“”…എടീ… കൊച്ചിനെത്താടീ… ഇല്ലേലെന്റെ സ്വഭാവംമാറൂട്ടോ..!!”””
“”…മാറിക്കോട്ടേ… അതിനെനിയ്ക്കെന്താ..??”””_ ന്നുംമൊഴിഞ്ഞു വെട്ടിത്തിരിഞ്ഞതും സ്വിച്ചിട്ടപോലൊരു നിലവിളിയായ്രുന്നൂ തക്കുടു…
പെട്ടെന്നുള്ളയാ വിളിയിലൊന്നു കിടുങ്ങിപ്പോയ മീനാക്ഷി, എന്നെനോക്കീതും,
“”…ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണത്തീപ്പോൾ
നെനക്കു സമാധാനമായല്ലോ… ഇനിയെന്താന്നുവെച്ചാ ആയിയ്ക്കോ..!!”””_ ന്നും പറഞ്ഞ്
ഞാൻ നൈസിനൂരി…
“”…നീ പിന്നാലേ വന്നോണ്ടല്ലേ ഞാനോടിയെ… അപ്പൊ കുഞ്ഞുണന്നേല് നെനക്കുംപങ്കുണ്ട്..!!”””
ഉറക്കംതെളിയാതെഴുന്നേറ്റ തക്കുടൂന്റെ ഡോൾബിശബ്ദത്തിലുള്ള കരച്ചിലടക്കാനായി ഹോളിലെ സോഫയിലേയ്ക്കിരുന്നു മീനാക്ഷി…
വാവാവോയും കളിപ്പീരുമൊന്നുമേൽക്കാതെ വന്നപ്പോൾ, അവൾ കുഞ്ഞിനെ കുലുക്കി ഓഫ്ചെയ്യാനൊരു ശ്രെമവുംനടത്തി…
“”…അതേ… കൂടുതല്
കുലുക്കണ്ട; പതയും..!!”””_
ചിരി കടിച്ചമർത്തിക്കൊണ്ടങ്ങനെ പറഞ്ഞതും,
“”…എടാ… ഒന്നുവാടാ… ഒന്നു സഹായിയ്ക്കടാ..!!”””_ ന്ന് മീനാക്ഷി കെഞ്ചുകയുംചെയ്തു….
“”…ഓ.! വേണ്ട… ഇനി ഞാൻ തൊട്ടൂന്നുംവെച്ച് കുഞ്ഞുണരണ്ട… നിങ്ങളായി നിങ്ങടെപാടായി..!!”””_ പിലാത്തോസിനൊരു കോമ്പറ്റീഷൻ കൊടുത്തുകൊണ്ട് പതിയെ ഞാൻ പിന്നോട്ടുവലിഞ്ഞു…
“”…എടാ… സോറീടാ… ഞാൻ മനസ്സിവെച്ചിട്ടു പറഞ്ഞതൊന്നുമല്ല… സത്യായ്ട്ടും ഒരബദ്ധംപറ്റീതാ..!!”””_ ദയനീയസ്വരത്തോടതു പറഞ്ഞശേഷം,
“”…നീയൊന്നെടുത്താൽ തക്കുടു കരച്ചിലുനിർത്തും… ഒന്നുവാടാ… പ്ലീസ്… പ്ലീസ്..!!”””_ വീണ്ടുമവൾ വാവിട്ടുകെഞ്ചീതും,
“”…മ്മ്മ്.! ഇങ്ങുതന്നേക്ക്..!!”””_ ന്നുംപറഞ്ഞു ഞാൻ
കുഞ്ഞിനെവാങ്ങി…
പക്ഷേ യാതൊരു
പ്രയോജനവുമുണ്ടായില്ലെന്നു
മാത്രമല്ല, അവന്റെ കീറലിരട്ടിയാവുകേം ചെയ്തു…
ഉടനെ,
“”…അയ്യോടാ… എന്റെവാവ കരയണ്ടാട്ടോ… അങ്കിളൊരു പാട്ടുപാടിത്തരാം..!!”””_ ന്നുംപറഞ്ഞ്,
“”…താമരക്കണ്ണനുറങ്ങേണം… കണ്ണുംപൂട്ടിയുറങ്ങേണം..!!”””_ ന്നൊരു വരിയങ്ങോട്ടു കീച്ചീതേ, അറുക്കാൻകൊണ്ടുപോണ
കന്നാലി നിലവിളിയ്ക്കുമ്പോലൊരു വിളിയായ്രുന്നൂ ചെക്കൻ…
കേട്ടതും മീനാക്ഷിയൊറ്റച്ചിരിയും…
എന്നിട്ട്;
“”…എടാ നിന്റോടെ കുഞ്ഞിനെയുറക്കാനാ
പറഞ്ഞേ… അല്ലാതതിനെ പേടിപ്പിയ്ക്കാനല്ല..!!”””_ ന്നൊരു ഡയലോഗും…
“”…എന്നാ ഞാൻപേടിപ്പിയ്ക്കുന്നില്ല… പകരം നീയൊരു പാട്ടുപാടിക്കൊട്..!!””’
