പോലീസ് ജീപ്പ് വന്ന് നിൽക്കുന്ന കണ്ടപ്പോൾ. തട്ടുകടയിൽ ഇരുന്നവരും തട്ടുകടക്കാരനും ഒക്കെ ഒന്ന് പേടിച്ചു. വിനോദും സൽമാനും ജീപ്പിൽ നിന്നിറങ്ങി. അവർ ചെറുതായിട്ട് ഫുഡ് ഒക്കെ ഓർഡർ ചെയ്തു.
അതിനുശേഷം ബെഞ്ചിൽ ഇരുന്ന് സുലൈമാനി ഓരോന്ന് കുടിച്ചു.
“സ്റ്റാറ്റസ് വല്ല അപ്ഡേറ്റും ഉണ്ടോ?” ഇടയ്ക്കിടയ്ക്ക് സൽമാൻ മൊബൈലിൽ നോക്കുന്നതിനാൽ വിനോദ് ചോദിച്ചു.
“ഇതുവരെയുള്ള കാര്യങ്ങൾ ഓക്കെ ആണെന്നാണ് പറഞ്ഞത്” അങ്ങനെ പറഞ്ഞപ്പോഴും സൽമാൻ വിനോദിനെ നോക്കി. വിനോദിന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലാത്തത് സൽമാൻ പ്രത്യേകം ശ്രദ്ധിച്ചു.
സ്വന്തം ഭാര്യയെ മറ്റൊരു തന്റെ കൂടെ നിർത്തിയിട്ടാണ് വിനോദ് ഇപ്പോൾ തന്റെ അടുത്ത് വന്നിരിക്കുന്നത്. അതും ബെഡ്റൂമിൽ. ഭാര്യക്ക് അറിയില്ലെങ്കിലും ബെഡ്റൂമിൽ നിൽക്കുന്നവനും തനിക്കും ഒക്കെ അറിയാം.
എന്നിട്ടും ഒരു കൂസലില്ലാതെ തന്റെ കൂടെ ഇരുന്നു സുലൈമാനി കുടിക്കുന്നു. ഇനി ഇതൊക്കെ ഒരു ട്രാപ്പ് ആയിരിക്കുമോ. പെട്ടെന്ന് സുലൈമാന്റെ ചിന്ത പോയത് ആ വഴിക്കാണ്.
ആ സമയത്ത് തന്നെ സൽമാന്റെ വാട്സാപ്പിൽ വിജയന്റെ മെസ്സേജ് വന്നു. അത് കണ്ടപ്പോൾ സൽമാന്
എത്ര ശ്രമിച്ചിട്ടും അവന്റെ സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
“മെസ്സേജ് വന്നു അല്ലേ?” സൽമാന്റെ മുഖത്ത് സന്തോഷവും പ്രസരിപ്പും ഒക്കെ കണ്ട് വിനോദ് ചോദിച്ചു.
“വന്നു.” സന്തോഷത്തോടെ സൽമാൻ പറഞ്ഞു.
“എന്താണ് മെസ്സേജ്?…” സൽമാന്റെ സന്തോഷം കണ്ടപ്പോൾ വിനോദിന് ചെറിയൊരു ആകാംക്ഷ.
“മെസ്സേജ് ഞാൻ കാണിക്കാം പക്ഷേ അതിനുമുമ്പ് ഒരു കാര്യം….” അല്പം ശബ്ദം താഴ്ത്തിയാണ് സൽമാൻ അത് പറഞ്ഞത്.
“എന്താ?”
“അല്ല ഇന്നിപ്പോ വിജയൻ… ഗീത സമ്മതിക്കുമെങ്കിൽ നാളെ…. ഞാൻ… ഒന്ന്…” സൽമാൻ പറയാൻ വന്നത് മുഴുവൻ മുഴുമിപ്പിച്ചില്ല. ഇങ്ങനെയൊരു കാര്യം വിനോദിനോട് പറയുന്നതിന്റെ ചളിപ്പും സൽമാന്റെ മുഖത്ത് ഉണ്ടായിരുന്നു.
