എന്റെ ഇസ 4അടിപൊളി  

*അതുകൊണ്ട്‌ ആ ടീ ഷര്‍ട്ട് ഇനി ഞാനായിട്ട് നിനക്ക് തരില്ല…. അതിനെ എന്റെ അടുത്ത് നിന്ന് എടുക്കാനുള്ള ധൈര്യവും നിനക്കില്ല*

മെസേജ് വായിച്ചപ്പോൾ ആലിയ എന്തെല്ലാമോ അര്‍ത്ഥം വെച്ച് പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്…

*എനിക്ക് ഇഷ്ടപ്പെട്ട ആ ടീ ഷര്‍ട്ട് നി ഇട്ടിരുന്നാൽ പോലും അതിനെ ഞാൻ ഊരി എടുത്തിരിക്കും, നോക്കിക്കോ* ഞാൻ റിപ്ലൈ ചെയ്തു.

*അതെനിക്ക് കാണണം* പെട്ടന്ന് തന്നെ ആലിയുടെ റിപ്ലൈ വന്നു.

*ഓ.. നി കാണുക തന്നെ ചെയ്യും.* ഞാൻ പറഞ്ഞു.

*നാളെ മിക്സി ശെരിയാക്കാൻ നി എത്ര മണിക്ക് വരും?*

*എട്ട് മണിക്ക് വരാം* ഞാൻ റിപ്ലൈ ചെയ്തു.

പിന്നെ അവളില്‍ നിന്നും മെസേജ് ഒന്നും വന്നില്ല.

വൈകുന്നേരം ആയപ്പോഴാണ് ഞാൻ വീട്ടില്‍ ചെന്ന് കേറിയത്.

ടിവി ഓടുന്നുണ്ട്. വലിയ സോഫയിൽ ആന്റി ഒറ്റക്ക് ഇരിപ്പുണ്ട്… പക്ഷേ ടിവി യില്‍ നോക്കാതെ ആന്റി മുകളില്‍ കറങ്ങുന്ന ഫാനിൽ നോക്കി സങ്കടപ്പെട്ടു ഇരിക്കുന്നതാണ് ഞാൻ കണ്ടത്.

എനിക്ക് വിഷമം തോന്നി. ഞാൻ കാരണം ആണ് ആന്റി ഇങ്ങനെ ഇരിക്കുന്നത്. ഞാൻ വന്നത് പോലും അറിയാതെ ആന്റി ഇരുന്നു.

ഞാൻ പോയി ആദ്യം സോഫയിൽ ഇരുന്നിട്ട് പിന്നെ ആന്റിയുടെ മടിയില്‍ കിടന്നു.

ആന്റി ഒന്ന് ഞെട്ടി. അപ്പോഴാണ് ഞാൻ വന്നത് പോലും ആന്റി അറിഞ്ഞത്.

ആന്റിയുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി വിടര്‍ന്നു.

സ്നേഹമുള്ള അമ്മയെ പോലെ ആന്റി എന്റെ മുടിയിലും മുഖത്തും തലോടി. അവരുടെ കണ്ണുകള്‍ നിറഞ്ഞ് വന്നു.

പെട്ടന്ന് ആന്റി കണ്ണ് തുടച്ചു.

“ഇന്നലെ ഞാൻ അറിയാതെ —”

“കഴിഞ്ഞത് കഴിഞ്ഞു…. അത് ഞാൻ അപ്പോഴേ മറന്നു…. ഇനി അക്കാര്യം ഓര്‍ത്തു ആന്റി വിഷമിക്കേണ്ട….. ഇന്നലെ ആന്റി എന്നെ കുറിച്ച് പറഞ്ഞത് സത്യം തന്നെയല്ലേ? അതുകൊണ്ട്‌ ഇനി ഒരിക്കലും ഞാനായിട്ട് ആരെയും ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യില്ല ആന്റി.” എന്റെ മനസ്സിലെ നോവ് മറച്ച് കൊണ്ട്‌ ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

അവളുടെ മുറി നടയില്‍ നിന്ന് കൊണ്ട്‌ ഇസ എന്നെ നോക്കുന്നത് ഞാൻ കണ്ടു. അവളുടെ മനസ്സില്‍ എന്തോ പഴയ ഓര്‍മകള്‍ കടന്ന് പോകുന്നത് പോലെയാണ് അവള്‍ എന്നെ നോക്കി നിന്നത്. അവള്‍ എന്ത് ചിന്തിക്കുന്ന എന്ന് എനിക്ക് നല്ലതുപോലെ അറിയാം.

