വിജയൻ വിനോദിനെ അടിമുടി
ഒന്നു നോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരൻ. സൽമാനെ പോലെ തന്നെ നല്ല ഉയരവും അതിനനുസരിച്ചിട്ടുള്ള വണ്ണവും ഉണ്ട്.
നല്ല ഫിറ്റ് ബോഡി. ചിലപ്പോൾ ജിമ്മിൽ ഒക്കെ പോകുന്നുണ്ടാവും. എന്തായാലും കാഴ്ചയ്ക്ക് നല്ല ഒത്ത ഒരു പുരുഷൻ. മറ്റു പോലീസുകാരൊക്കെ പറഞ്ഞത് വെച്ചും ഡിപ്പാർട്ട്മെന്റിൽ നല്ല ഒരു ഇമേജ് ഉള്ള ആളാണ് എസ്ഐ വിനോദ്.
സൽമാനും അങ്ങനെ തന്നെയാണ് എന്നാലും വിനോദ് സൽമാനെക്കാൾ ഒരു പടി മോളിലാണ് എന്നാണ് വിജയന് തോന്നിയിട്ടുള്ളത്. പറഞ്ഞു കേട്ടുള്ള അറിവ് വെച്ച് അങ്ങനെയാണ്.
കാഴ്ചയിൽ രണ്ടുപേരും സൗന്ദര്യവും ആരോഗ്യവും ഉള്ള രണ്ട് ചെറുപ്പക്കാർ.
വിജയനെ വിനോദ് ആദ്യമായിട്ടാണ് കാണുന്നത്. സൽമാൻ പറഞ്ഞത് വച്ച് സിനിമയിലും മറ്റും ജാരന്മാരുടെ റോൾ ചെയ്യുന്ന ഒരു ചെറുപ്പക്കാരനെയാണ് അവൻ മനസ്സിൽ കണ്ടത്.
എന്നാൽ വിജയനെ കാണുമ്പോൾ കുടുംബവുമായി കഴിയുന്ന ഒരു സാധാരണ ചെറുപ്പക്കാരനെ പോലെ തോന്നി. കാഴ്ചയിൽ നല്ല പ്രസരിപ്പ് ഉണ്ട്. കാണാനും കൊള്ളാം.
ഗീത സാധാരണ നോക്കുന്ന സുന്ദര കുട്ടപ്പന്മാരുടെ രീതിയിൽ തന്നെയാണ് വിജയനും. അവൾ എന്തായാലും വിജയനെയും നോക്കും ഉറപ്പാണ്. നല്ല ശരീരവും ഉണ്ടവന്.
“ഹലോ സർ… നമസ്കാരം” അങ്ങനെ പറഞ്ഞു കൊണ്ട് വിജയൻ വിനോദിന് നല്ല ഒരു സല്യൂട്ട് കൊടുത്തു.
“യൂണിഫോമിൽ അല്ലാത്ത പോലീസുകാരന് സല്യൂട്ടിന്റെ ആവശ്യമില്ലല്ലോ” അങ്ങനെ പറഞ്ഞെങ്കിലും വിനോദ് കൈ തലയിലേക്ക് വെച്ച് സല്യൂട്ട് ഏറ്റുവാങ്ങുന്ന രീതിയിൽ കാണിച്ചു.
“സാറിന്റെ മുമ്പിലെ ഞാൻ ആദ്യമായിട്ട് വരികയല്ലേ. അതാണ് ഒരു സല്യൂട്ട് തന്നേക്കാം എന്ന് കരുതിയത്.”
“സൽമാൻ എന്നാൽ പോയി ഫ്രഷ് ആയിട്ട് വാ. ഞാൻ വിജയനെ എന്റെ ഭാര്യയ്ക്ക് ഒന്ന്
പരിചയപ്പെടുത്തി കൊടുക്കട്ടെ” അങ്ങനെ പറയുമ്പോൾ വിനോദിന് ചമ്മലോ നാണമോ ഒന്നും തന്നെ തോന്നിയില്ല.
അയൽവക്കത്ത് ഉള്ള സുന്ദരന്മാരായ പുരുഷന്മാർക്ക് ഒക്കെ ഗീതയുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഒക്കെ ഒരുക്കി കൊടുത്തതാണ്. അവർ അത് മുതലെടുക്കാൻ നോക്കിയതാണ്.
പക്ഷേ ഗീതയ്ക്ക് വെറും നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയന്റെ കാര്യത്തിലും വിനോദ് പ്രതീക്ഷിക്കുന്നത് അതൊക്കെ തന്നെയാണ്. എങ്കിലും ഇത്തവണ കുറച്ചുകൂടി കൂടുതൽ അവസരം കൊടുക്കുന്നുണ്ട്.
കോട്ടേഴ്സിൽ നിന്ന് താനും സൽമാനും മാറുമ്പോൾ വിജയനും ഗീതയും മാത്രം തനിച്ചായിരിക്കും. അങ്ങനെയാണെങ്കിൽ തന്റെ ഭാര്യയുടെ മനസ്സ് മാറുമോ എന്നുള്ളതാണ് വിനോദിന് അറിയേണ്ടത്.
“എന്നാ ശരി… ഞാൻ പോയി കുളിച്ചിട്ട് വരാം” അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ അകത്തേക്ക് കയറി. കാര്യങ്ങളൊക്കെ വേഗത്തിൽ തന്നെ നടക്കണം എന്ന് വലിയ ആഗ്രഹമുണ്ട് സൽമാന്.
സൽമാൻ അകത്തേക്ക് പോയതും വിനോദ് വിജയന്റെ അടുത്തു വന്നു.
“കാര്യങ്ങളൊക്കെ വിശദമായിട്ട് സൽമാൻ തന്നെ പറഞ്ഞു കാണുമല്ലോ…” വിനോദ് അങ്ങനെ പറഞ്ഞപ്പോൾ വിജയൻ തലതാഴ്ത്തി ഒന്ന് ചിരിച്ചു. വലിയ ആത്മവിശ്വാസത്തോടെയാണ് വിനോദ് വിജയനോട് അങ്ങനെ പറഞ്ഞത്.
തന്റെ നാട്ടിലുള്ളവർക്ക് കഴിയാത്തത് വിജയന് കഴിയുമെന്ന് വിനോദ് ഒട്ടും വിശ്വസിക്കുന്നില്ല.
“സൽമാൻ സാർ പറഞ്ഞിരുന്നു”
“നിർബന്ധിക്കുവാനും ബലം പ്രയോഗിക്കാനും ഒന്നും പാടില്ല. മറിച്ച് അവൾ പൂർണ്ണ സമ്മതത്തോടെ വരുവാണെങ്കിൽ ഓക്കേ… പിന്നെ ഞാൻ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് അവൾ അറിയാനും പാടില്ല” എഗ്രിമെന്റ് വായിച്ച് പറയുന്നതുപോലെ വിനോദ് പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ സാറേ?” വിനോദിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിജയൻ ചോദിച്ചു.
“എന്താ? ചോദിച്ചോ” അവൻ എന്താണ് ചോദിക്കാൻ പോകുന്നത് എന്നറിയാൻ വിനോദിന്
ചെറിയൊരു ആകാംക്ഷ ഉണ്ടായി.
“അത് ചെവിയിൽ പറയാനുള്ളതാ… സാറിന്റെ ചെവി ഒന്ന് തന്നെ…. ” അങ്ങനെ പറഞ്ഞുകൊണ്ട് വിജയൻ വിനോദിന്റെ ചെവിയിൽ സ്വകാര്യം പറയുന്നതുപോലെ ഒരു കാര്യം പറഞ്ഞു.
