എന്റെ ഇസ 4അടിപൊളി  

എന്റെ ഇസയെ പിന്നെയും ഞാൻ വഞ്ചിച്ചു എന്ന കുറ്റബോധം എന്റെ മനസ്സില്‍ കുത്തി തറച്ചു. എന്നെയും അറിയാതെ കുറ്റബോധം കൊണ്ട്‌ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. എന്റെ മനസ്സ് നീറി.

“എനിക്ക് ഇത് മതി ചേട്ടാ….. എന്റെ ചേട്ടന്റെ മനസ്സിലുള്ള കളങ്കം ആ കണ്ണീരിലൂടെ ഒഴുകി പോകുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. എനിക്ക് അത്ര മതി. എന്റെ ചേട്ടൻ ഇനി ഒരിക്കലും എന്നെ ചതിക്കില്ല എന്ന പൂര്‍ണ വിശ്വസം ഇപ്പോൾ എനിക്കുണ്ട്…” ഇപ്പൊൾ ഇസയുടെ മുഖം സന്തോഷത്തിന്റെയും, എന്റെ മേല്‍ ഉള്ള വിശ്വാസത്തിന്റെയും പ്രകാശം പരത്തി.

എന്റെ മനസ്സ് ശാന്തമായി. ഇസ എന്റെ രണ്ട് കവിളിലും ഉമ്മ തന്നു.

“ദേ കുട്ടികളെ….. താഴേ വരുന്നുണ്ടോ….” ഈ പാതിരാത്രിയിലും ആന്റി താഴേ നിന്നും ഉറക്കെ വിളിച്ചു.

ഞങ്ങൾ വേഗം താഴേ പോയി. ഞങ്ങൾ കഴിക്കാൻ ഒരുമിച്ചിരുന്നു.

“എപ്പോഴും ചേട്ടൻ കഴിച്ച ശേഷം മാത്രമാണ് അമ്മ കഴിച്ചിരുന്നത്…. ചേട്ടൻ കഴിക്കാത്ത കൊണ്ട്‌ അമ്മയും ചേട്ടനെ പോലെ രണ്ട് ദിവസമായി ഒന്നും കഴിച്ചില്ല….” ഇസ പറഞ്ഞു.

“എഡി വായാടി വാ വെച്ചിട്ട് മിണ്ടാതെ ഇരിക്ക്….” ആന്റി അവളോട് ദേഷ്യപ്പെട്ടു.

ആന്റിയെ ഓര്‍ത്തു എനിക്ക് സങ്കടം വന്നു. ഞാൻ കസേരയില്‍ നിന്നും എഴുനേറ്റ് ആന്റി ക്കടുത്ത് പോയി ആന്റിയുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.

“ഇനി ഒരിക്കലും ഞാൻ ആന്റിയെ വിഷമിപ്പിക്കില്ല…” ഞാൻ പറഞ്ഞു.

“മതി നിന്റെ കപട സ്നേഹോം പുന്നാരം പറച്ചിലും … ഇനി പോയിരുന്നു കഴിക്ക്…” ആന്റി പറഞ്ഞു. പക്ഷേ ആ മുഖത്ത് ചിരിയും സന്തോഷവും ഒരു തൃപ്തിയും ഉണ്ടായിരുന്നു.

കഴിച്ച് കഴിഞ്ഞിട്ട് ഇസ അവളുടെ മുറിയില്‍ പോയി. ഞാൻ മുകളില്‍ പോയി ലാപ്ടോപ്പ് ന് മുന്നിലിരുന്നു.

കുറെ കഴിഞ്ഞു ആരോ പടി കയറി വരുന്നത് ഞാൻ കേട്ടു. ഇസ അല്ല— എനിക്കറിയാം.

ആന്റി എന്തിന്‌ വരുന്നു?

“ഡേവി മോനെ, എനിക്ക് നിന്നോട് ചിലത് ചോദിക്കാനും പറയാനുനുമുണ്ട്….” റൂമിൽ കേറി വന്നിട്ട് എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് ആന്റി പറഞ്ഞു.

