അതോടെ എന്റെ അച്ഛനും അമ്മയും ഭയങ്കരം ഉത്സാഹത്തോടെ അവർ തമ്മില്‍ സംസാരിക്കാൻ തുടങ്ങി. ഞാൻ കോള് കട്ട് ചെയ്തു.
അപ്പോഴാണ് എന്റെ മുറി നടയില്‍ ആന്റിയും ഇസയും അദ്ഭുതത്തോടെ എന്നെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടത്.
അവർ രണ്ട് പേരും ഓടി വന്നു എന്നെ കെട്ടിപിടിച്ചു.
“ഇപ്പോഴാണ് ഡേവി മോനെ നമ്മുടെ കുടുംബം ഒരു പൂര്‍ണ്ണമായ കുടുംബമായി മാറിയത്…. നമ്മുടെ കുടുംബത്തിലെ കരട് നി നീക്കി എല്ലാവരുടെ മനസ്സിലും നി സന്തോഷം കൊണ്ട് വന്നു. ഇത് എപ്പോഴും നിലനില്‍ക്കട്ടെ.” ആന്റി സന്തോഷത്തോടെ പറഞ്ഞു.
അതോടെ ആന്റിയും ഇസയും എന്നില്‍ നിന്ന് അകന്ന് മാറി.
“നമുക്ക് പിന്നെ സംസാരിക്കാം, അടുക്കളയില്‍ എനിക്ക് കുറച്ച് ജോലി ഉണ്ട്.” അതും പറഞ്ഞ് സന്തോഷത്തോടെ ആന്റി താഴേ പോയി.
“ഡേവി ചേട്ടാ…. ചേട്ടൻ നല്ലകാര്യമാ ചെയ്തത്…. എനിക്ക് ചേട്ടനെ കടിച്ച് തിന്നാൻ തോനുന്നു….”
അത്രയും പറഞ്ഞിട്ട് ഇസ എന്റെ മേല്‍ ചാടി വീണതും നിയന്ത്രണം വിട്ട് അവളെയും കൊണ്ട് ഞാൻ ബെഡ്ഡിൽ മറിഞ്ഞ് വീണു.
ചിരിച്ചുകൊണ്ട് ഇസ എന്റെ ചുണ്ടിനെ അവളുടെ വായിൽ ആകി പതിയെ കടിച്ചു.
അവസാനിച്ചു.
