിലുണ്ട്. അല്ലെങ്കിൽ വേറെ ഏതെങ്കിലും വീടുകളിൽ പോയി നോക്കേണ്ടി വന്നേനെ.” വിനോദ് പറഞ്ഞ കമന്റ് കേട്ട് സൽമാൻ അല്പം ഉറക്കെ ചിരിച്ചു.