“ആന്റി —”

“അദ്യം ഞാൻ പറയാം, അതുകഴിഞ്ഞ് നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കാം.”

ഞാൻ തലയാട്ടി.

“നിങ്ങളുടെ പ്രായം കഴിഞ്ഞാണ് ഞാനും വന്നത്. കുഞ്ഞ് തൊട്ടേ നിങ്ങൾ രണ്ടിനെയും ഞാൻ തന്നെയാ വളര്‍ത്തിയത്….. ഒരു അമ്മയായ എന്റെ ചിന്ത, ബുദ്ധി, സത്യമായ കാഴ്ചപ്പാടില്‍ നിന്നും നിങ്ങള്‍ക്ക് ഒരിക്കലും ഒന്നും എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ കഴിയില്ല….., അവള്‍ വല്യ കുട്ടിയായി മാറിയ ആ വര്‍ഷം മുതലാണ് ഇസക്ക് നിന്നോടുള്ള സ്നേഹത്തില്‍ മാറ്റം സംഭവിച്ചത് ഞാൻ അറിഞ്ഞത്.”

ഇസ വല്യ കുട്ടിയായത്, അതായത് അവളുടെ പീരീഡ് തുടങ്ങിയ ആ വര്‍ഷം തൊട്ട് സ്നേഹത്തില്‍ എന്ത് മാറ്റം സംഭവിച്ചു എന്നാ ആന്റി പറഞ്ഞ് വരുന്നത്? ഞാൻ ആലോചിച്ചു.

ആന്റി തുടർന്നു, “നിന്നെ ഭർത്താവായി കിട്ടണം എന്ന ആഗ്രഹവും കൊണ്ടാണ്‌ അവള്‍ നടന്നതും നിന്നെ സ്നേഹിച്ചതും. നീ വളരെ ചെറുപ്പം മുതലേ ഇസയെ നിന്റെ പ്രാണനായി മനസില്‍ കൊണ്ട്‌ നടക്കുന്നതും എനിക്കറിയാം.”

ഞാൻ പേടിയോടെ ആന്റിയെ നോക്കി.

“വെറും മൂന്നാല് ദിവസം നിങ്ങൾ പിണങ്ങി ഇരുന്നപ്പഴെ ഈ വീട് രണ്ടായി പിളര്‍ന്നു….., എന്റെ തല രണ്ടായി പിളര്‍ന്നു…., നിങ്ങൾ രണ്ടും ചേര്‍ന്ന് എന്നെ കൊല്ലാക്കൊല ചെയ്തു…..” നെറ്റി തിരുമ്മി കൊണ്ട് ആന്റി എന്നെ തുറിച്ച് നോക്കി.

കുറ്റബോധത്തോടെ ഞാൻ തല താഴ്ത്തി.

“അപ്പോ പിന്നെ നിനക്ക് അവളെയും അവള്‍ക്ക് നിന്നെയും കിട്ടാതെ പോയാൽ എന്റെയും , എന്റെ ഭർത്താവിന്റെയും, എന്റെ മൂത്ത മോന്റെയും ശവ കുഴി നിങ്ങൾ ഇപ്പോഴേ മാന്തി; ജീവനോടെ ഞങ്ങളെ അതിൽ തള്ളി ഇടുകയും ചെയ്യ്തിട്ട് സന്തോഷത്തോടെ ഞങ്ങളെ നിങ്ങൾ അടക്കുകയും ചെയ്യും—”

“ഇല്ല ആന്റി…. നിങ്ങളെ ഞങ്ങൾ ഒരിക്കലും ജീവനോടെ —”

“ഡാ…..” ആന്റി ഉറക്കെ വിളിച്ചു. ഞാൻ പെട്ടന്ന് വാ പൊത്തി.

കുറെ നേരം ആന്റി എന്നെ തുറിച്ച് നോക്കി. എന്നിട്ട് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *