സ്വന്തം ഭാര്യയെ കുറിച്ച് തന്നെയാണ് ഞാൻ പറയുന്നത് എങ്കിലും പറയാതെ വയ്യ. അവൾക്ക് കഴപ്പ് കുറച്ച് കൂടുതലാണ്. അത് ഞാൻ പല സാഹചര്യങ്ങളിൽ നിന്നും മനസ്സിലാക്കിയതാണ്.
അവൾ വസ്ത്രം ധരിക്കുന്നതും പിന്നെ മറ്റു പുരുഷന്മാരുടെ ശരീരത്തിൽ നോക്കുന്നതും… എന്തിന് എന്റെ ശരീരത്തിൽ തന്നെ നോക്കുന്നതും… ഇതൊക്കെ കൊണ്ടു തന്നെ എന്റെ വീടിനടുത്തുള്ള ചില കാണാൻ കൊള്ളാവുന്ന പുരുഷന്മാരെ ഒരു സൗഹൃദത്തിന്റെ പേരിൽ ഞാൻ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു.
അവരോടുള്ള സംസാരമൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു.” വിനോദ് ഒന്നു പറഞ്ഞു നിർത്തി.
“എന്നിട്ട്?” വിനോദ് അത്രയും പറഞ്ഞപ്പോഴേക്കും ബാക്കി കേൾക്കാൻ സൽമാന് എന്തെന്നില്ലാത്ത ആവേശം.
“അവരോടുള്ള സംസാരവും പെരുമാറ്റവും ഒന്നും ഞാൻ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. അവരെ വശീകരിക്കാനോ ഒന്നും തന്നെ അവൾ ശ്രമിക്കുന്നതായി എനിക്ക് തോന്നിയതേ ഇല്ല.
എന്നാൽ അവരൊക്കെ അവളെ ട്യൂൺ ചെയ്യാൻ നോക്കിയിരുന്നു” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന്റെ മുഖം വാടി. സൽമാൻ പിന്നെ ഒന്നും ചോദിച്ചില്ല.
“അതുകൊണ്ടാണ് വിജയന്റെ കാര്യം ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് ഞാൻ കരുതിയത്.” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാൻ നെറ്റി ചുളിച്ചു.
“എന്ത് പരീക്ഷണം ആണ് വിനോദ് ഉദ്ദേശിക്കുന്നത്?”
“വിജയൻ എന്തായാലും വരുമല്ലോ. കാര്യങ്ങൾ സൽമാൻ പറഞ്ഞതുപോലെ തന്നെ നടക്കട്ടെ. നമുക്ക് രണ്ടുപേർക്കും അല്പം മാറി നിൽക്കാം. വിജയന്റെ ട്യൂണിംഗ് നടക്കട്ടെ.” വളരെ കൂളായാണ് വിനോദ് അങ്ങനെ പറഞ്ഞത്.
“അത്…
അത് പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? വിജയൻ ആള് കാട്ടുകോഴിയാണ്. വിനോദ് ആദ്യം സൂചിപ്പിച്ചതുപോലെ പെണ്ണുങ്ങളെ കടന്നു പിടിക്കുകയും ഒന്നുമില്ല.
അനുവാദമില്ലാതെ അവൻ ഒരു പെണ്ണിനെയും പിഴപ്പിച്ചിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. ആ ഒരു കാര്യത്തിൽ എന്നോട് അവന് കള്ളം പറയേണ്ട കാര്യമേയില്ല.
എന്റെ എല്ലാ കാര്യങ്ങളും അവന് അറിയാം. ഞാൻ ഇതിനുമുമ്പ്… ഇതിനുമുമ്പ് എന്ന് വെച്ചാൽ വളരെ മുമ്പ് നിർബന്ധിച്ച് ചിലതൊക്കെ ചെയ്തിട്ടുണ്ട്. അവന് അത് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ അവനെ വിശ്വസിക്കാം.”
“മ്…” സൽമാൻ പറഞ്ഞതിന് ഒന്നു മൂളുക മാത്രമാണ് വിനോദ് ചെയ്തത്.
“അല്ല… വിനോദ്… ഞാൻ വേറൊരു കാര്യം ചോദിച്ചോട്ടെ?”
“എന്താണ്?..”
“വിനോദ് ഇത്രയും പറഞ്ഞ സ്ഥിതിക്കാണ് ഞാൻ ഒരു ധൈര്യത്തിൽ ചോദിക്കുന്നത്. ഇനി എന്റെ ചോദ്യം മോശമായെങ്കിൽ….”
“സൽമാന് എന്താണെന്ന് വച്ചാ ചോദിച്ചോ… നോ പ്രോബ്ലം.” സൽമാൻ കിടന്നു തപ്പി തടയുന്നത് കണ്ടപ്പോൾ ഒരു കൈ ഉയർത്തി തപ്പി തടയണ്ട എന്ന് മട്ടിൽ വിനോദ് ആംഗ്യം കാട്ടി.
“വിജയൻ വിനോദിന്റെ ഭാര്യയെ ട്യൂൺ ചെയ്തു ഓക്കേ ആയെന്നു തന്നെ വിചാരിക്കുക…. ഞാൻ ബാത്റൂമിൽ നിന്ന് സംസാരിച്ചത് കേട്ട സ്ഥിതിക്ക് ഞങ്ങളുടെ ഉദ്ദേശം എന്തായിരുന്നു എന്നും വിനോദിന് മനസ്സിലായി കാണുമായിരിക്കും അല്ലേ…”
സൽമാൻ അങ്ങനെ പറഞ്ഞതിന് വിനോദ് മറുപടിയൊന്നും പറഞ്ഞില്ല. അവൻ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുക മാത്രമാണ് ചെയ്തത്.
“അങ്ങനെ ട്യൂൺ ചെയ്തു കഴിഞ്ഞ് അതൊരു ശാരീരിക ബന്ധത്തിൽ അവസാനിച്ചാൽ… വിനോദിന് അപ്പോൾ അതൊരു പ്രശ്നമാവില്ലേ… വിനോദിന് മാത്രമല്ല നിങ്ങളുടെ മാരീഡ് ലൈഫിനെ ബാധിക്കില്ലേ?
വിനോദ് ഇത്രയും ഓപ്പൺ ആയി പറഞ്ഞതുകൊണ്ടാണ്
ഞാൻ ഇത്രയും ഓപ്പൺ ആയി ചോദിക്കുന്നത്” സൽമാൻ ഗൗരവമായി തന്നെയാണ് അത് പറഞ്ഞത്.
സൽമാൻ പറഞ്ഞത് കേട്ട് വിനോദ് അല്പം ആലോചിച്ചു.
“സൽമാൻ ഈ പറഞ്ഞ കാര്യം ഞാൻ നേരത്തെയും ആലോചിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ എന്റെ ഭാര്യയുമായി ഒരു സൗഹൃദം സൃഷ്ടിക്കുന്നതിന്… അയൽവക്കത്ത് എനിക്കറിയാവുന്ന അല്പം കോഴിത്തരം ഉള്ള ആണുങ്ങൾ ഉണ്ട്…
ഒരു സൗഹൃദത്തിനുള്ള അവസരം ഒക്കെ ഞാൻ അവന്മാർക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. അവന്മാർ അത് ഉപയോഗിച്ചതുമാണ്. പക്ഷേ കാര്യമായി ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. കാരണം എന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്.
