അവരെക്കണ്ടതും ഞാനൊന്നടങ്ങി…
കട്ടിലേന്നെഴുന്നേറ്റ് തിരിഞ്ഞുംമറിഞ്ഞുമൊക്കെ നോക്കിനിന്നപ്പോൾ മൂന്നുപേരൂടകത്തേയ്ക്കു കേറിവന്നു…
“”…പേടിയ്ക്കണ്ട… പോവാന്തുടങ്ങുവാ..!!”””_ അവരെയടുത്തു കണ്ടപ്പോൾ വീണ്ടുംതൊണ്ടയിടറിയ ഞാൻ പറഞ്ഞൊപ്പിച്ചു…
ഉടനെ,
“”…എടാ നീയിതെന്താടാ
പറയുന്നേ..?? ഞങ്ങക്കെന്താ നിങ്ങളു പോണതിഷ്ടാണെന്നാണോ
നീ കരുതിയിരിയ്ക്കുന്നേ..??”””_ അച്ചുചോദിച്ചു…
അതിനു മറുപടിയെന്തേലും പറയുന്നതിനുമുന്നേ അമ്മയിടയ്ക്കുകേറി;
“”…എന്റെപിള്ളേരേ… നിങ്ങളെന്നും ഇവിടെത്തന്നെനിന്നാലും ഇവിടാർക്കുമൊരു പ്രശ്നോമില്ല… അതാണ് ഞങ്ങൾക്കെല്ലാമിഷ്ടോം… അതോണ്ടെന്റെമക്കള് വേറൊന്നും ചിന്തിയ്ക്കണ്ട…
തെറ്റെല്ലാം നമ്മുടെഭാഗത്താ… നിങ്ങളിവിടെനിന്നപ്പോൾ ആ സന്തോഷത്തിൽ നിങ്ങടെ പഠിത്തത്തിന്റെകാര്യം ഞങ്ങളോർത്തില്ല… ഇപ്പൊത്തന്നെ മോന്റച്ഛൻ വിളിച്ചില്ലായ്രുന്നേൽ ഞങ്ങളതോർക്കത്തില്ലായ്രുന്നു..!!”””_ അമ്മയെന്റെ തോളിൽപ്പിടിച്ചു വീണ്ടുമാശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു…
“”…മനസ്സിലായി…
അതോണ്ടുതന്നെയാ അധികംവൈകാതെ പോകാൻനിൽക്കുന്നതും..!!”””_ ഇത്രയൊക്കെയായ്ട്ടും ആരും പോകണ്ടെന്നൊരു വാക്ക്, അല്ലേൽ രണ്ടുദിവസംകൂടി നിന്നിട്ടുപോയാൽമതി
എന്നൊരുവാക്ക് പറയാത്തതിരുന്നതിന്റെ സങ്കടവുംദേഷ്യവുമെല്ലാം എന്റെ സ്വരത്തിലുണ്ടായ്രുന്നു…
“”…സിദ്ധൂ… ഇപ്പൊപ്പോയീന്നുവെച്ച്
ഇനിനമ്മളാരും നിനക്കന്യരല്ലല്ലോടാ… എപ്പൊവേണേലും നിങ്ങൾക്കിങ്ങോട്ടു പോരാവുന്നതല്ലേയുള്ളൂ… പിന്നെയിനി വരുമ്പോൾ നേരത്തേ വിളിച്ചുപറഞ്ഞിട്ടു വന്നോണം… എനിയ്ക്കും ചേട്ടനുംകൂടി നേരത്തേ വന്നുനിൽക്കാനാ..!!”””_ സീതാന്റിയും അവർക്കൊപ്പംകൂടി…
“”…എന്നാനിങ്ങള്
റെഡിയായ്ക്കോ… ഉച്ചയ്ക്കൊരു ഫാസ്റ്റുണ്ട്… അതിലുവിട്ടാൽ അധികമിരുട്ടാതെയങ്ങെത്താം..!!”””_ അതിനിടയിൽ അച്ചു പറഞ്ഞതുകേട്ടതും ഞാനുംമീനാക്ഷിയും പരസ്പരമൊന്നു നോക്കി…
