എല്ലാം മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു.
“പൊടി വായാടി….., എനിക്കും ചേര്‍ത്ത് നി കഴിക്കുന്നുണ്ടല്ലോ….. അതുകൊണ്ടാ ഇപ്പോഴും ഞാൻ ജീവിച്ച് ഇരിക്കുന്നെ….”
ഇസ ചിരിച്ചു. “എന്നെ അങ്ങനെ വിളിക്ക്….”
“എങ്ങനെ….?”
“കുഞ്ഞി കുരങ്ങന്‍ എന്ന് വിളിക്ക്…..”
“നിന്നെ അങ്ങനെ വിളിക്കാൻ എനിക്ക് മനസ്സില്ലടി കുഞ്ഞി കുരങ്ങെ.” ഞാൻ പറഞ്ഞു.
ഇസ പൊട്ടിച്ചിരിച്ചു.
“രണ്ട് കുരങ്ങും കൊഞ്ചി കഴിഞ്ഞെങ്കില്‍ താഴേ വാ…. എനിക്ക് വിശക്കുന്നു….., ഞാൻ ഇപ്പൊ വിശന്ന് ബോധം കെട്ട് വീഴും, ഞാനിപ്പോ വിശന്ന് ചാവും…..” വാതില്‍ക്കല്‍ നിന്നും ആന്റി കളിയാക്കി പറയുന്നത് ഞങ്ങൾ കേട്ടു.
ഞാൻ മുഖം വീറ്പ്പിച്ചു…. ഇസ പൊട്ടിച്ചിരിച്ചു.
“വിശപ്പ് കാരണം എന്റെയും ബോധം ഇപ്പൊ പോവും….” ഇസ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ദേ…. വായാടി നിന്നെ ഞാ —”
“വന്ന് കഴിക്കാൻ നോക്ക് പിള്ളേരെ…..” അതും പറഞ്ഞ് ആന്റി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് താഴേ പോയി.
“ചേട്ടൻ ശെരിക്കും പറഞ്ഞതാണോ…..?” ഇസ പെട്ടന്ന് ചോദിച്ചു.
“എന്ത്….?” അവള്‍ എന്ത് ഉദ്ദേശിച്ച് അങ്ങനെ ചോദിച്ചെന്നു മനസ്സിലാവാതെ ഞാൻ അവളെ നോക്കി.
“ചേട്ടൻ എന്റെ റൂമിൽ വന്ന് എന്റെ കാതില്‍ പറഞ്ഞത് എല്ലാം മറന്ന് പോയോ….?” ഇസ എന്റെ മുഖത്ത് നോക്കി സിരിയസ്സായി ചോദിച്ചു.
ഞാൻ അവളുടെ കണ്ണില്‍ തന്നെ നോക്കി ഇരുന്നു.
“അപ്പോ നി ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നു അല്ലേ? അപ്പൊ ഞാൻ പറഞ്ഞ എല്ലാം നി കേട്ടു കൊണ്ടാണോ കടന്നത്?” ഞാൻ ചോദിച്ചു.
“എന്റെ റൂമിൽ ചേട്ടൻ കേറി വരുന്നത് അറിഞ്ഞതും ഞാൻ ഉറക്കം നടിച്ച് കിടന്നു. ചേട്ടൻ പറഞ്ഞ എല്ലാം ഞാൻ കേള്‍ക്കുകയും ചെയ്തു. ഇപ്പൊ പറ എന്നെ ശെരിക്കും ഇഷ്ടമാണോ…?”
“നിനക്ക് അറിയാം ഇസ….!”
“ചോദിച്ചതിന് മറുപടി പറ ചേട്ടാ…..”
“നി എന്റെ ജീവനാണ്….” ഞാൻ പറഞ്ഞു.
ഇസയുടെ കണ്ണ് തിളങ്ങി.
“എന്റെ ചെവിയില്‍ പറഞ്ഞ പോലെ ചേട്ടൻ എന്നെ ഭാര്യയായി സ്വീകരിക്കുമോ….…?”
“നിനക്ക് സമ്മതമാണെങ്കില്‍ നിന്നെ എനിക്കെന്റെ ഭാര്യയായി വേണം….”
അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം അവള്‍ മറച്ച് പിടിക്കാൻ ശ്രമിച്ചു.
“ചേട്ടന്റെ മരണം വരെ എന്നെ നോവിക്കാതെ സ്നേഹിക്കുമോ…..?” ഇസ ശ്വാസം അടക്കിപ്പിടിച്ച് കൊണ്ട് ചോദിച്ചു.
