ഇറ്റ് ഡസിന്റ് മാറ്റർ…” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന് കുറച്ചുകൂടി ആശ്വാസമായി.
“ഞാൻ അങ്ങനെ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. എത്രയൊക്കെയായാലും ഗീത വിനോദിന്റെ ഭാര്യയല്ലേ. സ്വന്തം ഭാര്യയെ കുറിച്ച് മറ്റൊരാൾ പറയുന്നത് എല്ലായിപ്പോഴും ഇഷ്ടപ്പെടണമെന്നില്ല…
അതിപ്പോൾ ആത്മാർത്ഥ സുഹൃത്ത് പറഞ്ഞാലും അങ്ങനെ തന്നെ…” അതും പറഞ്ഞ് അത്രയും നേരം നിൽക്കുകയായിരുന്ന സൽമാൻ കസേരയിലേക്ക് ഇരുന്നു.
“ഞാൻ ആ ഒരു കാര്യത്തിൽ വളരെ ഓപ്പൺ മൈന്റഡ് ആണ്. ഞാൻ വിവാഹം കഴിച്ചു എന്നുവച്ച് എന്റെ ഭാര്യ ഗീത എന്റെ അടിമ ഒന്നുമല്ല.
അവൾ ഡ്രസ്സ് ധരിക്കുമ്പോൾ ആദ്യമൊക്കെ എന്നോട് അഭിപ്രായം ചോദിക്കുമായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഞാൻ തന്നെയാണ് അവളോട് പറഞ്ഞത്. അതേപോലെ ആണുങ്ങൾ അവളെ നോക്കുന്നതിനും എന്നോട് പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ അവളോട് പറഞ്ഞത് അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എന്നോട് പറയണം എന്നാണ്. സ്വന്തം ഭാര്യക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ ആ ബുദ്ധിമുട്ട് പരിഹരിച്ചു കൊടുക്കേണ്ടത് ഭർത്താവ് എന്ന നിലയിൽ എന്റെ കടമയാണ്.
അവളെ ആരെങ്കിലും ശല്യപ്പെടുത്തുകയാണെങ്കിൽ ആ ശല്യം ഇല്ലാതാക്കേണ്ടത് ഞാനാണ്. പക്ഷേ ശല്യം ആണെന്ന് അവൾക്ക് കൂടി തോന്നണം. അല്ലാതെ മറ്റൊരുത്തൻ എന്റെ ഭാര്യയെ നോക്കി എന്നും പറഞ്ഞ് വഴക്കിടാൻ പോകുന്ന ഒരു ടൈപ്പ് അല്ല ഞാൻ” വളരെ ഗൗരവമായാണ് വിനോദ് അത് പറഞ്ഞത്.
ഗീതയെ മറ്റു പുരുഷന്മാർ കാമത്തോടെ നോക്കുന്നത് ഒരുപാട് തവണ കണ്ടിട്ടുള്ളതിനാൽ സൽമാന്റെ നോട്ടം ശരിക്കും വിനോദിനെ ബാധിച്ചതേയില്ല.
“ഇന്നത്തെ കാലത്ത് മിക്കവരും ഇതുപോലെ ഓപ്പൺ മൈൻഡ് ആണ്.
എന്റെ കാര്യത്തിൽ ഞാൻ ഇതുവരെ ഇങ്ങനെ ചിന്തിച്ചിട്ടില്ല. ചിന്തിക്കാൻ ഒരു അവസരം എന്റെ ബീവി ഉണ്ടാക്കി തന്നിട്ടില്ല.
കാരണം ഒരു വലിയ ഫാമിലി ആണ്. വീട്ടിൽ ഞാൻ മാത്രമല്ല ചേട്ടനും ചേട്ടന്റെ ഫാമിലിയും പിന്നെ അനിയനും… അനിയൻ കല്യാണം കഴിച്ചിട്ടില്ല.