എല്ലാരുംകൂടിയപ്പോൾ പ്ലാൻചെയ്തായ്രുന്നോന്ന മട്ടിൽ…
ശേഷം,
“”…കേട്ടല്ലോ…
ഇനിയെന്തുമൂഞ്ചാനാ
നിയ്ക്കുന്നേ..?? ഉള്ളതൊക്കെ പെറുക്കിയെടുത്തിട്ട് ഇപ്പൊത്തന്നെ ഇറങ്ങിക്കൊടുത്തേക്കാം..!!”””_ ന്നുംപറഞ്ഞു മീനാക്ഷിയുടെനേരേ ചീറിക്കൊണ്ട് ഞാനലമാരതുറന്നതും,
“”…എടാ… ഞാനങ്ങനെയുദ്ദേശിച്ചു പറഞ്ഞതല്ലടാ..!!”””_ ന്നുള്ളൊരു ന്യായീകരണത്തിനായി
അച്ചുശ്രെമിച്ചു…
പക്ഷേ ഞാനതു ശ്രെദ്ധിച്ചതേയില്ല…
പിന്നെയും കുറച്ചുനേരം അവരെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിയ്ക്കാനായി ശ്രെമിയ്ക്കുകയും മീനാക്ഷിയെക്കെട്ടിപ്പിടിച്ചു കരയുകയുമൊക്കെ ചെയ്തെങ്കിലും ഞാൻതിരിഞ്ഞുപോലും നോക്കാതെ ഡ്രസ്സോരോന്നുമടുക്കി ബാഗിലേയ്ക്കു കയറ്റുവായ്രുന്നു…
അമ്മവന്നു തോളിൽപ്പിടിച്ചിട്ടുപോലും ഞാൻ കൈതട്ടിമാറ്റിയതല്ലാതെ തിരിഞ്ഞുനോക്കിയില്ല…
…തിരികെപ്പോയി അയാൾടെമുന്നിൽ പട്ടിയെപ്പോലെ നിൽക്കുന്നതിനുംമേലെ പ്രിയപ്പെട്ടതെന്തിനെയൊക്കെയോ നഷ്ടപ്പെടുമ്പോലൊരു തോന്നലായ്രുന്നൂ മനസ്സുനിറയെ…
ആ അവസ്ഥയിലൊന്നു തിരിഞ്ഞുനോക്കിയാൽ എനിയ്ക്കെന്നെത്തന്നെ നിയന്ത്രിയ്ക്കാൻ സാധിച്ചില്ലേൽ..??
പലയാവർത്തി പുറംകൈകൊണ്ട് കണ്ണുകൾതുടച്ച് ഞാനെന്റെ പണിതുടർന്നപ്പോൾ കൂടുതലവിടെ നിൽക്കാതെ
അവരെല്ലാം പുറത്തേയ്ക്കുനടന്നു…
അതോടെ ബാത്റൂമിലേയ്ക്കു കേറിയ മീനാക്ഷി ഒരു മഞ്ഞകുർത്തിയും സ്കൈബ്ലൂ ജീൻസുമണിഞ്ഞ് മുഖംകഴുകിയപാടേ ഇറങ്ങിവന്നു…
നന്നായി കരഞ്ഞിട്ടുണ്ടെന്നു തോന്നുന്നു… മുഖമാകെ ചുവന്നു വീർത്തിട്ടുണ്ട്…
ഉടനെ ഞാനുംപോയി ഡ്രസ്സ്‌മാറ്റി…
റെഡിയായിട്ടും കുറച്ചുനേരംകൂടി അങ്ങനെയിരുന്ന ശേഷമാണ് ഞങ്ങൾ റൂമീന്നിറങ്ങിയത്…
എത്രയൊക്കെ ശ്രെമിച്ചിട്ടും പോകാനെന്തോ മനസ്സുവാരാത്തപോലെ…
എന്തൊക്കെയോ ആലോചിച്ച് വളരെസാവധാനത്തിൽ ഓരോന്നും ബാഗിലേയ്ക്കുവെച്ചതു കണ്ടപ്പോൾത്തന്നെ മീനാക്ഷിയ്ക്കും അവിടംവിട്ടുവരാൻ മനസ്സില്ലാന്നുറപ്പായതായ്രുന്നു…
ഇടയ്ക്കിടെയവള് കണ്ണും തുടയ്ക്കുന്നതുകണ്ടു…
