“എല്ലാം എന്റെ തെറ്റാണ് ആന്റി…. ഞാൻ തന്നെയാണ് അവളെ പിന്നെയും വേദനിപ്പിച്ചത്………. എല്ലാം എന്റെ മാത്രം തെറ്റാണ്…… അവളെ ഒരിക്കലും ഞാൻ വേദനിപ്പിക്കാന്‍ പാടില്ലായിരു—”
“മതി നിന്റെ കുമ്പസാരവും ന്യായീകരണവും….., നിന്നെ സ്നേഹിക്കുന്ന ആരെയാണ് നി ദ്രോഹിക്കാതെ ഇരുന്നത്…..? ആരെയാണ് നി വേദനിപ്പിക്കാത്തത്? എല്ലാവരെയും വേദനിപ്പിക്കുമ്പൊ എന്ത് സന്തോഷമ നിനക്ക് കിട്ടുന്നത്? നി ഒരു സാഡിസ്റ്റ് ആയി മാറുകയാണോ….?” ആന്റി ദേഷ്യത്തില്‍ ചോദിച്ചു.
ആന്റിയുടെ ആ ചോദ്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു.
ഉടനെതന്നെ ആന്റിയുടെ മുഖത്ത് കുറ്റബോധം ഉണ്ടായി. അങ്ങനെ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആന്റിക്ക് തോന്നി കാണും.
“എല്ലാം എന്റെ തെറ്റാണ്. ഇപ്പൊ തന്നെ ഇസയോട് ഞാൻ ക്ഷമ ചോദിക്കാം ആന്റി…. ഇനി ഞാൻ ആരെയും വേദനിപ്പിക്കില്ല…” അത്രയും പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്നും പുറത്ത് വന്നിട്ട് വേഗം പടി ഇറങ്ങി.
“ഡേവി….! ഞാൻ പെട്ടന്ന് സങ്കടം കൊണ്ട് അങ്ങനെ പറഞ്ഞ് പോയതാ….!” ആന്റി വേദനയോടെ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ, തിരിഞ്ഞ് പോലും നോക്കാതെ വേഗം പടി ഇറങ്ങി ഇസയുടെ മുറിക്ക് മുന്നില്‍ വന്നു.
വാതില്‍ ചാരി കിടന്നു. ഒരു നിമിഷം മടിച്ച് നിന്നിട്ട് ഞാൻ വാതിൽ തള്ളി തുറന്ന് അകത്ത് കേറി.
അവള്‍ക്ക് എന്നെ കൊല്ലണമെങ്കിൽ ഞാൻ അതിനും നിന്ന് കൊടുക്കും.
ഇസ ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്നത് ഞാൻ കണ്ടു. ഇടക്ക് അവളുടെ ചുമല്‍ ചെറുതായി കുലുങ്ങി.
ഞാൻ അടുത്ത് പോയി നിന്നു.
“ഇസ….!” ഞാൻ മെല്ലെ വിളിച്ചു.
പെട്ടന്ന് അവളുടെ ശരീരം നിശ്ചലമായി, പക്ഷേ അവളില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ പിന്നെയും വിളിച്ചു. അവള്‍ക്ക് ഇപ്പോഴും അതെ നിലപാട് തന്നെ.
“ഞാൻ ചെയ്തത് തെറ്റാണ്, ഇസ—അതും അറിഞ്ഞ് കൊണ്ട് ചെയ്ത തെറ്റ് തന്നെയാണ്. നിന്നോട് ഞാൻ കാണിച്ചത് വിശ്വാസ വഞ്ചനയാണ്….. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് അറിയാം, അതുകൊണ്ട് എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ഒരിക്കലും പറയില്ല…..”
അത്രയും പറഞ്ഞിട്ട് കുറച്ച് നേരം ഞാൻ അവളെ നോക്കി നിന്നു. പക്ഷേ ഇസ അനങ്ങാതെ കിടന്നു. ഞാൻ പറയുന്നത് ഇസ കേള്‍ക്കുന്നു എന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ തുടർന്നു.
“എന്നെ ഈ വീട്ടില്‍ സ്വീകരിച്ച നിങ്ങൾ എല്ലാവരോടും തീര്‍ത്താൽ തീരാത്ത കടപ്പാടും നന്നിയും എനിക്കുണ്ട്….. പക്ഷേ ആ നന്നി കാണിക്കേണ്ടതിന് പകരം നിന്നോട് ഞാൻ അതിക്രമം കാട്ടി….. ആന്റിയെ നോവിച്ചു— ക്ഷമ ചോദിക്കാൻ പോലും എനിക്ക് അര്‍ഹത ഇല്ല….. പക്ഷേ ഇനി ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു…… നിന്നോട് വാക്ക് തെറ്റിച്ചത് കൊണ്ട് ഒരിക്കലും എന്റെ വാക് നി വിശ്വസിക്കില്ല എന്നറിയാം, പക്ഷേ ഇപ്പോഴുള്ള സാഹചര്യത്തില്‍ എനിക്ക് നിന്നെ വിശ്വസിപ്പിക്കാന്‍ കഴിയില്ല— എന്ത് പറഞ്ഞാലും നി വിശ്വസിക്കില്ല. ഇപ്പോൾ ഒറ്റ അപേക്ഷ മാത്രമേ എനിക്കുള്ളു. എന്നോട് നി സംസാരിച്ചില്ലെങ്കിലും സാരമില്ല, നിന്നോട് ഞാൻ ചെയ്ത തെറ്റിനെ നിനക്ക് ആന്റിയോട് പറയാം — പക്ഷേ എന്നോടുള്ള ദേഷ്യം ഒരിക്കലും നി ആന്റിയോട് കാണിക്കരുത്…. എന്നോടുള്ള ദേഷ്യം ഇനിയും നി ആന്റിയോട് കാണിച്ചാല്‍ ഈ വീട്ടില്‍ നിന്നും എനിക്ക് ഇറങ്ങി പോകേണ്ടിവരും….”
പെട്ടന്ന് ഇസ എന്തോ പറഞ്ഞ് കൊണ്ട് ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും ഞാൻ അവളുടെ റൂമിന്റെ പുറത്ത് വന്ന് കഴിഞ്ഞിരുന്നു. റൂമിന്റെ വാതിലിൽ ആന്റി നില്ക്കുന്നുണ്ടായിരുന്നു.
“ഡേവി, നേരത്തെ ഞാൻ—”
“എനിക്ക് ഉറക്കം വരുന്നു ആന്റി….”
വേഗം ഞാൻ ഈരണ്ട് പടി വെച്ച് ചാടി കയറി എന്റെ റൂമിൽ വന്നു. എന്നിട്ട് റൂം ലോക് ചെയ്തിട്ട് ബെഡ്ഡിൽ കിടന്നു.
കാമം കുടുംബത്തെ നശിപ്പിക്കും…. എല്ലാ നല്ല ബന്ധങ്ങളെയും തകര്‍ക്കും. ഞാൻ ഇവര്‍ക്കൊരു ശാപമാണെന്ന് മനസ്സിലായി.