അവളെ ഞാൻ നോക്കുന്നു എന്ന് മനസ്സിലായതും ഇസ മുറിക്കകത്ത് കേറി പോയി.

കുഞ്ഞ് കാലം തൊട്ടേ ഒരു വര്‍ഷം മുമ്പ് വരെ ആന്റിയുടെ മടിയില്‍ കിടക്കാന്‍ ഞാനും ഇസയും അടിപിടി കൂടുമായിരുന്നു. ആന്റിയുടെ മടിയില്‍ നിന്നും ഞാൻ എന്റെ തല മാറ്റാതെ വരുമ്പോൾ ഇസ എന്റെ നെഞ്ചില്‍ തല വെച്ച് എന്റെ ശരീരത്തില്‍ ഒട്ടി പിടിച്ചു കിടക്കും.

എന്റെ നെഞ്ചില്‍ തല വെച്ച് കിടക്കുന്നത് ഇസക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. അതിന് വേണ്ടി തന്നെയാണ് ആദ്യം ഞാൻ ആന്റിയുടെ മടിയില്‍ തല വെക്കുന്നതും നോക്കി ഇരുന്നിട്ട് ഇസ എന്നോട് അടിപിടി കൂട്ടാന്‍ വരുന്നത് തന്നെ. അവസാനം അവള്‍ ആഗ്രഹിച്ചത് പോലെ അവള്‍ക്ക് എന്റെ നെഞ്ചില്‍ കിടക്കുകയും ചെയ്യാൻ കഴിയും.

ഇപ്പോൾ ആന്റി എന്റെ മുടിയില്‍ വിരലോടിച്ച് കൊണ്ടിരുന്നു. ആന്റി എന്റെ സ്വന്തം അമ്മയായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

പെട്ടന്ന് ആരോ വീട്ടില്‍ കേറി വരുന്ന ശബ്ദം ഞാൻ കേട്ടു. ഞങ്ങൾ വാതില്‍ക്കല്‍ നോക്കി.

“ഹാ.. അതുശെരി, അപ്പോ ആന്റിയും മോനും വഴക്ക് മതിയാക്കി ഒന്ന് ചേര്‍ന്നൊ….! എന്തായാലും നന്നായി…”

ഞങ്ങൾക്കടുത്തുള്ള ഒരു കുഷൻ ചെയരിൽ ഇരിക്കുന്നതിനിടെ റസിയ ആന്റി സന്തോഷത്തോടെ പറഞ്ഞു.

“എന്ത് വഴക്ക്…?” ഞാൻ ചോദിച്ചു.

“നി പോടാ… ഞാനും ഗ്രേസി യും എല്ലാ ദിവസവും കണ്ടു സംസാരിക്കരുണ്ട്…. ഇവിടെയും അവിടെയും നടക്കുന്ന എല്ലാ കാര്യങ്ങളും പണ്ട്‌ മുതലേ ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്.” റസിയ ആന്റി പറഞ്ഞു.

“അതിന്റെ പേര് പരദൂഷണം എന്നല്ലേ….?” സംശയത്തോടെ ഞാൻ ചോദിച്ചു.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കള്ള കൊരങ്ങ…. ഇന്നാള് ഒരു കാര്യവുമില്ലാതെ നി എന്നോട് മെയില്‍ സ്വിച്ച് ഓഫ് ചെയ്യാൻ പറഞ്ഞിട്ട് എന്റ മോൾട വായീന് കേപ്പിച്ചില്ലെ….” റസിയ ആന്റി എന്നെ തുറിച്ച് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *