“അയ്യോ ഫോണിൽ ഞാൻ സംസാരിച്ചത് എന്റെ കാര്യമല്ല. ഞാനും പുണ്യാളൻ ഒന്നുമല്ല. പക്ഷേ ഫോണിൽ സംസാരിച്ചത്…. ഞാൻ കുറച്ചു മുമ്പ് പറഞ്ഞില്ലേ കോൺസ്റ്റബിൾ വിജയൻ.
അവൻ എനിക്ക് നല്ലൊരു സഹായിയാണ്. നമ്മുടെ സ്റ്റേഷനിലെ ഡ്രൈവർ പോസ്റ്റാണ് പുള്ളി. ആള് വലിയ ഹെൽപ്പ് ആണ്.”
“ഹെൽപ്പ് എന്ന് പറയുമ്പോൾ എന്ത് ഹെൽപ്പ്?” വീണ്ടും വിനോദ് അർത്ഥം വെച്ച് ചോദിച്ചു.
“എന്ന് പറയുമ്പോൾ എല്ലാത്തിലും അവന്റെ ഹെൽപ്പ് ഉണ്ട്. ഏതാണ്ട് നമ്മുടെ പ്രായമാണ്. രണ്ടോ മൂന്നോ വയസ്സ് കൂടുതൽ കാണും അത്രയേ ഉള്ളൂ.
ആള് പക്കാ കോഴിയാണ്. പിന്നെ മുട്ടി മുട്ടി നിൽക്കാൻ അറിയാം. ഏത് പാതിരാത്രി വിളിച്ചാലും വണ്ടിയും കൊണ്ട് വരാൻ മടിയൊന്നുമില്ല. കേസന്വേഷണത്തിന് മിക്കപ്പോഴും ഞാൻ അവന്റെ ഹെൽപ്പ് തന്നെയാണ് എടുക്കുന്നത്.
സ്റ്റേഷനിൽ ഉള്ള ബാക്കിയുള്ളവരൊക്കെ ഹെൽപ്പ് തന്നെയാണ്…. അവരൊക്കെ നല്ല രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്… എന്നാലും ആത്മാർത്ഥമായി നമ്മുടെ കൂടെ നിൽക്കുന്നവരോട് നമുക്ക് ഒരു പ്രത്യേക താൽപര്യം ഉണ്ടാവില്ലേ” കോൺസ്റ്റബിൾ വിജയനെക്കുറിച്ച് പറഞ്ഞപ്പോൾ സൽമാൻ വാചാലനായി.
“നമുക്ക് സൈറ്റിൽ പോകാനും അവനെ തന്നെയല്ലേ അസൈൻ ചെയ്തിരിക്കുന്നത്?”
“അതെ വർക്കിന്റെ കാര്യത്തിൽ അവൻ ഇന്നുവരെ എന്നോട് ഒരു മടി പോലും
പറഞ്ഞിട്ടില്ല. അവന്റെ ലീവിന്റെ സമയത്ത് വരെ അവൻ എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്.”
“അങ്ങനെയുള്ളവരൊക്കെ കൂടെയുള്ളത് നല്ലതാ. പ്രത്യേകിച്ച് നമ്മുടെ ഈ പണിയാകുമ്പോൾ. ചിലപ്പോൾ ഡ്യൂട്ടി ടൈം കഴിഞ്ഞായിരിക്കും കേസിന് എന്തെങ്കിലും ഒരു തുമ്പ് കിട്ടുന്നത്.
നമ്മുടെ കൂടെ കട്ടക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരാളൂടുള്ളപ്പോൾ നമുക്ക് അതൊരു വലിയ ഹെൽപ്പ് തന്നെയാ. അല്ല… ഫോണിലൂടെ അവനോട് ഇന്ന് ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് പറഞ്ഞിരുന്നല്ലോ.?