“ചത്ത് കഴിഞ്ഞാലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞാൽ അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും, ഇസ….”
ഇസ സന്തോഷത്തോടെ ചിരിച്ചു.
ഞാൻ ഇസയെ നോക്കി. “എന്നെ നിന—”
പെട്ടന്ന് അവളെന്റെ രണ്ട് ചുണ്ടും വിരലുകള്‍ കൊണ്ട് ചേര്‍ത്ത് നുള്ളി പിടിച്ചു.
“ചേട്ടനാണ് എന്റെ ലോകം…. ഈ ലോകം ഇല്ലെങ്കില്‍ ഞാനുമില്ല… അന്ന് ചേട്ടൻ എന്നെ അങ്ങനെ ചെയ്തത് എനിക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്തു, പക്ഷേ അതുകൊണ്ടല്ല എനിക്ക് സങ്കടം വന്നത് — എന്റെ സമ്മതം ഇല്ലാതെ അങ്ങനെ ചെയ്ത കൊണ്ടാണ് എനിക്ക് സങ്കടം തോന്നിയത്. വീട്ടില്‍ എല്ലാവരും എന്ത് പറയുമെന്ന് അറിയില്ല, പക്ഷേ എന്റെ ഡേവി ചേട്ടനെ എനിക്കെന്റെ ഭർത്താവായി വേണം….. അതുവരെ എന്നെ അങ്ങനെയൊന്നും ചെയ്യരുത് — സമ്മതിച്ചോ….?”
“സമ്മതിച്ചു….” സന്തോഷത്തോടെ ഞാൻ പറഞ്ഞു.
എന്റെ സന്തോഷത്തിന് ഒരു അതിരും ഇല്ലായിരുന്നു. ആകാശത്തില്‍ പറക്കുന്നത് പോലെ എനിക്ക് തോന്നി. ഈ ലോകം തന്നെ എന്റെ കാല്‍ കീഴില്‍ ആയത് പോലെ തോന്നി.
പെട്ടന്ന് ഇസ എന്റെ കവിളിൽ ഉമ്മ തന്നിട്ട് മടിയില്‍ നിന്നും എണീറ്റ് ഓടി.
നടയില്‍ പോയി ഇസ പെട്ടന്ന് നിന്നു…. എന്നിട്ട് സംശയത്തോടെ അവളെന്നെ നോക്കി. എന്നിട്ട് മെല്ലെ അവളെന്റെ അടുത്ത് വന്ന് കുനിഞ്ഞ് എന്റെ ചെവിയില്‍ അവളുടെ ചുണ്ട് ചേര്‍ത്ത് വെച്ചുകൊണ്ട് പറഞ്ഞു —,
“നമ്മുടെ വിവാഹം കഴിഞ്ഞ ശേഷം ചേട്ടൻ എന്റെ മാത്രം ആയിരിക്കണം…. മെനിഞ്ഞാന്ന് രാവിലെ ചേട്ടൻ ആലിയ ചേച്ചിയുടെ വീട്ടില്‍ പോകുന്നത് ഞാൻ കണ്ടു —”
“ഇസ…. ഞാൻ—”
“ചേട്ടൻ ഒന്നും പറയേണ്ട.” അവള്‍ സങ്കടത്തോടെ പറഞ്ഞു. “അവിടെ എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിക്കില്ല….., ചിന്തിക്കാനോ ഊഹിക്കാനോ എനിക്ക് താല്പര്യവുമില്ല….. നമ്മുടെ വിവാഹത്തിന് മുമ്പ് ചേട്ടൻ എങ്ങനെ വേണേലും നടന്നോ. പക്ഷേ നമ്മുടെ വിവാഹം കഴിഞ്ഞാല്‍ ചേട്ടൻ എനിക്കുള്ളതാണ്, ചേട്ടൻ എന്റെ മാത്രം ആയിരിക്കും…. ചേട്ടൻ എന്നെ എവിടെ, എങ്ങനെ, എത്ര വേണമെങ്കിലും നോക്കിക്കോ. എന്നെ എന്തും ചെയ്തൊ, പക്ഷേ ചേട്ടൻ ആലിയ ചേച്ചിയുടെ അവിടെ ഒന്നും നോക്കരുത് — നോക്കിയാൽ എനിക്ക് ദേഷ്യം വരും, അസൂയ തോന്നും, ഞാൻ ചേട്ടനെ കൊല്ലും. ആലിയ ചേച്ചിയെ തെറ്റായ രീതിക്ക് തൊടുക പോലും അരുത്….. എനിക്ക് വാക്ക് താ ചേട്ടാ….”