പിന്നെ ബാപ്പയും ഉമ്മയും ഉപ്പൂപ്പയും ഉമ്മൂമ്മയും… മക്കളും… ചേട്ടന്റെ മക്കളും… അങ്ങനെ വലിയൊരു കുടുംബമാണ്. ബാപ്പയും ഉപ്പൂപ്പയും എല്ലാം പഴയ മൈൻഡ് ഉള്ള ആളുകളാണ്.
പെണ്ണുങ്ങള് തലവഴി തുണി ഇടാതെ നടക്കുന്നത് അവർക്ക് ഭയങ്കര അരിശമാണ്. ഞാൻ വളരെ നിർബന്ധിച്ചിട്ടാണ് എന്നെ ഭാര്യ പർദ്ദ ധരിക്കാത്തത്. ഗീത നടക്കുന്നത് പോലെ എന്റെ ഭാര്യ നടന്നു കഴിഞ്ഞാൽ പിന്നെ എന്നെ എന്റെ വീട്ടിൽ കേറ്റില്ല…
മാറി താമസിക്കേണ്ടി വരും. പിന്നെ എന്റെ ഭാര്യയ്ക്ക് തലവഴി തുണിയിടാതെ ബാത്റൂമിൽ കയറാൻ പോലും മടിയാണ്…. അത് അങ്ങനെ ഒരെണ്ണം.” അതും പറഞ്ഞ് സൽമാൻ ചിരിച്ചു.
“സൽമാൻ ആളെങ്ങനെ? ഭാര്യ മാത്രമേ ഉള്ളോ അതോ?…” വിനോദിന്റെ ചോദ്യം കേട്ട് സൽമാൻ ചിരിച്ചു.
“ഞാൻ കുറച്ചു മുമ്പ് ഫോണിൽ സംസാരിച്ചത് ശ്രദ്ധിച്ചായിരുന്നു… അല്ലേ?…” സൽമാൻ ചിരിച്ചുകൊണ്ട് എന്തോ ആലോചിച്ചു കൊണ്ട് ചോദിച്ചു.
“സൽമാനെ ഒന്നുമല്ലെങ്കിൽ ഞാനും ഒരു പോലീസ് അല്ലേ… സൽമാന്റെ അതേ റാങ്ക് തന്നെയല്ലേ എനിക്കും… നാല് ജില്ലകളെ കുഴക്കുന്ന ഒരു കേസ് അന്വേഷിക്കാൻ അല്ലേ നമ്മൾ ഇപ്പോൾ ഇവിടെ വന്നത്…
സൽമാൻ എന്റെ മുമ്പിൽ നിന്ന് സംസാരിക്കുന്നതും മാറിനിന്ന് സംസാരിക്കുന്നതും എന്തിനാണെന്ന് കേട്ടാൽ മനസ്സിലാകുന്നതല്ലേ ഉള്ളൂ.” വിനോദ് പറഞ്ഞത് കേട്ട് സൽമാൻ ചിരിച്ചു.
“വിനോദിന് മനസ്സിലായെന്ന് എനിക്ക് അപ്പോൾ തോന്നിയിരുന്നു.
പിന്നെ വിനോദ് അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അതുകൊണ്ട് ഞാനായിട്ട് പറയാനും പോയില്ല.”
“അതൊക്കെ പ്രൈവറ്റ് മാറ്ററല്ലേ സൽമാനേ… കേസ് അന്വേഷിക്കുന്നു കൂടെ വർക്ക് ചെയ്യുന്നു എന്നൊക്കെ പറഞ്ഞിട്ട് പ്രൈവറ്റ് മാറ്റർ ചോദിക്കുന്നത് ശരിയല്ല… അല്ല ഇന്ന് തന്നെ റെഡിയാക്കാം എന്നായിരുന്നല്ലോ ഫോണിൽ പറഞ്ഞത്…
അപ്പോൾ സൽമാൻ ഇന്നിവിടെ ആണോ… അതോ.?..” വിനോദ് മുനവച്ച് ചോദിച്ചു.