സംഭവം എന്താണെന്ന് മനസ്സിലായി…. എന്താ ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് പറഞ്ഞത്?” വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“വിനോദിന് അത് മനസ്സിലായിക്കാണും. വിനോദ് ഒറ്റയ്ക്കാണ് വരുന്നത് എന്നാണ് കരുതിയത്. ഫാമിലി കൂടെയുണ്ടാവും എന്ന് ഞാൻ കരുതിയില്ല. വിജയൻ ഇടക്കിടയ്ക്ക് ഇതുപോലെ ഓരോന്നിനെ കൊണ്ടുവരുന്നതാ…
എനിക്കും ഇൻട്രസ്റ്റ് ഉള്ള സബ്ജക്ട് ആയത് കാരണം ഞാനും അവനെ സപ്പോർട്ട് ചെയ്യും.”
“കൊണ്ടുവരേണ്ട എന്ന് പിന്നെ പറഞ്ഞത്?”
“അത് വിനോദിന് ബുദ്ധിമുട്ടില്ലെങ്കിലും ഗീതയ്ക്ക് ബുദ്ധിമുട്ടാവില്ലേ?”
“കൊണ്ടുവരുന്ന സ്ത്രീ അത്രയ്ക്കും മോശമാണോ?”
“മോശം ഒന്നുമല്ല… എന്നാലും…”
“ഡോണ്ട് വറി മാൻ… എന്റെ വൈഫിന് അങ്ങനെ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. സൽമാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞ് ഞാൻ അവളോട് ഇതൊക്കെ പറഞ്ഞിരുന്നു.
അത് ഇപ്പോഴല്ല വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ പറഞ്ഞിരുന്നു. നമ്മള് ബാച്ചിലേഴ്സ് കോർട്ടേഴ്സിലേക്കാണ് പോകുന്നത്. സോ ഇതുപോലെയുള്ളത് കാണേണ്ടിവരും. അവൾക്ക് പ്രോബ്ലം ഒന്നുമില്ല.
പ്രത്യേകിച്ച് ഇവിടെ സെപ്പറേറ്റ് റൂം അല്ലേ… നോ പ്രോബ്ലം”
“ആ ഇനിയിപ്പോ എന്തായാലും അവൻ വരട്ടെ അവൻ എന്തായാലും വരുന്നുണ്ട്. ഗീതയുടെ സ്ഥാനത്ത് എന്റെ ബീവി ആയിരുന്നെങ്കിൽ ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയേനെ…
അവള് ഈ കോട്ടേഴ്സ് തന്നെ എടുത്ത് തിരിച്ചു
വച്ചേനെ…”
“ഇക്കാര്യത്തിൽ എന്റെ വൈഫിനെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. മറ്റുള്ളവരുടെ പ്രൈവറ്റ് കാര്യങ്ങളിൽ ഒന്നും തലകടത്താറില്ല. എന്റെ വീടിനടുത്ത് നല്ലതുപോലെ ഗോസിപ്പ് വിളമ്പുന്ന സ്ത്രീകളുണ്ട്.
അവരെയൊന്നും വെറുപ്പിക്കാറില്ല… പക്ഷേ അവർ പറയുന്നത് കേട്ട് മറ്റുള്ളവരോട് അതൊന്നും പറയാറില്ല…” വിനോദ് നല്ല അഭിമാനത്തോടെയാണ് അത് പറഞ്ഞത്.
“വിനോദിന് ഈ പറഞ്ഞ എന്തെങ്കിലും?”
“ഏയ്… വിവാഹത്തിന് മുമ്പ് പോകണം എന്നൊക്കെ തോന്നിയിട്ടുണ്ട്… പക്ഷേ അപ്പോഴൊക്കെ വീട്ടിൽ അച്ഛനെയും അമ്മയും ഒക്കെ ഓർത്ത് അങ്ങനെയുള്ള ഒന്നും ചെയ്യാൻ പോയില്ല.