“”…പിന്നേ… പാട്ട്.! അതുംഞാൻ.! ഞാൻപാട്ടൊന്നും പാടൂല..!!”””
“”…ആ.! അതുഞാൻ മറന്നോയി.! നെനക്കു ഷാപ്പിൽക്കേറിയാലല്ലേ പാട്ടുവരൂ..!!”””_ ഞാനുംവിട്ടില്ല…
പക്ഷേയതുകേട്ടതും
കക്ഷികലിപ്പായി;
“”…ദേ… കൂടുതല് ഡയലോഗൊന്നുംവേണ്ട… ഉറക്കാമെങ്കിൽ ഉറക്ക്… ഇല്ലേ വെച്ചിട്ടുപോ..!!”””
“”…എന്നാലിന്നാ പിടിച്ചോ… എന്താന്നുവെച്ചാ നീതന്നെയൊണ്ടാക്ക്..!!”””_ ഞാനുംകലിപ്പായി കുഞ്ഞിനെ തിരിച്ചുനീട്ടികൊണ്ട് പറഞ്ഞതും മീനാക്ഷിയൊന്നടങ്ങി…
“”…അയ്യോ.! ഞാഞ്ചുമ്മാ പറഞ്ഞതാ… എന്നാലുമീ ചെക്കനെന്തിനാ ഇങ്ങനെകരയണേ..?? ഇനി വെശന്നിട്ടാവോ..??”””_ മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി…
“”…അതിനു ഫുഡ്ഡൊന്നും കൊടുക്കണ്ടെന്നല്ലേ
ചേച്ചിപറഞ്ഞേ..?? പിന്നെന്താ..??”””
“”…അറിയൂലാ… ഇനി ഉറക്കന്തെളിയാതെ എഴുന്നേറ്റാൽ കഴിയ്ക്കാനെന്തേലും കൊടുക്കണോങ്കിലോ..??”””_ എന്റെചോദ്യത്തിന് മീനാക്ഷിയുടെസംശയം മറുപടിയായെത്തീതും ഞാനുമാശങ്കയിലായി…
കൂട്ടത്തിൽ ചെക്കന്റെ കാറിച്ചകൂടിയായപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയും…
“”…നീ ഡോക്ടറല്ലേ..?? അപ്പൊ നിനക്കിതൊന്നും അറിയാമ്പാടില്ലേ..??”””_
കുഞ്ഞിന്റെ കൈയ്ക്കും കവിളിലുമൊക്കെത്തഴുകി കരച്ചിലുനിർത്താൻ ശ്രെമിച്ചിട്ടിരുന്ന മീനാക്ഷിയോടുഞാൻ ചോദ്യമിട്ടു…
“”…അതിനുഞാൻ
ഡോക്ടറാണ്ഹേ… അല്ലാണ്ട് ഡേകെയറ് നടത്തുവല്ല; കുഞ്ഞുങ്ങളെ
കിടത്തിയുറക്കാൻ… എനിയ്ക്കുതോന്നുന്നത് ഇതു വിശന്നിട്ടുതന്നാവുമെന്നാ..!!”””_ അത്രയുംപറഞ്ഞശേഷം കുഞ്ഞിന്റെ കൈവിട്ടയവൾ,
“”…ഞാമ്പോയി
പാലെന്തേലുമുണ്ടോന്നു നോക്കീട്ടുംവരാം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തശേഷം അടുക്കളയിലേയ്ക്കു നടന്നു…