സൽമാൻ ചോദിച്ച കാര്യത്തിന് മറുപടിയൊന്നും പറയാതെ ചിരിച്ചു കൊണ്ട് വിനോദ് സുലൈമാനി ഒന്നുകൂടി മൊത്തി.
“വിജയൻ എന്ത് മെസ്സേജ് ആണ് അയച്ചത്? ഗീതയുടെ അടുത്ത് വിജയന്റെ ട്യൂണിംഗ് ഒന്നും ഫലിക്കുമെന്ന് എനിക്ക് തോന്നുന്നില്ല”
“അതെന്താ വിനോദ് അങ്ങനെ പറഞ്ഞത്? ശരിക്കും വിനോദും ഗീതയും കൂടെ ഒരുമിച്ച് ഞങ്ങളെ വടിയാക്കാൻ വേണ്ടി പ്രാങ്ക് നടത്തിയത് മറ്റോ ആണോ?”
വിനോദിന്റെ കൂസൽ ഇല്ലാതെയുള്ള ഇരിപ്പും ഇതിനു മുൻപുള്ള ഗീതയുടെ പെരുമാറ്റവും ഒക്കെക്കൂടെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ സൽമാന് അങ്ങനെ ഒരു സംശയം ഉണ്ട്.
സൽമാൻ പറഞ്ഞത് കേട്ട് വിനോദ് വീണ്ടും ചിരിച്ചു.
“എന്താണ് വിനോദ്?. നിങ്ങൾ തമാശ കാണിക്കാൻ ആണെങ്കിൽ ഇപ്പോൾ പറയണം.” വിനോദിന്റെ ചിരി അത്ര ഇഷ്ടപ്പെടാത്ത രീതിയിൽ സൽമാൻ പറഞ്ഞു.
“സൽമാൻ… ഞാൻ പ്രാങ്ക് കാണിച്ചതൊന്നുമല്ല. നമ്മൾ പറഞ്ഞ കാര്യത്തെക്കുറിച്ച് എന്റെ ഭാര്യയ്ക്ക് യാതൊരു അറിവും ഇല്ല. പിന്നെ സൽമാൻ പറഞ്ഞത്… വിജയന് എന്റെ ഭാര്യയെ വശീകരിക്കാൻ
കഴിയുമെങ്കിൽ…
അവളുടെ പൂർണ്ണ സമ്മതത്തോടെ എന്തും ചെയ്യാൻ അവന് ഞാൻ ഒരു തടസ്സമാവില്ല. ഇതിൽ കൂടുതൽ ഒന്നും തന്നെ എനിക്ക് പറയാനില്ല. ആരെയും നിർബന്ധിച്ചു വിശ്വസിപ്പിക്കാൻ താല്പര്യപ്പെടാത്ത ആളാണ് ഞാൻ.
നേരെ വാ നേരെ പോ എന്നുള്ള മട്ടിൽ ഞാൻ കാര്യം പറയും. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും കേൾക്കുന്നവരുടെ സൗകര്യം.” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന് അതുവരെ ഉണ്ടായിരുന്ന നീരസം മാറി. സൽമാൻ വീണ്ടും പഴയതുപോലെ ഹാപ്പിയായി.
“ഇവിടെ അടുത്ത് എന്റെ ഒരു റിലേറ്റീവിന്റെ വീടുണ്ട്. നമുക്ക് വേണമെങ്കിൽ ഇന്നിവിടെ കിടക്കാം. അവർക്ക് ഒരു ഡിസ്റ്റർബൻസ് ആയിട്ട് അങ്ങോട്ട് ചെല്ലണ്ട.” സുലൈമാനി കുടിച്ചു കഴിഞ്ഞു സൽമാൻ പറഞ്ഞു.
“സൽമാൻ എന്തായാലും ഇവിടെത്തന്നെ സെറ്റായിക്കോ. ഞാൻ തിരിച്ചു പോകുന്നുണ്ട്. പക്ഷേ ഞാൻ അവരെ ശല്യപ്പെടുത്തുന്നൊന്നുമില്ല. ഞാൻ ചെല്ലുന്ന കാര്യം ഞാൻ അവരെ അറിയിക്കുന്നു പോലുമില്ല.
